വണ്ണപ്പുറം: നിരവധി വിദ്യാർത്ഥികളും ജീവനക്കാരും യാത്രക്കാരും വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന പ്രധാന ജംഗ്ഷൻ ആയ വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കണമെങ്കിൽ അല്പം ഭാഗ്യം കൂടി വേണം. കാൽനട യാത്രക്കാർക്ക് ആകെ ആശ്രയമായി ഇവിടെ ഉണ്ടായിരുന്ന സിബ്ര ലൈൻ മാഞ്ഞു പോയിട്ട് വർഷങ്ങൾ ആയി.

രാവിലെയും വൈകിട്ടുമുള്ള സ്കൂൾ സമയങ്ങളിൽ നല്ല ഗതാഗത കുരുക്ക് ആണ് ഇവിടെ അനുഭവപെടാറ്. മൂവാറ്റുപുഴ തെടുപുഴ ഇടുക്കി റോഡുകൾ സംഘമിക്കുന്ന ഇവുടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട് കൂടാതെ എസ് എൻ എം സ്കൂൾ ജംഗ്ഷനിൽ ഉള്ള സീബ്ര ലൈനും പാതി മാഞ്ഞ നിലയിൽ ആണ്.


വാഹനങ്ങൾ തൊട്ട് അടുത്ത് എത്തുമ്പോൾ മാത്രമേ ഡ്രൈവരർമാർക്ക് ലൈനുകൾ കാണാൻ സാധിക്കു. ടൗണിൽ എത്തുന്ന യാത്ര ക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ ഇവിടെ സിബ്ര ലൈനുകൾ ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി പുനർസ്ഥാപിക്കണമെന്നും ടൗണിലെ തിരക്ക് ഒഴിവാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ പൂർണമായും നടപ്പാക്കണം എന്നുമാണ് യാത്രകരുടെയും നാട്ടുകാരുടെയും ആവശ്യം.






