Timely news thodupuzha

logo

മന്ത്രി റോഷി അഗസ്റ്റ്യന് നേരെ ഇടുക്കിയിൽ വീണ്ടും കരിങ്കൊടി പ്രതിഷേധം; വാത്തിക്കുടി മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്

ഇടുക്കി: ഭൂപതിവ് ചട്ട ഭേതഗതി എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയും, ജനങ്ങളുടെ ജീവിതത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന നിലപാടിനും, വാത്തിക്കുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ലാൻ്റ് രജിസ്റ്ററിൽ ഏലം കൃഷി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾക്ക് പട്ടയം നല്കാത്തതിലുമുൾപ്പെടെ പ്രതിഷേധിച്ചുകൊണ്ടാണ് സ്വന്തം മണ്ഡലമായ മുരിക്കാശ്ശേരിക്ക് സമീപം പടമുഖത്തുവച്ച് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

കോൺഗ്രസ് ബ്ലോക് വൈസ് പ്രസിഡൻ്റ് വിനോദ് ജോസഫ്, സെക്രട്ടറി ഡിക്ലാർക്ക് സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിതിൻ ജോയ്, കെ എസ് യു ജില്ലാ കമ്മിറ്റിയംഗം അനൽ സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ആൽബറ്റ് റെന്നി എന്നിവരാണ് പ്രതിഷേധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *