Timely news thodupuzha

Author name: timely news

കാസർഗോഡ് കാട് വെട്ടുന്നതിനിടെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാസർഗോഡ്: സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ഡിക്കുന്നിൽ വിജയനാണ്(56) മരിച്ചത്. ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. പണിക്കാരോടൊപ്പം പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് മൺപുറ്റിൽ കൂടു കൂട്ടിയിരുന്ന കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചത്. ഉടൻ തന്നെ ബന്തടുക്കയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന നാല് പേർക്കും കടന്നലിൻറെ കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

കാസർഗോഡ് കാട് വെട്ടുന്നതിനിടെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു Read More »

മുന്നറിയിപ്പ് സൈറണിന്റെ ട്രയൽ റൺ മെയ് 14 ന്; ആളുകൾ പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ

ഇടുക്കി: കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൽ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് സൈറണിന്റെ ട്രയൽ റൺ മെയ് 14 ന് രാവിലെ 11.30 ന് നടത്തുമെന്ന് ഡാമിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. സൈറണുകളുടെ ക്ഷമത പരിശോധിക്കുന്നതിനുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണ് ഇത് എന്നതിനാൽ പൊതുജനങ്ങൾ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്.

മുന്നറിയിപ്പ് സൈറണിന്റെ ട്രയൽ റൺ മെയ് 14 ന്; ആളുകൾ പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ Read More »

ചിലവ് മുണ്ടത്താനത്ത് പരേതനായ ജോസഫ് മുണ്ടത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് നിര്യാതയായി

തൊടുപുഴ: ചിലവ് മുണ്ടത്താനത്ത് പരേതനായ ജോസഫ് മുണ്ടത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് നിര്യാതയായി. 88 വയസ്സായിരുന്നു. പരേത വലവൂർ മഞ്ഞളാങ്കൽ(തുണ്ടത്തിൽ) ദേവസ്യായുടെ മകളാണ്. സംസ്ക്കാരം വ്യാഴാഴ്ച(14/05/2026) രാവിലെ 11 ന് വീട്ടിൽ ആരംഭിച്ച് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. മക്കൾ: എൽസി തോമസ്, താന്നിക്കൽ(ഏഴല്ലൂർ), ജോസഫീന, പുളിക്കൽ(തൊടുപുഴ), ജോസ്, തൊടുപുഴ(മുണ്ടത്താനത്ത് മെഡിക്കൽസ്), ബൈജു(ആലക്കോട്), സിജു(മുംബൈ). മരുമക്കൾ: റ്റി.സി തോമസ്, താന്നിക്കൽ(ഏഴല്ലൂർ). പരേതനായ ജോസ് ജേക്കബ്, പുളിക്കൽ(തൊടുപുഴ), ഷൈനി, മൂഴിക്കച്ചാലിൽ(അരിക്കുഴ), ദീപ, മഴുവഞ്ചേരിൽ(തൊടുപുഴ), ബിന്ദു, പുന്നോലിക്കുന്നേൽ, ബന്തഡുക്ക(കാസർകോട്).

ചിലവ് മുണ്ടത്താനത്ത് പരേതനായ ജോസഫ് മുണ്ടത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് നിര്യാതയായി Read More »

ഗണേഷ് കുമാറിന് 17 വയസിൽ ഡ്രൈവിങ്ങ് ലൈസൻസ്, എം.വി.ഡി നിയമോപദേശം തേടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജ‍യത്തിനു പിന്നാലെ നിയമത്തിൻറെ നൂലാമാലകളിൽ കുരുങ്ങി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രായപൂർത്തിയാകും മുൻപേ ഗണേഷ് കുമാറിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചിരുന്നു എന്ന കണ്ടെത്തലിൽ നിയമോപദേശം തേടിയിരിക്കുകയാണിപ്പോൾ മോട്ടോർ വാഹന വകുപ്പ്. ഗണേഷ് കുമാറിൻറെ ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്നു ചേർത്തിരുന്നത് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ പ്രശ്നം ഉയർന്നു വന്നിരിക്കുന്നത്. സാരഥി സോഫ്റ്റ് വെയർ നിലവിൽ വരുന്നതിനു മുൻപാണ് ഗണേഷ് കുമാറിന് ലൈസൻസ് ലഭിച്ചത്. 1966

ഗണേഷ് കുമാറിന് 17 വയസിൽ ഡ്രൈവിങ്ങ് ലൈസൻസ്, എം.വി.ഡി നിയമോപദേശം തേടി Read More »

സി.ബി.എസ്‌.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം വിജയമാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. results.cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാം. ഇത്തവണ 17,80365 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 17,68,968 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 15,07,109 പേർ വിജയിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വിജയശതമാനം. 95.62 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഏറ്റവും കുറവ് പ്രയാഗ്‌രാജിലാണ്, 72.43ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം

സി.ബി.എസ്‌.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു Read More »

മുഖ‍്യമന്ത്രി ചർച്ച; അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും

ന‍്യൂഡൽഹി: സംസ്ഥാനത്തെ മുഖ‍്യമന്ത്രി ചർച്ചയിൽ ബുധനാഴ്ചയോടെ അന്തിമ തീരുമാനമുണ്ടായേക്കും. പാർട്ടി ദേശീയ അധ‍്യക്ഷൻ മല്ലികാർ‌ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബുധനാഴ്ച വൈകീട്ട് അവസാനഘട്ട ചർച്ച നടത്തിയ ശേഷം മുഖ‍്യമന്ത്രിയെ പ്രഖ‍്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്. ഇവരിൽ ആരെ തെരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് പത്ത് ദിവസം പൂർത്തിയായിട്ടും ഇതുവരെ മുഖ‍്യമന്ത്രിയെ തീരുമാനിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല.ോ

മുഖ‍്യമന്ത്രി ചർച്ച; അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും Read More »

‘പൊതുഇടം ശുചിത്വമുള്ളിടം’ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പൊതു ഇടങ്ങളെ ശുചിത്വമുള്ളയിടങ്ങളാക്കുന്നു. അംഗനവാടികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോ ആശുപത്രികൾ, സ്കൂളുകൾ, കാത്തിരുപ്പുകേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ പൊതു ഇടങ്ങൾ ശുചിത്വ പൂര്ണമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൃത്തിയും വെടിപ്പും ഉള്ള ഇടങ്ങൾ സമൂഹ നന്മക്ക് എന്ന കരുതലോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം ഹോമിയോ ഡിസ്പെന്സറിയുടെ പരിസരങ്ങൾ വൃത്തിയാക്കികൊണ്ട് തുടക്കം കുറിച്ച

‘പൊതുഇടം ശുചിത്വമുള്ളിടം’ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി Read More »

പാക്കിസ്ഥാനിൽ ചാവേറാക്രമണം; ഒമ്പത് പേർ മരിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. 9 പേർ മരിക്കുകയും 35 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തുൻഖ്വായിലാണ് സ്ഫോടനം നടന്നത്. തിരക്കേറിയ മാർക്കറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു. ഓട്ടോ അക്രമി സ്ഥാലത്തേക്ക് ഓടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മരിച്ചവരിൽ 2 പേർ പൊലീസുകാരും ഒരു സ്ത്രീയും ഉൾപ്പെടുന്നതായാണ് വിവരം. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി മുഹമ്മദ് സുഹൈൽ അഫ്രീദി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

പാക്കിസ്ഥാനിൽ ചാവേറാക്രമണം; ഒമ്പത് പേർ മരിച്ചു Read More »

ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച് പതിനഞ്ചു വയസ്സുള്ള കുട്ടി മരിച്ചു

റായ്പുർ: ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച 15കാരൻ മരിച്ചു. ഛർദിയും വയറിളക്കവും മൂലം മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. 12, 13, നാല് വയശുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ജാഞ്ച്ഗിർ ചംപ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് നാലംഗ സംഘം തണ്ണിമത്തൻ കഴിച്ചത്. പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.

ഛത്തീസ്ഗഢിൽ തണ്ണിമത്തൻ കഴിച്ച് പതിനഞ്ചു വയസ്സുള്ള കുട്ടി മരിച്ചു Read More »

കേരളത്തിൽ മഴ ശക്തമാവും

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദം 48 മണിക്കൂറിൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മാത്രമല്ല, തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, ഈ

കേരളത്തിൽ മഴ ശക്തമാവും Read More »

ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന‌ സ്കൂൾ ബസുകൾ കത്തി നശിച്ചു

ഇടുക്കി: ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഒരു ബസിൽ നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ സ്കൂൾ അധികൃതരെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ബസിലേയ്ക്കും തീ പടർന്നു. കട്ടപ്പനയിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. സ്കൂളിൽ വിവിധ അറ്റകുറ്റ പണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷോർട് സർക്യൂട് ഉണ്ടായതയാണ് പ്രാഥമീക

ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന‌ സ്കൂൾ ബസുകൾ കത്തി നശിച്ചു Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ. ബിസ്മി ​ഗോപാലകൃഷ്ണൻ പറഞ്ഞു. രോ​ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ​ഗ്യരം​ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏറ്റവും മഹത്തരമാണെന്നും ഡോ. ബിസ്മി പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സിഇഒ റവ. ഫാ. മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു തീം

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി Read More »

ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യം പേപ്പർ ചോർച്ചയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. 24 ലക്ഷത്തോളം പേരായിരുന്നു നീറ്റ് പരീക്ഷ എഴുതിയിരുന്നത്. വീണ്ടും പരീക്ഷ നടത്താനുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിജ്ഞാപനം ഇറക്കുന്നതിന് പിന്നാലെ ഹാൾ ടിക്കറ്റ് കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടക്കുകയോ ചെയ്യേണ്ടെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി Read More »

സർക്കാർ അധികാരമേൽക്കാത്തതിനാൽ കേരളത്തിൽ എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം വൈകാൻ സാധ്യത

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി ഫല പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. പുതിയ സർക്കാർ അധികാരമേൽക്കാത്തതാണ് ഫല പ്രഖ്യാപനം പ്രതിസന്ധിയിലാക്കിയത്. മുൻപ് അറിയിച്ചതനുസരിച്ച് മേയ് 15 (വെള്ളിയാഴ്ച) ആണ് ഫലപ്രഖ്യാപനം നടക്കേണ്ടത്. എന്നാലിത് ആര് പ്രഖ്യാപിക്കും എന്നതിലാണ് അനിശ്ചിതത്വം. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനായി പരീക്ഷാ ഭവൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ബുധനാഴ്ച്ച പരീക്ഷാ ബോർഡിന്‍റെ യോഗം ചേരുന്നുണ്ട്. ഫലപ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക നടപടികൾ പൂർ‌ത്തിയാക്കാനായി ഒരു ദിവസം കൂടി വേണ്ടി വരും. ഈ യോഗത്തിലാവും പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. വിദ്യാഭ്യാസമന്ത്രിയോ വിദ്യാഭ്യാസ

സർക്കാർ അധികാരമേൽക്കാത്തതിനാൽ കേരളത്തിൽ എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം വൈകാൻ സാധ്യത Read More »

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

‌ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയാവുന്നത്. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളെജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ എന്നിവരടക്കം നാൽപതിൽ അധികം എൻഡിഎ മുഖ്യമന്ത്രിമാർ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാം

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു Read More »

അണ്ണാ ഡി.എം.കെ പിളർന്നു, ഒരു വിഭാഗം റ്റി.വി.കെയ്ക്ക് ഒപ്പം ചേരും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അണ്ണാ ഡിഎംകെ പിളർന്നു. എടപ്പാടി പളനിസ്വാമി നയിക്കുന്ന വിഭാഗം ഷണ്മുഖം നയിക്കുന്ന വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എഐഎഡിഎംകെ പിളർന്നത്. സി.വി ഷണ്മുഖം നയിക്കുന്ന വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. ചൊവ്വാഴ്ച്ച വിജയ്‌യെ നേരിട്ട് കാണാനാണ് ഷണ്മുഖം പക്ഷത്തിൻറെ നീക്കം. ഇതോടെ വിജയ്ക്ക് ലഭിക്കുന്നത് 150 എംഎൽഎമാരുടെ പിന്തുണയാവും. എടപ്പാടി പളനിസ്വാമി വിഭാഗത്തിനെതിരേ ഷണ്മുഖം വിഭാഗം ഗുരുതര ആരോപണങ്ങളുന്നയിച്ചു. പളനിസ്വാമി ഡിഎംകെയുമായി സഖ്യം ചേർന്ന് ഭരണം പിടിക്കാൻ നോക്കിയെന്നാണ് ആരോപണം. ഡിഎംകെയെ

അണ്ണാ ഡി.എം.കെ പിളർന്നു, ഒരു വിഭാഗം റ്റി.വി.കെയ്ക്ക് ഒപ്പം ചേരും Read More »

തിരക്കിൽ മുങ്ങി മുതലക്കോടം; നിയുക്ത എം.എൽ.എയെ സമീപിച്ച് നാട്ടുകാർ, ബൈപ്പാസിനായി പി.ഡബ്ല്യൂ.ഡി ഗൂഗിൾ മാപ്പ് സ്കെച്ച് തയാറാക്കി

മുതലക്കോടം: തിരക്കിൽ മുങ്ങി മുതലക്കോടം. പരിഹാരം തേടി നിയുക്ത എം എൽ എ യെ സമീപിച്ച് നാട്ടുകാർ. തൊടുപുഴ – ഉടുമ്പന്നൂർ റോഡിൽ കുന്നം മുതൽ മാങ്ങാട്ടു കവല വരെയുള്ള ഭാഗമാണ് വാഹന തിരക്ക് കൊണ്ട് വീർപ്പ് മുട്ടുന്നത്. രാവിലെ എട്ടു മുതൽ തുടങ്ങുന്ന ഗതാഗത കുരുക്ക് രാത്രി എ ട്ടുമണി വരെ ഇടതടവില്ലാതെ തുടരും. അല്പം ആശ്വാസം ഉച്ച സമയത്ത് മാത്രമാണ്. പ്രശ്നപരിഹരിഹാരം നഗര സഭയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ബൈ പാസ്സ് പണിയുക മാത്രമാണ്.

തിരക്കിൽ മുങ്ങി മുതലക്കോടം; നിയുക്ത എം.എൽ.എയെ സമീപിച്ച് നാട്ടുകാർ, ബൈപ്പാസിനായി പി.ഡബ്ല്യൂ.ഡി ഗൂഗിൾ മാപ്പ് സ്കെച്ച് തയാറാക്കി Read More »

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വടകര സ്വദേശിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു

കാസർഗോഡ്: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തതായി പരാതിയിൽ കേസെടുത്ത് പൊലീസ്. വടകര സ്വദേശിയായ മുഹമ്മദ് ഷമ്മാസ് എന്ന 32 കാരനെതിരേയാണ് വിദ്യാനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും എട്ടരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ ബന്ധത്തിൽ നിന്ന് ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നെന്ന് പരാതിയിൽ യുവതി പറയുന്നു. കേസിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വടകര സ്വദേശിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു Read More »

കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകുമെന്ന് സൂചന

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ടുണ്ടായേക്കുമെന്ന് സൂചന. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വവിരം. ഡൽഹിയിൽ 11 മണിക്ക് നിർണായക യോഗം ചേരും. മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിങ്ങ് പ്രസിഡൻറുമാരും അടക്കമുള്ളവരുമായാണ് ചർച്ച. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നത് കണക്കിലെടുത്താണ് പ്രഖ്യാപനം വൈകിക്കേണ്ടതെന്ന ധാരണയിൽ ഹൈക്കമാൻഡ് എത്തിയത്. പ്രവർത്തകരടക്കം പ്രതിഷേധം അറിയിക്കാൻ തുടങ്ങിയതോടെയാണ് തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന വി.ഡി.

കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകുമെന്ന് സൂചന Read More »

കേരളത്തിലെ മുഖ്യമന്ത്രി തർക്കം; നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ, സോണിയ തീരുമാനിക്കട്ടെയെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ ഗാന്ധി. നെഹ്റു കുടുംബത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടുമാവും അഭിപ്രായം തേടുക. അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കെ.സി വേണു​ഗോപാൽ രാഹുലുമായി അടുത്തു നിൽക്കുന്നതിനാലാണ് ഖർ​ഗെ സോണിയ ​ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് എത്തിയത്. ഫലം പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഇതുവരെ മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത്. കേരളവും അസമും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ

കേരളത്തിലെ മുഖ്യമന്ത്രി തർക്കം; നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ, സോണിയ തീരുമാനിക്കട്ടെയെന്ന് മല്ലികാർജുൻ ഖാർഗെ Read More »

തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടുന്നു; 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്‌

ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ തമിഴ്നാട്ടിൽ സമഗ്ര മാറ്റത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്നാട് സർക്കാരിൻറെ കീഴിലുള്ള മദ്യവിൽപ്പന സംവിധാനമായ ടാസ്മാകിൻറെ 717 ഔട്ട്‍ലെറ്റുകൾ പൂട്ടാൻ ഉത്തരവിറങ്ങി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപ്പന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധി ലംഘിക്കുന്ന കടകൾക്കാണ് പൂട്ട് വീഴുന്നത്. നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപ്പനശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപ്പനശാലകളും, ബസ്

തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടുന്നു; 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്‌ Read More »

പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറി; പ്രതിപക്ഷ നേതാവായേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് വാടക വീട്ടിലേക്ക് മാറി. ബേക്കറി ജംക്‍ഷനിൽ ആർബിഐക്ക് പുറകിൽ വത്സല നഴ്സിങ് ഹോമിനടുത്താണ് വീട് വാടകയ്ക്ക് എടുത്തത്. കേരളത്തിൽ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക വസതിയായി കൻറോൺമെൻറ് ഹൗസ് ഉണ്ടായിട്ടും പിണറായി വാടക വീട്ടിലേക്കു മാറിയതോടെ, അദ്ദേഹം പ്രതിപക്ഷ നേതാവാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത പശ്ചാത്തലത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്. ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് വാടക വീട്ടിലേക്കുള്ള

പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറി; പ്രതിപക്ഷ നേതാവായേക്കില്ലെന്ന് സൂചന Read More »

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തമാകും. മേയ് 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത Read More »

മലപ്പുറത്ത് രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു

മലപ്പുറം: രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു. മലപ്പുറം മമ്പാട് ഓടായിക്കലിലെ ആക്രി ഗോഡൗണിലാണ് സംഭവം. പാമ്പിനെ പിടിക്കാൻ ആളുകൾ എത്തിയതോടെ ചത്ത പെരുമ്പാമ്പിനെ ഉപേക്ഷിച്ച് രാജവെമ്പാല രക്ഷപ്പെടുകയായിരുന്നു.

മലപ്പുറത്ത് രാജവെമ്പാല പെരുമ്പാമ്പിനെ കടിച്ചു കൊന്നു Read More »

വി.ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയ ഡി.സി.സി ഭാരവാഹികളെ സസ്പെൻ്റ് ചെയ്യുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻ്റിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി സണ്ണി മണർകാട്ട് രംഗത്ത്

ഇടുക്കി: വി.ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയ ഡി.സി.സി ഭാരവാഹികളെ സസ്പെൻ്റ് ചെയ്യുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻ്റിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി മൈനോരിറ്റി സെൽ ഇടുക്കി ജില്ലാ കോ-ഓഡിനേറ്ററും ഒ.ഐ.സി.സി കുവൈറ്റ് മുൻ ഇടുക്കി ജില്ലാ പ്രസിഡൻ്റുമായിരുന്ന സണ്ണി മണർകാട്ട് രംഗത്ത്. അങ്ങനെ നടപടി എടുക്കുകയാണെങ്കിൽ ആദ്യം നടപടി വേണ്ടത് ഇപ്പോഴത്തെ കുമലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എം വർഗീസിന് എതിരെ ആണെന്നും സണ്ണി ചൂണ്ടികാട്ടി. 2021 ലെ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും യു.ഡി.എഫ്

വി.ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയ ഡി.സി.സി ഭാരവാഹികളെ സസ്പെൻ്റ് ചെയ്യുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻ്റിന്റെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി സണ്ണി മണർകാട്ട് രംഗത്ത് Read More »

ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം കോൺഗ്രസും ഇടത് സംഘടനകളും തള്ളി

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ‌ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിപക്ഷ ആഹ്വാനം തള്ളി കോൺഗ്രസും ഇടത് പാർട്ടികളും. ശനിയാഴ്ച്ച സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് വീഡിയോ സന്ദേശവുമായി മമത എത്തിയത്. ബിജെപിയാണ് നമ്മുടെ പൊതു ശത്രുവെന്നും അവർക്കെതിരേ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, അഴിമതിക്കാരും ക്രിമിനലുകളുമായി യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കി. തൻറെ ഭരണകാലത്ത് ജനാധിപത്യത്തെ അപകടത്തിലാക്കിയ മമതയുമായി

ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം കോൺഗ്രസും ഇടത് സംഘടനകളും തള്ളി Read More »

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്

ചെന്നൈ: ചെപ്പോക്ക് എംഎൽഎയും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് നിയസമഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഡിഎംകെ യോഗത്തിലാണ് നിർണായക തീരുമാനം. കെ.എൻ. നെഹ്റുവിനെ നിയമസഭാകക്ഷി ഉപനേതാവായി തെരഞ്ഞെടുത്തു. മുഖ‍്യമന്ത്രി വിജയ്‌യും ഉദയനിധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. പിതാവ് എംഎകെ. സ്റ്റാലിൻ മുൻപ് വഹിച്ചിരുന്ന അതേ പദവിയിൽ ഉദയനിധി എത്തുമ്പോൾ വലിയ ആവേശത്തോടെയാണ് ഡിഎംകെ അണികൾ നോക്കി കാണുന്നത്.

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ് Read More »

കേരളത്തിൽ ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വീതം അഞ്ച് പേർ വരട്ടേയെന്ന് കോൺ​ഗ്രസിന് നേരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം

ബാം​ഗ്ലൂർ: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്നത് അപഹാസ്യകരമാണെന്നും കേരളത്തിലെ കോൺഗ്രസ് എക്കോസിസ്റ്റം ഇപ്പോൾ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻറെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ, അല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ പരക്കം പാഞ്ഞത് നമ്മൾ കണ്ടതാണ്. ഇപ്പോൾ

കേരളത്തിൽ ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വീതം അഞ്ച് പേർ വരട്ടേയെന്ന് കോൺ​ഗ്രസിന് നേരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം Read More »

വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വർണം വാങ്ങരുത്: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ലോകമാകെ ഇന്ധന പ്രതിസന്ധി ഉണ്ടായിരിക്കെ ശ്രദ്ധേയമായ പ്രതികരണവുമായി പ്രധാനമന്ത്രി. വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന. ഇന്ധനച്ചെലവ് കുറക്കാൻ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. ദേശീയതാൽപര്യം മുൻനിർത്തി വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസ്, വിർച്വൽ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോൾ,ഡീസൽ വില വലിയ രീതിയിൽ ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും

വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വർണം വാങ്ങരുത്: പ്രധാനമന്ത്രി മോദി Read More »

മുഖ്യമന്ത്രി പ്രഖ്യാപനം വൈകും‌

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും. തർക്കം തുടരുന്നതിനിടെ അതിനൊരു തീരുമാനമായശേഷം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. വിഷയത്തിൽ സോണിയയുടെ ഇടപെടൽ തേടിയെങ്കിലും വിട്ടുനിൽക്കാനാണ് സോണിയയുടെ തീരുമാനമെന്നാണ് വിവരം. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ​ഗാന്ധി ഇടപെട്ടിട്ടില്ല. മല്ലികാർജ്ജുൻ ഖർഗെ ഞായറാഴ്ച സോണിയ ഗാന്ധിയെ കണുമെന്നറിയിച്ചിരുന്നെങ്കിലും കണ്ടിട്ടില്ലെന്നാണ് വിവരം.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകും‌ Read More »

വിവിധ അപകടങ്ങളിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി എബിന് (19) പരിക്കേറ്റു. അറുനൂറ്റിമംഗലം ഭാഗത്ത് വച്ച് സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി അറുനൂറ്റിമംഗലം സ്വദേശിനി പി എസ് ഐ അന്നമയ്ക്ക് (66) പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്ക് പോസ്‌റ്റിൽ ഇടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി സാവിയോ ജോബിക്ക് (18) പരിക്കേറ്റു. വെള്ളാപ്പളളി ഭാഗത്ത് വെച്ച് കാറും

വിവിധ അപകടങ്ങളിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. ശനിയാഴ്ച 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെലോ അലർട്ടാണ്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു Read More »

ഇടത് പാർട്ടികളും വി.സി.കെയും ഒപ്പം; 118 തൊട്ട് വിജയ്

ന്യൂഡൽഹി: ഇടത് പാർട്ടികളും വിസികെയും പിന്തുണ ഉറപ്പു നൽകിയതോടെ കേവലഭൂരിപക്ഷമായ 118 തൊട്ട് വിജയ്. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി വിജയ് വീണ്ടും ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. ഇതിനു മുൻപ് രണ്ട് തവണ വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും 118 എംഎൽഎമാർ പിന്തുണയ്ക്കുന്നുവെന്ന കത്ത് ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലായിരുന്നു ഗവർണർ. വിജയ് മത്സരിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റുകളിലാണ് ഇത്തവണ ടിവികെ വിജയിച്ചത്. ഒരു സീറ്റിൽ നിന്ന് വിജയ് രാജി വച്ചാൽ

ഇടത് പാർട്ടികളും വി.സി.കെയും ഒപ്പം; 118 തൊട്ട് വിജയ് Read More »

സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കാൻ കെ.എസ്.ആർ.റ്റി.സി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് നടപ്പിലാക്കാൻ കെഎസ്ആർടി. ശനിയാഴ്ച(മേയ് 9) മുതൽ ടിക്കറ്റ് നൽകുമ്പോൾ സ്ത്രീ/പുരുഷനെന്ന് രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ കൃത്യം കണക്ക് അറിയുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഇതിനായി ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായി മാറ്റങ്ങൾ ഐടി വിഭാഗം വരുത്തിയതായാണ് വിവരം. അധികാരത്തിൽ ക‍യറാൻ പോവുന്ന യുഡിഎഫ് സർക്കാർ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന് മുന്നോടിയായി എത്ര സ്ത്രീകൾ സ്ഥിരമായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നുവെന്നതിൻറെ കൃത്യമായ റിപ്പോർട്ട് തയാറാക്കാനാണ് ഇത്തരമൊരു നീക്കം.

സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കാൻ കെ.എസ്.ആർ.റ്റി.സി Read More »

വിവാഹ സദ്യക്കിടെ ഭക്ഷണത്തെ ചൊല്ലി തർക്കവും സം​ഘർഷവും; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

ഇടുക്കി: വിവാഹ സദ്യക്ക് ഇടയിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതര പരിക്ക്. വണ്ടിപ്പെരിയാർ ഗ്രാംബി സ്വദേശികളുടെ വിവാഹ ചടങ്ങിനിടയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. ഭക്ഷണം വിളമ്പുന്നതിനെ തുടർന്നുള്ള തർക്കത്തിൽ കേറ്ററിംഗ് ജീവനക്കാർ വരന്റെ ബന്ധുക്കളെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റവരെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

വിവാഹ സദ്യക്കിടെ ഭക്ഷണത്തെ ചൊല്ലി തർക്കവും സം​ഘർഷവും; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് Read More »

മുട്ടം പഞ്ചായത്തിലെ വഴിയോര തുണിക്കച്ചവടം അവസാനിപ്പിക്കണം; കെ.റ്റി.ജി.എ തൊടുപുഴ മേഖല കമ്മിറ്റി

തൊടുപുഴ: മുട്ടം മേഖലയിലെ വഴിയോര തുണികച്ചവടം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ടെക്സ്റ്റെയിൽസ് ആൻ്റ് ഗാർമെൻ്റ്സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ തൊടുപുഴ മേഖല പ്രസിഡന്റ്‌ അനസ് പി അസീസ് അധികാരികൾക്ക് നിവേദനം നൽകി. മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസ്സി സതീഷ്, പഞ്ചായത്ത്‌ സെക്രട്ടറി ആന്റണി ജോൺ ജോസഫ്, മുട്ടം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽ വി ആർ എന്നിവരെ വ്യാപാരികളുടെ പരാതികൾ ബോധിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു. തൊടുപുഴ മേഖലയിൽ വഴിയോരകച്ചവട ഉപരോധ സമരത്തിന് കെ റ്റി

മുട്ടം പഞ്ചായത്തിലെ വഴിയോര തുണിക്കച്ചവടം അവസാനിപ്പിക്കണം; കെ.റ്റി.ജി.എ തൊടുപുഴ മേഖല കമ്മിറ്റി Read More »

ഹൈവേ വികസന സമിതി രൂപീകരിച്ചു

തൊടുപുഴ: ഇടുക്കി ജില്ല ആസ്ഥാനത്തെയും വാണിജ്യ നഗരങ്ങളായ കട്ടപ്പനയെയും നെടുങ്കണ്ടത്തെയും എറണാകുളമായും മുവാറ്റുപുഴയുമായും തൊടുപുഴയുമായും എളുപ്പമാർഗത്തിൽ ബന്ധിപ്പിക്കുന്ന ഉടുമ്പന്നൂർ – ചെറുതോണി തുരങ്ക പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഹൈവേ വികസന സമിതി രൂപീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോണി മുണ്ടക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടിക്കുളം സെന്റ് ആൻ്റ്സ് പള്ളി വികാരി ഫാ. ജോൺസൺ പഴയപീടികയിൽ അധ്യക്ഷത വഹിച്ചു. ജോൺസൺ മൂലയിൽ വികസന സമിതി രൂപീകരണ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. മുവാറ്റുപുഴ തേനി ഹൈവേ സെൻട്രൽ

ഹൈവേ വികസന സമിതി രൂപീകരിച്ചു Read More »

സണ്ണി ജോസഫ് അടക്കം കെ.സി വേണുഗോപാലിന് 47 എം.എൽ.എമാരുടെ പിന്തുണ

തിരുവനന്തപുരം: മുഖ‍്യമന്ത്രി ചർച്ചയിൽ തെരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ട്. എഐസിസി നിരീക്ഷകർ വ‍്യാഴാഴ്ച നടത്തിയ വ‍്യക്തിഗത കൂടിക്കാഴ്ചയിലാണ് എംഎൽഎമാർ പിന്തുണ അറിയിച്ചത്. റ്റി സിദ്ദിഖ്, സന്ദീപ് വാര‍്യർ, കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവരും കെസിയെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി. സതീശന് ആറ് പേരുടെയും പിന്തുണയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എഐസിസി നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ച ശേമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

സണ്ണി ജോസഫ് അടക്കം കെ.സി വേണുഗോപാലിന് 47 എം.എൽ.എമാരുടെ പിന്തുണ Read More »

എൻഡോമെട്രിയോസിസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: എൻഡോമെട്രിയോസിസ് പ്രത്യേക മെഡിക്കൽ ക്യാമ്പ് കാരിക്കോട് ജില്ലാ ആയുർ വേദ ആശുപത്രിയിൽ സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ സ്റ്റീഫൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്, മുൻസിപ്പൽ കൗൺസിലർ പി.എ ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ നേർന്നു. സ്ത്രീ രോഗങ്ങൾക്കായുള്ള സർക്കാർ ആയുർവേദ ചികിത്സാ പദ്ധതിയായ പ്രസൂതിതന്ത്ര പദ്ധതി കൺവീനർ ഡോ. മിനി പി, ഡോ. ശ്രീദേവി

എൻഡോമെട്രിയോസിസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തോലി സ്വദേശി വി.റ്റി ഷാജിക്ക്(53) പരുക്കേറ്റു. അർധരാത്രി ചേർപ്പുങ്കൽ പാലത്തിന് സമീപമായിരുന്നു അപകടം. കൊല്ലപ്പള്ളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി ബിനോയിക്ക്(50) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കുമ്പിത്തോട് ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശിനി എസ് ലളിതയ്ക്ക്(58) പരുക്കേറ്റു.

വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി ശശി തരൂർ

ന‍്യൂഡൽഹി: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിൽ പാർട്ടിയുടെ ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് ശശി തരൂർ. ഡൽഹിയിലെത്തി കൂടിക്കാഴ്ടച നടത്തിയ തരൂർ തൻറെ നിലപാട് അറിയിച്ചു. എഐസിസി നിരീക്ഷകർ ഖർഗയോട് അഭിപ്രായം അറിയിക്കുന്നതിന് മുൻപാണ് ശശി തരൂരിൻറെ കൂടിക്കാഴ്ച. എക്സ് അക്കൗണ്ടിലൂടെയാണ് കൂടിക്കാഴ്ച നടത്തിയ വിവരം ശശി തരൂർ അറിയിച്ചത്. ശശി തരൂർ ആരെയാണ് പിന്തുണച്ചതെന്ന കാര‍്യം വ‍്യക്തമല്ല.

മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി ശശി തരൂർ Read More »

ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. വെള്ളിയാഴ്ച്ച കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശനിയാഴ്ച്ച ഒമ്പത് ജില്ലകളിൽ യെലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,

ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത Read More »

സഹകരണ വകുപ്പിലെ അന്യായ സ്ഥലംമാറ്റം; ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ മന്ത്രിസഭ രൂപീകരണം പോലും നടക്കുന്നതിന് മുൻപ് എൻ.ജി.ഒ അസോസിയേഷന്റെ സ്ഥലംമാറ്റ ഭീകരത. ഇടുക്കി ജില്ലയിലെ സഹകരണ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ 100 കിലോമീറ്ററിലധികം ദൂരേക്ക് സ്ഥലം മാറ്റിയാണ് പകപോക്കൽ സമീപനത്തിന് തുടക്കം കുറിച്ചത്. ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇടുക്കി ജോയിൻ രജിസ്ട്രാർ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ്. കുറഞ്ഞ വരുമാനക്കാരായ ഓഫീസ്

സഹകരണ വകുപ്പിലെ അന്യായ സ്ഥലംമാറ്റം; ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി Read More »

എൽ.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. എൽഡിഎഫിനൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ പിണറായി, കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും ഉറപ്പ് നൽകി. തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിന് പിണറായി അഭിനന്ദനം അറിയിച്ചു. എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണെന്നും പിണറായി ഫെയ്സ് ബുക്കിൽ കുറിച്ചു. Politics ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ- നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ

എൽ.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് പിണറായി വിജയൻ Read More »

നാല് വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ

മുംബൈ: പുനെയിൽ നാല് വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ. അയാൾ തനിക്ക് മരിച്ചതിന് തുല്യമാണെന്നും അയാളുടെ മുഖം ഒരിക്കൽ കൂടി കാണാനോ മരണ വാർത്ത അറിയാനോ ആഗ്രഹമില്ലെന്നും പ്രതി ഭീംറാവു കാബ്ലിയുടെ ഭാര്യ പറഞ്ഞു. “അയാൾ എനിക്ക് മരിച്ചതിന് തുല്യമാണ്. നിഷ്ങ്കളങ്ക‍യായ ആ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന ആ ക്രൂരന് തൂക്കുകയർ പോര. ആ കുഞ്ഞിന്‍റെ ജീവനെടുത്ത അതേ സ്ഥലത്ത് തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്‍റെ ഉള്ളിലെ കനൽ ഉണങ്ങില്ല. അയാളെന്‍റെ

നാല് വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ Read More »

മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിൻ്റെ ഫ്ലക്സ്

കണ്ണൂർ: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിൻറെ ഫ്ലക്സ് ബോർഡ്. “കുഴൽനാടാ നിൻറെ കുഴലൂത്ത് ലീഗിനെതിരേ വേണ്ട’ എന്നാണ് ഫ്ലക്സിൽ പറയുന്നത്. “പട നയിച്ചവർ ഭരിക്കട്ടെ” എന്നും ബോർഡിൽ പറയുന്നു. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരേ മാത്യു കുഴൽ നാടൻ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിൻറെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരുച്ചും അങ്ങനെയാകണമെന്നുമായിരുന്നു മാത്യുവിൻറെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിൻ്റെ ഫ്ലക്സ് Read More »

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പ്രത‍്യേക അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, മാനസിക, ശാരീരിക പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് നാലു മാസം പൂർത്തിയാകുമ്പോളാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന കുറ്റവും രാഹുലിനെതിരേ ചുമത്തിയിട്ടുണ്ട്. രാസ പരിശോധനാ ഫലം ലഭിച്ച ശേഷം കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി വ‍്യക്തമാക്കി.

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More »