Timely news thodupuzha

Author name: timely news

പാർട്ടിയിൽ സസ്പെൻ്റ് ചെയ്ത മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു; അസമിലാണ് സംഭവം

ഗുവാഹത്തി: അസമിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്ത മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. മലാഖ്യ ദേ പുർകായസ്ഥ, ബസന്ത ദാസ്, ശശികാന്ത ദാസ് എന്നിവരാണ് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയയിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിനെ വെട്ടിലാക്കി എംഎൽഎമാരുടെ പാർട്ടി മാറ്റം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു മൂവരെയും കോൺഗ്രസ് സസ്‌പെൻ്റ് ചെയ്തത്.

പാർട്ടിയിൽ സസ്പെൻ്റ് ചെയ്ത മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു; അസമിലാണ് സംഭവം Read More »

സ്വർണക്കൊള്ള കേസ്; ഉത്തരവാദി ദേവസ്വം ബോർഡെന്ന് തന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ‍്യോഗസ്ഥരുമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ഇഡിക്ക് നൽകിയ മൊഴിയിലാണ് തന്ത്രി ഇക്കാര‍്യം വെളിപ്പെടുത്തിയത്. ആചാരപരമായ കാര‍്യങ്ങൾ നിയന്ത്രിക്കുന്നതാണ് തൻറെ ചുമതലയെന്നും ബോർഡിൻറെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് പങ്കില്ലെന്നുമാണ് തന്ത്രി പറയുന്നത്. തന്ത്രിയുടെ മൊഴി പരിശോധിച്ച ശേഷം ആവശ‍്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും തന്ത്രി പറയുന്നു.

സ്വർണക്കൊള്ള കേസ്; ഉത്തരവാദി ദേവസ്വം ബോർഡെന്ന് തന്ത്രി Read More »

ഇറാനെതിരായ യുദ്ധത്തിൽ ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പച്ചക്കൊടി

ടെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് യുഎസും ഇസ്രയേലും. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കുന്നത്. ബുധനാഴ്ച അർദ്ധ രാത്രി ടെഹ്റാൻ്റെ കിഴക്കൻ ഭാഗത്ത് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാന് പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ തുടങ്ങിയ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നു. ഇറാന് എതിരായ യുദ്ധത്തിന് ഡോണൾഡ് ട്രംപിന് റിപ്പബ്ലിക്കൻ പച്ചക്കൊടി. യുദ്ധം തടയാനുള്ള നീക്കം യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ടിനിട്ട് തള്ളി. യുദ്ധാധികാര പ്രമേയം എന്നറിയപ്പെടുന്ന നിയമ നിർമാണം 47

ഇറാനെതിരായ യുദ്ധത്തിൽ ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പച്ചക്കൊടി Read More »

സുധാകരനെ ഫോണിൽ വിളിച്ച് എം.വി ​ഗോവിന്ദൻ

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം. സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചതായാണ് വിവരം. മെമ്പർഷിപ് പുതുക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് താൻ ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എം.വി. ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. എന്നാൽ മെമ്പർഷിപ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും സുധാകരൻ ആവർത്തിക്കുകയായിരുന്നു. ബുധനാഴ്ചയാണ് പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി പാർട്ടിയോടുള്ള അമർഷം പരസ്യമാക്കി ജി. സുധാകരൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിൽ എം.വി ഗോവിന്ദനെതിരെയും

സുധാകരനെ ഫോണിൽ വിളിച്ച് എം.വി ​ഗോവിന്ദൻ Read More »

ആർ‌.ആർ‌.ടി‌.എസിനും സെമി ഹൈ സ്പീഡ് ട്രെയിൻ സംവിധാനത്തിനുമുള്ള ഒരു ചെലവ് കുറഞ്ഞ ബദൽ നിർദ്ദേശം; എഞ്ചിനീയർ കെ ജോയ് ജോസഫ് എഴുതുന്നു

ആർ‌ആർ‌ടി‌എസും അർദ്ധ അതിവേഗ ട്രെയിനും വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നു. അനുകൂലവും പ്രതികൂലവും ആയി ധാരാളം വാദങ്ങൾ ഉണ്ട്. പലതും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടി ഉള്ളതാണ്. പക്ഷേ അങ്ങനെയുള്ള താൽപര്യങ്ങൾ ഒന്നുമില്ലാതെ, സാങ്കേതികമായി ഉള്ള ചില കാര്യങ്ങൾ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചു കൊള്ളട്ടെ. ഇത് പൊതുജന ചർച്ചയ്ക്കുള്ള ഒരു ഹ്രസ്വവും പൊതുവായതുമായ രൂപരേഖ മാത്രമാണ്.. ഇതിൽ കൂട്ടിച്ചേർക്കലുകൾ/ മാറ്റങ്ങൾ/ മെച്ചപ്പെടുത്തലുകൾ എന്നിവ വരുത്താവുന്നതാണ്.സങ്കീർണ്ണമായ സാങ്കേതിക വശങ്ങളിലേക്ക് ഞാൻ പോയിട്ടില്ല. അത്തരം കാര്യങ്ങൾ വിദഗ്ദ്ധർക്ക് കൈകാര്യം ചെയ്യാൻ കഴിയും. നമ്മുടെ രാഷ്ട്രീയക്കാർക്ക്

ആർ‌.ആർ‌.ടി‌.എസിനും സെമി ഹൈ സ്പീഡ് ട്രെയിൻ സംവിധാനത്തിനുമുള്ള ഒരു ചെലവ് കുറഞ്ഞ ബദൽ നിർദ്ദേശം; എഞ്ചിനീയർ കെ ജോയ് ജോസഫ് എഴുതുന്നു Read More »

അലർജിയുണ്ടായിട്ടും ഞണ്ടു കറി കഴിച്ച യുവാവ് മരിച്ചു

പനങ്ങാട്: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടു കറി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡായാണ്(33) മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ട് കറി കഴിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മുൻപ് ഞണ്ടു കറി കഴിച്ചതിനെ തുടർന്ന് അലർജി കണ്ടെത്തിയിരുന്നു. പിന്നീട് ഇത് പൂർണമായും ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം പിന്നെ ഇപ്പോഴാണ് വീണ്ടും

അലർജിയുണ്ടായിട്ടും ഞണ്ടു കറി കഴിച്ച യുവാവ് മരിച്ചു Read More »

അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാർ‌ത്ഥിനി മരിച്ച സംഭവത്തിൽ യുവ ഡോക്റ്റർ‌ക്കായി ലുക്ക് ഔട്ട് നോട്ടീസ്

അങ്കമാലി: ബികോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാറോടിച്ച ഡോക്റ്റർ സിറിയക് പി. ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം. ബുധനാഴ്ച പ്രതിയുടെ അതിരംപുഴയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിൻറെ അനാസ്ഥയാണ് പ്രതിയെ പിടികൂടാനാവാത്തതിന് കാരണമെന്നാണ് വിമർശനം ഉയരുന്നത്. അപകടം നടന്ന് 5 ദിവസത്തോളം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തതിൽ പ്രതിഷേധം കനക്കുകയാണ്. ഫെബ്രുവരി 28 നാണ് അപകടം നടക്കുന്നത്.

അമിത വേഗതയിലെത്തിയ കാറിടിച്ച് വിദ്യാർ‌ത്ഥിനി മരിച്ച സംഭവത്തിൽ യുവ ഡോക്റ്റർ‌ക്കായി ലുക്ക് ഔട്ട് നോട്ടീസ് Read More »

പാൽവില വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷീരകർഷകർ സമരത്തിലേക്ക്

കൊച്ചി: കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ(കെ.എസ്.എം.എസ്.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാൽവില വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്‌ച്ച(മാർച്ച് ഏഴിന്) സംസ്ഥാനത്തെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളിലും കരിദിനം ആചരിക്കും. കൂടാതെ മാർച്ച് വ്യാഴാഴ്ച്ച(12ന്) രാവിലെ 11 മണിക്ക് മിൽമ ഫെഡറേഷൻ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തും. ക്ഷീരകർഷകരുടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം പാൽ വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞുവെങ്കിലും മിൽമ ഫെഡറേഷൻ പാൽ വില വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ക്ഷീര കർഷകരും ക്ഷീര സംഘം ജീവനക്കാരും

പാൽവില വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷീരകർഷകർ സമരത്തിലേക്ക് Read More »

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻ്ററി പരീക്ഷകൾക്ക് തുടക്കം. വ്യാഴാഴ്ച എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷകൾക്ക് ശനിയാഴ്ചയാവും തുടക്കമാവുക. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 4,17,497 കുട്ടികൾ പത്താംക്ലാസ് പരീക്ഷ എഴുതും. 4,11,025 വിദ്യാർത്ഥികൾ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർത്ഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും. 34,122 വിദ്യാർത്ഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതും.

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ആരംഭിച്ചു Read More »

ശബരി റെയിൽവേ യാഥാർഥ്യത്തിലേക്ക്: ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി

തൊടുപുഴ: പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ ശുഭപ്രതീക്ഷ നൽകിക്കൊണ്ട് അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി റെയിൽവേ കടന്നുപോകുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിനാണ് ട്രാൻസ്പോർട്ട് വകുപ്പ് ഉത്തരവിറക്കിയത്.ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. കിഫ്‌ബി വഴിയുള്ള സാമ്പത്തിക സഹായത്തോടെയായിരിക്കും ഈ തുക കണ്ടെത്തുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവും ഇതിൽ ഉൾപ്പെടും. റെയിൽവേ

ശബരി റെയിൽവേ യാഥാർഥ്യത്തിലേക്ക്: ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി Read More »

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സ്ഥാനം മുൻ താരം സർഫറാസ് അഹ്മദ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സ്ഥാനം മുൻ താരം സർഫറാസ് അഹ്മദ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടെസ്റ്റിൽ മാത്രമായിരിക്കും സർഫറാസ് ടീമിനെ പരിശീലിപ്പിക്കുക. നേരത്തെ ഇടക്കാലത്തേക്ക് അസർ മുഹമ്മദായിരുന്നു ടീമിനെ പരിശീലിപ്പിച്ചിരുന്നത്. ബംഗ്ലാദേശിനെതിരേ മേയിൽ നടക്കുന്ന ടെസ്റ്റ് പരമ്പര മുതലായിരിക്കും സർഫറാസ് പരിശീലക സ്ഥാനം ഏറ്റെടുക്കുക. ക‍്യാപ്റ്റൻ എന്ന നിലയിൽ മികച്ച റെക്കോഡുള്ള സർഫറാസിന് ടീമിനെ മികച്ച നിലയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്തിടെ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സ്ഥാനം മുൻ താരം സർഫറാസ് അഹ്മദ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട് Read More »

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ ആക്രമണം

ടെൽ അവീവ്: ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി വിജിത ഹെരാത്ത് പറഞ്ഞു. യുഎഇെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടതായി ഫ്രാൻസ് അവകാശപ്പെട്ടു. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധനാണെന്ന് ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. അതിനിടെ സുരക്ഷ പ്രശ്നമുള്ളതിനാൽ ലാഹോർ,

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ ആക്രമണം Read More »

ഗവർണർ ഒപ്പുവച്ചു; മലയാളം ഇനി മുതൽ ഭരണഭാഷ

തിരുവനന്തപുരം: മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിർബന്ധമാക്കുന്നതടക്കം സുപ്രധാന നിർദേശങ്ങളുള്ള മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പുവച്ചു. ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടൻ പ്രാബല്യത്തിലാവും. മുൻപ് യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ബില്ലുമായി ഗവർണറെ സമീപിച്ചത്. മലയാള ഭാഷ ബിൽ 2025 നാണ് ഗവർണർ അനുമതി നൽകിയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാർവത്രികമാക്കാനും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ബില്ല്

ഗവർണർ ഒപ്പുവച്ചു; മലയാളം ഇനി മുതൽ ഭരണഭാഷ Read More »

ഇറാൻറെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രയേൽ ഭീഷണി

ടെൽ അവീവ്: പരമോന്നത നേതാവായി ഇറാൻ ആരെ നിയമിച്ചാലും ആ നേതാവിനെയും തീർത്തുകളയുമെന്ന് ഇസ്രയേലിൻറെ ഭീഷണി. ഇറാൻറെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇസ്രയേലിനെ നശിപ്പിക്കാനും അമെരിക്കയെയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനുമായി ഇറാനിയൻ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉന്മൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേലിൻറെ ഭീഷണി. അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.

ഇറാൻറെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രയേൽ ഭീഷണി Read More »

ഇടതുപക്ഷ ജനാധിപത്യ മുന്നണി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥക്ക് അണക്കര ടൗണിൽ നിന്നും ഉജ്വല തുടക്കം

ഇടുക്കി: ഇടതുപക്ഷ ജനാധിപത്യ മുന്നണി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥക്ക് പച്ച പൊന്നിൻ്റെ നാടെന്നറിയപെടുന്ന അണക്കര ടൗണിൽ നിന്നും ഉജ്വല തുടക്കം. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി സി.വി വർ​ഗീസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രളയവും കോവിഡും മഹാമാരിയുമടക്കം കേരളത്തിലുണ്ടായപ്പോൾ ദുരന്തമുഖത്ത് നിസ്സഹയാരായി നിന്നവർക്കൊപ്പം നിലനിന്ന് ജനഹൃദയം കീഴടക്കിയ സർക്കാർ ദുരന്തം നക്കി തുടച്ച വയനാട് അടക്കമുള്ള നാടിനെ പഴയ പടുതിയിലേക്കു കൊണ്ടു വരിക മാത്രമല്ല കോടിക്കണക്കിനായ വികസനം നടപ്പിലാക്കി

ഇടതുപക്ഷ ജനാധിപത്യ മുന്നണി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥക്ക് അണക്കര ടൗണിൽ നിന്നും ഉജ്വല തുടക്കം Read More »

തൊടുപുഴ അൽ – അസ്ഹർ മെഡിക്കൽ കോളേജ് ആൻ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ജീവനക്കാർക്കായി സി.പി.ആർ അടിയന്തര പരിശീലനം സംഘടിപ്പിച്ചു

തൊടുപുഴ: അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആൻ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ജീവനക്കാർക്കായി സി.പി.ആർ അടിയന്തര പരിശീലനം സംഘടിപ്പിച്ചു. അൽ അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ഡോ. കെ.എം റിജാസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ.എസ്.ആർ.ടി.സി തൊടുപുഴ ഡി.റ്റി.ഒ മനീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായി അൽ-അസ്ഹർ പ്രിവിലേജ് കാർഡ് പ്രഖ്യാപിക്കുകയും ചെയ്തു.

