Timely news thodupuzha

കോടതി ഉത്തരവ് തള്ളി: കേരള സ്റ്റോറി 2 ബുക്കിങ് ആരംഭിച്ചു

മുംബൈ: വലിയ വിവാദങ്ങൾക്ക് വഴിവച്ച് കേരള സ്റ്രോറി 2 സിനിമയുടെ ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. മുംബൈയിലെ ചില തിയേറ്ററുകളിലാണ് ചിത്രത്തിന്‍റെ ബുക്കിങ്ങുള്ളത്.
കേരള ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസിന് 15 ദിവസത്തെ സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി വ്യാഴാഴ്ച നിർണായക ഉത്തരവിറക്കിയത്. സെൻസർ ബോർഡിനോട് സിനിമ വീണ്ടും കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷാ ആണ്. ചിത്രത്തിന്‍റെ ആദ്യഭാഗവും കേരളത്തിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരി, ഫ്രെഡി വി. ഫ്രാൻസിസ് എന്നിവരാണ് ചിത്രത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സംഭാഷണങ്ങളുണ്ടെന്നും റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഹർജി നൽകിയിരുന്നത്. ചിത്രത്തിന്‍റെ പേരിൽ നിന്ന് കേരളം എന്ന വാക്ക് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *