Timely news thodupuzha

logo

വയോജന പരിപാലനത്തില്‍ സംസ്ഥാനം രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിൽ സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വയോജന സംഗമം ഓർമ്മച്ചെപ്പ് 2025 ൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അവർക്കായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷനെ നിയമിച്ചത് കേരള സർക്കാരാണ്. അവർക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുന്നതും സംസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്നും മന്ത്രി പറഞ്ഞു.

തങ്കമണി പാരിഷ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് അധ്യക്ഷത വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.സി.ഡി.എസ് ഇടുക്കിയുടെ നേത്യത്വത്തിലാണ് ഗ്രാമപഞ്ചായത്തിൽ വയോജനസംഗമം വിപുലമായി സംഘടിപ്പിക്കുന്നത്. യോ​ഗത്തിൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും 90 വയസ് കഴിഞ്ഞ വയോജനങ്ങളെ ആദരിക്കലും ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ നിർവഹിച്ചു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ,സോണി ചൊള്ളാമഠം, റിന്റാമോൾ വർഗീസ്, ചിഞ്ചുമോൾ ബിനോയ്, ജെസി കാവുങ്കൽ, എം. ജെ ജോൺ, ഷേർളി ജോസഫ്, ഷേർളി തോമസ്, ചെറിയാൻ കെ.സി,റീന സണ്ണി, പ്രഹ്ലാദൻ വി. എൻ, ജോസ് തയ്ച്ചേരിൽ, ജിന്റു ബിനോയ്‌, സാമൂഹ്യ രാഷ്ട്രീയകക്ഷി നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, ഫാദർ തോമസ് പുത്തൻപുരയിൽ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *