Timely news thodupuzha

logo

സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്; ജെസ്സി ജോണി

തൊടുപുഴ: മുൻസിപ്പൽ വൈസ് ചെയർമാൻ ജെസ്സി ജോണിക്കെതിരായ പരാതി ഇലക്ഷൻ കമ്മീഷൻ തള്ളി. കഴിഞ്ഞ മുൻസിപ്പൽ തൊരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മൽസരിച്ചതും ജയിച്ചതെന്ന് ജെസ്സി ജോണി വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്.

സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ച ആളെന്ന നിലയിൽ താൻ എടുത്ത തീരുമാനം യുക്തവും നിയമവിധേയവുമായിരുന്നു. എന്നാൽ ലീഗ് സ്ഥാനാർത്ഥിയായാണ് മൽസരിച്ചതെന്നും വിപ്പ് നൽകിയെന്നും ആരോപിച്ചാണ് ചിലർ ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകിയത്. അവരുടെ അവകാശവാദം സാധൂകരിക്കുന്ന യാതൊരു തെളിവും ഇലക്ഷൻ കമ്മീഷനു മുമ്പാകെ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല.

അതിന്റെ അടിസ്ഥാനത്തിൽ താൻ എടുത്ത നിലപാട് ശരിവച്ച് കൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ പരാതി തള്ളിയതെന്നും അവർ പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കൗൺസിലർ സബീന, മുതലക്കോടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി ജമാൽ തുടങ്ങിയവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *