Timely news thodupuzha

കബഡി താരവും മുൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും പി.റ്റി ഉഷയുടെ ഭർ‌ത്താവുമായ വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റും രാജ്യസഭാംഗവുമായ പി.റ്റി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെ പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡൽഹിയിലായിരുന്ന പി.റ്റി ഉഷ നാട്ടിലേക്ക് തിരിച്ചു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സി.ഐ.എസ്.എഫിൽ ഉദ്യോഗസ്ഥനുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *