വാഴക്കുളം:മരിക്കാറായ രോഗികൾക്ക് സാന്ത്വനം നൽകി ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു.
വാഴക്കുളംസെന്റ് ജോർജ് ആശുപത്രിയിലെ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
വിശുദ്ധ മദർ തെരേസയുടെ കർമ്മ മണ്ഡലവും ഇതുതന്നെയായിരുന്നെന്ന് ബിഷപ് ഓർമിപ്പിച്ചു. ആധുനിക ശാസ്ത്രത്തിൻ്റെ പുരോഗതിയിൽ മനുഷ്യരുടെ ആയുസ് കൂടുന്നതനുസരിച്ച് പാലിയേറ്റീവ് കെയറിൻ്റെ ആവശ്യകതയും വർദ്ധിക്കുമെന്നും സമൂഹത്തിൻ്റെ കരുതൽ ഇക്കാര്യത്തിൽ ആവശ്യമാണെന്നും ബിഷപ് പറഞ്ഞു.
സൊസൈറ്റി പ്രസിഡൻ്റ് ബേബി ജോൺ മഞ്ചേരിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ട്രഷറർ ജോളി ജയിംസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ.മാത്യൂസ് നമ്പേലി പാലിയേറ്റീവ് സന്ദേശം നൽകി.പ്രൊഫ. ജോർജ് ജയിംസ്,ഡോ.മോഹൻ വർഗീസ്, ഫാ.സിറിൾ വള്ളോംകുന്നേൽ,മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് ആൻസി ജോസ്,ആവോലി പഞ്ചായത്ത് പ്രസിഡൻറ് ഷെല്‍മി ജോൺസ്,, ആശുപത്രി പിആർഒ ജോസ് പുളിക്കായത്ത്, കർമല ആശ്രമ ശ്രേഷ്ൻ ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഫാ.പോൾ നെടുമ്പുറത്ത്, ഫാ.തോമസ് പോത്തനാമുഴി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായ
ജെയിംസ് കണ്ടത്തിക്കുടിയിൽ, വിൻസെൻ്റ് ഏറത്ത്,
ജോസ് പുതിയടം,
ജോസ് വെട്ടുകല്ലുംപുറത്ത്,
സാബു നമ്പ്യാപറമ്പിൽ,
മാത്യു ആശാരുകുടിയിൽ
ഷിബു അഗസ്റ്റിൻ, സിസ്റ്റർ ജയ്റോസ് തുടങ്ങിയവർ നേതൃത്വം നൽകി.