Timely news thodupuzha

logo

ഇത്തവണ മൂന്നാറിൽ പെയ്തത് കഴിഞ്ഞ വർഷത്തേക്കാൾ 47.93 സെന്റീമീറ്റർ അധികം മഴ

മൂന്നാർ: ഇത്തവണത്തെ മഴകണക്ക് പരിശോധിച്ചാല്‍ മൂന്നാറില്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് അധിക മഴ പെയ്തുവെന്ന് വ്യക്തമാകും.ജൂണ്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47.93 സെന്റീമീറ്റര്‍ അധികം മഴ മൂന്നാറില്‍ പെയ്തു.2024ല്‍ ഇതേ കാലയളവില്‍ 356.31 സെന്റീമീറ്റര്‍ മഴയാണ് മൂന്നാറില്‍ പെയ്തത്.ഇത്തവണ 404.24 സെന്റീമീറ്റര്‍ മഴ മൂന്നാറില്‍ ലഭിച്ചു.

ഇത്തവണ ജനുവരി 1 മുതല്‍ ഒക്ടോബര്‍ 31 വരെ 537.46 സെന്റീമീറ്റര്‍ മഴ മൂന്നാറില്‍ പെയ്തു.കഴിഞ്ഞ വര്‍ഷമാകട്ടെ 401. 90 സെന്റീ മീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്.അങ്ങനെ പരിശോധിച്ചാല്‍ 33.7 ശതമാനം അധികം മഴ ലഭിച്ചു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജൂണ്‍ മാസത്തില്‍ ഏറ്റവും അധികം മഴ ലഭിച്ചത് ഈ വര്‍ഷമാണ്.

137.65 സെന്റീമീറ്റര്‍ മഴ. കഴിഞ്ഞ 9 വര്‍ഷവും ജൂണ്‍ മാസത്തില്‍ 58.25 സെന്റീ മീറ്റര്‍ മഴയാണ് മൂന്നാറില്‍ പെയ്തത്. പശ്ചിമ ഘട്ടത്തിലെ പടിഞ്ഞാറന്‍ പകുതി പ്രദേശങ്ങളായ കല്ലാര്‍, കടലാര്‍, നയമക്കാട്, ഇരവികുളം, രാജമല എന്നിവിടങ്ങളിലാണ് ഇത്തവണ ഏറ്റവും അധികം മഴ പെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *