Timely news thodupuzha

logo

അക്കാദമിക രംഗത്തും ജീവിതത്തിലും അപൂർ നേട്ടങ്ങൾ കരസ്ഥമാക്കി കവിത ടീച്ചർ

തൊടുപുഴ: അക്കാദമിക രംഗത്തും ജീവിതത്തിലും അപൂർ വനേട്ടങ്ങളുടെ കാൻവാസ് സ്വന്തമാക്കി കവിത ടീച്ചർ. മൂന്നു റാങ്കുകളാണ് കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ സൈക്കോളജിയിൽ മാസ്റ്റർ ബിരുദം കൂടി ലഭിച്ചതോടെ മൂന്നു മാസ്റ്റർ ബിരുദങ്ങളും ടീച്ചറിനു സ്വന്തം.

കലയന്താനി സെന്റ് മേരീ സ് ഹയർ സെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ഇവർ ഒഡീഷ യിലെ ബെരമ്പൂർ യൂണിവേ ഴ്സിറ്റിയിൽനിന്നു ബിഎ ഇം ഗ്ലീഷ് ലിറ്ററേച്ചർ, എംഎ ഇം ഗ്ലീഷ് ലിറ്ററേച്ചർ, കുസാറ്റ് യൂ ണിവേഴ്സിറ്റിയിൽനിന്ന് എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീ ഷ് എന്നിവയിലാണ് ഒന്നാം റാങ്ക് നേടിയത്. തന്റെ 47-ാമ ത്തെ വയസിൽ എം.എ സൈക്കോളജിയിൽ എടുത്ത മാസ്റ്റർ ബിരുദത്തിന് ഇരട്ടിമധുരമുണ്ട്.
ഭർത്താവ് ജോലി സംബന്ധമായി അഹമ്മദാബാദിലായതിനാൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തുന്നതും ടീച്ചറാണ്. രാപകൽ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന ടീച്ചറിന്റെ ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതം ഏവർക്കും മാതൃകയാണ്. അധ്യാപന ജോലിയുടെ ഉത്ത രവാദിത്വങ്ങൾ നിറവേറ്റുന്നതിൽ അൽപംപോലും വിട്ടു വീഴ്ച്‌ച ചെയ്യാൻ തയാറാകാത്ത പ്രകൃതമാണ്. ഭാരിച്ച തിരക്കുകൾക്കിടയിലും അറിവിൻ്റെ നിധി തേടിയുള്ള യാത്രയിൽ തനിക്ക് തുണയും ധൈര്യവും പകർന്നത് ജീവിതപങ്കാളിയുടെയും മാതാപിതാക്കളുടെയും ഉറച്ച പിന്തുണയും പ്രോത്സാഹനവുമായിരുന്നുവെന്ന് പറയുമ്പോൾ ടീച്ചറിന് നൂറുനാവ്.

കോളജ് അധ്യാപക ദമ്പതികളുടെ മകളായ ഇവരുടെ സ്കൂ‌ൾ വി ദ്യാഭ്യാസം അവർക്കൊപ്പം ഒ ഡീഷയിലായിരുന്നു. 1999ൽ ബെരമ്പൂർ യൂണിവേഴ്‌സിറ്റി യുടെ പ്ലസ് ത്രീ പരീക്ഷയിൽ ഇംഗ്ലീഷിന് യൂണിവേഴ്സിറ്റി ടോപ്പറായിരുന്നു. റിട്ട. പ്രഫ. ഡോ. കെ.ഐ. തോമസ്-പരേതയായ ലില്ലി തോമസ് (റിട്ട. വൈസ് പ്രിൻ സിപ്പൽ) ദമ്പതികളുടെ മകളും അദാനി സോളാർ ഇന്ത്യ സെയിൽസ് മേധാവിയുമായ കോടിക്കുളം കള്ളികാട്ട് സെസിൽ അഗസ്റ്റിന്റെ ഭാര്യയുമാണ്.

മകൾ റിയ പ്ലസ്സു‌പരീ ക്ഷയിൽ 1200-ൽ മുഴുവൻ മാർക്കും നേടിയിരുന്നു. സിബിഎസ്ഇ സിലബസിൽ പഠിച്ച റിയ പ്ലസ്‌ടുവിലാണ് എയ്ഡഡ് സ്‌കൂളിലേക്ക് മാറിയത്. കാളിയാർ സെന്റ് മേരീസ് എ ച്ച്എസ്എസിലായിരുന്നു പഠ നം. നിലവിൽ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ക ൽ സയൻസിൽ എംബിബിഎ സ് നാലാംവർഷ വിദ്യാർഥി നിയാണ്. ഇളയമകൾ റ്റിയാര എട്ടാംക്ലാസിലാണ് പഠനം.

Leave a Comment

Your email address will not be published. Required fields are marked *