Timely news thodupuzha

January 2024

Prime 10 Best Chat Sites And Free Online Chat Rooms

The helpful results of online communities might be even more important for people whose identities are stigmatized by those around them. For example, many transgender individuals report that connecting with others through the internet can be an important part of coping with the mental well being impacts of discrimination. Web-based chat could be an necessary method for

Prime 10 Best Chat Sites And Free Online Chat Rooms Read More »

ധൂര്‍ത്തപുത്രനായി ജീവിച്ചശേഷമാണ് തിരികെയെത്തുന്നതെന്ന് നെല്ലൂർ ;ജോണി നെല്ലൂരിന് കേരള കോണ്‍ഗ്രസ് (എം) അംഗത്വം

പാലാ : യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂര്‍ മാതൃസംഘടനയില്‍ തിരിച്ചെത്തി. പാലായില്‍ പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോണി നെല്ലൂരിന് ജോസ് കെ മാണി എംപി അംഗത്വം കൈമാറി. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല തന്റെ നീക്കമെന്ന് വ്യക്തമാക്കിയ ജോണി നെല്ലൂര്‍ ഇനിയും ജോസഫ് ഗ്രൂപ്പില്‍ നിന്നും നിരവധി പേര്‍ മാതൃസംഘടനയിലേയ്ക്ക് തിരികെയെത്തുമെന്ന് പറഞ്ഞു. ജോണി നെല്ലൂരിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍ നല്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. 1993-ല്‍ മാതൃസംഘടന

ധൂര്‍ത്തപുത്രനായി ജീവിച്ചശേഷമാണ് തിരികെയെത്തുന്നതെന്ന് നെല്ലൂർ ;ജോണി നെല്ലൂരിന് കേരള കോണ്‍ഗ്രസ് (എം) അംഗത്വം Read More »

“മോദിയുടെ ഗ്യാരൻ്റി പുതിയ കേരളം”, എൻ.ഡി.എ പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയിൽ

തൊടുപുഴ: മോദിയുടെ ഗ്യാരൻ്റി പുതിയ കേരളമെന്ന മുദ്രാവാക്യവുമായി കാസർകോഡ് നിന്നും എൻ.ഡി.എ പദയാത്ര ആരംഭിച്ചു. സംസ്ഥാന ചെയർമാനും ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയിലെത്തും. ദേശീയ രാഷ്ട്രീയത്തിൽ എൻ.ഡി.എയ്ക്ക് അനുകൂലമായി നടക്കുന്ന സംഭവ വികാസങ്ങളോടെ ഇത്തവണ 400 കടക്കുമെന്ന ലക്ഷ്യത്തോടെ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ശേഷം ആരംഭിച്ച പദയാത്രക്ക് ഉജ്വല വരവേൽപ് നൽകുവാനുള്ള പ്രവർത്തനത്തിലാണ് ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ ദേശീയ

“മോദിയുടെ ഗ്യാരൻ്റി പുതിയ കേരളം”, എൻ.ഡി.എ പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയിൽ Read More »

ഏഴ് എം.എൽ.എമാർക്ക് ബി.ജെ.പിയുടെ 25 കോടി വാഗ്‌ദാനമെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: ഏഴ് ആംആദ്മി എം.എൽ.എമാർക്ക് പാർട്ടി വിടാനായി ബി.ജെ.പി 25 കോടി വാ​ഗ്ദാനം ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ ബി.ജെ.പി ഓപ്പറേഷൻ താമര 2.0 നടത്തുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു. സർക്കാരിനെ താഴെയിറക്കാൻ ഏതു തരത്തിലുള്ള മാർ​ഗവും സ്വീകരിക്കുകയാണ് ബി.ജെ.പിയെന്നും കെജ്‌രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ സംസ്ഥാനങ്ങളിൽ ഭരണമുറപ്പിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമായാണ് ഡൽ​ഹിയിലും ഓപ്പറേഷൻ താമര നടത്തുന്നത് തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശേഷം സർക്കാരിനെ താഴെയിറക്കുമെന്നും അതുകൊണ്ട് ബി.ജെ.പിയിലേക്ക് വരാനും

ഏഴ് എം.എൽ.എമാർക്ക് ബി.ജെ.പിയുടെ 25 കോടി വാഗ്‌ദാനമെന്ന് കെജ്‌രിവാൾ Read More »

നെടുമങ്ങാട്‌ ജ്വല്ലറിയിൽ മോഷണം

തിരുവനന്തപുരം: നെടുമങ്ങാട്‌ ജ്വല്ലറിയിൽ മോഷണം. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. മുഖം മൂടി വച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാക്കൾ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു.

നെടുമങ്ങാട്‌ ജ്വല്ലറിയിൽ മോഷണം Read More »

ഗവര്‍ണർ നുണ പറയുന്നു; ആർഷോ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഗവർണറുടെ ഇടപെടലുകൾ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണെന്ന് ആര്‍ഷോ ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പൊലീസിനെ ഭീഷണിപ്പെടുത്തുകയാണെന്നും ആർഷോ പറഞ്ഞു. ഗവര്‍ണറുടേത് ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ്. ജനാധിപത്യ സമരങ്ങളോട് അദ്ദേഹത്തിന് പുച്ഛമാണ്. എങ്ങനെയും അക്രമസംഭവങ്ങള്‍ അരങ്ങേറുകയെന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണിത്. ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമായി തുടര്‍ന്നുപോകും. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. തന്നെ ആക്രമിച്ചുവെന്ന് ഗവര്‍ണര്‍ നുണപറയുകയാണ്.

ഗവര്‍ണർ നുണ പറയുന്നു; ആർഷോ Read More »

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും സെഡ് പ്ലസ് സുരക്ഷ

തിരുവനന്തപുരം: നാടകീയ സംഭവങ്ങൾക്കു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും സെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ. സി.ആർ.പി.എഫിന്‍റെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. എസ്.എഫ്.ഐ പ്രതിഷേധത്തിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴിയിലിരുന്നു പ്രതിഷേധിച്ചതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. 55 സുരക്ഷാ സൈനികരായിരിക്കും സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക. ഇതിൽ പത്ത് എൻ.എസ്.ജി കമാൻഡോകൾ ഉണ്ടായിരിക്കും.കരിങ്കൊടി കാണിക്കുന്നവരെ സ്റ്റഡിയിലെടുക്കാതിരുന്നതിനെ ഗവർണർ ചോദ്യം ചെയ്തിരുന്നു. കൊല്ലം നിലയ്ക്കലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും സെഡ് പ്ലസ് സുരക്ഷ Read More »

നിതീഷ്കുമാർ ഞായറാഴ്ച രാജി വച്ചേക്കും

പറ്റ്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാർ ഞായറാഴ്ച രാജി സമർപ്പിച്ചേക്കും. രണ്ടു വർഷം നീണ്ടു നിന്ന ആർ.ജെ.ഡി സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബിജെപിയിലേക്ക് തിരിച്ചു വരുന്നതിന്‍റെ ഭാഗമായാണ് രാജി. അതേ ദിവസം തന്നെ ജെ.ഡി(യു) – ബി.ജെ.പി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് അഭ്യൂഹം. രാവിലെ 10ന് രാജി സമർപ്പിച്ചതിനു ശേഷം വൈകിട്ട് നാലിന് പുതിയ സർക്കാരിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലേറാനാണ് നിതീഷ് തീരുമാനിച്ചിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ബിഹാറിലെ മഹാസഖ്യം തകർച്ചയുടെ വക്കിലാണെന്നും

നിതീഷ്കുമാർ ഞായറാഴ്ച രാജി വച്ചേക്കും Read More »

മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: മുഖ്യന്ത്രി പിണറായി വിജയന്‍റെ ദിവസക്കൂലിക്കാരാണ് തനിക്കെതിരേ പ്രതിഷേധിക്കുന്നതെന്ന് ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുന്നതിനു തൊട്ട മുൻപായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഗവർണർ മുഖ്യമന്ത്രിക്കും എസ്.എഫ്.ഐക്കുമെതിരേ ആഞ്ഞടിച്ചത്. കരിങ്കൊടി പിടിക്കുന്നതിൽ തനിക്ക് പ്രശ്നമില്ല, പക്ഷേ കാറിൽ ഇടിച്ചാൽ താൻ പുറത്തിറങ്ങും. മുഖ്യമന്ത്രി ഈ വഴി പോകുകയാണെങ്കിൽ പൊലീസുകാർ കരിങ്കൊടി പിടിച്ചവരുടെ കൂടെ നിൽക്കുമോയെന്നും ഗവർണർ ചോദിച്ചു. മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് ചൂട്ടു പിടിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് തനിക്കെതിരേ പ്രതിഷേധിക്കുന്നതെന്നും അ​ദ്ദേഹം

മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More »

ഗവർണറുടെ പ്രതിഷേധം റോഡ് ഷോയെന്ന് വി ശിവൻകുട്ടി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവം റോഡ് ഷോ നടത്തുകയാണെന്ന് വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. നിരന്തരമായി ഉത്തരവാദിത്വം ലംഘിക്കുന്നുവെന്ന് നിലമേൽ സംഭവത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. എന്നിട്ടും ബോധപൂർവം പ്രശ്നമുണ്ടാക്കുകയാണ്. മാധ്യമങ്ങൾ ഉള്ളതു കൊണ്ടു മാത്രമാണ് അദ്ദേഹം റോഡിൽ കുത്തിയിരുന്നത്. ഇങ്ങനെ ഒരു ഗവർണറെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഇങ്ങനെ ഒരു ഗവർണറെ സംസ്ഥാനത്തിന് ആവശ്യമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം

ഗവർണറുടെ പ്രതിഷേധം റോഡ് ഷോയെന്ന് വി ശിവൻകുട്ടി Read More »

എസ്.എഫ്.ഐകാർക്കെതിരേ കടുത്ത വകുപ്പുകൾ ചുമത്തി കേസടുത്തോടെ പ്രതിഷേധം അവസാനിപ്പിച്ച് ​ഗവർണർ

കൊല്ലം: പ്രതിഷേധവുമായെത്തിയ എസ്എഫ്ഐകാർക്കെതിരേ കടുത്ത വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ റോഡിലിരുന്നുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി. കൊല്ലം നിലയ്ക്കലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര സദാനന്ദ ആശ്രമത്തിലേക്ക് പോകുന്നതിനിടെയാണ് ഗവർണർക്കെതിരേ എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചത്. ഇതോടെ വാഹനത്തിൽ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ച ഗവർണർ വഴിയരികിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസുകാർ അനുനയിക്കാൻ ശ്രമിച്ചിട്ടും ഗവർണർ വഴങ്ങിയില്ല. അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയതോടെ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഗവർണറെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും

എസ്.എഫ്.ഐകാർക്കെതിരേ കടുത്ത വകുപ്പുകൾ ചുമത്തി കേസടുത്തോടെ പ്രതിഷേധം അവസാനിപ്പിച്ച് ​ഗവർണർ Read More »

എസ്.എഫ്.ഐ കരിങ്കൊടി ഉയർത്തി; റോഡിൽ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ

കൊല്ലം: എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡിൽ ഇരുന്ന പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലിലാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. നിലമേലിലൂടെ ഗവർണർ കടന്നു പോകുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകർക്കു നേരെ ക്ഷുഭിതനായ ഗവർണർ പൊലീസിനെയും ശകാരിച്ചു. കരിങ്കൊടി കാണിക്കുമെന്ന് അറിഞ്ഞിട്ടും എന്തു കൊണ്ടു സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്. എസ്.എഫ്.ഐക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്നും ഗവർണർ ആരോപിച്ചു. ഗവർണറെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ

എസ്.എഫ്.ഐ കരിങ്കൊടി ഉയർത്തി; റോഡിൽ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ Read More »

Как Оно Есть: Обзор Бк Parimatch В Казахстане Рубрика

Вам должно быть не менее 18 лет, чтобы делать ставки во всех букмекерских конторах без исключений. Большинство БК в ходе регистрации игрового счета используют процедуру подтверждения личности. Так они убеждаются в вашем совершеннолетии и, что вы не играете в азартные игры незаконно. Отдельное место в данном виде спорта занимают Live-ставки. году азартные игры были запрещены

Как Оно Есть: Обзор Бк Parimatch В Казахстане Рубрика Read More »

ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസിൻറെ ലീഡ്

ഹൈദരാബാദ്: ഇഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 190 റൺസിൻറെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം രാവിലെ 421/7 എന്നനിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച മൂന്ന് വിക്കറ്റും നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റൺസാണ് നേടിയിരുന്നത്. 81 റൺസുമായി കളി തുടങ്ങിയ രവീന്ദ്ര ജഡേജയെ 87 റൺസിൽ വച്ച് ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പന്ത് ബാറ്റ് ആൻഡ് പാഡ് ആണെന്നു സംശയമുണ്ടായിരുന്നെങ്കിലും റീപ്ലേയിൽ

ഇഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസിൻറെ ലീഡ് Read More »

ന്യൂഡൽഹിയിൽ വീടിനു തീ പിടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ നാലു മരണം

ന്യൂഡൽഹി: വീടിനു തീ പിടിച്ച് ഒമ്പത് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം നാല് പേർ മരണപ്പെട്ടു. ഡൽഹിയിലെ ഷഹ്ദാര പ്രദേശത്തെ നാലു നില വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തീ പിടിത്തമുണ്ടായത്. അവശ നിലയിലായ രണ്ടു പേർ ചികിത്സയിലാണ്. തീ പടർന്നതിനെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് നാലു പേരും മരിച്ചത്. അഞ്ച് അഗ്നിരക്ഷാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. വീടിന്‍റെ ഒന്നാം നിലയിൽ സൂക്ഷിച്ചിരുന്ന റബ്ബർ കട്ടിങ് മെഷീൻ അടക്കമുള്ളവയ്ക്കാണ് ആദ്യം തീ പിടിച്ചത്.

ന്യൂഡൽഹിയിൽ വീടിനു തീ പിടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ നാലു മരണം Read More »

നിതീഷ് കുമാറിന്റെ എൻ.ഡി.എ നീക്കത്തിനു പിന്നാലെ ബിഹാറിൽ നിർവാഹക സമിതി ‍യോഗം വിളിച്ച് ബി.ജെ.പി‌

പറ്റ്ന: ജെ.ഡി.യു നേതാവ് നിതീഷ് കുമാറിൻറെ ചുവടുമാറ്റത്തിനിടെ ബിഹാറിൽ എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ച് ബി.ജെ.പി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായാണ് യോഗം. ബി.ജെ.പി സംസ്ഥാന യൂണിറ്റ് മേധാവി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് യോഗം. എന്നാൽ സംസ്ഥാനത്ത് പാർട്ടി നിതീഷിനൊപ്പം വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കാൻ പാർട്ടി നേതാക്കൾ തയാറായില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായി ഒരു വാതിലും അടഞ്ഞു കിടക്കില്ലെന്ന് മുതിർന്ന നേതാവ് സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടു. അതേ സമയം പുതിയ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുന്നതിനായി പർണിയയിൽ

നിതീഷ് കുമാറിന്റെ എൻ.ഡി.എ നീക്കത്തിനു പിന്നാലെ ബിഹാറിൽ നിർവാഹക സമിതി ‍യോഗം വിളിച്ച് ബി.ജെ.പി‌ Read More »

ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കൊന്ന് കനാലിൽ‌ തള്ളിയ കേസ്; ഒരാളെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണറുടെ മകനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ ഒരാൾ പിടിയിൽ. അസിസ്റ്റന്‍റ് കമ്മിഷണർ യഷ്പാലിന്‍റെ മകനും ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനുമായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കേസിൽ ലക്ഷ്യയുടെ സഹപ്രവർത്തകനും അഭിഭാഷകനുമായ അഭിഷേകാണ് പിടിയിലായത്. പ്രധാന പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കോടതിയിലെ ക്ലർക്കും സുഹൃത്തുമായ വികാസ് ഭരദ്വാജിൽ നിന്ന് ലക്ഷ്യം പണം കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാൻ ലക്ഷ്യ വിസമ്മതിച്ചത് വൈരാഗ്യത്തിന് കാരണമായി. ജനുവരി 22ന്

ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കൊന്ന് കനാലിൽ‌ തള്ളിയ കേസ്; ഒരാളെ അറസ്റ്റ് ചെയ്തു Read More »

സംവരണ ഓർഡിനൻസിന്‍റെ കരട് പുറത്തു വിട്ടു

മുംബൈ: മഹാരാഷ്ട്ര സർക്കാർ സംവരണ ഓർഡിനൻസിന്‍റെ കരട് പുറത്തു വിട്ടതിനു പിന്നാലെ മറാഠാ പ്രക്ഷോഭം അവസാനിപ്പിച്ച് പ്രക്ഷോഭകാരികൾ. മറാഠക്കാർക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന്‍റെ കരട് പുറത്തു വിട്ടതിനാൽ പ്രക്ഷോഭം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ അറിയിച്ചു. ഇതോടെ നവി മുംബൈയിൽ പ്രക്ഷോഭകർ നൃത്തം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നകതിനിടെ മറാഠാ പ്രക്ഷോഭം ശക്തമായത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മഹാരാഷ്ട്രയുടെ മൂന്നിൽ ഒന്ന് ജനസംഖ്യയും മറാഠകളാണ്. കൃഷി ഉപജീവനമാർഗമായി

സംവരണ ഓർഡിനൻസിന്‍റെ കരട് പുറത്തു വിട്ടു Read More »

ബ്രിട്ടിഷ് എണ്ണക്കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം

ലണ്ടൻ: ഏദൻ ഉൾക്കടലിൽ ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. മർലിൻ ലുവാണ്ടയെന്ന എണ്ണ കപ്പലാണ് ആക്രമണത്തിനിരയായത്. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വച്ച് ചെങ്കടലിലൂടെ കടന്നു പോകുന്നതിനിടെയാണ് ആക്രമണമെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻ അധികൃതർ അറിയിച്ചു. ‌ ആക്രമണത്തിൽ കപ്പലിന് തീ പിടിച്ചതായാണ് റിപ്പോർട്ട്. ആക്രമണം ഉണ്ടായ വിവരം കപ്പൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. യെമനിൽ അമെരിക്കയും ബ്രിട്ടനും നടത്തുന്ന ആക്രമണങ്ങൾക്കെതിരേയും പലസ്തീൻ ജനയ്ക്ക്

ബ്രിട്ടിഷ് എണ്ണക്കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം Read More »

മാധ്യമ പ്രവർത്തക നൽകിയ മാനനഷ്‌ടക്കേസിൽ ട്രംപിനെതിരെ കോടതിവിധി

വാഷിങ്‌ടൺ: മാനനഷ്‌ടക്കേസിൽ യുഎസ്‌ മുൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനെതിരെ കോടതിവിധി. മാധ്യമപ്രവർത്തക ഇ ജീൻ കാരൾ നൽകിയ കേസിൽ 83 മില്ല്യൺ ഡോളർ നഷ്‌ടപരിഹാരം നൽകാനാണ്‌ കോടതിവിധി. വിചാരണക്കിടെ കോടതിയിൽനിന്ന്‌ ഇറങ്ങിപ്പോയ ട്രംപ്‌ കേസിൽ അപ്പീൽ പോകുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. 2019ൽ പ്രസിഡന്റായിരിക്കെ എഴുത്തുകാരി ഇ ജീൻ കാരളിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ്‌ കേസ്‌. 23 വർഷം മുൻപ്‌ ട്രംപ്‌ തന്നെ പീഡിപ്പിച്ചെന്ന്‌ ഫാഷൻ മാസികയിൽ കാരൾ 2019ൽ‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കാരളിന്റെ ആരോപണങ്ങൾ നിഷേധിച്ച ട്രംപ്

മാധ്യമ പ്രവർത്തക നൽകിയ മാനനഷ്‌ടക്കേസിൽ ട്രംപിനെതിരെ കോടതിവിധി Read More »

നാടകത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്‌ ബി.ജെ.പി ലീഗൽ സെൽ പരാതി, ഹൈക്കോടതിയിലെ രണ്ട്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ നടപടി. ബി.ജെ.പി ലീഗൽ സെൽ, അഭിഭാഷക പരിഷത്ത്‌ പരാതിയിലാണ്‌ രണ്ട്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തത്‌. അസിസ്റ്റൻറ് റജിസ്ട്രാർ റ്റി.എ സുധീഷ്, കോർട്ട് കീപ്പർ പി.എം സുധീഷ് എന്നിവരെയാണ്‌ സസ്‌പെൻഡ് ചെയ്‌തത്‌. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിലെ ഭാഗമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്‌. വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്നായിരുന്നു നാടകത്തിന്റെ പേര്‌. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും, കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചു

നാടകത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്‌ ബി.ജെ.പി ലീഗൽ സെൽ പരാതി, ഹൈക്കോടതിയിലെ രണ്ട്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു Read More »

നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യതകള്‍ സജീവമായി. ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി നിതീഷ് കുമാര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെയുളള പൊതുപരിപാടികള്‍ നിതീഷ് റദ്ദാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കെ, നിതീഷ് കുമാറിനെയും ജെ.ഡി.യുവിനെയും പാളയത്തിലെത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം. എന്‍.ഡി.എയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ബിഹാറില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള

നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന Read More »

ലൈഫിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് അമരമ്പലം പഞ്ചായത്ത്‌

നിലമ്പൂർ: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് സംസ്ഥാനത്തിനു തന്നെ മാതൃകായായ അമരമ്പലം പഞ്ചായത്തിനെ അഭിനന്ദിച്ച്‌ മന്ത്രി എം.ബി രാജേഷ്‌. പദ്ധതിക്കായി ഭൂരിഭാഗം തുകയും അനുവദിക്കുന്നത് സംസ്ഥാന സർക്കാറാണെന്നും മറ്റു പഞ്ചായത്തുകളും അമരമ്പലത്തിനെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഹരിത കർമ്മസേന വാർഷിക റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങും മന്ത്രി നിർവഹിച്ചു. പി.വി അൻവർ

ലൈഫിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് അമരമ്പലം പഞ്ചായത്ത്‌ Read More »

കല്ലൂർക്കാട് ദൈവാലയത്തിൽതിരുന്നാളിന് തുടക്കമായി

കല്ലൂർക്കാട് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.ആഗസ്തീനോസിൻ്റെയും ധീരരക്തസാക്ഷിയായ വി.സെബസ്ത്യാനോസിൻ്റെയും തിരുന്നാളിന് തുടക്കമായി .വൈകിട്ട് 4:30ന് ഇടവക വികാരി ഫാ.ഡേ .മാനുവൽ പിച്ചളക്കാട്ട് കൊടിയേറ്റിനും തിരുസ്വരൂപ പ്രതിഷ്ഠയും ലദീഞ്ഞിനുംനേതൃത്വം നൽകി…. റവ. ഫാ. ബിനു ഇളഞ്ഞേടത്ത് ( ഇൻഫന്റ് ജീസസ് HS അധ്യാപകൻ ) വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു.

കല്ലൂർക്കാട് ദൈവാലയത്തിൽതിരുന്നാളിന് തുടക്കമായി Read More »

മൂലമറ്റത്ത് പ്രസ്സ് ക്ലബ് ഉദ്ഘാടനംജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

മൂലമറ്റം :പ്രാദേശിക മാധ്യമ കൂട്ടായ്മ മൂലമറ്റം കേന്ദ്ര മായി ആ രം ഭിച്ച പ്രസ്സ് ക്ലബ്ന്റെ ഉദ്ഘാടനം നടന്നു.മൂലമറ്റംസ്വകാര്യ ബസ് സ്റ്റാൻഡിൽ അറക്കു ളം പഞ്ചായത്തിന്റ കെട്ടിടത്തിൽനടന്ന ചടങ്ങിൽ പ്രസിഡന്റ് സോമി മുണ്ടയ്ക്കൽ അധ്യക്ഷ നായി. മന്ത്രിന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തം ഗം പ്രൊ. എം ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി .ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത്‌ നിയുക്ത പ്രസിഡന്റ്‌ ടോമി കാവാലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാരായ കെ.എസ്‌ വിനോദ്, ഇന്ദു ബിജു,,ഉഷാവിജയൻ,

മൂലമറ്റത്ത് പ്രസ്സ് ക്ലബ് ഉദ്ഘാടനംജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. Read More »

Chatuss: Alternativa A Omegle Per La Chat Video Casuale

Molto popolare in Korea del Sud, offre la possibilità di effettuare chiamate vocali e video e utilizza una grande quantità di emoticon. Se l’idea dietro Wakie vi piace ma non vi sentite abbastanza ferrati nelle lingue, questa applicazione potrebbe fare al caso vostro. Ablo traduce automaticamente i messaggi permettendovi di chattare con gente di tutto

Chatuss: Alternativa A Omegle Per La Chat Video Casuale Read More »

ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസ അവസരങ്ങൾ; വാഗ്ദാനവുമായി സിഡന്‍റ് ഇമ്മാനുവൽ മാക്രോ

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോ. 75ആം റിപബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ മാക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് പ്രഖ്യാപനം നടത്തിയത്. 2030 ൽ 30000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികളെ സർവ്വകലാശാലയിൽ ചേരാൻ അനുവദിക്കുന്നതിനായി അന്തരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസ അവസരങ്ങൾ; വാഗ്ദാനവുമായി സിഡന്‍റ് ഇമ്മാനുവൽ മാക്രോ Read More »

ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്കു നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം

വയനാട്: ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്കു നേരെ ലൈംഗാകാതിക്രമം നടത്തിയ കേസിൽ ഡോക്‌ടറെ ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് പേപ്പതിയിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെതിരെയാണ് നടപടി. കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2020 ഒക്‌ടോബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ ക്ലിനിക്കലിൽ വെച്ച് പതിനെട്ടുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്.

ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്കു നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം Read More »

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ചെരിപ്പിനുള്ളിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിലാണ് മുഹമ്മദ് അനസ് എത്തിയത്. കസ്റ്റംസിനെ മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാൾ പൊലീസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. അനസിന്‍റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 446 ഗ്രാം സ്വർണം കണ്ടെടുത്തത്. മലപ്പുറം ജില്ലാ പൊലീസ്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച സ്വർണ്ണം പിടികൂടി Read More »

മഹാരാജാസ് സംഘർഷം; 21 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലുണ്ടായ അക്രമ സംഭവത്തിൽ 21 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. 13 കെ.എസ്‌.യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, എട്ട് എസ്.എഫ്.ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ 15 മുതൽ കോളെജിലുണ്ടായ സംഘർഷത്തിൽ ആകെ എട്ട് കേസുകളാണ് സെൻട്രൽ പൊലീസ് എടുത്തിട്ടുള്ളത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്യാമ്പസിലെ വിദ്യാർഥി സംഘർഷം പരിധിവിട്ട് കത്തിക്കുത്തിലേക്കും ആക്രമണങ്ങളിലേക്കും കടന്നതോടെ

മഹാരാജാസ് സംഘർഷം; 21 വിദ്യാർഥികൾക്ക് സസ്പെൻഷൻ Read More »

കാസര്‍കോഡ്‌ കുഴല്‍ക്കിണര്‍ നിര്‍മാണ ലോറി മീന്‍ വണ്ടിയിലിടിച്ച് ഒരാള്‍ മരിച്ചു

കാസര്‍കോഡ്‌(കുറ്റിക്കോല്‍): അറത്തൂട്ടിപ്പാറ കളക്കരയില്‍ നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ നിര്‍മാണ ലോറി മീന്‍ വണ്ടിയിലിടിച്ച് ഒരാള്‍ മരിച്ചു. മീന്‍ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മിനി പിക്കപ്പ് വാന്‍ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസഫാണ്(30) മരിച്ചത്. വെള്ളി രാവിലെ എട്ടിന് കുറ്റിക്കോലില്‍ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കരയില്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കുറ്റിക്കോല്‍ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനില്‍ ഇടിച്ചാണ് അപകടം. ലോറിയും മിനി പിക്കപ്പ് വാനും റോഡരികില്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. പിക്കപ്പ്

കാസര്‍കോഡ്‌ കുഴല്‍ക്കിണര്‍ നിര്‍മാണ ലോറി മീന്‍ വണ്ടിയിലിടിച്ച് ഒരാള്‍ മരിച്ചു Read More »

ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ തലകുനിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു. പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റൺ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും

ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ തലകുനിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

321chat Review February 2024 Features, Professionals & Cons, Pricing

If you ever encounter suspicious activity on the site, you’ll have the ability to always contact the 321Chat customer service. It is beneficial never to share your private information with any third parties. It can additionally be somewhat dangerous to offer such data to different members. The most necessary query for any consumer of the

321chat Review February 2024 Features, Professionals & Cons, Pricing Read More »

കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് എൻജിനീയറിങ്ങ് വിദ്യാർത്ഥി മരിച്ചു

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി മരിച്ചു. അടിമാലി ഇരുന്നൂറേക്കർ സ്വദേശി ബാദുഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടു മണിയോടെ വാളറ കുത്തിന് സമീപമാണ് അപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത് നിന്നും ബൈക്കിൽ വരികയായിരുന്ന ബാദുഷയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.റോഡിൽ തെറിച്ചുവീണ ബാദുഷയുടെ തലയ്ക്ക് ക്ഷതം ഏറ്റു. ഉടൻതന്നെ പ്രദേശവാസികൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജിലെ പഠനത്തിനുശേഷം 200 ഏക്കറിലെ വീട്ടിലേക്ക് ബൈക്കിൽ

കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് എൻജിനീയറിങ്ങ് വിദ്യാർത്ഥി മരിച്ചു Read More »

ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണം

ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പാമ്പുംകയം എണ്ണൂറ് മേഖല. ഇവിടെയാണ് ഇന്നലെ രാത്രിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പാമ്പുംകയം സ്വദേശി ജോർജ്ജ് ജോസഫിന്റെ വീടിന് നേരെയായിരുന്നു ആനയുടെ ആക്രമണം. രാത്രി പത്തോടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനാല തകർത്ത് അകത്തിരുന്ന അരി കാട്ടാന ഭക്ഷിച്ചു. തെങ്ങുൾപ്പെടെയുള്ള കൃഷിവിളകളും കാട്ടാന നശിപ്പിച്ചു. തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുടമ ആനയുടെ ആക്രമണം ഉണ്ടായ വിവരം തിരിച്ചറിയുന്നത്. തുടർന്ന് വീട്ടിൽ നിന്നും രാത്രിയിൽ

ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണം Read More »

ഹരിതചട്ടം പാലിച്ച് ഇടുക്കി ജില്ല, റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി

ഇടുക്കി: ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി. രാജ്യം പ്രതികൂല ചുറ്റുപാടുകളെ അതിജീവിച്ച് വികസനപാതയിലൂടെ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വികസന രംഗത്ത് ജില്ലയുടെ പുരോഗതി എടുത്തു പറയേണ്ടതാണെന്നും മെഡിക്കൽ കോളേജുൾപ്പടെ എടുത്തുകാട്ടാൻ നിരവധി മാതൃകകളുണ്ടെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു. വിവിധ പ്ലറ്റുണുകളിലായി 500 ഓളം പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്,

ഹരിതചട്ടം പാലിച്ച് ഇടുക്കി ജില്ല, റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി Read More »

തിരുവനന്തപുരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: വെള്ളാറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. അമ്മ നളിനിയെ(60) കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഴിനിയെ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി Read More »

റിപ്പബ്ലിക്ദിനം ആഘോഷിച്ച് രാജ്യം, പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ചു

ന്യൂഡൽഹി: 75ആം റിപ്പബ്ലിക്ദിന ആഘോഷത്തിൻറെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ഉടൻ ആരംഭിക്കും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോ ആണ് വിശിഷ്ടാതിഥി. റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്ന 80 ശതമാനവും വനിതകളാണ്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമേ ഫ്രാൻസിൻറെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ 100

റിപ്പബ്ലിക്ദിനം ആഘോഷിച്ച് രാജ്യം, പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ചു Read More »

അയോധ്യ രാമ ക്ഷേത്രത്തിൽ ആദ്യദിനം ലഭിച്ചത് 3.17 കോടി

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുളള ആദ്യ ദിനം അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ചത് 3.17 കോടി രൂപ. 10 സംഭാവനാ കൗണ്ടറുകളാണ് ക്ഷേത്രത്തിൽ തുറന്നത്. ഈ കൗണ്ടറുകളിലൂടെയും ഓൺലൈനിലുമാണു സംഭാവനകൾ ലഭിച്ചതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര. അഞ്ച് ലക്ഷം പേരാണ് ചൊവ്വാഴ്ച ദർശനം നടത്തിയത്. ബുധനാഴ്ചയും അഞ്ച് ലക്ഷത്തിലേറെ പേരെത്തി. തിരക്കൊഴിവാക്കാൻ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ഭക്തർക്ക് വേണ്ട സഹായങ്ങൾ ഏർപ്പെടുത്താനും പിന്തുണ നൽകാൻ ആർ.എസ്.എസ് പ്രവർത്തകരോട്

അയോധ്യ രാമ ക്ഷേത്രത്തിൽ ആദ്യദിനം ലഭിച്ചത് 3.17 കോടി Read More »

റിപ്പബ്ലിക്ദിനാഘോഷം, സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: 75ആമത് റിപ്പബ്ലിക്ദിന ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിനം ആഘോഷ പരിപാടികൾ നടന്നുവരുകയാണ്. കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ ഏറ്റുപറഞ്ഞാണ് ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ്

റിപ്പബ്ലിക്ദിനാഘോഷം, സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണറും മുഖ്യമന്ത്രിയും Read More »

അണ്ടർ -19 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം വിജയം

ബ്ലുംഫൊണ്ടെയ്ൻ: അണ്ടർ -19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി വിജയം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കിയ ഇന്ത്യൻ കൗമാര താരങ്ങൾ രണ്ടാം മത്സരത്തിൽ അയർലൻഡിനെ 201 റൺസ് മാർജിനിലാണ് മറികടന്നത്. ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റൺസ് പടുത്തുയർത്തി. അയർലൻഡ് 29.4 ഓവറിൽ 100 റൺസിന് ഓൾഔട്ടാകുകയും ചെയ്തു. 118 റൺസെടുത്ത വൺ ഡൗൺ ബാറ്റർ മുഷീർ ഖാനാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തു

അണ്ടർ -19 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം വിജയം Read More »

സ്വര്‍ണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് (26/01/2024) ഒരു പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുടിയത്. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇതായിരുന്നു. പിന്നീട് 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. 21 മുതല്‍ 4 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന

സ്വര്‍ണവില ഉയർന്നു Read More »

റിപ്പബ്ലിക് ദിനാഘോഷം; രാജ്യത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇന്ന് 75ആം റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായികനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മുഖ്യാതിഥിയായി എത്തുക. പരേഡ് നടക്കുന്ന കര്‍ത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. സേനകളുടെ മാര്‍ച്ച് കടന്നുപോകുന്ന കര്‍ത്തവ്യപഥ് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താല്‍ക്കാലിക ബാരിക്കേഡുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയില്‍ ഏര്‍പ്പെടുത്തി. കമാന്‍ഡോകള്‍, ദ്രുത കര്‍മ്മ സേന

റിപ്പബ്ലിക് ദിനാഘോഷം; രാജ്യത്ത് കനത്ത സുരക്ഷ Read More »

സാമ്പത്തിക പ്രതിസന്ധി, ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര നടപടികൾ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ കടുത്ത എതിർപ്പ്‌ അവഗണിച്ചാണ്‌ സുപ്രീംകോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ മുൻവിധി കൂടാതെ ഒരാഴ്‌ചയ്‌ക്കുള്ളിൽ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ കെ.വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു. തുടർന്ന്‌ കേരളം സമർപ്പിച്ച ഒറിജിനൽ സ്യൂട്ടും ഇടക്കാല ഉത്തരവ്‌ തേടിയുള്ള അപേക്ഷയും പരിഗണിക്കുന്നത്‌ സുപ്രീംകോടതി ഫെബ്രുവരി പതിമൂന്നിലേക്ക്‌ മാറ്റി. വ്യാഴാഴ്‌ച കേസ്‌ പരിഗണിച്ചപ്പോൾത്തന്നെ അടിയന്തരമായി ഇടക്കാല

സാമ്പത്തിക പ്രതിസന്ധി, ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി Read More »

റഷ്യയിൽ തകർന്നു വീണ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തി

കീവ്‌: ബുധൻ രാവിലെ റഷ്യയിലെ ബെൽഗൊറോഡിന്‌ സമീപം തകർന്നുവീണ റഷ്യൻ യുദ്ധവിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തി. യുദ്ധത്തടവുകാരായി പിടികൂടിയ 65 ഉക്രയ്‌ൻ സൈനികരുമായി പോയ വിമാനമാണ്‌ തകർന്നത്‌. ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 74 പേരും കൊല്ലപ്പെട്ടു. ഉക്രയ്‌ൻ ആക്രമണത്തിലാണ്‌ വിമാനം തകർന്നതെന്ന്‌ റഷ്യ ആരോപിച്ചിരുന്നു. ഫ്ലൈറ്റ്‌ റെക്കോഡുകൾ പരിശോധിച്ച്‌ കൃത്യമായ വിവരം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ്‌ റഷ്യ. ബുധനാഴ്ച യുദ്ധ തുടവുകാരുടെ കൈമാറ്റം നിശ്ചയിച്ചിരുന്നതായും ഇത്‌ പിന്നീട്‌ റദ്ദാക്കിയെന്നും ഉക്രയ്‌ൻ സ്ഥിരീകരിച്ചിട്ടുണ്ട്‌. ആക്രമണം സംബന്ധിച്ച ആരോപണത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, വിമാനത്തിൽ

റഷ്യയിൽ തകർന്നു വീണ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തി Read More »

ഭവതാരിണി ഇളയരാജ അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസ്സായിരുന്നു. സംഗീതജ്ഞൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു മരണം. ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടു വരും. മലയാളത്തിൽ അടക്കം നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ഭവതാരിണി പാടിയിട്ടുണ്ട്. 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കളിയൂഞ്ഞാലെന്ന മലയാളം സിനിമയിൽ ഭവതാരിണി ആലപിച്ച കല്യാണപ്പല്ലക്കിൽ വേളിപ്പയ്യനെന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ നിരവധി ചിത്രങ്ങൾ

ഭവതാരിണി ഇളയരാജ അന്തരിച്ചു Read More »

പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം സ്വര്‍ണവും പണവും കവര്‍ന്നു

കൊച്ചി: എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം. സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം സ്വര്‍ണവും പണവും കവര്‍ന്നു Read More »