Timely news thodupuzha

ഝാർഖണ്ഡിൽ ഇടിമിന്നലേറ്റ് ദമ്പതികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ രണ്ട് വ്യത്യസ്ത ജില്ലകളിലായി ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. ഹസാരിബാഗ്, ചത്ര എന്നീ ജില്ലകളിലാണ് സംഭവം. ഹസാരിബാഗിൽ ഉണ്ടായ അപകടത്തിൽ ഒരു ദമ്പതികളും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. കാചൻപൂർ ഗ്രാമസ്വദേശികളായ ബസുദേവ് മഹ്‌തോ (51), ഭാര്യ ദുലിയ ദേവി (48), ചൗത ഗ്രാമസ്വദേശി ബസവ ദേവി (50) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. വയലിൽ ജോലി ചെയ്യവേയാണ് ദമ്പതികൾക്ക് മിന്നലേറ്റത്. ചത്ര ജില്ലയിൽ ഉണ്ടായ അപകടത്തിൽ ഹഫുവ ഗ്രാമസ്വദേശി പവൻ കുമാർ മഹ്‌തോ (25) ആണ് മരിച്ചത്. യാത്രയ്ക്കിടെയാണ് ഇയാൾക്ക് മിന്നലേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *