ഇടുക്കി: ഒക്ടോബർ 24 നായിരുന്നു തങ്കമ്മ സഹോദരന്റെ മകനായ സുകുമാരൻ എന്ന വയോധികനെ കൊലപെടുത്തിയത്. ഇരുവരും തമ്മിൽ സമ്പത്തീക തർക്കം നിലനിന്നിരുന്നു. ദിവസങ്ങൾക് മുൻപ് കുഴിതൊളുവിലെ സുകുമാരന്റെ വീട്ടിൽ എത്തിയ ഇവർ 24 ന് വയോധികന് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഇയാളെ അപായപെടുത്താനായി ഏറ്റുമാനൂരിൽ നിന്നാണ് ഇവർ ആസിഡ് കൊണ്ടു വന്നത്. സുകുമാരൻ സംഭവ ദിവസം തന്നെ മരണപെട്ടിരുന്നു. ഇയാളുടെ തലയിലൂടെ ആസിഡ് ഒഴിയ്ക്കുന്നതിനിടെ തങ്കമ്മയുടെ ശരീരത്തിലും ആസിഡ് വീഴുകയും പൊള്ളൽ ഏൽക്കുകയും ചെയ്തു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി, കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലേയ്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
ഇടുക്കിയിൽ സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ വയോധികയും മരിച്ചു






