തൊടുപുഴ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച ഇന്ദിരാ പ്രിയദർശിനിയെ ഇന്ന് കോടിക്കണക്കിന് ഇന്ത്യൻ ജനത ആദരവോടെ സ്മരിക്കുന്നുവെന്ന് ഡി സി സി പ്രിസിഡന്റ് സി പി മാത്യു. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ആധുനിക വികസന യാത്രയ്ക്ക് അടിത്തറ പാകിയ ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃപാടവത്തിനും ധൈര്യത്തിനും ദൂരദർശിത്വത്തിനും സമത്വത്തിനും സ്വയംപര്യാപ്തതയ്ക്കുമായി തീർത്ത വഴികളിലൂടെയാണ് ഇന്നും ഭാരതം മുന്നേറുന്നത്. ഇന്ദിരാജിയുടെ ത്യാഗവും ദർശനവും ഓരോ കോൺഗ്രസ് പ്രവർത്തകർക്കും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: എസ് അശോകൻ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമൻ കെ ദീപക്, ഡി സി സി സെക്രട്ടറിമാരായ എൻ ഐ ബെന്നി, ജോസ് അഗസ്റ്റിൻ, ടി ജെ പീറ്റർ, ജോയി മൈലാടി,ജാഫർ ഖാൻ മുഹമ്മദ്, ബോസ് തളിയഞ്ചിറ, പി എസ് ജേക്കബ്,പി എ ഷാഹുൽ ഹമീദ്, ഷാഹുൽ മങ്ങാട്ട്,ജോർജ് താന്നിക്കൽ,സി എസ് മഹേഷ്, കെ ജി സജിമോൻ,റോബിൻ മൈലാടി, എം എച്ച് സജീവ്, രാജേഷ് ബാബു, ബിജോയ് ജോൺ, സുഭാഷ് കുമാർ, സഞ്ജയകുമാർ, സെബാസ്റ്റ്യൻ മാത്യു, കെ എം ജോസഫ്, ആഗസ്തി ആലപ്പാട്ട്,സണ്ണി മാത്യു, ഒ കെ അഷറഫ്, ആർ ജയൻ, ഷെരീഫ് പാലാമല, പി വി അച്ചാമ്മ,അനി ജോർജ്, നാഗേശ്വരി അഭിലാഷ്,തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.






