തൊടുപുഴ: കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി. ടൗണിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് റ്റി.കെ നാസ്സർ അധ്യക്ഷത വഹിച്ചു. ജോൺ നെടിയപാല, ബേബി തോമസ്, ജിജി അപ്രേം, പഞ്ചായത്ത് അംഗങ്ങളായ എ.എൻ ദിലിപ് കുമാർ, ബിപിൻ അഗസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് കരിമണ്ണർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടത്തി






