തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് 5 അയ്യപ്പഭക്തർക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവറുടെ ആരോഗ്യ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. പരുക്കേറ്റവരേ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്‌ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരേ ആശുപത്രിയിലെത്തിച്ചത്.
തൃശൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിൽ ലോറിയിടിച്ച് അപകടം ഉണ്ടായി: ഡ്രൈവർ ഗുരുതരാവസ്ഥയിൽ