തൊടുപുഴ അൽ – അസ്ഹർ മെഡിക്കൽ കോളേജ് ആൻ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ജീവനക്കാർക്കായി സി.പി.ആർ അടിയന്തര പരിശീലനം സംഘടിപ്പിച്ചു Read More »

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം

അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയ ജോൺസണെന്ന പെൺകുട്ടിയെ വാഹനം ഇടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും അങ്കമാലി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുറ്റവാളി ആരെന്ന് പൊലീസിന് അറിയാമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെയാണ് അങ്കമാലി ഹോം സയൻസ് കോളജിന് സമീപത്തുവെച്ച് ജസ്‌ലിയയെ വാഹനമിടിച്ചത്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിൻറെതാണ് വാഹനം. ജോർജ്‌ തോമസിൻറെ മകൻ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ ആലപ്പുഴ

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം Read More »

സംസ്ഥാനത്ത് 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ,

സംസ്ഥാനത്ത് 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക Read More »

ഇറാന് വേണ്ടി ചാരവൃത്തി പ്രവർത്തനം നടത്തിയ പത്ത് പേർ ഖത്തറിൽ അറസ്റ്റിൽ

ദോഹ: ഖത്തറിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിനായി പ്രവർത്തിച്ചിരുന്ന പത്ത് പേർ അറസ്റ്റിൽ. രണ്ട് സെല്ലുകളായി പ്രവർത്തിക്കുന്ന പത്തുപേരെയാണ് പിടികൂടിയത്. ഇതിൽ ഏഴ് പേർ രാജ്യത്തെ പ്രധാന സൈനിക സിവിൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്ന ചാരപ്രവർത്തനങ്ങളിലേക്കും മൂന്നു പേർ ഡ്രോൺ ഉപയോഗിച്ചുള്ള അട്ടിമറി നീക്കങ്ങളിലുമായാണ് നിയമിച്ചിരുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളുടെ മാപ്പുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇറാനിയൻ റെവല്യൂഷണറി ഗാർഡിൻറെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഇവർ മൊഴി നൽകി.

ഇറാന് വേണ്ടി ചാരവൃത്തി പ്രവർത്തനം നടത്തിയ പത്ത് പേർ ഖത്തറിൽ അറസ്റ്റിൽ Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർ പുറത്തേക്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശിൽപ കേസിൽ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാർ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകും. ശബരിമല സ്വർണക്കൊള്ള കേസിൽ 2025 നവംബർ 20നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു

ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർ പുറത്തേക്ക് Read More »

യുദ്ധത്തെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി വിപണി കനത്ത തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടം നേരിട്ടു. സെൻസെക്സിന് 1600 പോയിൻറിലേറെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തിയതാണ് വിപണിയെ ബാധിച്ചതെന്നാണ് വിവരം. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോ മൊബൈൽ എന്നി വിഭാഗങ്ങളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്. ആഗോളവിപണികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞതായാണ് വിവരം. അമേരിക്കൻ വിപണിയായ ഡോ

യുദ്ധത്തെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു Read More »

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുന്മാർ പണിമുടക്കും. ബുധനാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും. നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം. തീരുമാനം എടുക്കേണ്ടത് സർക്കാരെന്നാണ് ആശുപത്രി മാനേജ്മെൻറുകളുടെ നിലപാട്. പല മാനേജ്‌മെൻറും ശമ്പള പരിഷ്‌കരണത്തിന് തയാറാണെങ്കിലും സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് വേണ്ടത്.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക് Read More »

പഹൽഗാം ഭീകരാക്രമണത്തിനായി ഉപയോ​ഗിച്ച ക്യാമറ ആക്റ്റിവേറ്റ് ചെയ്തത് ചൈനയിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. ആക്രമണ സ്ഥലത്തു നിന്നും കണ്ടെത്തിയ ജീ പ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ ചെനയിൽ നിന്നാണ് ആക്‌ടിവേറ്റ് ചെയ്തതെന്നാണ് എൻഐഎ കണ്ടെത്തി. ക്യാമറ ആരാണ് വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും അത് എങ്ങനെയാണ് അക്രമികളുടെ കൈകളിൽ എത്തിയതെന്നും അടക്കമുള്ള വിവരങ്ങൾ തേടി ജമ്മു കശ്മീർ പ്രത്യേക എൻഐഎ കോടതി ചൈനയ്ക്ക് ലെറ്റർ റോഗേറ്ററി അയച്ചു. ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ

പഹൽഗാം ഭീകരാക്രമണത്തിനായി ഉപയോ​ഗിച്ച ക്യാമറ ആക്റ്റിവേറ്റ് ചെയ്തത് ചൈനയിൽ Read More »

മിസൈലുകൾ തീരുന്നു; ട്രംപിന് മുന്നറിയിപ്പ് നൽകി

വാഷിങ്ങ്ടൺ: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യ വലിയൊരു യുദ്ധമുനമ്പായി മാറിയിരിക്കുകയാണ്. എന്നാൽ‌ യുദ്ധം നീണ്ടുപോയാൽ അമെരിക്കയുടെ ആയുധശേഖരം പ്രതിസന്ധിയിലാകുമെന്ന് പെൻറഗണിൽ നിന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനെതിരെയുള്ള ആക്രമണം പത്ത് ദിവസം കൂടി ഇതേ രീതിയിൽ തുടർന്നാൽ നിർണായകമായ മിസൈലുകളുടെ ശേഖരം തീർ‌ന്നുപോകാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രത്യേകിച്ച് മിസൈലുകളെ തകർക്കാൻ ഉപയോഗിക്കുന്ന താഡ്, എസ് എം-3 തുടങ്ങിയ പ്രതിരോധ മിസൈലുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആയുധ ഉൽപ്പാദനത്തിൻറെ കാര്യത്തിൽ ഇറാൻ

മിസൈലുകൾ തീരുന്നു; ട്രംപിന് മുന്നറിയിപ്പ് നൽകി Read More »

ദുബായിൽ ഡ്രോൺ ആക്രമണമുണ്ടായി, ഇറാൻ്റെ പ്രധാന നഗരങ്ങൾ ആക്രമിച്ച് ഇസ്രയേൽ

ദുബായ്: ഇസ്രയേൽ, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായതായാണ് വിവരം. ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്നാണ് ഇറാൻറെ പ്രതികരണം. തന്ത്രപ്രധാന ഓഫീസുകളും സൈനിക പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന പ്രസിഡൻഷ്യൽ

ദുബായിൽ ഡ്രോൺ ആക്രമണമുണ്ടായി, ഇറാൻ്റെ പ്രധാന നഗരങ്ങൾ ആക്രമിച്ച് ഇസ്രയേൽ Read More »

മലപ്പുറത്ത് ഭാര്യയുടെ വീട്ടിൽ എം.ഡി.എം.എ ഒളിപ്പിച്ച നവവരൻ അറസ്റ്റിൽ

മലപ്പുറം: ഭാര്യയുടെ വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച നവവരൻ അറസ്റ്റിൽ. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ്(26) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിൻറെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എംഡിഎംഎ പിടികൂടിയത്. കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ചതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഉപയോഗത്തിനും വിൽപ്പനക്കുമായി കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കി. ബാക്കിയുള്ള എംഡിഎംഎ ഇയാൾ നിക്കാഹ്

മലപ്പുറത്ത് ഭാര്യയുടെ വീട്ടിൽ എം.ഡി.എം.എ ഒളിപ്പിച്ച നവവരൻ അറസ്റ്റിൽ Read More »

കത്രിക നീക്കം ചെയ്തതിനെ തുടർന്ന് ഉഷ ആശുപത്രി വിട്ടു

കൊച്ചി: വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്ക്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫ് ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിലാണ് കത്രിക നീക്കം ചെയ്തത്. ഫെബ്രുവരി 19 നാണ് ഉഷയെ കെ.സി. വേണുഗോപാൽ എംപി ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ വയറ്റിൽ നിന്ന് കത്രിക നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രയിൽ നീരീക്ഷണത്തിലായിരുന്നു ഉഷ. അഞ്ച് വർഷം മുൻപാണ് ആലപ്പുഴ ടിഡി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭശയ മഴ

കത്രിക നീക്കം ചെയ്തതിനെ തുടർന്ന് ഉഷ ആശുപത്രി വിട്ടു Read More »

സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു, പാലക്കാടാണ് സംഭവം

പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള രണ്ടു പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ വൈരാഗ‍്യം മൂലമുള്ള സംഘർഷമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അർഷിദിനെയും പ്രശാന്തിനെയും വാണിയംകുളത്തെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസെടുത്ത പൊലീസ്

സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു, പാലക്കാടാണ് സംഭവം Read More »

അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: നഗരൂരിൽ പുരയിടത്തിൽ അച്ഛനും മകനും മരിച്ച നിലയിൽ. അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60) മകൻ അകിൽ (35) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പുരയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥിപിച്ച സ്ഥലം ഉടമക്കെതിരേ കെസെടുത്തു. രാത്രിയിലാണ് ഇരുവർക്കും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കപ്പ കൃഷി ചെയ്യുന്നിടത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. അതിനെ തുരത്താനായാണ് അനധികൃത വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.

അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു Read More »

കെ.പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെപി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. എക്കാലവും കോൺഗ്രസിന്റെ ആശയങ്ങളാൽ പ്രചോദിതമായിരുന്നു കെപി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതമെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. വളരെ അടുത്ത വ്യക്തിബന്ധമാണ് അദ്ദേഹവുമായുണ്ടായിരുന്നത്. താനുൾപ്പെടെയുള്ള ചെറുപ്പക്കാരായ പാർലമെന്റ്അംഗങ്ങൾക്ക് വലിയ പ്രോൽസാഹനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്ത വ്യക്തി ബന്ധം പുലർത്താൻ കഴിഞ്ഞിരുന്ന കാര്യവും രമേശ് ചെന്നിത്തല സൂചിപ്പിച്ചു. കോൺഗ്രസിന്റെ രാഷ്ട്രീയത്തിനും ചിന്താധാരക്കും ഇന്ത്യ ഉള്ളിടത്തോളം കാലം പ്രസക്തിയുണ്ടെന്ന് ഉറച്ച്

കെ.പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി Read More »

സ്വന്തം പിതാവിനെയും സഹോദരിയെയും അളിയനെയും വഞ്ചിച്ചയാളാണ് ​ഗണേഷ് കുമാർ; വെള്ളാപ്പള്ളി നടേശൻ

എറണാകുളം: നായർ സർവീസ് സൊസൈറ്റിയും ശ്രീനാരായണ ധർമ്മ പരിപാലന യോഗവും തമ്മിലുള്ള ഐക്യം ഒരു “വഞ്ചന”യാണെന്ന കെ.ബി ഗണേഷ് കുമാറിന്റെ പരാമർശത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ വഞ്ചനയുടെ മാസ്റ്ററാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ വഞ്ചനയിൽ അധിഷ്ഠിതമാണെന്നും വെളളാപ്പള്ളി കൂട്ടിച്ചേർത്തു. വഞ്ചനയിലൂടെ ​ഗണേഷിന് ലഭിച്ച പ്രതിഫലമാണ് മന്ത്രി സ്ഥാനം. അദ്ദേഹത്തിന് ധാർമ്മിക മൂല്യങ്ങൾ ഇല്ല. സ്വന്തം പിതാവിനെയും സഹോദരിയെയും അളിയനെയും വഞ്ചിച്ചു, ഒരു നടിയുടെ ട്രസ്റ്റിന്റെ ഫണ്ട് പോലും ദുരുപയോഗം ചെയ്തു. മറ്റുള്ളവരെ വഞ്ചിക്കുന്നവർ

സ്വന്തം പിതാവിനെയും സഹോദരിയെയും അളിയനെയും വഞ്ചിച്ചയാളാണ് ​ഗണേഷ് കുമാർ; വെള്ളാപ്പള്ളി നടേശൻ Read More »

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷം

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 2 പേർക്ക് കൂടി പരുക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവർക്കും കാലിനാണ് പരുക്ക്. നാദാപുരം ചാലപ്പുറത്ത് വച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷം Read More »

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു. ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിൻറെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി. ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിൻറെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. സൗദി അറേബ്യ,

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ Read More »

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989 – 1990 കാലത്ത് വിപി സിംഗ് സർക്കാരിൻറെ ഉപരിഗതാഗത – വാർത്ത വിനിമയ വകുപ്പിൻറെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. ഇറാഖ്-കുവൈത്ത് യുദ്ധകാലത്ത് കുവൈറ്റിൽ കുടുങ്ങിയ നഴ്സുമാരേ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ആറ് തവണ വടകര മണ്ഡലത്തിൽ നിന്ന് പാർലമെൻറിലേക്ക് വിജയിച്ചു. 1971 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ നിന്നാണ് ആദ്യം ജയിച്ചത്. പിന്നീട് 1977,

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു Read More »

ആറ്റുകാൽ പൊങ്കാല ആരംഭിച്ചു

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം. ക്ഷേത്രത്തിന് മുന്നിലെ പണ്ഡാര അടുപ്പിൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് തെളിയിച്ച് നൽകിയ തീ കൊളുത്തിയതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് ഭക്തരുടെ പൊങ്കാല അടുപ്പുകളിൽ തീ തെളിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.15 ഓടെ ശുദ്ധ പുണ്യാഹമടക്കമുള്ള ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് പണ്ഡാര അടുപ്പിലേക്ക് കൊളുത്താനുള്ള ദീപവുമായി മേൽശാന്തി പുറത്തേക്ക് എത്തിച്ചത്. പണ്ഡാര അടുപ്പിൽ തീ തെളിയിക്കുന്ന സമയത്ത് അറിയിപ്പായി കതിനകൾ മുഴങ്ങി. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചയ്ക്ക്

ആറ്റുകാൽ പൊങ്കാല ആരംഭിച്ചു Read More »

പശ്ചിമേഷ്യ വിടാൻ പൗരന്മാർക്ക് നിർ‌ദേശം നൽകി അമേരിക്ക

വാഷിങ്ങ്ടൺ: സംഘ‌ഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് നിർ‌ദേശം നൽകി അമെരിക്ക. അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഉടൻ തന്നെ പുറപ്പെടുക’ എന്ന സന്ദേശമാണ് അമെരിക്കൻ പൗരന്മാർക്ക് ലഭിച്ചിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോ​ഗിച്ച് ഉടനടി പുറപ്പെടാനാണ് നിർദേശം. ഏറ്റവും പ്രധാനപ്പെട്ട മുൻഗണന അമെരിക്കൻ പൗരന്മാരുടെ സുരക്ഷക്കാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ തൻറെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ

പശ്ചിമേഷ്യ വിടാൻ പൗരന്മാർക്ക് നിർ‌ദേശം നൽകി അമേരിക്ക Read More »

വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന് കത്ത് നൽകി ഭർ‌ത്താവ് ജോർ‌ജ് ജോസഫ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർ‌ത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്തു നൽകി. കുടുംബപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. ആറന്മുളയിലെ സിറ്റിങ് എംഎൽഎയായ വീണായെ അവിടെ

വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന് കത്ത് നൽകി ഭർ‌ത്താവ് ജോർ‌ജ് ജോസഫ് Read More »

യുദ്ധത്തെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്കായി എമിറേറ്റ്സും ഇത്തിഹാദ് എയർവേയ്സും പരിമിതമായ തോതിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. തിങ്കളാഴ്ച രാത്രി മുതൽ എമിറേറ്റ്‌സ് യാത്രക്കാർക്കായി സർവീസ് നടത്തുമെന്ന് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കിയെങ്കിലും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) അധികൃതരുമായി ഏകോപിപ്പിച്ച് എത്തിഹാദ് ചില വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ മസ്‌കറ്റിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനരാരംഭിക്കും. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി

യുദ്ധത്തെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് Read More »

ഒമാനിൽ എണ്ണക്കപ്പലിന് നേരെ‌യുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു

മസ്കറ്റ്: ഒമാനിൽ എണ്ണക്കപ്പലിന് നേരെ‌യുണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചതായി റിപ്പോർട്ടു. എം.കെ.ഡി വ്യോം എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. മസ്കറ്റ് തീരത്തു നിന്ന് 52 നോട്ടിക്കൽ മൈൽ ദൂരെ വച്ചാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 16 പേരും ഇന്ത്യക്കാരായിരുന്നുവെന്നാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻറർ നൽകുന്ന റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിൻറെ എൻജിൻ റൂമിൽ സ്ഫോടനവും തീപിടിത്തവുമുണ്ടായി. കപ്പലിലുള്ള മറ്റ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. മറ്റൊരു വാണിജ്യ കപ്പലിൻ്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം

ഒമാനിൽ എണ്ണക്കപ്പലിന് നേരെ‌യുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു Read More »

ഇറാനിൽ ആണവ ചോർച്ച

ടെഹ്റാൻ: ഇറാനിൽ ആണവ ചോർച്ച. യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ആണവോർജ കേന്ദ്രത്തിൽ ചോർച്ചയുണ്ടായതായാണ് വിവരം. ആണവ വികിരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടിവരും. രാജ്യാന്തര ആണവോർജ ഏജൻസിയാണ് മുന്നറിയിപ്പ് നൽ‌കിയത്.

ഇറാനിൽ ആണവ ചോർച്ച Read More »

ഇറാനിൽ കൊല്ലപ്പെട്ടത് 550 പേർ, ലെബനനിൽ 31 മരണം

ടെഹ്റാൻ: രണ്ടു ദിവസമായി നടക്കുന്ന യു.എസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ ചുരുങ്ങിയത് 550 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സന്നദ്ധത സംഘടനയായ ഇറാനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റിയാണ് മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാമിലെ കുറിപ്പിലൂടെ പങ്കുവെച്ചത്. രണ്ട് ദിവസമായി നടക്കുന്ന യുദ്ധത്തിൽ 131 നഗരങ്ങളെയാണ് ബാധിച്ചത്. ആക്രമിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ടെന്നും രാജ്യവ്യാപകമായി 10,0000 ൽ അധികം വോളണ്ടിയർമാർ ജാഗ്രതയോടെ നിലകൊള്ളുന്നുണ്ടെന്നും റെഡ് ക്രസന്‍റ് അറിയിച്ചു. അതിനിടെ ലെബനന് നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ

ഇറാനിൽ കൊല്ലപ്പെട്ടത് 550 പേർ, ലെബനനിൽ 31 മരണം Read More »

ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നും സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 2018ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചാണ് സുപ്രീം കോടതിയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. 2020 ൽ സുപ്രീം കോടതി വിധി പുനഃപരിശോധനാ വേളയിൽ അതിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീം കോടതിയിലെടുത്ത നിലപാട്. തുടർന്ന് കോടതി കേസ് പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ്, ദേവസ്വം ബോർഡ്

ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ് Read More »

സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം

റിയാദ്: സൗദി എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് റാസ് തനുര റിഫൈനറി താൽക്കാലികമായി അടച്ചുപൂട്ടി. സൗദിയിലെ എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. റാസ് തനുര റിഫൈനറിയിൽ നിന്നുള്ള ദൃശ്യങ്ങൾ‌ എന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. അതിനിടെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം

സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം Read More »

അന്തർദ്ദേശീയ നീന്തൽ താരം ബേബി വർഗ്ഗീസിനു സ്വീകരണവും അർജ്ജുൻ ബാബുവിനെ ആദരിക്കുകയും ചെയ്തു

തൊടുപുഴ: അമ്പുദാബിയിൽ വച്ചു നടന്ന അന്തർദ്ദേശീയ നീന്തൽ മത്സരത്തിൽ അഞ്ച് മെഡലുകൾ നേടിയ ബേബിവർഗ്ഗീസിനു സ്വീകരണം നല്കുകയും തൊടുപുഴയാറ്റിൽ മണക്കാടു ഭാഗത്ത് ശകതമായ ഒഴുക്കിൽ പെട്ട വീട്ടമ്മയെ രക്ഷപ്പെടുത്തിയ വണ്ട മറ്റം അക്വാറ്റിക് സെൻ്ററിൽ നിന്നും നീന്തൽ അഭ്യസിച്ച അർജ്ജുൻ ബാബുവിനെ ആദരിക്കുകയും ചെയ്തു. വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് ഷീലാ സ്റ്റീഫൻ മുഖ്യ അതിഥിയായി പങ്കെടുത്ത് ബേബി വർഗ്ഗീസിനും, അർജ്ജുൻ ബാബുവിനും ഉപഹാരങ്ങൾ നല്കുകയും സ്പോർട്സിൻ്റെ വിശിഷ്യാ നീന്തൽ

അന്തർദ്ദേശീയ നീന്തൽ താരം ബേബി വർഗ്ഗീസിനു സ്വീകരണവും അർജ്ജുൻ ബാബുവിനെ ആദരിക്കുകയും ചെയ്തു Read More »

അമേരിക്ക യുദ്ധവും സമാധാനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ഇരട്ടത്താപ്പെന്ന് വിസ്‌ഡം യൂത്ത് തർബിയ സംഗമം

തൊടുപുഴ: പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യുദ്ധപരമായ ഇടപെടലുകളും സമാധാന സന്ദേശങ്ങളും ഒരേസമയം മുന്നോട്ട് വെക്കുന്ന അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴയിൽ സംഘടിപ്പിച്ച തർബിയ സംഗമം അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ആയുധസഹായവും സൈനിക പിന്തുണയും നൽകിക്കൊണ്ട്, മറുഭാഗത്ത് സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ ഉയർത്തുന്നത് വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്നും മേഖലയിൽ സ്ഥിരതയും നീതിപൂർണ്ണമായ സമാധാനവും ഉറപ്പാക്കാൻ ശക്തിപ്രയോഗം ഒഴിവാക്കി, നയതന്ത്രപരമായ ഇടപെടലുകൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് സംഗമം ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണ ജനങ്ങളുടെ

അമേരിക്ക യുദ്ധവും സമാധാനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ഇരട്ടത്താപ്പെന്ന് വിസ്‌ഡം യൂത്ത് തർബിയ സംഗമം Read More »

ഹില്ലി അക്വ കുടിവെള്ള ഫാക്ടറി നാല് കോടിക്ക് പണയപ്പെടുത്തിയതെന്തിന്?;- എം മോനിച്ചൻ

തൊടുപുഴ: ലാഭകരമായി പ്രവർത്തിച്ചു വരുന്ന തൊടുപുഴ ഹില്ലി അക്വ കുടിവെള്ള ഫാക്ടറി നാല് കോടി രൂപക്ക് പണയപ്പെടുത്തിയതെന്തിനെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ആവശ്യപ്പെട്ടു. 2014-ൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന പി.ജെ ജോസഫാണ് ഹില്ലി അക്വ കുപ്പിവെള്ള ഫാക്ടറി തൊടുപുഴയിൽ ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ളസർക്കാർ കുപ്പിവെള്ളമെന്നനിലയിൽ ഹില്ലി അക്വ കുപ്പിവെള്ളം ജനകീയമായി മാറിരുന്നു. ഏഴ് കോടിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും നാല് കോടി കടമെടുത്ത് എന്ത് വികസനമാണ് ജില്ലയിൽ നിന്നുള്ള

ഹില്ലി അക്വ കുടിവെള്ള ഫാക്ടറി നാല് കോടിക്ക് പണയപ്പെടുത്തിയതെന്തിന്?;- എം മോനിച്ചൻ Read More »

യു.എ.ഇയിലെ ആമസോൺ ഡേറ്റാസെൻ്ററിന് നേരെ ആക്രമണം

ദുബായ്: യുഎഇയിലെ ആമസോണിൻ്റെ ഡേറ്റാ സെൻ്ററിന് നേരെ ആക്രമണം. അജ്ഞാതവസ്തു പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതോടെ കേന്ദ്രത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചതായി ആമസോണിൻറെ ക്ലഡ് കമ്പൂട്ടിങ് വിഭാഗമായ ആമസോൺ വെബ് സർവീസസ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡേറ്റാ സെൻററിലേക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ യുഎഇ നേരിടുന്നതിനിടെയാണ് ഈ സംഭവം. അതേസമയം ഡേറ്റാസെൻററിൻറെ പ്രവർത്തനം നിർത്തിവെയ്ക്കേണ്ടി വന്ന സംഭവത്തിൽ ആമസോൺ അധികൃതർ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. പുലർച്ചെ 3.30 ഓടെയാണ് ആക്രമണം

യു.എ.ഇയിലെ ആമസോൺ ഡേറ്റാസെൻ്ററിന് നേരെ ആക്രമണം Read More »