Timely news thodupuzha

logo

കേര പദ്ധതിയിൽ തൊടുപുഴ താലൂക്ക് ഉൾപ്പെടുത്തണം; ജിമ്മി മറ്റത്തിപ്പാറ

തൊടുപുഴ: ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിൽ തൊടുപുഴ താലൂക്ക് കൂടി ഉൾപെടുത്തണമെന്ന് കേരളാ കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. ഒരു ഹെക്റ്റർ സ്ഥലത്തു റബർ പുനർനടീലിനു 75000 രൂപ വീതം ധനസഹായം നൽകുന്നതാണ് ഈ പദ്ധതി.

കോട്ടയമുൾപ്പെടെ സംസ്ഥാനത്തെ ആറു ജില്ലകൾമാത്രമേ ഇപ്പോൾ ഈ പദ്ധതിയിൽ റബർ കൃഷിക്കായി ഉൾപെടുത്തിയിട്ടുള്ളു. ഇടുക്കിയിൽ ഏലമാണ് ഉൾപെടുത്തിയിരിക്കുന്ന ത്. ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷി യുള്ളതും അത്യുല്പാദനക്ഷമത വർദ്ധിച്ചതുമായ റബറി നങ്ങൾ ഉപയോഗിച്ചു മുപ്പതിനായിരം ഹെക്ടർ സ്ഥലത്തു റബർ പുനർകൃഷി നടത്താനാണ് പദ്ധതി. അമ്പതിനായിരം കർഷക ർക്ക് നേരിട്ടു പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയിൽ തൊടുപുഴ താലൂക്കിലെ മുഖ്യകൃഷിയായ റബർ കൃഷിക്കാരെ ഒഴിവാക്കുന്നത് തികച്ചും ന്യായരാഹിത്യമാണ്. ഗവൺമെന്റിന്റെ ഇത്തരം പദ്ധതികളിൽ തങ്ങളുടെ പ്രദേശങ്ങൾ ഉൾപെടുത്തുവാൻ ജനപ്രതിനിധികൾ ജാഗ്രത പുലർത്തണമെന്നും ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *