Timely news thodupuzha

logo

കേരളത്തിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി പുരുഷോത്തമൻ പുരസ്കാരം മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിക്ക്

തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ അവാർഡ് ശേഖരത്തിലേക്ക് നാലാമത്തെ സംസ്ഥാന പുരസ്ക്കാരവും പി.പുരുഷോത്തമൻ സ്മാരക പുരസ്ക്കാരത്തിലൂടെ സ്വന്തമാക്കി. ആലപ്പുഴ ജില്ലയിലെ പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരമാണ് ജയ്ഹിന്ദിനെ തേടിയെത്തിയത്. പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ വച്ച് അമ്പലപ്പുഴ എം.എൽ.എ എച്ച് സലാമിൽ നിന്നും ജയ്ഹിന്ദ് ലൈബ്രറി പ്രസിഡൻ്റ് കെ.സി സുരേന്ദ്രൻ ഫലകവും പ്രശസ്തിപത്രവും അയ്യായിരം രൂപയുമടങ്ങുന്ന പുരസ്ക്കാരം ഏറ്റുവാങ്ങി.

2024 – 2025 സാമ്പത്തിക വർഷത്തിൽ ലൈബ്രറി നടത്തിയ പ്രവർത്തനങ്ങളാണ് ജൂറി വിലയിരുത്തിയത്. കേരളത്തിലെ വിവിധ ലൈബ്രറികളുടെ പരിശോധനയിലൂടെയാണ് അഞ്ച് അംഗങ്ങൾ അടങ്ങിയ ജൂറി മുതലക്കോടം ജയ്ഹിന്ദ് ലൈബറിയെ കേരളത്തിലെ മികച്ച ഗ്രന്ഥശാലയായ് തെരഞ്ഞെടുത്തത്.

വീട്ടുമുറ്റ പുസ്തകചർച്ചകൾ, നിലപാട്തറ(സംവാദം), സെമിനാറുകൾ, ദിനാചരണങ്ങൾ, പ്രതിമാസ പാട്ടുപുര, സംസ്ഥാന നാടകോത്സവം, കൃഷി, ഉപസമിതികളായ ബാലവേദി, വനിത വേദി, യുവജനവേദി , സാംസ്കാരികവേദി , കായികവേദി , എന്നിവയുടെ തനതായ പ്രവർത്തനങ്ങൾ വിലയിരുതപ്പെട്ടു. സംസ്ഥാന അവാർഡുകൾക്കൊപ്പം ജില്ലാ താലൂക്ക് തലത്തിൽ ഇതിനകം പതിനെട്ട് അവർഡുകൾ നേടിയ ജയ്ഹിന്ദ് ഇടുക്കി ജില്ലയിലെ ഏക എപ്ലസ്സ് ലൈബറിയാണ്.

Leave a Comment

Your email address will not be published. Required fields are marked *