Timely news thodupuzha

logo

ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾസൺ മാത്യൂ

തൊടുപുഴ: വർദ്ധിപ്പിച്ച പാചകവാതക വില അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ബി)സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യൂ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ നടുവോടിക്കുന്നതും, അവരുടെ ജീവിത അവസ്ഥ താളം തെറ്റികുന്നതുമായ വില വർദ്ധനവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാതൊരു മാനദണ്ഡവും ഇല്ലാതെ വലിയ വില വാർധിച്ചുകൊണ്ട് ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350 രൂപയും വർധിപ്പിച്ചിരുന്നത്. ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും, ഇതിനെതിരേ കേരള കോൺഗ്രസ് (ബി) ശക്തമായ സമര പരിപാടി ആരംഭിക്കുമെന്നും പോൾസൺ മാത്യൂ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *