Timely news thodupuzha

Author name: timely news

മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺ​ഗ്രസ്

തൊടുപുഴ: മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരെ സമരവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്ത്. ജനപ്രതിനിധികൾ ഉൾപ്പെടെയെത്തി പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു. മരിച്ച കുടുംബത്തിന്റെ യുവാവിനെ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും റോഡിലെ അപകടക്കുഴി അടയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പത്ത് വർഷത്തിലേറെയായി കുഴി മൂടാതിരുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാ​ഗത്ത് നിന്ന് വ്യക്തമായ മറുപടി വേണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകരും പോലീസും തമ്മിൽ

മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺ​ഗ്രസ് Read More »

നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സർക്കാരിൻറെ നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ നടപടി സർക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിൻറെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവെ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്.

നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി Read More »

തമിഴ്നാട്ടിലെ വെല്ലൂരിൽ ഉത്സവത്തിനിടെ രഥം മറിഞ്ഞ് വീണ് അപകടം, ഏഴ് പേർക്ക് ഗുരുതര പരുക്കേറ്റു

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ 60 അടിയിലധികം ഉയരമുള്ള കൂറ്റൻ രഥം മറിഞ്ഞ് 7 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെല്ലൂരിന് സമീപം പാലാറിൽ നടന്ന ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. നിരവധി ഭക്തർ ചേർന്ന് തേര് വലിച്ചുകൊണ്ടുവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ജനകൂട്ടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടക്കുന്ന ഈ ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. ഭക്തർ തേര് വലിക്കുന്നതിനിടെ രഥത്തിൻറെ നിയന്ത്രണ സംവിധാനത്തിലുണ്ടായ പിഴവോ യന്ത്ര തകരാറോ ആണ് അപകടത്തിന് കാരണം.

തമിഴ്നാട്ടിലെ വെല്ലൂരിൽ ഉത്സവത്തിനിടെ രഥം മറിഞ്ഞ് വീണ് അപകടം, ഏഴ് പേർക്ക് ഗുരുതര പരുക്കേറ്റു Read More »

ശബരിമല സ്വർണ്ണക്കൊള്ള കേസ്; നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ഇഡി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. ശബരിമല എല്ലാവരുടെയും വികാരമാണ്. തെറ്റ് ചെയ്തവരേ പുറത്തുകൊണ്ടുവരണമെന്നും ജയറാം പറഞ്ഞു. കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെവിടുമോയെന്നും ജയറാം ചോദിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് അയച്ചിരുന്നു. ഇതിൻപ്രകാരമാണ് ജയറാം കൊച്ചി ഓഫീസിൽ ഹാജരായത്. ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ള കേസ്; നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ ഹാജരായി Read More »

മുതലക്കോടത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു; അപകടത്തിന് കാരണം പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയെന്ന് നാട്ടുകാർ

തൊടുപുഴ: റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നിയാണ്(27) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിൻറെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മാസങ്ങൾക്ക് മുൻപ് കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്യാതെ അധികൃതർ ഇത് അപകരമായ രീതിയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഈ കുഴിയാണ് യുവാവിൻറെ ജീവൻ

മുതലക്കോടത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു; അപകടത്തിന് കാരണം പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയെന്ന് നാട്ടുകാർ Read More »

പൊന്നാനിയിൽ എം സ്വരാജ് മത്സരിച്ചേക്കാൻ സാധ്യത

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി എം. സ്വരാജ് മത്സരിച്ചേക്കും. സ്വരാജിൻറെ സ്ഥാനാർഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ ധാരണയായതായാണ് വിവരം. സീറ്റ് നിലനിർത്താൻ ശക്തനായ സ്ഥാനാർഥി വേണമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ‌ പാർട്ടിക്കുണ്ടായ കനത്ത തോൽവി മറികടക്കാൻ സ്വരാജിൻറെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതാക്കൾ കരുതുന്നത്. സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. ഇത്തവണ സ്വരാജ് പൊന്നാനിയിൽ മത്സരിക്കുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ രണ്ടാം മത്സരമായിരിക്കും. സ്വരാജിന് പുറമെ സിപിഎം

പൊന്നാനിയിൽ എം സ്വരാജ് മത്സരിച്ചേക്കാൻ സാധ്യത Read More »

സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

ഇടുക്കി: പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. മെയ് 20 വരെ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമ വേളയായിരിക്കും. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയും ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്

സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു Read More »

വേളാങ്കണ്ണിക്ക് തൊടുപുഴ വഴി കെ.എസ്.ആർ.റ്റി.സി ബസ് സർവ്വീസ് ആരംഭിച്ചു

തൊടുപുഴ: ചങ്ങനാശ്ശേരിയിൽ നിന്നും -വേളാങ്കണ്ണിക്ക് ഏറ്റുമാനൂർ കൂത്താട്ടുകുളം മൂവാറ്റുപുഴ വഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ഏറ്റുമാനൂർ -പാലാ തൊടുപുഴ വഴി മൂവാറ്റുപുഴ കൂടി വേളാങ്കണ്ണിക്ക് സർവീസ് ആരംഭിച്ചു. ബസിന് തൊടുപുഴ കെ.എസ്.ആർ.റ്റി.സി ഡിപ്പോയിൽ വച്ച് സ്വീകരണം നൽകി. കേരള കോൺഗ്രസ്‌ ബി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു, ജില്ലാ സെക്രട്ടറി ഉണ്ണി എം , നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ ചെമ്പരത്തി എന്നിവർ ചേർന്ന് ബസിനെ മാലയിട്ട് സ്വീകരിച്ചു. പാലാ തൊടുപുഴ പ്രദേശങ്ങളിലെ നിരവധി യാത്രക്കാർ

വേളാങ്കണ്ണിക്ക് തൊടുപുഴ വഴി കെ.എസ്.ആർ.റ്റി.സി ബസ് സർവ്വീസ് ആരംഭിച്ചു Read More »

പിണറായി മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് മണിശങ്കർ അയ്യർ

തിരുവനന്തപുരം: പിണറായി വിജയൻ തന്നെ മൂന്നാംതവണയും മുഖ്യമന്ത്രിയാകുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമാക്കിയത് കമ്മ്യൂണിസ്റ്റ് സർക്കാരാണ്.വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പരിഗണിക്കില്ലെന്നും വലതുപക്ഷത്തിൻറെയും കമ്മ്യൂണിസ്റ്റുകളുടെയും ഇടയിലാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു. വി.ഡി സതീശൻ നല്ല നേതാവാണ്. പക്ഷേ ഇത്തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. ശശി തരൂരിനെയും മണി ശങ്കർ അയ്യർ വിമർശിച്ചു. തരൂരിൻറെ ലക്ഷ്യം മോദിയുടെ മന്ത്രിയാകാനാണ്. തരുർ നല്ലൊരു കരിയറിസ്റ്റാണ്. യുപിഎ സർക്കാരിലുള്ള തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുകയാണ്.

പിണറായി മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് മണിശങ്കർ അയ്യർ Read More »

ശബരിമല യുവതി പ്രവേശനത്തിൽ പുതിയ ബെഞ്ചിൻറെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നുവെന്ന് ജി സുകുമാരൻ നായർ

ആലപ്പുഴ: ശബരിമല ‍യുവതിപ്രവേശനം സംബന്ധിച്ചുള്ള എൻഎസ്എസിൻറെ നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ. കേന്ദ്രസർക്കാർ ഇപ്പോഴാണ് വിഷയത്തിൽ കടന്നുവന്നതെന്നും ആചാര സംരക്ഷണത്തിനായി സംസ്ഥാസർക്കാർ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുകുമാരൻ നായർ പറഞ്ഞു. സർക്കാർ ഉറപ്പ് നൽകിയിട്ടില്ല. പുതിയ ബെഞ്ചിൻറെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന് നിലവിൽ ഇടപെടാൻ കഴിയും. പക്ഷേ കേന്ദ്രസർക്കാരിൻറെ നിലപാട് എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ തകർത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിൻറെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള

ശബരിമല യുവതി പ്രവേശനത്തിൽ പുതിയ ബെഞ്ചിൻറെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നുവെന്ന് ജി സുകുമാരൻ നായർ Read More »

ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയുടെ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുന:പരിശോധന ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം കേൾക്കലടക്കമുള്ള തുടർനടപടികളും ചീഫ് ജസ്റ്റിസിൻറെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് നിശ്ചയിച്ചു. പുന: പരിശോധന ഹർജിക്കാരുടെയും അവരേ പിന്തുണക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെ കേൾക്കും. എതിർക്കുന്നവരുടെ വാദം ഏപ്രിൽ‌

ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയുടെ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും Read More »

ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

എറണാകുളം: ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ഞായറാഴ്ച അർധരാത്രി നടന്ന ശിവരാത്രി വിളക്കിന് ശേഷം തിങ്കളാഴ്ച ഉച്ചവരെ തർപ്പണം തുടരും. കുംഭമാസത്തിലെ അമാവാസി ദിവസമായ ചൊവ്വയും വാവുബലി നടത്താം. തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ബലിതർപ്പണത്തിൻറെ ഭാഗമായി 116 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയത്. ശിവരാത്രിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ തിങ്കളാഴ്ച 2 മണി വരെ ആലുവ നഗരത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. 1500 പൊലീസുകാരെയാണ്

ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി Read More »

പാങ്ങോട് വാഹനങ്ങൾക്ക് തീപിടിച്ചു; പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന 15 ബൈക്കുകൾ കത്തി നശിച്ചു

തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ച് ഇട്ടിരുന്ന വണ്ടികൾ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലയോടെയായിരുന്നു സംഭവം. നാട്ടുകാരും പൊലീസുകാരും ചേർന്ന് തീ അണച്ചു. പാങ്ങോട് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് വാഹനങ്ങൾ ഇട്ടിരുന്നത്. പൊലീസ് സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെയാണ് വാഹനങ്ങൾ‌ തീപിടിച്ചത്. 15 ബൈക്കുകളും ഒരു ഓട്ടോയുടെ ഒരുഭാഗവും കത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ കൂടുതലും.

പാങ്ങോട് വാഹനങ്ങൾക്ക് തീപിടിച്ചു; പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന 15 ബൈക്കുകൾ കത്തി നശിച്ചു Read More »

തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരെ ആക്രമിച്ച സംഭവത്തിൽ തെളിവ്; പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ വീഴ്ചയില്ല

തിരുവനന്തപുരം: മാളിനുള്ളിൽ വച്ച് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോ‍ർട്ട്. മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് സമർപ്പിക്കും. പൊലീസുകാരൻ ഇടിവളയിട്ട് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചായിരുന്നു എഫ്‌ഐആർ എടുത്തത്. സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയ് ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. മിഥുനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയത്.

തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാരെ ആക്രമിച്ച സംഭവത്തിൽ തെളിവ്; പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ വീഴ്ചയില്ല Read More »

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

പത്തനംതിട്ട: ഇളവന്നൂരില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നു. ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകള്‍ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു Read More »

ഇന്ത്യൻ പൗരത്വമില്ല, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുവാനായി പരാതി നൽകിയ ബി.ജെ.പി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കും

കാസർകോട്: ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് കാസർകോട് സ്വദേശിയെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ബിജെപി നേതാവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു കലക്ടർ കെ ഇമ്പശേഖർ. മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിനെതിരേ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയാണ് പരാതി നൽകിയത്. മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം-7 പ്രകാരമാണ് ലോകേഷ് ലോണ്ട പരാതി നൽകിയത്. ഹിയറിങ്ങിൽ പരാതിക്കാരൻ ഹാജരായെങ്കിലും ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകാനായില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകിയതാണെന്ന് കണ്ടെത്തിയതായി കലക്ടർ പറഞ്ഞു.

ഇന്ത്യൻ പൗരത്വമില്ല, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുവാനായി പരാതി നൽകിയ ബി.ജെ.പി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കും Read More »

കേരളം കോൺഗ്രസിൽ പാർട്ടി ചെയർമാനാണ് വലുതെന്നു ജെ .കെ

തൊടുപുഴ :പാലായിൽ പാർട്ടി ചെയർമാൻ ജോസ് .കെ .മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിൻറെ പ്രഖ്യാപനം പാർട്ടി അണികളിലും പ്രതിഷേധത്തിന് കാരണമായി .സംസ്ക്കാര വേദി സംസ്ഥാന കമ്മിറ്റി അംഗം ജെ .കെ .എന്നറിയപ്പെടുന്ന സി .ജയകൃഷ്‌ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ് . എനിക്ക് വലുത് പാർട്ടി ചെയർമാനാണ്‌ .ചെയർമാനെ ചെറുതാക്കാൻ ആരു ശ്രമിച്ചാലും കയ്യുംകെട്ടി നോക്കി നിൽക്കില്ലന്ന് കേരള കോൺഗ്രസ്‌ എം സംസ്കാരവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സി.ജയകൃഷ്ണൻ . വാർത്താ സമ്മേളനത്തിൽ ചെയർമാന്റെ മൈക്ക്

കേരളം കോൺഗ്രസിൽ പാർട്ടി ചെയർമാനാണ് വലുതെന്നു ജെ .കെ Read More »

കേരളം കോൺഗ്രസിൽ പാർട്ടി ചെയർമാനാണ് വലുതെന്നു ജെ .കെ

തൊടുപുഴ :പാലായിൽ പാർട്ടി ചെയർമാൻ ജോസ് .കെ .മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിൻറെ പ്രഖ്യാപനം പാർട്ടി അണികളിലും പ്രതിഷേധത്തിന് കാരണമായി .സംസ്ക്കാര വേദി സംസ്ഥാന കമ്മിറ്റി അംഗം ജെ .കെ .എന്നറിയപ്പെടുന്ന സി .ജയകൃഷ്‌ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ് . എനിക്ക് വലുത് പാർട്ടി ചെയർമാനാണ്‌ .ചെയർമാനെ ചെറുതാക്കാൻ ആരു ശ്രമിച്ചാലും കയ്യുംകെട്ടി നോക്കി നിൽക്കില്ലന്ന് കേരള കോൺഗ്രസ്‌ എം സംസ്കാരവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സി.ജയകൃഷ്ണൻ . വാർത്താ സമ്മേളനത്തിൽ ചെയർമാന്റെ മൈക്ക്

കേരളം കോൺഗ്രസിൽ പാർട്ടി ചെയർമാനാണ് വലുതെന്നു ജെ .കെ Read More »

പദ്മവിഭൂഷൺ പി നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

തൊടുപുഴ: പദ്മവിഭൂഷണ് അർഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബും സീനിയർ ജേർണലിസ്റ്റ് ഫോറവും സംയുക്തമായി സ്‌നേഹാദരവ് സംഘടിപ്പിച്ചു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം (എസ്‌ജെഎഫ്‌കെ) ജില്ലാ പ്രസിഡന്റ് ശശിധരൻ കണ്ടത്തിൽ അനുമോദന പ്രസംഗം നടത്തി. എസ്‌ജെഎഫ്‌കെയ്ക്കു വേണ്ടി ജില്ല വൈസ് പ്രസിഡന്റ് റ്റി.സി.മാത്യു ഉപഹാരം കൈമാറി. പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എം.എൻ.സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. എസ്‌ജെഎഫ്‌കെ സംസ്ഥാന ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ

പദ്മവിഭൂഷൺ പി നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു Read More »

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയതിൻറെ പരിണിതഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മലപ്പുറം: ആഗോള അയ്യപ്പസംഗമത്തിൻറെ പേരിൽ നടന്നത് കോടികളുടെ കൊള്ളയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സർക്കാരിന് ഇതിൽ പങ്കുണ്ട്. പരസ്പര വിരുദ്ധമായ കണക്കുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനും സർക്കാരിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ദേവസ്വംബോർഡ് പ്രസ്താവന ഇറക്കാതെ കൃത്യമായ കണക്ക് കോടതിയിൽ കൊടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണിത്. സർക്കാരിന് ഉത്തരവാദിത്തമില്ലെങ്കിൽ

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയതിൻറെ പരിണിതഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

ആഗോള അയ്യപ്പ സംഗമം, അന്വേഷണം നടന്നാൽ പലരും ജയിലിലാകുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തെ കുറിച്ച് ഉയർന്നുവരുന്ന ആരോപണങ്ങൾ എല്ലാഭക്തരേയും വേദനിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. സംഗമം നടത്തിയത് പ്രശസ്തിക്ക് വേണ്ടിയാണ്. എന്നാൽ അവിടെ നടന്ന തട്ടിപ്പുകളിലൂടെ ഇപ്പോൾ നല്ല പ്രശസ്തി കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു. ശരിയായ അന്വേഷണം നടന്നാൽ പലരും ജയിലിൽ പോകേണ്ടി വരും. 7 കോടിയുടെ അയ്യപ്പ സംഗമം നടത്തിയതിന് ശേഷമാണ് സ്പോൺസർമാരേ തേടി നടക്കുന്നത്.സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആഗോള അയ്യപ്പ സംഗമം, അന്വേഷണം നടന്നാൽ പലരും ജയിലിലാകുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല Read More »

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാം പ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ് സുനിൽകുമാർ

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ് സുനിൽകുമാർ. അതിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാം പ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ് സുനിൽകുമാർ Read More »

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് വെള്ളപൂശാൻ നടത്തിയ അയ്യപ്പ സം​ഗമം അതിനേക്കാളും വലിയ കൊള്ളയായി; കെ.സി വേണു​ഗോപാൽ

പാലക്കാട്: ശബരിമല സ്വർണ്ണക്കൊള്ള ജനങ്ങളുടെ മനസിൽ ഉണ്ടാക്കിയ വേദന അസ്തമിക്കുന്നതിന് മുമ്പേ ആ കൊള്ളയ്ക്ക് വെള്ളപൂശാൻ നടത്തിയ അയ്യപ്പ സം​ഗമം അതിനേക്കാളും വലിയ കൊള്ളയായിട്ട് മാറിയെന്നതാണ് യാതാർത്ഥ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. ഭക്തജനങ്ങൾ സമർപ്പിച്ച കാണിക്കയാണ് ശബരിമലയിലെ പണം. അത് എടുത്ത് തട്ടികൊണ്ട് പോയി കൊള്ള നടത്തുകയല്ല വേണ്ടത്. മാത്രമല്ല കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ കോടതി മുന്നോട്ട് വരുമ്പോൾ കോടതിയെ പോലും അപഹസിക്കുകയാണ് ഭരണപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് വെള്ളപൂശാൻ നടത്തിയ അയ്യപ്പ സം​ഗമം അതിനേക്കാളും വലിയ കൊള്ളയായി; കെ.സി വേണു​ഗോപാൽ Read More »

അസമിലെ ദേശീയ പാതയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി

മോറൻ: അസമിലെ ദേശീയ പാതയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി(ഇഎൽഎഫ്)യിലേക്കാണ് പ്രധാനമന്ത്രി സി-130ജെ എന്ന എയർക്രാഫ്റ്റിൽ വന്നിറങ്ങിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇഎൽഎഫ് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് അസമിലേക്കുള്ള ഏക ദിന സന്ദർശനത്തിന്‍റെ ഭാഗമായി ചാബുവ എയർഫീൽഡിൽ നിന്ന് യാത്ര ആരംഭിച്ച് ദേശീയ പാതയിൽ വന്നിറങ്ങിയത്. 100 കോടി രൂപ ചെലവഴിച്ചാണ് ഇഎൽഎഫ് നിർമിച്ചിരിക്കുന്നത്. 4.2 കിലോമീറ്ററിൽ മോറൻ

അസമിലെ ദേശീയ പാതയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി Read More »

റോസ്‌ലിൻ, ട്രെയിലർ പുറത്ത്

കൊച്ചി: വിനായക് ശശികുമാറിൻ്റെ തിരക്കഥയിൽ സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത് ഫെബ്രുവരി 27ന് പുറത്തിറങ്ങാനിരിക്കുന്ന വെബ് സീരിസാണ് ‘സീക്രട്ട് സ്റ്റോറീസ്’: ‘റോസ്ലിൻ’. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹക്കിം ഷാ, വിനീത്, മീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻറെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്സ്റ്റാറാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, മറാഠി എന്നിങ്ങനെ ഏഴ് ഭാഷകളിലായി ചിത്രം കാണാം. മലയാളത്തിൻറെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ് ചിത്രത്തിൻറെ ഷോ റണ്ണർ.

റോസ്‌ലിൻ, ട്രെയിലർ പുറത്ത് Read More »

കൊച്ചി എളമക്കരയിൽ പെൺകുഞ്ഞും അച്ഛനും ജീവനൊടുക്കിയ കേസിൽ കുഞ്ഞ് പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയിൽ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുഞ്ഞ് പീഡനത്തിന് ഇരയായിയെന്നതാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നു. പീഡിപ്പിച്ച ആളെപറ്റി പൊലീസിന് സൂചന ലഭിച്ചെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ 16നാണ് മകളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തിയപ്പോഴായിരുന്നു യുവതി ഭർത്താവിനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക

കൊച്ചി എളമക്കരയിൽ പെൺകുഞ്ഞും അച്ഛനും ജീവനൊടുക്കിയ കേസിൽ കുഞ്ഞ് പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് Read More »

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുത്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിങ് വഴി തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വിദേശത്തുള്ള പരാതിക്കാരി ഇന്ത്യൻ എംബസിയിലെത്തിയാണ് മൊഴി നൽകിയത്. കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പ്രോസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വിശദമായ വാദം പൂർത്തിയായ ശേഷമാണ് ജാമ്യം നൽകിയത്. പരാതിക്കാരിയുടേത് എന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുൻപ് അയച്ച

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുത്തു Read More »

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് കെ മുരളീധരൻ മത്സരിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും മത്സരിക്കും. കോൺഗ്രസ് നേതൃത്വത്തെ കെ മുരളീധരൻ നിലപാട് അറിയിച്ചതായാണ് വിവരം. ഇതോടെ വട്ടിയൂർക്കാവിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം കാണാം. 2011ലും 2016ലും ഇതേ മണ്ഡലത്തിൽ നിന്നും മുരളീധരൻ വിജയിച്ചിരുന്നു. അതിനാൽ സീറ്റ് തിരിച്ചുപിടിക്കാൻ മുരളീധരനെ ഇറക്കണമെന്ന് പാർട്ടിയിൽ ആവശ‍്യമുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തിരുവനന്തപുരത്ത് ശബരിനാഥൻറെയും ശിവകുമാറിൻറെയും പേരുകളാണ് പരിഗണനയിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് കെ മുരളീധരൻ മത്സരിക്കും Read More »

സ്വർണ്ണക്കൊള്ള കേസ്; എസ്.ഐ.ടി പരിശോധനയിൽ ദ്വാരപാലക ശിൽപ്പത്തിൻ്റെ കൈയുടെ ഭാഗം മുറിച്ചെടുത്തു

പത്തനംതിട്ട: സന്നിധാനത്ത് പ്രത‍്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധനയ്ക്കു വേണ്ടി സ്വർണപ്പാളികളിൽ നിന്നും ദ്വാരപാലക ശിൽപ്പത്തിൻറെ കൈയുടെ വലിയ ഭാഗം മുറിച്ചെടുത്തു. പിന്നീട് തന്ത്രി പരിശോധിച്ച ശേഷം പുനസ്ഥാപിച്ചു. ഓരോ പാളികളിൽ നിന്നും മൂന്ന് സാംപിളുകൾ വീതമാണ് എസ്ഐടി ശേഖരിച്ചത്. മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്നത് അടക്കമുള്ള കാര‍്യങ്ങൾ ദേവസ്വം ബോർഡ് തീരുമാനിക്കും. രണ്ട് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് സാംപിളുകൾ എസ്ഐടി സംഘം ശേഖരിച്ചത്. ലീഗൽ‌ മെട്രൊളജി വകുപ്പിലെ ഉദ‍്യോഗസ്ഥരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് വേണ്ടിയാണ്

സ്വർണ്ണക്കൊള്ള കേസ്; എസ്.ഐ.ടി പരിശോധനയിൽ ദ്വാരപാലക ശിൽപ്പത്തിൻ്റെ കൈയുടെ ഭാഗം മുറിച്ചെടുത്തു Read More »

തൃശൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിൽ ലോറിയിടിച്ച് അപകടം ഉണ്ടായി: ഡ്രൈവർ ഗുരുതരാവസ്ഥയിൽ

തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് 5 അയ്യപ്പഭക്തർക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവറുടെ ആരോഗ്യ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. പരുക്കേറ്റവരേ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്‌ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരേ ആശുപത്രിയിലെത്തിച്ചത്.

തൃശൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിൽ ലോറിയിടിച്ച് അപകടം ഉണ്ടായി: ഡ്രൈവർ ഗുരുതരാവസ്ഥയിൽ Read More »

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ചു

തൃശൂർ: മാനികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരേ കുത്തി പരുക്കേൽപ്പിച്ചു. കാമത്ത് ലെയിനിൽ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറെ കോട്ടയിലെത്തി രണ്ടുപേരെ കുത്തുകയായിരുന്നു. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേപ്പാൾ സ്വദേശിയായ ഇയാളെ ശനിയാഴ്ച പുലർച്ചെയാണ് ആലുവ പൊലീസ് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ബാത്ത്റൂം വഴി ചാടിപ്പോയെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് കാമത്ത് ലെയിനിലെത്തിച്ചേർന്ന ഇയാൾ മുരളിയെന്ന ഹോട്ടലുടമയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം നടന്ന് പടിഞ്ഞാറെ കോട്ടയിലെത്തി രണ്ടുപേരെ കൂടി കുത്തിപ്പരുക്കേൽപ്പിച്ചു. പരുക്കേറ്റ മുരളിയെ

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ചു Read More »

ജോസ് കെ മാണി മത്സരിക്കുമെന്ന് അവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജോസ് കെ മാണി മത്സരിക്കുമെന്ന് അവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ് പൊട്ടിമുളച്ചുവന്ന പാർട്ടിയല്ല. കേരള കോൺഗ്രസ് എംഎൽഎമാർ മത്സരിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞോവെന്നും അദ്ദേഹം ചോദ്യമുയർത്തി. ഇടുക്കിക്കാർക്കൊപ്പം എന്നും ഉണ്ടാകും. യു.ഡി.എഫ് വാതിലിൽ ഞങ്ങൾ ആരും പോയിട്ടില്ല. ഇല്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ല. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് ജാഥ ബാനർ വെച്ചതിനെ കുറിച്ച് അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി മത്സരിക്കുമെന്ന് അവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ Read More »

മുഖ്യമന്ത്രിക്ക് സമർപ്പിച്ച പീഡന പരാതിയിൽ നടപടി സ്വീകരിച്ചില്ല, അതിജീവതയുടെ ലേഖനം വായിച്ചപ്പോൾ നമ്മളൊക്കെ കേരളത്തിലാണോ ജീവിക്കുന്നതെന്ന് തോന്നിപോയി; വി.ഡി സതീശൻ

കോഴിക്കോട്: സംവിധായകനെതിരെ അതിജീവത മുഖ്യമന്ത്രിയക്ക് നൽകിയ പീഡന പരാതിയിൽ ഒരു മാസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് വളരെ മോശമായി പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വന്തക്കാരൊക്കെ വരുമ്പോൾ പരി​ഗണന ലഭിക്കുന്നുണ്ടെന്നും അല്ലാത്ത ആളുകൾ പരാതിയുമായി വരുമ്പോൾ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നതിന് ഉദാഹരണമാണിത്. അതീജീവതയുടെ ലേഖനം വായിച്ചപ്പോൾ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നതെന്ന് പോലും തോന്നിപോയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കണ്ട് സംസാരിക്കുയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിക്ക് സമർപ്പിച്ച പീഡന പരാതിയിൽ നടപടി സ്വീകരിച്ചില്ല, അതിജീവതയുടെ ലേഖനം വായിച്ചപ്പോൾ നമ്മളൊക്കെ കേരളത്തിലാണോ ജീവിക്കുന്നതെന്ന് തോന്നിപോയി; വി.ഡി സതീശൻ Read More »

ഇടുക്കി ലേസർ ഷോ പദ്ധതിയ്ക്ക് ഔപചാരിക തുടക്കം

ഇടുക്കി: ഇടുക്കി നിവാസികളുടെ ചിരകാല സ്വപ്നമായ ലേസർ ഷോ പദ്ധതി ആരംഭിക്കുന്നതിന്റെ ആദ്യപടിയായി ഇടുക്കി ലേസർ ഷോ പദ്ധതിയുടെ ഔപചാരിക തുടക്കം കുറിക്കൽ ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈൻ വഴി നിർവഹിച്ചു. ഇടുക്കി ഡിടിപിസി പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ഫലക അനാഛാദനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമായ ഇടുക്കി ഡാം പ്രദേശത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന

ഇടുക്കി ലേസർ ഷോ പദ്ധതിയ്ക്ക് ഔപചാരിക തുടക്കം Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: എഫ്ഐആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധാണെന്നുമായിരുന്നു ഹർജി. സ്മാർട്ട് ക്രിറ്റിഷേൻസ് സിഇഒ പങ്കജ് ഭണ്ഡാരി സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ്. ഡിസംബർ 19നാണ് എസ്ഐടി പങ്കജ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്യുന്നത്. നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്ന എസ്ഐടി വാദം ഹൈക്കോടതി അംഗീകരിച്ചു. ഹർജിയിൽ വാദംകേട്ട ജസ്റ്റിസ് എ.ബദറുദ്ദീൻ വിധി പറയുകയായിരുന്നു. മതിയായ കാരണങ്ങൾ ഇല്ലെതെയുള്ള അറസ്റ്റ് റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി തള്ളി ഹൈക്കോടതി Read More »

മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോകില്ല

കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ലെന്ന് സംസ്ഥാന സർക്കാരിന്റെ ‍ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് തീരുമാനം. മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. മുഖ്യമന്ത്രിക്കൊപ്പം കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ അനൗദ്യോഗിക യാത്രയായിട്ടാകും സംഘം വത്തിക്കാനിലേക്ക് പോവുക. മുഖ്യമന്ത്രിയുടെ അന്വേഷണം മാർപാപ്പയെ അറിയിക്കുമെന്നും കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും കെ.വി. തോമസ് പറഞ്ഞു. ‘‘മുഖ്യമന്ത്രിക്കും എനിക്കും കൂടി ഷേക്ക്ഹാൻഡ് മീറ്റിങ്

മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോകില്ല Read More »

പ്രധാനമന്ത്രിക്ക് ഇനി പുതിയ അഡ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ്(പി.എം.ഒ) സെൻട്രൽ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും. വെള്ളിയാഴ്ച ഓഫിസ് ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസ്. ഇതാണ് ‘സേവാ തീർഥ്’ എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്. ഉച്ചയ്ക്ക് 1.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്യും. തുടർന്നു സേവാ തീർഥും വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകൾ ഉൾക്കൊള്ളുന്ന കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. സെൻട്രൽ വിസ്റ്റയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്,

പ്രധാനമന്ത്രിക്ക് ഇനി പുതിയ അഡ്രസ് Read More »

ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

ബാംഗ്ലൂർ: ബാംഗ്ലൂർ റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15 ഓടെ ദൊബാസ്പേട്ട്-ഹൊസ്കോട്ട് സാറ്റ്ലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്‍യു വി കൾ, ഒരു കാൻറർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. എസ് യുവി 700-ൽ യാത്ര ചെയ്തിരുന്ന 6 പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതിൽ 5 പേർ

ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാംദിനവും തുടരുകയാണ്. എസ്പി ശശിധരൻറെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ശേഖരിക്കും. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻറ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിൻറെ അളവ്, കാലപ്പഴക്കം

ശബരിമല സ്വർണക്കൊള്ള കേസിൽ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നു Read More »

വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ആതിര ഗ്രേസ്

തിരുവനന്തപുരം: ഒപ്പം സെൽഫിയെടുക്കാനുള്ള ആവശ്യം മുഖ്യമന്ത്രി നിഷേധിച്ചെന്ന തരത്തിൽ വിഡിയോ പ്രചരിപ്പിചതിനു പിന്നാലെ പ്രതികരണവുമായി ജില്ലാപഞ്ചായത്തംഗം റ്റി.എൽ ആതിര ഗ്രേസ്. മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ആതിര ഗ്രേസ് വ്യക്തമാക്കിയത്. മുൻപ് നൽകിയ നിവേദനത്തിന്റെ കാര്യം തിരക്കാനാണു മുഖ്യമന്ത്രിയുടെ സമീപത്തേക്കു പോയതെന്നും അപ്പോൾ കോൾ വന്നതിനാൽ ഫോണിലേക്കു നോക്കുകയായിരുന്നെന്നും ഇതിനിടെ മുഖ്യമന്ത്രി കടന്നുപോയതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആതിര ഗ്രേസ് പറയുന്നു. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിൻറെ ഉദ്ഘാടന വേദിയിവച്ചായിരുന്നു സംഭവമുണ്ടായത്. മുഖ്യമന്ത്രി കടന്നു പോകുന്ന സമയത്ത് ഫോണുമായി ആതിര

വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ആതിര ഗ്രേസ് Read More »

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതി അംഗം ശശി തരൂർ എംപിയാണ് കോ.ചെയർമാൻ. ഷാഫി പറമ്പിൽ എംപിയാണ് കൺവീനർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി.എം.ജോൺ. സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എംപി രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റ് അംഗങ്ങൾ. ബെന്നി ബെഹ്നാൻ എംപിയാണ് പ്രകടനപത്രിക ചെയർമാൻ.

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു Read More »

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ചയാളെ തിരിച്ചറിഞ്ഞു

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയിൽ നിന്ന് വ്യക്തമായി. കല്ലറയിൽ ജോസ്.കെ.മാണിയുടെ പോസ്റ്റർ കണ്ടതോടെ ഡിസിസി നേതൃത്വം രംഗത്ത് വന്നിരുന്നു. സിപിഎമ്മും അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം സംഭവത്തിൽ യുവാവിനെ തിരിച്ചറിഞ്ഞതോടെ കേസെടുക്കുന്നതിൽ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ യുവാവിനെ കൊണ്ട് മറ്റ് ആരെങ്കിലും ചെയ്യിപ്പിച്ചതാണോയെന്ന് പരിശോധിക്കണമെന്നാണ് കോൺഗ്രസിനെ ആവശ്യം.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ചയാളെ തിരിച്ചറിഞ്ഞു Read More »

മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ്

മലപ്പുറം: മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പൊലീസ് സേനയിൽ നിന്ന് വിരമിച്ച ഇദ്ദേഹം നിലവിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമാണ്. കോഴിക്കോട് സ്വദേശിനിയായ 16 കാരിയെ കാസർഗോഡ് ജില്ലയിൽ കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി നിലമ്പൂർ പൊലീസ് കസ്റ്റഡിയിലാണ്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോട്ടിവേഷണൽ സ്പീക്കറും

മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ് Read More »

കോൺ​ഗ്രി​ഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ തൊടുപുഴയിലെ പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി 13ന് നടക്കും

തൊടുപുഴ: കോൺ​ഗ്രി​ഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ തൊടുപുഴയിലെ പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി 13ന് നടക്കുമെന്ന് മദർ സിസ്റ്റർ ലിസ്സ സി.എസ്.എൻ അറിയിച്ചു. തൊടുപുഴ വിമലാലയം കോൺവെന്റിന് സമീപമാണ് സി.എസ്.എൻ സിസ്റ്റേഴസിന്റെ പുതിയ ഭവനം. 1996 ജൂലൈ ഏഴാം തീയതിയാണ് തൊടുപുഴയിൽ സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ ഭവനം സ്റ്റഡി ഹൗസായി ആരംഭിച്ചത്. താമസിച്ചിരുന്ന ഭവനം ചെറുതായിരുന്നതിനാലും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലുമാണ് പുതിയ ഭവനം നിർമ്മിച്ചതെന്ന് മദർ സിസ്റ്റർ ലിസ്സ പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ 11ന് കോതമം​ഗലം

കോൺ​ഗ്രി​ഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ തൊടുപുഴയിലെ പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി 13ന് നടക്കും Read More »

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് അരനൂറ്റാണ്ട്

ഇടുക്കി: ഉർജത്തിന്റെ ഉറവിടം അഥവാ തറവാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. മനുഷ്യശക്തികൊണ്ട് മഹാവിസ്മയം പകരുന്ന ഇത്തരത്തിലൊരു നിർമ്മിതി അപൂർവമാണ്. കേരളത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും കാർഷിക വ്യവസായ മേഖലകളെ പുരോഗതിയിലേക്കും നയിച്ചതിൽ സുപ്രധാന പങ്ക് വഹിച്ചത് ഇടുക്കി ജലവൈദ്യുത പദ്ധതിയാണ്. അക്കാലത്ത് തിരുവനന്തപുരത്ത് മാത്രമാണ് ഡീസൽ ഇന്ധനമാക്കി വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നത്. 1940കളിൽ രാജപ്രതിനിധിയായിരുന്ന സർ സി പി രാമസ്വാമി ബ്രിട്ടീഷ് കോളനിയായിരുന്ന മൂന്നാർ സന്ദർശിക്കാനെത്തിയപ്പോഴാണ് വേണമെങ്കിൽ വെള്ളത്തിൽ നിന്ന് വൈദ്യുതി

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് അരനൂറ്റാണ്ട് Read More »

ശബരിമല ജീവനക്കാരുടെ ഫണ്ട് കൈമാറ്റത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: മണ്ഡലകാലത്ത് ശബരിമല ജീവനക്കാർ സംശയാസ്പദമായ ഫണ്ട് കൈമാറ്റം നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 2025-26 മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ നടത്തിയ സംശയാസ്പദമായ ഫണ്ട് കൈമാറ്റങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോട് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ കാഷ്വൽ തൊഴിലാളികളുടെയും സ്ഥിരം ജീവനക്കാരുടെയും സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സമർപ്പിച്ച

ശബരിമല ജീവനക്കാരുടെ ഫണ്ട് കൈമാറ്റത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു Read More »