ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 / ഇഒഎസ്-എൻ1 (അന്വേഷ) ദൗത്യം മൂന്നാം ഘട്ടം പരാജയം. ഐഎസ്ആറോയുടെ ചരിത്രത്തിലെ തുടർച്ചയായ തോൽവിയാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 10.17 ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എൽവി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാം ഘട്ടത്തിൽ അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന പിഎസ്എൽവി-സി61 വിക്ഷേപണത്തിലും സമാന പ്രശ്‌നമായിരുന്നു ഐഎസ്ആർഒ നേരിട്ടത്. എന്നാൽ സാങ്കേതിക പ്രശ്‌നം എന്താണെന്നുള്ള വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നില്ല. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് ഓർഗനൈസേഷൻ അഥവാ ഡിആർഡിഒ (DRDO) ആണ് ഭൗമനിരീക്ഷണത്തിനുള്ള ഹൈപ്പർ സ്പെക്‌ട്രൽ ഇമേജിങ് ഉപഗ്രഹമായ അന്വേഷ നിർമിച്ചിരിക്കുന്നത്. ഇഒഎസ്-എൻ1 എന്നൊരു പേര് കൂടിയുണ്ട് അന്വേഷ ഉപഗ്രഹത്തിനുണ്ട്.
ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി-സി62 ദൗത്യം പരാജയം






