Timely news thodupuzha

logo

ലൈഫിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് അമരമ്പലം പഞ്ചായത്ത്‌

നിലമ്പൂർ: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് സംസ്ഥാനത്തിനു തന്നെ മാതൃകായായ അമരമ്പലം പഞ്ചായത്തിനെ അഭിനന്ദിച്ച്‌ മന്ത്രി എം.ബി രാജേഷ്‌.

പദ്ധതിക്കായി ഭൂരിഭാഗം തുകയും അനുവദിക്കുന്നത് സംസ്ഥാന സർക്കാറാണെന്നും മറ്റു പഞ്ചായത്തുകളും അമരമ്പലത്തിനെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഹരിത കർമ്മസേന വാർഷിക റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങും മന്ത്രി നിർവഹിച്ചു.

പി.വി അൻവർ എം.എൽ.എ അധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.എ കരീം, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമ്മു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ അനിത രാജു, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.കെ ദേവകി, പി അബ്‌ദുൾഹമീദ് ലബ്ബ, എ.കെ ഉഷ, കെ.അനീഷ്, പി.എം ബിജു, കെ രാജൻ, വി.കെ ബാലസുബ്രഹ്മണ്യൻ, എൻ വിഷ്‌ണു, വി.കെ അനന്തകൃഷ്‌ണൻ, കുന്നുമ്മൽ ഹരിദാസൻ, കേമ്പിൽ രവി, കെ രാജ്‌മോഹൻ, റ്റി.പി ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.

അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി റെനി സൈമൺ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *