ഇടുക്കി: ജില്ലയിൽ പരക്കെ മഴ പെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അനുകൂല കാലാവസ്ഥ അല്ലാതിരിന്നിട്ടും മുൻകൂട്ടി നിശ്ചയിരുന്ന മേള മാറ്റി വെയ്ക്കാൻ സംഘാടകർ തയ്യാറായില്ല. രാവിലെ നെടുംകണ്ടം സ്റ്റേഡിയത്തിൽ ഉത്ഖ്‌ടനാ സമ്മേളനം ആരംഭിച്ചപ്പോൾ കനത്ത മഴ പെയ്യുകയായിരുന്നു.

മഴയിൽ മേള നടത്തിയതിനെ ഉത്ഘടകൻ എം എം മണി വിമര്ശിച്ചു. ഒരു മണിക്കൂറോളം താമസിച്ചാണ് മത്സരങ്ങൾ ആരംഭിച്ചത്. നേർത്ത മഴയെ അവഗണിച്ചാണ് കുട്ടികൾ ട്രാക്കിൽ ഇറങ്ങിയത്.






