തൊടുപുഴ: പല്ലുകൾ കമ്പിയിടാതെ നിരയൊപ്പിക്കാൻ നൂതന ചികിൽസാ രീതിയുമായി അൽ അസ്ഹർ ഡെന്റൽ കോളേജിൽ അസ്ഹർ അലൈൻ ക്ലിയർ അലൈനർ ലാബ് നവംബർ 7ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് അൽ അസ്ഹർ ഡെന്റൽ കോളേജ് മുൻ പ്രിൻസിപ്പലും ബിസ്മി ഹോം അപ്ലയൻസസ് സാരഥിയുമായ ഡോ. വി.എ അഫ്‌സൽ ഉദ്ഘാടനം നിർവ്വഹിക്കും. അൽ അസ്ഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ എം മിജാസ് അധ്യക്ഷത വഹിക്കും.

ഇനി മെറ്റൽ ബ്രാസസിന്റെ സഹായമില്ലാതെ സൗന്ദര്യപ്രദവും സുഖപ്രദവുമായി മിതമായ നിരക്കിൽ ക്ലിയർ അലൈനർ ട്രീറ്റ്‌മെന്റ് സാധാരണക്കാർക്കും ചെയ്യുവാൻ സാധിക്കും. പരിചയ സമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ കമ്പ്യൂട്ട ർ ഉപയോഗിച്ചുള്ള സ്‌കാനിംഗ് , ഡിസൈനിംഗ് സംവിധാനം, 3 ഡി മോഡൽ പ്രിന്റിംഗ്, ക്ലിയർ അലൈനിംഗ് പ്രിന്റിംഗ് എന്നിവ നൂതന സംവിധാനങ്ങളോടെ നടത്തുന്നു. നിരതെറ്റിയ പല്ലുകളെ ശരിയായ നിരയിൽ കൊണ്ടുവരികയും പുഞ്ചിരികളെ മനോഹരമാക്കാനും ഈ സംവിധാനം സഹായിക്കും.
ഡെന്റൽ കോളേജ് വിദ്യാർഥികൾക്ക് നൂതനമായ ചികിൽസാ രീതികളിൽ പ്രത്യേക പരിശീലനവും നൽകി വരുന്നു. വാർത്താ സമ്മേളനത്തിൽ അൽ അസ്ഹർ ഗ്രൂപ്പ് ഡയറക്ടർ ഡോ.കെ എം പൈജാസ് , അൽ അസ്ഹർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനി ജോസഫ്, ഓർത്തോഡോണ്ടിക്‌സ് വിഭാഗം മേധാവി ഡോ. ജോബി പൗലോസ്, അസി. പ്രൊഫ. ഡോ. സഞ്ജയ് മേനോൻ,അഡ്മിനിസ്‌ട്രേറ്റർ ഡോ. അരുൺ തോമസ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.






