Timely news thodupuzha

logo

ഹെലികോപ്റ്റർ വാടക കരാർ; ഈ വർഷവും ചിപ്സൺ എയർവേസിന്, പുതിയ ടെണ്ടർ വിളിക്കില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ഹെലികോപ്റ്റർ വാടക കരാർ കഴിഞ്ഞ വർഷം ലഭിച്ച ചിപ്സൺ എയർവേഴ്സിന് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. പുതിയ ടെണ്ടർ വിളിക്കില്ലെന്ന് അറിയിച്ചു. 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ. ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത് 20 മണിക്കൂറിന് 80 ലക്ഷമായിരുന്നു. പിന്നീട് സർക്കാരുമായുള്ള ചർച്ചയിലാണ് നിലവിലെ തുകയുലേക്ക് എത്തിയത്.

90,000 രൂപ ബാക്കി ഓരോ മണിക്കൂറിന് നൽകണം. മൂന്നു വർഷത്തേക്കാണ് 6 സീറ്റുകളുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്. ആദ്യ പരിഗണന രോഗികൾക്കും, അവയവദാനം ശസ്ത്രക്രിയ നടത്തുന്നവർക്കുമായിരിക്കും. വി.ഐ.പി യാത്ര, ദുരന്ത നിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ ചിപ്സൻറെ ടെണ്ടർ കാലാവധി അവസാനിച്ചിരുന്നു. മന്ത്രിസഭ യോഗം സാധുകരണം നൽകുകയായിരുന്നു, മുൻ കരാറിന്.

Leave a Comment

Your email address will not be published. Required fields are marked *