Timely news thodupuzha

മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയം പാടില്ല, ഡാം എന്നത് കേരളത്തിന്റെ ഏകകണ്ഠമായ ആവശ്യം; റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും പുതിയ ഡാം എന്നത് കേരളത്തിന്റെ ഏകകണ്ഠമായ ആവശ്യമെന്നും മുൻ മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്നാടിന്റെ നീക്കം അംഗീകരിക്കില്ല.

മുല്ലപ്പെരിയാർ ജലനിരപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെ ജനങ്ങൾ ഒരിക്കലും രാഷ്ട്രീയമായി കാണില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് എല്ലാ രാഷ്ട്രീയ മുന്നണികളുടെയും ഒരേ ആവശ്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ യാതൊരു വിട്ടുവീഴ്ചയും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *