Timely news thodupuzha

ഗോൾഡൻ ഗ്ലോബ് പ്രഖ്യാപിച്ചു, മികച്ച നടി എമ്മ സ്‌റ്റോൺ, സംവിധായകൻ ക്രിസ്റ്റഫർ നോളൻ, നടൻ കിലിയൻ മർഫി

കാലിഫോർണിയ: 81ആമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ഓപ്പൺഹെയ്‌മർറെന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം ഓപ്പൺഹെയ്‌മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി.

‘ദി ബോയ് ആൻഡ് ദി ഹീറോ’ ആണ് മികച്ച അനിമേഷൻ ചിത്രം. ഓപ്പൺഹെയ്‌മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ‘അനാറ്റമി ഓഫ് ഫാൾ’ സ്വന്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *