Timely news thodupuzha

logo

സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം തലശ്ശേരിയിലേക്ക് പുറപ്പെട്ടു

തൊടുപുഴ:കണ്ണൂർ തലശ്ശേരിയിൽ  മെയ് 6  മുതൽ 9 വരെ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ലാ ടീം ഇന്ന് രാവിലെ തലശ്ശേരിയിലേക്ക് പുറപ്പെട്ടു. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഇടുക്കി ജില്ലയ്ക്കായി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ഹോക്കി ഇടുക്കി ജില്ലാ ടീമിൻറെ ജേഴ്സി തൊടുപുഴ ഹൈറേഞ്ച് ഹോട്ടൽ സ്പോൺസർ ചെയ്തിട്ടുള്ളതാണ്.

രാവിലെ നടന്ന ചടങ്ങിൽ കേരള ഹോക്കി വൈസ് പ്രസിഡൻറ് മിനി അഗസ്റ്റിൻ ടിം അംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ഹോക്കി ഇടുക്കി പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, സെക്രട്ടറി അഡ്വക്കേറ്റ് റിജോഡോമി, ജോയിൻ്റ് സെക്രട്ടറി ശ്രീവിദ്യ ആർ, ടിം മാനേജർ അനു ഡെന്നിസ്, വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *