Timely news thodupuzha

Author name: timely news

പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി‌

കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിലും, സർക്കാർ, എയ്ഡഡ്, അംഗീകൃത മദ്രസകളിലും രാവിലെ വന്ദേ മാതരം പാടുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എല്ലാ ദിവസവും ക്ലാസുകൾ തുടങ്ങും മുൻപ് ദേശീയഗീതം പാടണമെന്നു സ്കൂളുകളോടു നിർദേശിക്കുന്ന സർക്കുലർ കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസകളിലും ഇതു നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്. എല്ലാ വിദ്യാർഥികളും വന്ദേ മാതരം പാടുന്നു എന്ന് ഉറപ്പാക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ദേശീയഗീതത്തിൻറെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വന്ദേ മാതരം പാടണമെന്ന്

പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി‌ Read More »

ഫിജിനെ നേരിൽ കാണാൻ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി സതീശൻ കാണിച്ച പൂക്കി എക്സ്പ്രഷനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ തരംഗം. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ രസകരമായ എക്സ്പ്രഷൻ. പിന്നാലെ തന്നെ പൂക്കി സിഎം എന്ന ക്യാപ്ഷനോടെ ഈ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലായി. മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി ഫിജിൻ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിൻ തലസ്ഥാനംവരെ വന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടായിരുന്നു

ഫിജിനെ നേരിൽ കാണാൻ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി Read More »

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിൻ്റെ യശസ് ഉയർത്തുന്നുവെന്ന് ശരദ് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻ്റെ യശസ് ഉയർത്തിപ്പിടിക്കാൻ പ്രവർത്തിക്കുന്നുവെന്നും ഇതിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ തടസമാകരുതെന്നും എൻസിപി (ശരദ് പവാർ വിഭാഗം) മേധാവി ശരദ് പവാർ. ആഭ്യന്തര, ആഗോള വെല്ലുവിളികളുടെ കാലഘട്ടത്തിൽ മോദിയുടെ വിദേശ സന്ദർശനങ്ങൾക്കെതിരേ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ചോദ്യം ചെയ്യുമ്പോഴാണ് പവാർ മോദിക്ക് അനുകൂലമായ പരാമർശം നടത്തിയിരിക്കുന്നത്. ദേശീയ താത്പര്യത്തിനായി കൂട്ടായി പ്രവർത്തിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം രാഷ്ട്രീയ എതിരാളികൾ ഒരു പൊതു ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ശരദ് പവാർ പറഞ്ഞു. പ്രധാനമന്ത്രി

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിൻ്റെ യശസ് ഉയർത്തുന്നുവെന്ന് ശരദ് പവാർ Read More »

മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം

തൊടുപുഴ: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഡാം അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ​ഡാമിലെ ജലനിരപ്പ് + 36.90 മീറ്ററിലേക്ക് താഴ്ത്തേണ്ടതുണ്ട്. ഇതിനായി ഇന്ന് മുതൽ കനാൽ വഴിയുള്ള ജലവിതരണം നിർത്തിവെക്കും. തുടർന്നായിരിക്കും സ്പിൽവേ ഷട്ടറുകൾ ഘട്ടങ്ങളായി തുറക്കുക. പുഴക്കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി

മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം Read More »

നെടുംകണ്ടത്ത് ഒരു കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തകർത്ത് ഭൂ മാഫിയ

ഇടുക്കി: നെടുംകണ്ടം പച്ചടി സ്വദേശിയായ കണ്ടച്ചാലിൽ ജോസ് തോമസിന്റെ വീട്ടിലേക്കുള്ള വഴിയാണ് കഴിഞ്ഞ രാത്രിയിൽ ഇല്ലാതായത്. ടാർ റോഡിൽ നിന്നും വീട്ടിലേയ്ക്കുള്ള പാതയുടെ ഇരു വശത്തുമായുള്ള ഭൂമി, രണ്ട് വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിൽ ആയിരുന്നു. ഏതാനും മാസങ്ങൾക് മുൻപ് ഈ രണ്ട് വസ്തുവും ടാർ റോഡിന് എതിർ ഭാഗത്ത്‌ വിവിധ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമിയും തമിഴ് നാട് സ്വദേശികൾ വിലയ്ക് വാങ്ങി. തുടർന്ന് കൃഷി ഒരുക്കുന്നതിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചതോടെ,

നെടുംകണ്ടത്ത് ഒരു കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തകർത്ത് ഭൂ മാഫിയ Read More »

ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ജാതി സെൻസസിനെതിരായ പൊതുതാത്പര്യ ഹർ‌ജി തള്ളി സുപ്രീം കോടതി പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണമെന്നും ഇത് നയപരമായ തീരുമാനം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെൻസസിൽ ജാതി കണക്കെടുപ്പ് നടത്തണമോ, വേണ്ടയോ എന്നത് നയപരമായ തീരുമാനമാണ്. അതിൽ ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതു പ്രവർത്തകനായ സുധാകർ ഗുംമുലയാണ് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർ‌പ്പിച്ചിരുന്നത്. പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്നും അവർക്കായി എത്തരം ക്ഷേമപ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും

ജാതി സെൻസസിനെതിരായ ഹർ‌ജി സുപ്രീം കോടതി തള്ളി Read More »

ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസിൽ വിചാരണ ഓഗസ്റ്റ് ഒന്ന് മുതൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട വാഹന അപകടക്കേസിൽ വിചാരണ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രധാന പ്രതി. രണ്ടാം പ്രതിയായ വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. സംഭവം നടന്ന് ഏഴ് വർഷം പൂർത്തിയാകാറാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം ബഷീർ മരണപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ മ‍്യൂസിയത്തിന് സമീപത്തുള്ള പബ്ലിക് ഓഫിസിന്

ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസിൽ വിചാരണ ഓഗസ്റ്റ് ഒന്ന് മുതൽ Read More »

ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം

ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം. കൈയിലെ മകുടി ഊതിക്കൊണ്ട് പാമ്പാട്ടിയായി ഇരിക്കുന്ന മോദിയെ ആണ് കാർട്ടൂണിൽ കാണുന്നത്. ആഫ്റ്റർ പോസ്റ്റൻ എന്ന പത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഷീറ്റ് വിരിച്ച് നിലത്തിരുന്നുകൊണ്ട് മകുടി ഊതുന്ന മോദിയാണ് ചിത്രത്തിൽ. പാമ്പിൻറെ കൂടയിൽ നിന്ന് പാമ്പിൻറെ രൂപത്തിൽ നിൽക്കുന്ന ഇന്ധന പൈപ്പും ഫോട്ടോയിൽ കാണാം. ബുദ്ധിമാനും എന്നാൽ സ്വൽപം അലോസരപ്പെടുത്തുന്നതുമായ ഒരാൾ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയുടെ

ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം Read More »

അധികാരം ഒഴിയുന്നതിന് മുൻപ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് എൽ.ഡി.എഫ് സർക്കാർ പരോൾ അനുവദിച്ചു

കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ മുഖ‍്യ പ്രതി എ. പീതാംബരൻ അടക്കമുള്ള 5 പ്രതികൾക്ക് പരോൾ അനുവദിച്ചു. ഇരുപത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. ഇതോടെ പ്രതികൾ കാസർഗോഡ് ജില്ലയിൽ പ്രവേശിപ്പിച്ചു. നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുരേഷ്, ഒന്നാം പ്രതി എ. പീതാംബരൻ എന്നിവർക്കാണ് പരോൾ

അധികാരം ഒഴിയുന്നതിന് മുൻപ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് എൽ.ഡി.എഫ് സർക്കാർ പരോൾ അനുവദിച്ചു Read More »

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്നും നാല് മണിക്കൂറാക്കുന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി.ഡി. സതീശൻ സർക്കാർ. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര‍്യം അറിയിച്ചത്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കി. ഈ പദ്ധതിയുടെ പേരിലുള്ള പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന‍്യു വകുപ്പിന് നിർദേശം

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി Read More »

മിൽമ പാൽ വില കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്ന് മുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽ വില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽ വില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ്

മിൽമ പാൽ വില കൂട്ടി Read More »

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ പയപ്പാറിൽ വച്ച് കെ.എസ്.ആർ.റ്റി.സി ബസും ബൈക്കും കൂട്ടിയിടിച്ച് പയപ്പാർ സ്വദേശി സജിത്തിന്(22) പരുക്കേറ്റു. 12.30 ഓടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ചങ്ങനാശേരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല കറിക്കാട്ടൂർ സ്വദേശി ടോംസി ജോസഫിന്(45 ) പരുക്കേറ്റു. മുണ്ടാങ്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് വീണ് വേഴങ്ങാനം സ്വദേശിനി സാലി സോജനും(59 ) പരുക്കേറ്റു.

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടത് ഭരണത്തിന് അന്ത‍്യം കുറിച്ച് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിൽ‌ മന്ത്രമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി. അങ്കമാലി എംഎൽഎ റോജി എം. ജോണിനെ ഉന്നത വിദ‍്യാഭാസ മന്ത്രിയായും എം. ലിജുവിനെ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രിയായി പ്രഖ‍്യാപിച്ചു. പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും വകുപ്പ് സംബന്ധിച്ചുള്ള വിജ്ഞാപനം ഇതുവരെ പൂറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി Read More »

ശരീരഭാഷയും പെരുമാറ്റവും തിരുത്തുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വാർത്താ സമ്മേളനങ്ങളിലെ ശരീരഭാഷയും പെരുമാറ്റവും ശരിയായിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തൻറെ ശൈലിയെ പറ്റി വീട്ടിൽ നിന്നു പോലും വിമർശനമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഗോവിന്ദൻ ഇക്കാര‍്യങ്ങൾ പറഞ്ഞത്. കണ്ണാടിയിൽ നോക്കുന്നത് പോലെ വാർത്താ സമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കാറുണ്ടോയെന്ന് മകൻ ചോദിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനി പക്വതയോടെ മാത്രമെ പൊതുസമൂഹത്തിൽ പെരുമാറുകയുള്ളൂയെന്ന് വ‍്യക്തമാക്കിയ ഗോവിന്ദൻ മാധ‍്യമ പ്രവർത്തകരോട് തിരിച്ച് പ്രകോപനപരമായ ചോദ‍്യം ചോദിക്കുന്നത് പൂർണമായി

ശരീരഭാഷയും പെരുമാറ്റവും തിരുത്തുമെന്ന് എം.വി ഗോവിന്ദൻ Read More »

കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപിൻ്റെ ഭീഷണി

വാഷിങ്ങ്ടൺ: ഇറാനെതിരേ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ സാധിക്കാത്ത പക്ഷം ഇറാനെ ആക്രമിക്കുമെന്നും ഇറാനിൽ ഒന്നും ശേഷിക്കില്ലെന്നും ട്രംപ് സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിൽ കുറിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ താൻ അത് മാറ്റിവയ്ക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അമെരിക്കയുടെ ഭീഷണിയെ ഭയക്കുന്നില്ലെന്നും യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്നുമായിരുന്നു ഇറാൻ വിദേശകാര‍്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.

കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപിൻ്റെ ഭീഷണി Read More »

സി.പി.എമ്മിൽ നിന്ന് യു.ഡി.എഫിലെത്തി മത്സരിച്ച് വിജയിച്ച ജി സുധാകരൻ മന്ത്രിസഭയിലെ ആദ‍്യ എം.എൽ.എയായി സത‍്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ജി സുധാകരൻ 16ാം മന്ത്രിസഭയിലെ ആദ‍്യ എംഎൽഎയായി സത‍്യപ്രതിജ്ഞ ചെയ്തു. മുഖ‍്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സത‍്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. പ്രോ ടേം സ്പീക്കറായി നിയോഗിച്ചതിനാൽ‌ സ്പീക്കർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു മുന്നിൽ വച്ചായിരുന്നു സത‍്യപ്രതിജ്ഞ. വീണ്ടും എംഎൽഎയായി നിയമസഭയിലെത്തുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

സി.പി.എമ്മിൽ നിന്ന് യു.ഡി.എഫിലെത്തി മത്സരിച്ച് വിജയിച്ച ജി സുധാകരൻ മന്ത്രിസഭയിലെ ആദ‍്യ എം.എൽ.എയായി സത‍്യപ്രതിജ്ഞ ചെയ്തു Read More »

യു.എസ് സ്റ്റേറ്റ് സെക്രട്ടറി 23ന് ഇന്ത്യയിലെത്തും

വാഷിങ്ങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ മേയ് 23ന് ഇന്ത‍്യയിലെത്തും. നാലു ദിവസത്തെ സന്ദർശനത്തിനെത്തുന്ന മാർക്കോ ആദ‍്യമായാണ് ഇന്ത‍്യയിലേക്ക് വരുന്നത്. വ‍്യാപാരം, പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ തുടർ സഹകരണം സംബന്ധിച്ച് മാർക്കോ ഇന്ത‍്യൻ ഉദ‍്യോഗസ്ഥരുമായി ചർച്ച നടത്തും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ടോമി പിഗോട്ട് മാർക്കോ റുബിയോയുടെ ഇന്ത‍്യ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്. കോൽക്കത്ത, ആഗ്ര, ജയ്പുർ, ഡൽഹി എന്നിവടങ്ങളിലും മാർക്കോ സന്ദർശിക്കുമെന്നും ടോമി പിഗോട്ട് അറിയിച്ചു. അമെരിക്കൻ പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരമേറ്റ്

യു.എസ് സ്റ്റേറ്റ് സെക്രട്ടറി 23ന് ഇന്ത്യയിലെത്തും Read More »

സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചെന്നും പിണറായി വിജയൻറെ ചിത്രം വച്ചപ്പോൾ ഞാനല്ലാതെ മറ്റാര് എന്ന് ജനങ്ങൾക്ക് തോന്നിയതായും വിമർശനം ഉയർന്നു. സ്വന്തം മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ പിറകിൽ പോയത് പാർട്ടി മാത്രമല്ല പിണറായി വിജയനും പരിശോധിക്കണമെന്നും വിമർശനമുണ്ടായി. മുൻ മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വലിയ വരുമാനമുള്ള മേഖലയാക്കി മാറ്റിയ കയർ വകുപ്പിനെ പി രാജീവ് തകർത്തുവെന്നും അംഗങ്ങൾ വിമർശിച്ചു. 10

സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം Read More »

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ‍്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേത്തുടർന്ന് നാല് ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു. മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്.കേരള- കർണാടക- ലക്ഷദീപ് തീരങ്ങളിൽ മത്സ‍്യബന്ധനത്തിനും വിലക്കുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ‍്യത Read More »

വിലക്കയറ്റം: അവലോകന യോഗം ചേർന്നു

ഇടുക്കി: ജില്ലയിൽ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങൾക്ക് വില കൂടിയതായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങൾ അവലോകനം ചെയ്യുന്നതിനായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലയിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടികൾ സ്വീകരിക്കാനും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നൽകുന്നതിനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, വ്യാപാര പ്രതിനിധികൾ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസ്സിയേഷൻ

വിലക്കയറ്റം: അവലോകന യോഗം ചേർന്നു Read More »

മോഡലിങ്ങിൻറെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അന്വേഷണത്തിന് പ്രത‍്യേക സംഘം

കൊച്ചി: മോഡലിങ്ങിൻ്റെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസ് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. എസിപിയും വനിതാ ഉദ‍്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സംഘം. നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ മൂന്ന് പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിട്ടുള്ളത്. അഞ്ച് പ്രതികളുള്ള കേസിൽ പ്രധാന പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. കേസിലെ രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ

മോഡലിങ്ങിൻറെ പേരിൽ യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അന്വേഷണത്തിന് പ്രത‍്യേക സംഘം Read More »

റസ്റ്ററൻറുകളെ ഒരു കുടക്കീഴിലാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: റസ്റ്ററൻറുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവരുന്ന കാര്യം ആത്മാർത്ഥമായി പരിഗണിക്കുമെന്ന് കേന്ദ്ര ഫുഡ് പ്രോസസിങ് ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി ചിരാഗ് പസ്വാൻ. ഈ ആവശ്യം ഉന്നയിച്ച് മന്ത്രിയെ സമീപിച്ച കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്.എസ്. മനോജിൻറെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനാണ് മന്ത്രി ഉറപ്പുനൽകിയത്. ചെറുതും വലുതുമായി 30 ലക്ഷത്തിലധികം റസ്റ്ററൻറുകളാണ് രാജ്യത്തുള്ളത്. ഇതിൽ 5 ശതമാനം മാത്രമാണ് വലിയ ഹോട്ടൽ ശൃംഖലകളിൽപ്പെടുന്നത്. വ്യവസായമെന്നു പേരുണ്ടെങ്കിലും വ്യവസായത്തിൻറെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത മേഖലയാണിത്.

റസ്റ്ററൻറുകളെ ഒരു കുടക്കീഴിലാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി Read More »

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം അനുസരിച്ച്, വ്യാഴാഴ്ച വരെ കേരളത്തിൻറെ വിവിധ ജില്ലകളിൽ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലെർട്ട് നിലവിലുണ്ട്. ബുധനാഴ്ച്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തെക്കൻ ജില്ലകളിലും മഴയുണ്ടാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് Read More »

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ‌ മർദിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: 2023ൽ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ സഞ്ചരിച്ചിരുന്ന വാഹനവ‍്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ‌ മർദിച്ച സംഭവം ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തിലിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം അന്വേഷിക്കും. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിടുന്നത്. എന്നാൽ ഗൺമാൻമാർ മുഖ‍്യമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അത് ഒരു രക്ഷാപ്രവർത്തനമാണെന്നുമായിരുന്നു അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതികരിച്ചത്.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ‌ മർദിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം Read More »

ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി

ന‍്യൂഡൽഹി: ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അൻജാരിയാ എന്നിവരടങ്ങുന്ന ബെഞ്ചിൻറേതാണ് ഉത്തരവ്. കൊളേജ്- സ്കൂൾ പരിസരങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവു നായകളെ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. സഞ്ചാരികളും പ്ര‌ായമായവരും കുട്ടികളും നായ്കളുടെ ആക്രമണം നേരട്ടിട്ടുണ്ടെന്ന യാഥാർഥ‍്യം അവഗണിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ തെരുവു നായകളുടെ സാന്നിധ‍്യം അപകടകരമാണെന്നു വിശേഷിപ്പിച്ച കോടതി മൃഗക്ഷേമ ബോർഡ് നിയമങ്ങൾ

ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി Read More »

കെ.എസ്.ആർ.റ്റി.സിയിൽ സൗജന്യ യാത്ര; സർക്കാർ വരും മുൻപേ നടത്തിയ സമരത്തിന് വിമർശനം

തിരുവനന്തപുരം: യുഡിഎഫ് സർ‌ക്കാർ അധികാരത്തിലേറും മുൻപ് കാവൽ മുഖ‍്യമന്ത്രിയായി പിണറായി വിജയൻ തുടരുന്ന സമയത്ത് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന‍്യ യാത്ര വേണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് ആവശ‍്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ നടത്തിയ സമരത്തെ ചൊല്ലി ബിജെപിക്കുള്ളിലും പുറത്തും വിമർശനം ഉയരുന്നു. ആവേശം നല്ലതാണ് പക്ഷേ അനവസരത്തിലുള്ള ആവേശം ആത്മഹത‍്യയക്ക് സ്ഥാനമാകാം എന്നായിരുന്നു ബിജെപി നേതാവ് അഡ്വ. കെ. ശ്രീകാന്ത് സമൂഹമാധ‍്യമങ്ങളിൽ കുറിച്ചത്. വലിയ വിമർശനങ്ങളാണ് സമൂഹമാധ‍്യമങ്ങളിൽ ഉയരുന്നത്. കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു, വെളിവും

കെ.എസ്.ആർ.റ്റി.സിയിൽ സൗജന്യ യാത്ര; സർക്കാർ വരും മുൻപേ നടത്തിയ സമരത്തിന് വിമർശനം Read More »

ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും

രാജാക്കാട്: 2019 മാർച്ച് 10 ന് രാജാക്കാട് കള്ളിമാലി അമ്പലക്കവല ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ 10 കിലോഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ തൊമ്മൻകുത്ത് വാക്കണ്ടത്തിൽ കുഞ്ഞുമോൻ മകൻ ലിബിൻ (37),ഇടവെട്ടി നെല്ലിക്കുന്നേൽ സെബാസ്റ്റ്യൻ മകൻ ഒടിയൻ എന്ന് വിളിക്കുന്ന മാർട്ടിൻ (45) എന്നിവരെ ഏഴ് വർഷം കഠിന തടവിനും 75,000/ രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു. തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ്

ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും Read More »

മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തതാണെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണിയെ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. അമ്മയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ വീട്ടിലെത്തി ആൻറണിയെ കണ്ടത്. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനെക്കുറിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തതാണ് എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. മന്ത്രിസഭയിൽ അംഗമാകാതെ ജനങ്ങൾ‌ക്കിടയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം?’ എന്ന തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളാണ്

മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തതാണെന്ന് ചാണ്ടി ഉമ്മൻ Read More »

ഇസ്‌ലാംപുര ഇനി മുതൽ കൃഷൻ നഗർ

ലാഹോർ: ലാഹോറിലെ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാർ അനുമതി നൽകി. ഇന്ത‍്യ- പാക് വിഭജനത്തിന് മുൻപുണ്ടായിരുന്ന പേരുകളിലേക്കാണ് പാക്കിസ്ഥാൻ പുനർനാമകരണം ചെയ്യുന്നത്. ഇസ്‌ലാംപുര എന്ന സ്ഥലം കൃഷൻ നഗർ എന്നും മുസ്തഫാബാദ് ധർമപുര എന്നും ബാബരി മസ്ജിദ് ചൗക്ക് ജെയ്ൻ മന്ദിർ ചൗക്ക് എന്നും സുന്നത്ത് നഗർ സാൻറ് നഗർ എന്നായി മാറുമെന്നാണ് വിവിധ മാധ‍്യമ റിപ്പോർട്ടുകളിൽ നിന്നും വ‍്യക്തമാകുന്നത്. ലാഹോറിലെയും പരിസരങ്ങളിലെയും വിവിധ തെരുവുകളുടെയും റോഡുകളുടെയും പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക്

ഇസ്‌ലാംപുര ഇനി മുതൽ കൃഷൻ നഗർ Read More »

ട്രംപിനെയും നെതന‍്യാഹുവിനെയും വധിച്ചാൽ പാരിതോഷികം നൽകുമെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ‌ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന‍്യാഹുവിനെയും കൊലപ്പെടുത്തുന്നവർക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിക്കാനൊരുങ്ങി ഇറാൻ. ഇതുമായി ബന്ധപ്പെട്ട് ഒരു ബിൽ ഇറാൻ പാർലമെൻ്റ് ചർച്ച ചെയ്യുന്നതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ നാഷണൽ സെക‍്യൂരിറ്റി ആൻ്റ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഇക്കാര‍്യങ്ങൾ പുറത്ത് വിട്ടത്. ദൗത‍്യം പൂർത്തിയാക്കുന്നവർക്ക് ഏകദേശം 558 കോടി രൂപ ലഭിക്കുമെന്നാണ് വാഗ്ദാനം. ഇറാൻ്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന്

ട്രംപിനെയും നെതന‍്യാഹുവിനെയും വധിച്ചാൽ പാരിതോഷികം നൽകുമെന്ന് ഇറാൻ Read More »

തെരഞ്ഞെടുപ്പ് തോൽവിയിൽ മറുപടിയുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിയിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പോരായ്മകൾ പരിഹരിച്ച് പാർ‌ട്ടി ശക്തമായി തിരിച്ചുവരുമെന്നാണ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. അടിയന്താരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് ലഭിച്ചതെന്നും അതിനു ശേഷം 2001ൽ 40 സീറ്റിൽ ഒതുങ്ങിയെന്നും എന്നാൽ പിന്നീട് 99 സീറ്റിൽ അധികാരത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തോൽവിയിൽ മറുപടിയുമായി എം.വി ഗോവിന്ദൻ Read More »

മുംബൈയിൽ വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു

മുംബൈ: വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി 13 മരണം. മഹാരാഷ്ട്രയിൽ മുംബൈ – അഹമ്മദാബാദ് ദേശീയപാതയിൽ പാൽഘറിലാണ് സംഭവമുണ്ടായത്. അപകടത്തിൽ ഇരുപതിലേറെ പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും മറിഞ്ഞ് ആളുകൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ നാൽപ്പതിലേറെപ്പേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവർ കാസയിലെ ഉപജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം

മുംബൈയിൽ വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു Read More »

കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വാഹനത്തിനകത്ത് നിന്നും പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ നിന്നും പെട്രോളിയം ഉത്പന്നത്തിന്‍റെ സാന്നിധ‍്യം കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തിയത്. പെട്രോൾ ക‍്യാനിന്‍റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. സോനയുടേത് ആസൂത്രിത കൊലപാതകമാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ‌ കൃത‍്യമായ പൊലീസ് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ‍്യപ്പെട്ടിരുന്നു. ചെറുവണ്ണൂരിൽ വച്ച് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കക്കറമുക്ക് സ്വദേശി റിജിൻ

കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വാഹനത്തിനകത്ത് നിന്നും പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി Read More »

ഇന്ധന വില വീണ്ടും ഉയർന്നു

ന‍്യൂഡൽഹി: രാജ‍്യത്ത് ഇന്ധന വില പിന്നെയും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിൽ വ‍്യത‍്യാസം വന്നത് കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നത്. ചൊവ്വാഴ്ച അർധരാത്രി മുതൽ പുതുക്കിയ വില പ്രാബല‍്യത്തിൽ വരും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. സാധാരണക്കാരെ സാരമായി ഇത് ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിന് ലിറ്ററിന് മൂന്ന് രൂപയോളം കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.

ഇന്ധന വില വീണ്ടും ഉയർന്നു Read More »

സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി ഗവർണറെ കാണുന്നത് എപ്പോഴാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ടോടെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. പത്തു ദിവസം നീണ്ടു നിന്ന ചർച്ചകൾക്കു ശേഷം കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്നിലാക്കിയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേറുന്നത്. കെ.സി വേണുഗോപാൽ, കെ. സുധാകരൻ

സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച Read More »

കെ.സി വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും

ന്യൂഡൽഹി: കേരളത്തിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം കോൺഗ്രസ് നേതൃത്വം അവസാനിപ്പിക്കുന്നത് കെ.സി. വേണുഗോപാലിനെ അനുനയിപ്പിച്ചുകൊണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോൾ, ഒരു വർഷത്തിനു ശേഷം കെസിയെ കോൺഗ്രസിൻറെ ദേശീയ അധ്യക്ഷനാക്കാം എന്നാണ് വാഗ്ദാനം എന്ന് സൂചന. മുഖ്യമന്ത്രി സ്താനത്തേക്ക് തുടക്കം മുതൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നു. കോൺഗ്രസിൻറെ 63 എംഎൽഎമാരിൽ ഏകദേശം 43 പേർ അദ്ദേഹത്തെ പിന്തുണച്ചതായാണ് വിവരം. എന്നാൽ, സാധാരണ പ്രവർത്തകരുടെയും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും പിന്തുണ വി.ഡി.

കെ.സി വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും Read More »

കുടിവെള്ളം മുടങ്ങിയിട്ട് എട്ട് ദിവസം; അധികൃതരുടെ അനാസ്ഥയെന്ന് പ്രദേശവാസികൾ

തൊടുപുഴ: കുടിവെള്ളം മുടങ്ങിയിട്ട് എട്ട് ദിവസം…. എന്ന് പ്രശ്നം പരിഹരിക്കുമെന്ന് ചോദിക്കുമ്പോൾ മുഖ്യമന്ത്രിയെ കണ്ടെത്തിയിട്ട് പരിഹരിക്കാമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ പരിഹാസം. വെങ്ങല്ലൂർ പ്ലാവിൻചുവട് റോഡിലും ടാഗോർ റോഡിലുമുള്ള വീട്ടുകാരാണ് വെള്ളമില്ലാതെ വിഷമിക്കുന്നത്. കിണറുകളിലും വെള്ളം ഇല്ലാത്ത സാഹചര്യമാണ്. മുന്നറിയിപ്പ് നൽകാതെ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തനം നടക്കുന്നതായും പറയപ്പെടുന്നു. ഇനിയും രണ്ട് ആഴ്ച്ച കൂടി വേണ്ടി വരും അറ്റകുറ്റ പണികൾ പൂർത്തിയാകാൻ എന്നാണ് പറയപ്പെടുന്നത്. വെള്ളം നൽകുന്നുമില്ല. ഉദ്യോഗസ്ഥർ പരിഹാസ മറുപടി നൽകുന്നതും വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കുടിവെള്ളം മുടങ്ങിയിട്ട് എട്ട് ദിവസം; അധികൃതരുടെ അനാസ്ഥയെന്ന് പ്രദേശവാസികൾ Read More »

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കൊല്ലം സ്വദേശികളായ വിനോദ് കുമാർ (46), ​ഗോയൽ വിനോദ് (14) എന്നിവർക്ക് പരുക്കേറ്റു. 10.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് കാണക്കാരി ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാണക്കാരി സ്വദേശി ആർ മോഹനന് (68) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഇടുക്കി കമ്പിളിക്കണ്ടത്ത് വച്ച് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കമ്പിളിക്കണ്ടം സ്വദേശി ഇമ്മാനുവൽ

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

നേര്യമംഗലം കരിമണലിന് സമീപം സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് വനത്തിലേക്ക് മറിഞ്ഞു

കോതമം​ഗലം: കരിമണൽ ഓഡിറ്റിന് സമീപം വെച്ചായിരുന്നു അപകടം. കനത്ത മഴ പെയ്യുന്നതിനിടെ മുന്നിൽ പോയ ലോറിയുടെ പിന്നിലിടിച്ച ബസ് നിയന്ത്രണം വിട്ട് വനത്തിൻ്റെ അരികിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ അതുവഴി വന്ന ഇടുക്കി ഇൻ്റലിജൻസ് ഡിവൈ.എസ്.പി ആർ. സന്തോഷ് കുമാറും സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഡിവൈ.എസ്.പിക്കൊപ്പം ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ അഖിൽ വിനായക്, ശ്രീജിത്ത് എന്നിവർ ഉടൻ തന്നെ രംഗത്തിറങ്ങി. മറ്റു വാഹനങ്ങളിൽ എത്തിയ വിനോദസഞ്ചാരികളെയും നാട്ടുകാരെയും കൂട്ടി

നേര്യമംഗലം കരിമണലിന് സമീപം സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് വനത്തിലേക്ക് മറിഞ്ഞു Read More »

10, 12 പരീക്ഷാ ഫലമറിയാൻ കൈറ്റിൻ്റെ പോർട്ടലും സഫലം ആപ്പും സജ്ജം

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും വിശകലനവും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫൊർ എജ്യുക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തിയ സംവിധാനം സജ്ജമായി. www.results.kite.kerala.gov.in എന്ന ക്ലൗഡ് അധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി, ഫല പ്രഖ്യാപനം നടന്ന ഉടനെ ഫലങ്ങളറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITE എന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം. വ്യക്തിഗത റിസൽറ്റുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം,

10, 12 പരീക്ഷാ ഫലമറിയാൻ കൈറ്റിൻ്റെ പോർട്ടലും സഫലം ആപ്പും സജ്ജം Read More »

കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

അബ്ബാസിയ: എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി മാണിയുടെയും ലിബി ബിജുവിന്റെയും മകൾ ഫേബ ബിജു മാണിയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചത്. 14 വയസ്സായിരുന്നു. അബ്ബാസിയ ഹൈവേ മാർക്കറ്റിന് സമീപത്ത് വച്ച് മെയ്‌ 13 ന് ഉച്ചക്ക് മൂന്നര മണിയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫേബ ബിജു മാണി.

കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു Read More »

മെയ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മേയ് 16 ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം (Low Pressure Area) നിലവിൽ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായി (Well-Marked Low Pressure Area) മാറിയിരിക്കുന്നു. മേയ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

മെയ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരമേൽക്കും. ദിവസങ്ങളോളമായി നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ജയറാം രമേശ്, ദീപാദാസ് മുൻഷി, അജമയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. പറവൂർ മണ്ഡലത്തിൽ നിന്ന് 20600 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് 61കാരനായ സതീശൻ മുഖ്യമന്ത്രി പദം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സാധ്യതാ പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ. സംസ്ഥാനത്തെ പൊതുവികാരം സതീശനൊപ്പമാണെന്ന്

വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു Read More »

ബസിൽ വച്ച് ബലാത്സംഗം: ഡൽഹിയിൽ ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ

ന്യൂഡൽഹി: നിർഭയ കേസിൻ്റെ ഓർമകൾ മങ്ങും മുൻപേ രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ഡ്രൈവറെയും കണ്ടക്റ്ററെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മെയ് 12-നാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ലീപ്പർ ബസിനുള്ളിൽ വച്ച് ഡ്രൈവറും കണ്ടക്റ്ററും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബസിൽ വച്ച് ബലാത്സംഗം: ഡൽഹിയിൽ ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ Read More »

എം.ബി.ബി.എസ് പ്രവേശനം പ്ലസ് റ്റൂ മാർക്കിൻ്റെ അടിസ്ഥാനത്തിൽ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, ഈ പരീക്ഷാ സമ്പ്രദായത്തിനെതിരേ കടുത്ത നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കേന്ദ്ര സർക്കാരിൻറെ പരീക്ഷാ രീതിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ച വിജയ്, നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് (X) അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കിയത്. പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നാണ് വിജയ്‌യുടെ ആവശ്യം. മെഡിക്കൽ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഓരോ സംസ്ഥാനത്തിനും സ്വയംഭരണാധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.ബി.ബി.എസ് പ്രവേശനം പ്ലസ് റ്റൂ മാർക്കിൻ്റെ അടിസ്ഥാനത്തിൽ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് Read More »

മുഖ്യമന്ത്രി സ്ഥാന തർക്കം; ഡൽഹിയിൽ കെ.സി – രാഹുൽ അടിയന്തര കൂടിക്കാഴ്ച്ച

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലെ രാഹുലിൻറെ വസതിയിലാണ് ചർച്ച. രാഹുൽ അടിയന്തരമായി വിളിപ്പിച്ചതനുസരിച്ചാണ് കെസി എത്തിയതെന്ന് സൂചന. കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ തൻറെ വിശ്വസ്തനെ വിളിപ്പിച്ചിരിക്കുന്നത്. കെസിയെ കേരളത്തിലേക്കു വിടാൻ രാഹുൽ തയാറാകുമോ എന്നതിനെ കൂടി ആശ്രയിച്ചിരിക്കും കേരളത്തിലെ നേതൃത്വ തർക്കത്തിൻറെ പരിഹാരം. ഇതിനിടെ, മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള മത്സരത്തിൽ നിന്നു പിന്മാറാൻ കെസി സന്നദ്ധത

മുഖ്യമന്ത്രി സ്ഥാന തർക്കം; ഡൽഹിയിൽ കെ.സി – രാഹുൽ അടിയന്തര കൂടിക്കാഴ്ച്ച Read More »