Timely news thodupuzha

കണ്ണൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി

കണ്ണൂർ: പയ്യാവൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായ പരുക്കേറ്റ വിദ്യാർത്ഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. ഇരു കാലിനും, തലയ്ക്കും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച രാവിലെ 8 മണിയോടെ സേക്രട്ട് ഹാർട്ട് ഹയർസെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. 8.30 നാണ് ക്ലസ് തുടങ്ങുന്നത്. പക്ഷേ പെൺകുട്ടി നേരത്തെ തന്നെ സ്കൂളിലെത്തിയിരുന്നുവെന്നാണ് വിവരം. ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് കുട്ടി വീണത്. ചാടിയതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *