Timely news thodupuzha

January 2026

പെട്രോൾ – ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനമാക്കി മാറ്റാം

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനങ്ങളാക്കി അവസരമൊരുക്കാനായി ഡൽഹി സർക്കാർ. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിൻറെ ഭാഗമായാണ് ഡൽഹി സർക്കാരിൻറെ പുതിയ നീക്കം. ഇലക്ട്രിക് വെഹിക്കിൾ (ഇവി)2.0 നയം അപ്ഡേറ്റ് ചെയ്യാനൊരുങ്ങുകയാണ് സർക്കാർ. നയത്തിൻറെ കരട് രേഖ ട്രാൻസ്പോർട്ട് ഡിപ്പാർട്മെൻറ് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള പെട്രോൾ- ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനമായി മാറ്റുന്നവർക്ക് ഒരു വാഹനത്തിന് 50,000 രൂപയെന്ന കണക്കിൽ ഇൻസെൻറീവ് നൽകാനും ഇവി പോളിയിൽ നീക്കമുണ്ട്. ആദ്യത്തെ ആയിരം പേർക്കായിരിക്കും ഈ ഓഫർ ലഭിക്കുക. ഇതുവഴി പദ്ധതി വേഗത്തിലാക്കാൻ സാധിക്കുമെന്നാണ്

പെട്രോൾ – ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനമാക്കി മാറ്റാം Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മാവേലിക്കര സ്പെഷ‍്യൽ സബ് ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൻറെ മുന്നിൽ ഹാജരാക്കിയ ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്. ജയിലിനു മുന്നിൽ വച്ച് യുവമോർച്ച പ്രവർത്തകർ രാഹുലിനു നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിൻറെ ജാമ‍്യാപേക്ഷയിൽ തിരുവല്ല ജുഡീഷ‍്യൽ ഒന്നാം ക്ലാസ് കോടതി വെള്ളിയാഴ്ച വിധി പറയും. മൂന്നു ദിവസത്തേക്കായിരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി Read More »

ഇടമലക്കുടിയിൽ നേത്രസംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ച്‌ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; ജലശുദ്ധീകരണ യൂണിറ്റുകളും സ്ഥാപിച്ചു

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ നടത്തി. ഗ്രാമവാസികൾക്ക് സൗജന്യ കാഴ്ച പരിശോധനയും കണ്ണടയും ഉറപ്പാക്കിയ നേത്രസംരക്ഷണ ക്യാമ്പിനു പുറമെ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, ഗവണ്മെന്റ് യു പി സ്കൂൾ, ഹോമിയോ ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ ജലശുദ്ധീകരണ യൂണിറ്റുകളും സ്ഥാപിച്ചു. ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം ബിനു ഉദ്‌ഘാടനം ചെയ്തു. വിശദമായ കാഴ്ച പരിശോധനയ്ക്ക് ശേഷം തിമിരം സ്ഥിരീകരിച്ചവർക്ക്

ഇടമലക്കുടിയിൽ നേത്രസംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ച്‌ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; ജലശുദ്ധീകരണ യൂണിറ്റുകളും സ്ഥാപിച്ചു Read More »

തൊടുപുഴ – ആനക്കയം റോഡിൽ ഇഞ്ചിയാനി പാലപ്പിള്ളി ഭാഗത്ത് അമിത ലോഡുമായെത്തിയ ടോറസുകൾ കയറി കുടിവെള്ള പൈപ്പ് പൊട്ടി

തൊടുപുഴ: അഞ്ചിരി , ഇഞ്ചിയാനി, പാലപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലെ പാറമടകളിൽ നിന്നും അമിത ലോഡുമായെത്തുന്ന ടോറസുകൾ കയറി പൈപ്പ് പൊട്ടിയ നിലയിൽ. തൊടുപുഴ – ആനക്കയം റോഡിൽ ഇഞ്ചിയാനി പാലപ്പിള്ളി ഭാഗത്താണ് പൈപ്പ് പൊട്ടിയത്. തുടർന്ന് ഇത് മാറ്റി സ്ഥാപിക്കേണ്ടി വന്നതിനാൽ ഏറെ ബുധിമുട്ടനുഭവിക്കുകയാണ് പ്രദേശവാസികൾ. അഞ്ച് പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം തടസപ്പെട്ടു. ഇതിന് പുറമേ ബസുകൾ നിയന്ത്രിച്ചതു മൂലം യാത്രാ ക്ലേശവുമുണ്ട്. 10 ടണ്ണിൽ കുടിയ ഭാര വാഹനങ്ങൾ ഓടാൻ പറ്റാത്ത റോഡിൽ കുടി 70

തൊടുപുഴ – ആനക്കയം റോഡിൽ ഇഞ്ചിയാനി പാലപ്പിള്ളി ഭാഗത്ത് അമിത ലോഡുമായെത്തിയ ടോറസുകൾ കയറി കുടിവെള്ള പൈപ്പ് പൊട്ടി Read More »

തൊഴിലുറപ്പ് പദ്ധതി; നിയമസഭ പ്രമേയം പാസാക്കണമെന്ന് പി.ജെ ജോസഫ്

ചെറുതോണി: മഹാത്മാഗാന്ധിതൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുന:സ്ഥാപിക്കാനുള്ള പ്രമേയം ചർച്ച ചെയ്ത് പാസാക്കാൻ കേരള നിയമസഭാ സമ്മേളനത്തിൽ സാഹചര്യമൊരുക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം വാഴത്തോപ്പ് പാപ്പൻസ്ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നതിനാവശ്യമായ കേന്ദ്ര സർക്കാർ ഫണ്ട് എത്രയും വേഗം ലഭ്യമാക്കണം. രാസവളങ്ങളുടെ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നുംപി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ക്ഷീര കർഷകരെ സഹായിക്കുവാൻ പാൽ വില വർധിപ്പിക്കണം.

തൊഴിലുറപ്പ് പദ്ധതി; നിയമസഭ പ്രമേയം പാസാക്കണമെന്ന് പി.ജെ ജോസഫ് Read More »

പ്രസിഡൻ്റ് പൊളിപ്പിച്ച റോഡ് മെമ്പർ ഇടപെട്ട് ഗതാഗത യോഗ്യമാക്കി

ഇടുക്കി: പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പൊളിപ്പിച്ച റോഡ് മെമ്പർ ഇടപെട്ട് ഗതാഗത യോഗ്യമാക്കി. രാജാക്കാട് ഇന്ത്യൻ ഓയിൽ പമ്പിന് മുൻഭാഗത്തുള്ള റോഡാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. 2024 മെയ് മാസത്തിലാണ് രാജാക്കാട് പൊന്മുടി റോഡിൽ പമ്പിന് സമീപം ഓടയിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് മാധ്യമ വാർത്തയായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട് റോഡ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിപ്പിച്ചത്. പമ്പുടമ പല പ്രാവശ്യം അവിടെ നിന്നും വെള്ളം ഒഴുക്കുന്നില്ല എന്നും ആദ്യം മുകൾഭാഗം പരിശോധിച്ച ശേഷം

പ്രസിഡൻ്റ് പൊളിപ്പിച്ച റോഡ് മെമ്പർ ഇടപെട്ട് ഗതാഗത യോഗ്യമാക്കി Read More »

മകരവിളക്ക് ദിനത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച് യൂത്ത് കോൺഗ്രസ്‌

വണ്ണപ്പുറം: ശബരിമലയിൽ സ്വർണ്ണകൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ വണ്ണപ്പുറം മണ്ഡലം കമ്മിറ്റി വണ്ണപ്പുറം ടൗണിൽ നടത്തിയ ശബരിമല സംരക്ഷണ ജ്യോതി നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. പിണറായി ഭരണത്തിൽ ദൈവങ്ങൾ പോലും സുരക്ഷിതരല്ലെന്നും കൊള്ളനടത്തിയ സിപിഎം നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പോലും തയ്യാറാവാത്ത സിപിഎം വിശ്വാസികളെ വെല്ലു വിളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ ജോസ് കെ

മകരവിളക്ക് ദിനത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച് യൂത്ത് കോൺഗ്രസ്‌ Read More »

മാർ ജോർജ് പുന്നക്കോട്ടിലിനെ ആദരിച്ച് ഇടുക്കി രൂപത

ഇടുക്കി: കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശ്ശേരിയിൽ സ്നേഹാദരവുകൾ അർപ്പിച്ചു. ഹൈറേഞ്ചിന് എല്ലാ മേഖലയിലും വളർത്താവാൻ പരിശ്രമിച്ച വ്യക്തിത്വമാണ് മാർ ജോർജ് പുന്നക്കോട്ടിൽ എന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം ഈ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സർക്കാർ സ്ഥാപനങ്ങളുമെല്ലാം

മാർ ജോർജ് പുന്നക്കോട്ടിലിനെ ആദരിച്ച് ഇടുക്കി രൂപത Read More »

ശബരിമല ക്ഷേത്തിലെ ഭണ്ഡാരത്തിലിരുന്ന വിദേശ കറൻസി വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി ഗോപകുമാർ, കൈനകരി നാലുപുരയ്ക്കൽ സുനിൽ.ജി.നായർ എന്നിവരാണ് ദേവസ്വം വിജിലൻസിൻറെ പിടിയിലായത്. രണ്ടുപേരും താൽകാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പൊലീസിന് കൈമാറി. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശ കറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും നശിക്കില്ല. ഇതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയതെന്നാണ് സൂചന.

ശബരിമല ക്ഷേത്തിലെ ഭണ്ഡാരത്തിലിരുന്ന വിദേശ കറൻസി വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ Read More »

മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ നൽകി

പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്‌പെൻഷൻ. പീഡന വിവരം മറച്ചു വച്ചുവെന്നും പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും കാട്ടിയാണ് നടപടി. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാത്തതിൽ സ്‌കൂളിലെ അധ്യാപകരെയും കേസിൽ പ്രതിചേർക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവർഷം മുൻപാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിൻറെ കണ്ടെത്തൽ.

മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ നൽകി Read More »

നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക്

കാലിഫോർണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് യാത്ര തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരമാണെന്നാണ് വിവരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം

നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക് Read More »

കർണാടകയിൽ ബൈക്ക് ഓടിച്ച് പോകുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി ഒരാൾ മരിച്ചു

ബാംഗ്ലൂർ: ബൈക്കിൽ‌ വീട്ടിലേക്ക് പോകുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48 കാരന് ദാരുണാന്ത്യം. കർണാടക ബിദർ തലമഡ്ഗി ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ പോകുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. റോഡിന് മുകളിലൂടെ പറക്കുകയായിരുന്ന പട്ടത്തിൻറെ ചരട് കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ഇയാളെ രക്ഷിക്കാൻ ആരും തയ്യാറായില്ല. വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അപ്പോഴെക്കും സഞ്ജീവ് മരിച്ചിരുന്നു.

കർണാടകയിൽ ബൈക്ക് ഓടിച്ച് പോകുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി ഒരാൾ മരിച്ചു Read More »

ബോഗി പൊങ്കൽ ആഘോഷത്തെ തുടർന്ന് ചെന്നൈയിൽ 14 വിമാനങ്ങൾ റദ്ദാക്കി

‌ചെന്നൈ: തമിഴ്നാട്ടിൽ പാഴ് വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കൽ ആഘോഷ ദിവസത്തിലെ കനത്ത പുകയിൽ വിമാന – ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. മൂടൽമഞ്ഞും പുകയും കൂടിച്ചേർന്നതോടെ റൺവേ കാണാനാവാതെ വരികയായിരുന്നു. ഇതോടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 14 വിമാനങ്ങൾ റദ്ദാക്കുകയും 10 സർവീസുകൾ മണിക്കൂറുകൾ വൈകുകയും ചെയ്തു. 44 ഓളം സർവീസുകളെ ഇത് ബാധിച്ചതായാണ് വിമാനത്താവള അധികൃതർ പറയുന്നത്. ചെന്നൈ സബർബൻ സർവീസുകളും പുലർച്ചെയുള്ള ബസ് സർവീസുകളും തടസപ്പെട്ടു. പുക നിറഞ്ഞതോടെ ചെന്നൈയിലെ വായു ഗുണനിലവാര തോതും

ബോഗി പൊങ്കൽ ആഘോഷത്തെ തുടർന്ന് ചെന്നൈയിൽ 14 വിമാനങ്ങൾ റദ്ദാക്കി Read More »

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായി) വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ സാന്ദ്ര (18) , തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. പത്തും പന്ത്രണ്ടും ക്ലാസിലെ കുട്ടികളാണിവർ. വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. വാതിൽ അടഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി Read More »

യു.എസ് ആക്രമണ ഭീഷണിയെ തുടർന്ന് ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു

ടെഹ്റാൻ: അമെരിക്കയുടെ ആക്രമണ ഭീഷണിക്കിടെ ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ആകാശപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി വിമാന കമ്പനികൾ പ്രത്യേക നിർദേശങ്ങൾ നൽകി. അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങൾ ഇറാൻറെ ആകാശപാത ഒഴിവാക്കിയാണ് സ‍ഞ്ചരിക്കുന്നത്. വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികൾ യാത്രക്കാർക്ക്

യു.എസ് ആക്രമണ ഭീഷണിയെ തുടർന്ന് ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു Read More »

പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്; പരിശോധന നടത്തിയത് 614 സ്ഥാപനങ്ങളിൽ

ഇടുക്കി: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 614 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 192 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചതിൽ പത്ത് എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഒൻപത് സാമ്പിളുകളിൽ ഫുഡ് കളർ ചേർത്തതായും ഒരു സാമ്പിളിലെ സുഗന്ധവ്യഞ്ജനങ്ങളിൽ കീടനാശിനിയുടെ അംശം കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കണ്ടെത്തിയ പിഴവുകൾക്കെതിരെ നാല് പ്രോസിക്യൂഷൻ കേസുകളും, ഏഴ് അഡ്ഡിക്കേഷൻ കേസുകളും ഫയൽ ചെയ്തു. വിവിധ പിഴവുകൾക്ക് അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 12 സ്ഥാപനങ്ങളിൽ നിന്നായി 145000 രൂപാ പിഴ ഈടാക്കി. ആർ.ഡി.ഓ

പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്; പരിശോധന നടത്തിയത് 614 സ്ഥാപനങ്ങളിൽ Read More »

ജോസ് കെ മാണി ഇടതുമുന്നണി വിടുമ്പോഴേ ചർച്ചക്ക് പ്രസക്തിയുള്ളൂ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജോസ് കെ മാണിയുടെപാർട്ടി ഇടതുമുന്നണിയുടെ ഭാഗമാണെന്നാണ് അവർ തന്നെ പറയുന്നത്, അവർ ആ മുന്നണി വിടുമ്പോഴോ താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴോ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂവെന്ന് കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ഒരു മുന്നണിക്കകത്ത് നിൽക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. അല്ലെങ്കിൽ അവര് പറയണം ഞങ്ങൾക്ക് താല്പര്യമുണ്ടെെന്ന്, അല്ലാത്തിടത്തോളം കാലം ഒരു ചർച്ചയ്ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വൻ വിജയമുണ്ടായി.

ജോസ് കെ മാണി ഇടതുമുന്നണി വിടുമ്പോഴേ ചർച്ചക്ക് പ്രസക്തിയുള്ളൂ; രമേശ് ചെന്നിത്തല Read More »

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു

തൃശൂർ: കൗമാര കലാമേളയ്ക്ക് തൃശൂരിൽ തിരിതെളിഞ്ഞു. തേക്കിൻകാട് മൈതാനത്ത് പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 64മത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെ മതത്തിനെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാർ ചെയ്യുന്നത്. കലാ-മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവന്നു. കലോത്സവങ്ങളാണ് ഇതിന് സഹായകമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ അവരുടെ ലോകത്ത് വിഹരിക്കട്ടെ. ഒന്നാംസ്ഥാനം നേടിയവർ മാത്രമല്ല കലാരംഗത്ത് മഹാന്മാരായി മാറിയിട്ടുള്ളത്. പ്രകടമാ‍യ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു Read More »

യു.പി.ഐ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെൻറ് സംവിധാനമായ യുപിഐ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനൊരുങ്ങി ഇന്ത്യ. കിഴക്കൻ ഏഷ്യയിൽ കേന്ദ്രീകരിച്ച് യുപിഐ വ്യാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ധനകാര്യ സേവന സെക്രട്ടറി എം നാഗരാജു പറഞ്ഞു. ഭൂട്ടാൻ, സിംഗപൂർ, ഖത്തർ, മൗറീഷ്യസ്, നേപ്പാൾ, യുഎഇ, ശ്രീലങ്ക, ഫ്രാൻസ് എന്നി എട്ട് രാജ്യങ്ങളിൽ നിലവിൽ യുപിഐ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ 50ശതമാനമാണെന്നും എം.നാഗരാജു പറഞ്ഞു. 2025 ഡിസംബറിൽ യുപിഐ ഇടപാടുകൾ 21 ബില്യണിലധികം കടന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ എല്ലാകോണുകളിലും ബാങ്കിങ്ടച്ച് പോയിൻറുകൾ

യു.പി.ഐ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യ Read More »

ഔദ്യോഗിക രേഖകളിൽ നിന്ന് ഹരിജൻ, ഗിരിജൻ വാക്കുകൾ നിരോധിച്ച് ഹരിയാന സർക്കാർ

ചണ്ഡീഗഡ്: ഹരിയാനയിലെ ഔദ്യോഗിക രേഖകളിൽ നിന്ന് ഹരിജൻ, ഗിരിജൻ വാക്കുകൾ നിരോധിച്ചു. പകരം എസ്.സി/എസ്.റ്റി, പട്ടികജാതി, പട്ടിക വർഗം എന്നിങ്ങനെ രേഖപ്പെടുത്തും. നേരത്തെ ഉപയോഗിച്ചിരുന്ന വാക്കുകൾ അധിക്ഷേപകരമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ നീക്കം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഇനി മുതൽ ഈ വാക്കുകൾ ഉപയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇന്ത്യൻ ഭരണഘടനയിൽ എവിടെ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിൻറെ മുൻപുള്ള പല നിർദേശങ്ങളും പല വകുപ്പുകളും കൃത്യമായി പാലിക്കുന്നില്ലെന്ന്

ഔദ്യോഗിക രേഖകളിൽ നിന്ന് ഹരിജൻ, ഗിരിജൻ വാക്കുകൾ നിരോധിച്ച് ഹരിയാന സർക്കാർ Read More »

തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി ഗൗതമി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി ഗൗതമി. രാജപാളയം മണ്ഡലത്തിൽ നിന്നാവും ഗൗതമി ജനവിധി തേടുക. ഇക്കാര്യം അവർ അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചു. കുറേ വർഷങ്ങളായി താൻ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗൗതമി പ്രകികരിച്ചു. രാജപാളയത്ത് മത്സരിക്കണമെന്നാണ് ആഗ്രഹം.പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷയെന്നും ഗൗതമി മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ അണ്ണാ ഡിഎംകെ പ്രചരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞ വർഷമാണ് അണ്ണാ ഡിഎംകെയിലേക്കെത്തുന്നത്. തൻറെ

തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി ഗൗതമി Read More »

തായ്‌ലൻ്റിൽ ട്രെയിനിൻ്റെ മുകളിലേക്ക് ക്രെയിൻ മറിഞ്ഞ് 22 പേർ മരിച്ചു

ബാങ്കോക്ക്: തായ്‌ലൻ്റിൽ ട്രെയിനിൻ്റെ മുകളിലേക്ക് ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിക്കുകയും 30ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഓടികൊണ്ടിരുന്ന ട്രെയിനിൻ്റെ മുകളിലേക്ക് ക്രെയിൻ മറിയുകയായിരുന്നു. ബാങ്കോക്കിൽ നിന്നും 230 കിലോമീറ്റർ അകലെ നഖോൺ റാച്ചസിമ പ്രവിശ‍്യയിലെ സിഖിയോ ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രെയിനിൻ്റെ ഒരു ബോഗി മുഴുവനായി തകരുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്തു. ട്രെയിനിന് തീ പിടിച്ചെങ്കിലും ഉടനെ തന്നെ അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് ദേശീയ

തായ്‌ലൻ്റിൽ ട്രെയിനിൻ്റെ മുകളിലേക്ക് ക്രെയിൻ മറിഞ്ഞ് 22 പേർ മരിച്ചു Read More »

തൈപൊങ്കൽ വ്യാഴാഴ്ച; കേരളത്തിലും ആഘോഷം, കരിമ്പ് വിൽപ്പന പൊടിപൊടിക്കുന്നു

നെടുങ്കണ്ടം: മാട്ടുപൊങ്കലിന് മുന്നോടിയായുള്ള തൈപൊങ്കൽ തമിഴ് ജനത വ്യാഴാഴ്ച ആഘോഷിക്കും. വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കലിനെ തമിഴ്ജനത നേർച്ച സദ്യ നടത്തിയും അനുഷ്ഠാനങ്ങളാലുമാണ് എതിരേൽക്കുന്നത്. ആര്യവേപ്പില, മാവില, കറ്റാർ വാഴയില തുടങ്ങിയവ ഒരുമിച്ച് കെട്ടി പൂജാ മുറിയിലും മറ്റും സൂക്ഷിക്കും കാപ്പുകെട്ടോടെയാണ് പൊങ്കൽ ആഘോഷത്തിന് തുടക്കം. വീട്ടിനുള്ളിലെ പാഴ് വസ്തുക്കളും പഴയ തുണികളും മറ്റും കത്തിച്ചു കളയുക,പരിസരം വൃത്തിയാക്കുക,ചായം പൂശുക എന്നിവക്ക് ശേഷം വീടിന്റെ മൂൻഭാഗത്തോ പൂജാ മുറിയിലോ കാപ്പു കെട്ടും. പുലർച്ചെ ഉണർന്ന് കുളി കഴിഞ്ഞ് ക്ഷേത്രങ്ങളിൽ

തൈപൊങ്കൽ വ്യാഴാഴ്ച; കേരളത്തിലും ആഘോഷം, കരിമ്പ് വിൽപ്പന പൊടിപൊടിക്കുന്നു Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി; അതിജീവിത കെ.പി.സി.സിക്ക് പരാതി നൽകി

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത കെപിസിസിക്ക് പരാതി നൽകി. കെപിസിസി പ്രസിഡൻറ്, പ്രതിപക്ഷനേതാവ് എന്നിവർക്കാണ് പരാതി നൽകിയത്. വ്യക്തിഹത്യ നടത്തുന്ന രീതിയിലും ധാർമികതയെ ചോദ്യം ചെയ്യുന്ന രീതിയിലും ശ്രീനാദേവി വീഡിയോ ചെയ്തെന്നാണ് പരാതി. ശ്രീനാദേവി കുഞ്ഞമ്മയെയും സൈബർ ആക്രമണം നടത്തുന്ന പാർട്ടി പ്രവർത്തകരെയും തടയണമെന്നാണ് പരാതിയിലെ ആവശ്യം. ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ ചോദ്യം ചെയ്തുമായിരുന്നു ശ്രീനാദേവിയുടെ വീഡിയോ. ശ്രീനാദേവിക്കെതിരേ അതിജീവിത ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ശ്രീനാദേവിക്കെതിരേ

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി; അതിജീവിത കെ.പി.സി.സിക്ക് പരാതി നൽകി Read More »

കോഴിക്കോട്ട് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമായി മർദിച്ച അധ്യപകനെതിരെ കേസെടുത്തു

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദനം. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനമെന്നാണ് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അധ്യപകനെതിരെയാണ് ആരോപണം. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയാണ് പരാതിക്കാരൻ. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം. പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പൊലീസ് കേസെടുത്തത്.

കോഴിക്കോട്ട് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമായി മർദിച്ച അധ്യപകനെതിരെ കേസെടുത്തു Read More »

കൊല്ലം ജില്ലാ ആശുപത്രിയിൽ മേൽക്കൂരയുടെ പാളി അടർന്നു വീണ് അപകടം; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന രോഗി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ സിമൻറു പാളി അടർന്നു വീണു. ശൂരനാട് കാഞ്ഞിരംവിളി സ്വദേശി ശ്യാമിൻറെ ദേഹത്തേക്കാണ് പാളി വീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്തേക്ക് പാളികൾ വീഴാതെയും കൂടുതൽ പരുക്കേൽക്കാതെയും രക്ഷപ്പെട്ടു. ഒന്നാം നിലയിൽ ഓപ്പറേഷൻ തീയെറ്ററിനോട് ചേർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. ബൈക്കപകടത്തിൽ കാലിനു പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം വൈകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക്‌ മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയായിരുന്നു സംഭവം.

കൊല്ലം ജില്ലാ ആശുപത്രിയിൽ മേൽക്കൂരയുടെ പാളി അടർന്നു വീണ് അപകടം; ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന രോഗി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു Read More »

മകരവിളക്ക് മഹോത്സവം; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം. ഇതിനായുള്ള ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്ക്. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ

മകരവിളക്ക് മഹോത്സവം; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി Read More »

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ തുടക്കമായി

തൃശൂർ: 64 ആമത് കൗമാര കലോത്സവത്തിന് തൃശൂരിൽ തുടക്കം. 250 ഇനങ്ങളിൽ 15,000 കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ സൂര്യകാന്തി’ എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടനം. വേദികളുടെ പേരുകളിൽ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. യുവമോർച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ വേദി 15ന് താമര എന്ന പേരിടുകയായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ തുടക്കമായി Read More »

രാഹുലിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവല്ല: ബലാത്സംഗ കേസിൽ എസ്ഐടി കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ലയിലെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പരാതിയിൽ പീഡനം നടന്നു എന്നു പറയുന്ന ഹോട്ടലാണിത്. രജിസ്റ്റർ പരിശോധിച്ച പൊലീസ് റൂം ബൂക്ക് ചെയ്ത വിവരങ്ങൾ ശേഖരിച്ചു. ഹോട്ടലിലെ സിസിടി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ടതുണ്ട്. ഹോട്ടലിലെ 408-ാം നമ്പർ മുറിയിലെത്തിച്ച് പൊലീസ് മഹസ്സർ തയ്യാറാക്കി. ഹോട്ടലിലെ നാലാം നിലയിലെ മുറി രാഹുൽ തിരിച്ചറിഞ്ഞെന്നും, മുറിയിലെത്തിയത് സമ്മതിച്ചെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, ചോദ്യം

രാഹുലിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി Read More »

ശബരിമല സ്വർണക്കൊള്ള കേസ്; കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്.ഐ.റ്റി അന്വേഷിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണ പരിധിയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടുത്തി. ശബരിമലയിൽ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻറായിരുന്നപ്പോഴാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊടിമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. പഴയ കൊടിമരം ജീർണിച്ചതോടെയാണ് പുതിയത് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന

ശബരിമല സ്വർണക്കൊള്ള കേസ്; കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്.ഐ.റ്റി അന്വേഷിക്കും Read More »

അയിഷാ പോറ്റി വർഗവഞ്ചകയാണെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: അയിഷാ പോറ്റി വർഗവഞ്ചകയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റി ഇപ്പോൾ കാണിച്ചിരിക്കുന്ന പ്രവർത്തിയെന്നും ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാർട്ടിക്കുണ്ടെന്നും അവർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് മുതിരില്ലെന്നും സംയമനത്തോടെ ഈ സാഹചര്യത്തെ നേരിടുമെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. അയിഷാ പോറ്റിക്ക് പാർട്ടിയിൽ നിന്ന് വിട്ടുപോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് കരുതുന്നുമില്ല. ദീർഘകാലമായി പാർട്ടി എല്ലാവിധ അംഗീകാരങ്ങളും

അയിഷാ പോറ്റി വർഗവഞ്ചകയാണെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ Read More »

ഐഷാ പോറ്റി സി.പി.എം അം​ഗത്വം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം: കൊട്ടാരക്കരയിൽ മൂന്ന് തവണ എം.എൽ.എയായിരുന്ന ഐഷാ പോറ്റി സി.പി.എം അം​ഗത്വം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ദീപാദാസ് മുൻഷി, ബിന്ദു കൃഷ്ണ ഉൾപ്പെടെ വിവിധ നേതാക്കൾ പങ്കെടുത്ത യോ​ഗത്തിൽ വച്ച് ഐഷാ പോറ്റിയ കോൺ​ഗ്രസിലേക്ക് ഔദ്യോ​ഗികമായി സ്വീകരിച്ചു.

ഐഷാ പോറ്റി സി.പി.എം അം​ഗത്വം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു Read More »

ഖജനാവിൽ നിന്നും പണമെടുത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ല; വി.ഡി സതീശൻ

തിരുവനന്തപുരം: ഖജനാവിൽ നിന്നും പണമെടുത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ ചെലവിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും പിണറായി വിജയൻ എന്ന ഉത്തരം കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്ന നാണംകെട്ട പരിപാടിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ഇപ്പോഴും ഇടതു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു പരാമർശവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. തിരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ

ഖജനാവിൽ നിന്നും പണമെടുത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ല; വി.ഡി സതീശൻ Read More »

കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൻറെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമില്ലെന്നും ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി തന്നെ തുടരുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പുറത്തു വരുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണ്. കേരള കോൺഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ചോ അറിയില്ലെന്നും കേരള കോൺഗ്രസിനെക്കുറിച്ച് എക്കാലത്തും ഇത്തരം വാർത്തകൾ വന്നിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കി Read More »

കൊച്ചിയിലെ ജലാശയങ്ങളിൽ ബാക്‌റ്റീരിയ അളവ് അപകടകരം

കൊച്ചി: ഇന്ത്യയിലെ ശുചിത്വ പട്ടികയിൽ അമ്പതാം സ്ഥാനത്തുള്ള കൊച്ചിയിലെ ജലാശങ്ങളിലെ വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്ന് റിപ്പോർട്ട്. മലിനീകരണ നിയന്ത്രണ ബോർഡാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നഗരങ്ങളിലെ ജലാശങ്ങളിൽ ബാക്‌റ്റീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ കൂടിയിരിക്കുകയാണ്. കൊച്ചിയിലെ ജലാശയങ്ങശിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം എന്നീ ബാക്‌റ്റീരിയകളുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്‌റ്റീരിയകളുടെ അളവ് കൂടാൻ കാരണം. ആലുവ സ്റ്റേഷനിൽ ടോട്ടൽ കോളിഫോം 3,950 ഉം, ഫീക്കൽ കോളിഫോം 1568

കൊച്ചിയിലെ ജലാശയങ്ങളിൽ ബാക്‌റ്റീരിയ അളവ് അപകടകരം Read More »

നന്മ സാംസ്‌കാരിക വേദി, ലൈബ്രറി ആന്റ് മ്യൂസിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു

ഇടുക്കി: നന്മ സാംസ്‌കാരിക വേദി, ലൈബ്രറി ആന്റ് മ്യൂസിക്കൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു. നെടുങ്കണ്ടം പഞ്ചായത്തിൽ നിന്നും വിജയിച്ച 24 അംഗങ്ങളെയും,ബ്ലോക് പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത 14 ഡിവിഷൻ മെമ്പർമാരെയും ജില്ല പഞ്ചായത്ത് നെടുങ്കണ്ടം,പാമ്പാടുംപാറ ഡിവിഷൻ അംഗങ്ങളെയുമാണ് അനുമോദിച്ചത്. നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് കുഞ്ഞുമോൻ കൂട്ടിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മിനി

നന്മ സാംസ്‌കാരിക വേദി, ലൈബ്രറി ആന്റ് മ്യൂസിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു Read More »

മോദി സർക്കാരിൻ്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ശശി തരൂർ എം.പി

ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ എംപി. മോദി സർക്കാരിൻറെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിൻറെ ലേഖനം. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. മോദി സർക്കാരിൻറേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തിൽ പറയുന്നു. യുപിഎ സർക്കാർക്കാരിൻറെ ആശയം മോദി നടപ്പാക്കി. സർക്കാരിൻറെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിൻറെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു.

മോദി സർക്കാരിൻ്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ശശി തരൂർ എം.പി Read More »

ഭിന്നതയിൽ കേരള കോൺഗ്രസ് എം

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൻറെ മുന്നണി മാറ്റം സംബന്ധിച്ച വാർത്തകൾ വരുന്നതിനിടെ എൽ.ഡി.എഫ് നേതാക്കളുമൊത്തുള്ള ചിത്രം പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിൽ. തുടരും എന്ന കുറിപ്പോടെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അടക്കമുള്ളവരുടെ ഒപ്പമുള്ള ചിത്രമാണ് റോഷി അഗസ്റ്റിൻ പങ്കുവച്ചിരിക്കുന്നത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ജോസ് കെ മാണി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി വിജയൻറെ നേതൃത്വത്തിൽ നടന്ന സമരത്തിൽ‌ നിന്നും മാറി നിന്നതിനു പിന്നാലെയാണ് ചർച്ചകൾ ഉയർന്നത്. കേരളാ കോൺഗ്രസ് ക്യാമ്പിൽ അണിയറ

ഭിന്നതയിൽ കേരള കോൺഗ്രസ് എം Read More »

മൂന്നാറിലെ കാട്ടാന പടയപ്പ മദപ്പാടിൽ, വനം വകുപ്പ് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി

മൂന്നാർ: എറെ നാളുകളായി മൂന്നാർ മഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ്. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളും വാഹനങ്ങളും ആനയിൽ നിന്നും അകലം പാലിക്കണമെന്നും ആനയുടെ അടുത്തേക്ക് പോവാനോ ഫോട്ടെ എടുക്കാനോ പാടില്ലെന്നും നിർദേശമുണ്ട്. നിലവിൽ 2 ആർആർടി സംഘവും വെറ്ററിനറി ഓഫീസറും ആനയെ നിരീക്ഷിക്കുന്നുണ്ട്. ആനയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത്. വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവച്ചും ഫോൺ മുഴക്കിയും ആനയെ പ്രകോപിപ്പിക്കരുത്. എന്നീ നിർദേശങ്ങളും വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

മൂന്നാറിലെ കാട്ടാന പടയപ്പ മദപ്പാടിൽ, വനം വകുപ്പ് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി Read More »

വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെ‍യിനിൻറെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 400 കിലോമീറ്റർ‌ തേർഡ് എസി ടിക്കറ്റിന് 960രൂപയാണ് നിരക്ക് വരുന്നത്. 3500 കിലോമീറ്റർ വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രകൾക്ക് ഫസ്റ്റ് ക്ലാസ് എസിക്ക് 13,300 രൂപയാണ് നിരക്ക്. 400 കിലോമീറ്റർ വരെയുള്ള യാത്രക്കൾക്ക് സെക്കൻഡ് എസിക്ക് 1240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 800 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 1,920 എന്നിങ്ങനെയാണ് നിരക്ക് വരുന്നത്. 1600 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക്

വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു Read More »

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിൽ അവധി

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷങ്ങളിലൊന്നായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിൽ അവധി. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ജനുവരി 15ന് വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളായതിനാലാണ് അവധി. സർക്കാരിൻറെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിൽ അവധി Read More »

മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി: മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. നൂറ് മുസ്ലിം പള്ളികളുണ്ടെങ്കിൽ പുതിയ പള്ളിക്കുള്ള അനുമതി നിഷേധിക്കാനാവുമോ എന്ന് കേരള ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി നടപടിക്കെതിരേ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം. നൂറ് പള്ളികളുണ്ടെന്നു കരുതി എങ്ങനെയാണ് ഹൈക്കോടതിക്ക് അനുമതി നിഷേധിക്കാനാവുന്നതെന്ന് കോടതി ചോദിച്ചു. നിലവിലെ കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസയച്ച സുപ്രീംകോടതി, പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കരുതെന്ന് നിർദേശിച്ചു. ഈ

മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം Read More »

ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി-സി62 ദൗത്യം പരാജയം

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 / ഇഒഎസ്-എൻ1 (അന്വേഷ) ദൗത്യം മൂന്നാം ഘട്ടം പരാജയം. ഐഎസ്ആറോയുടെ ചരിത്രത്തിലെ തുടർച്ചയായ തോൽവിയാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 10.17 ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എൽവി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാം ഘട്ടത്തിൽ അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന പിഎസ്എൽവി-സി61 വിക്ഷേപണത്തിലും സമാന പ്രശ്‌നമായിരുന്നു ഐഎസ്ആർഒ നേരിട്ടത്. എന്നാൽ സാങ്കേതിക പ്രശ്‌നം എന്താണെന്നുള്ള വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നില്ല. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച്

ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി-സി62 ദൗത്യം പരാജയം Read More »

കണ്ണൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി

കണ്ണൂർ: പയ്യാവൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായ പരുക്കേറ്റ വിദ്യാർത്ഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. ഇരു കാലിനും, തലയ്ക്കും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച രാവിലെ 8 മണിയോടെ സേക്രട്ട് ഹാർട്ട് ഹയർസെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. 8.30 നാണ് ക്ലസ് തുടങ്ങുന്നത്. പക്ഷേ പെൺകുട്ടി നേരത്തെ തന്നെ സ്കൂളിലെത്തിയിരുന്നുവെന്നാണ് വിവരം. ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് കുട്ടി വീണത്. ചാടിയതിന് പിന്നിലുള്ള

കണ്ണൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി Read More »

വിവാഹദിനം പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്ത് കെ.എസ്.ആർ.റ്റി.സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു. ചെമ്പഴത്തി ചെല്ലമംഗലം സ്വദേശി രാഗേഷാണ്(28) മരിച്ചത്. രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം. പുലർച്ചെ ഒരുമണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്‌ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. രാഗേഷും യുവതിയും പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും എതിർത്തതിനെ തുടർന്ന് അമ്പലത്തിൽ

വിവാഹദിനം പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു Read More »

കുമ്പളയിൽ ടോൾ പിരിവ് തുടങ്ങിയതിന് എതിരെ വ്യാപക പ്രതിഷേധം; എം.എൽ.എയെ അറസ്റ്റ് ചെയ്തു

കുമ്പള: കാസർകോട് – മംഗളൂരു ദേശീയപാത കുമ്പളയിൽ സ്ഥാപിച്ച ടോൾ ബൂത്തിൽ യൂസർ ഫീ പിരിക്കാനുള്ള തീരുമാനത്തിരേ വ്യാപക പ്രതിഷേധം. എ.കെ.എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ദേശീയപാത ഉപരോധിച്ചു. തടയാൻ ശ്രമിച്ച പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ 60 കിലോമീറ്റർ ‌ദൂര പരിധി ലംഘിച്ചാണ് ടോൾ പിരിവെന്നാണ് ആരോപണം. നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത്

കുമ്പളയിൽ ടോൾ പിരിവ് തുടങ്ങിയതിന് എതിരെ വ്യാപക പ്രതിഷേധം; എം.എൽ.എയെ അറസ്റ്റ് ചെയ്തു Read More »