തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പും മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി 23 ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തും. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിക്കും.
മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീം അധ്യക്ഷത വഹിക്കും. സിൻസൺ ജോസഫ് നയിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ലീന റാണി, ഡോ.എം.എസ്.നൗഷാദ് തുടങ്ങിയവർ മുഖ്യ അതിഥികളായെത്തും. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ക്ലാസ്സ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജനനി കൺവീനർ ഡോ.എം.സി.രമ്യ പദ്ധതി വിശദീകരിക്കും. വിവിധ ജനപ്രതിനിധികൾ, ഹോമിയോ ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.






