Timely news thodupuzha

February 2024

ചംപയ് സോറൻ ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇഡി അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ രാജിവച്ചതോടെയാണ് ചംപയ് സോറൻ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്നു ചംപയ് സോറൻ. സര്‍ക്കാരിന്‍റെ ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സമയമായിരുന്നു ചംപയ് സോറൻ അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആദിവാസികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു കൊണ്ടാണ് ചംപയ് സോറന്‍

ചംപയ് സോറൻ ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Read More »

ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേയാണ് നടപടി. 2021 ഒക്‌ടോബറിൽ കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചതായി ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ബീനിഷിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ഈ സ്റ്റേക്കെതിരെ ഇഡി അപ്പീൽ നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി

ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി Read More »

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: പ്രശസ്ത തമിഴ്നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് പ്രഖ്യാപനം. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ വിജയ് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ നേരത്തെ ഏർപ്പെട്ടിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ് Read More »

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് ലീഗ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. കഴിഞ്ഞ ദിവസത്തെ ഉഭയകക്ഷി ചർച്ചയിലും ഈ ആവശ്യം ലീഗ് നേതാക്കൾ ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണം. ഇത് ലഭിച്ചില്ലെങ്കിൽ കാസർകോഡ് വടകര വേണമെന്നാണ് ആവശ്യം. നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് ആവശ്യമുയരുന്നത്. ലീഗിന് സ്വാധീനമുള്ള നിലവിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ കാസർകോഡാണ് ഉന്നം വയ്ക്കുന്നതെന്നാണ് സൂചനകൾ. എപ്പോഴും പറയുംപോലെയല്ലെന്നും,ഇത്തവണ സീറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് ലീഗ് Read More »

നടി പൂനം പാണ്ഡെ അന്തരിച്ചു

കാൺപൂർ: നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഓൺലൈൻ സെൻസേഷനുകളിൽ ഒരാളായ പൂനം പാണ്ഡെയ്ക്ക് 32 വയസ് മാത്രമായിരുന്നു പ്രായം. സെർവിക്കൽ ക്യാൻസറാണ് മരണകാരണമെന്ന് അവരുടെ പിആർ ടീം അറിയിച്ചു. കാൺപൂരിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 2013ൽ നഷായെന്ന സിനിമയിലൂടെയാണ് പൂനം ആദ്യമായി സിനിമാ രംഗത്ത് ശ്രദ്ധയാകർഷിക്കുന്നത്. വിദ്യാർഥിയുമായി പ്രണയത്തിലാകുന്ന അധ്യാപികയുടെ വേഷമാണ് അതിൽ അവതരിപ്പിച്ചത്. ബിഗ് ബോസ് മോഡലിലുള്ള ലോക്ക് അപ്പെന്ന റിയാലിറ്റി

നടി പൂനം പാണ്ഡെ അന്തരിച്ചു Read More »

ശ്രുതിതരംഗം പദ്ധതിയിൽ അപേക്ഷിച്ച എല്ലാർക്കും അനുമതി; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതാണ്. ജില്ലാതല ആശുപത്രികളിൽ കൂടി പരിശീലനം നൽകി ഉപകരണങ്ങളുടെ മെയിന്റൻസ് സാധ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. പദ്ധതിയിലുൾപ്പെട്ട മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ടീമിനെ മന്ത്രി യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.

ശ്രുതിതരംഗം പദ്ധതിയിൽ അപേക്ഷിച്ച എല്ലാർക്കും അനുമതി; മന്ത്രി വീണാ ജോർജ് Read More »

സാമ്പത്തിക അധികാരങ്ങൾക്കുമേൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം; മന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമാണ അധികാരങ്ങൾക്കും മേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ എത്തി ചേർന്നിരിക്കുന്നതെന്നും സഭയിൽ കേന്ദ്ര സർക്കാരിശനതിരായ പ്രമേയമവതരിപ്പിച്ച് മന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമം ഉൾപ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയിൽ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാൽ, റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് യൂണിയൻ ഗവൺമെന്റിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാ

സാമ്പത്തിക അധികാരങ്ങൾക്കുമേൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം; മന്ത്രി കെ.എൻ ബാല​ഗോപാൽ Read More »

സുകുമാരക്കുറുപ്പിന്റെ വീട്‌ ഏറ്റെടുത്ത് വില്ലേജ് ഓഫീസാക്കണം; അമ്പലപ്പുഴ പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ പണിതീരാത്ത വീട്‌ ഏറ്റെടുത്ത് വില്ലേജ് ഓഫീസാക്കി മാറ്റണമെന്ന് സർക്കാരിന് അപേക്ഷ. 40 വർഷമായി പണിതീരാത്തനിലയിൽ കാടുപിടിച്ചു നിൽക്കുന്ന കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്താണ് സർക്കാരിന് കത്ത് നൽകിയത്. വണ്ടാനം കിഴക്കാണ് സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട്. നിലവിൽ നീർക്കുന്നത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിനായി ഇത്‌ ഏറ്റെടുത്ത് കൈമാറണമെന്നാണ് ആവശ്യം. 40 വർഷം മുമ്പ്‌ ഈ വീടിന്റെ നിർമാണത്തിന്‌ പണം കണ്ടെത്താനായിരുന്നു ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ കുറുപ്പ്

സുകുമാരക്കുറുപ്പിന്റെ വീട്‌ ഏറ്റെടുത്ത് വില്ലേജ് ഓഫീസാക്കണം; അമ്പലപ്പുഴ പഞ്ചായത്ത് Read More »

Компания Parimatch Украина Окончательно Закрывается Gr8 Tech Нет

«Тренировка со звездой» и «Завтрак с чемпионом» — программы, помогающие поближе познакомиться с процессом подготовки и повседневной жизнью звезд. Спортивным профессионалам наверняка будут интересны выступления и дискуссии в рамках Sport talk club. Верификация представляет собой процедуру по подтверждению личности пользователя. Чтобы пройти её, входим в личный кабинет в раздел «Персональные данные» и далее в «Подтверждение

Компания Parimatch Украина Окончательно Закрывается Gr8 Tech Нет Read More »

ഗവർണ്ണർക്കെതിരെ അവഹേളനം; ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നടപടി വേണമെന്ന് ലോയേഴ്സ് കോൺഗ്രസ്

തൊടുപുഴ: ഗവർണ്ണർക്കെതിരെ മോശം പദപ്രയോഗം നടത്തുകയും അവഹേളിക്കുകയും ചെയ്ത ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് മുട്ടം ജില്ലാ കോടതി യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. മുട്ടം ജില്ലാ കോടതി കോംപ്ലക്സിൽ സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സംസാരിച്ച ഗവൺമെൻ്റ് പ്ലീഡർ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സഭ്യേതര ഭാഷ ഉപയോഗിച്ച് അവഹേളിക്കുകയാണ് ചെയ്തതെന്ന് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. ജില്ലാ ജഡ്ജിമാരുടെയും മറ്റ് മജിസ്ട്രേറ്റുമാരുടെയും അഭിഭാഷകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഗവർണ്ണർക്കെതിരായ അവഹേളനം. സംഭവത്തിൻ്റെ

ഗവർണ്ണർക്കെതിരെ അവഹേളനം; ഗവൺമെൻ്റ് പ്ലീഡർക്കെതിരെ നടപടി വേണമെന്ന് ലോയേഴ്സ് കോൺഗ്രസ് Read More »

Shagle Opinión Febrero 2024 : ¿qué Tan Buena Es Y Cómo Funciona?

Sobre hecho, en su pensamiento, de comunicarse, ver al otro usuario rostro a cara seri­a bastante mas adecuado asi­ como ameno que Solamente charlar. Configuraciones básicas de web en el servidor php, html, cms y css para pequeñas incidencias si surgen. Revision de espacio en backups /mnt/backup También tiene un amplio abanico de opciones, como

Shagle Opinión Febrero 2024 : ¿qué Tan Buena Es Y Cómo Funciona? Read More »

മാസപ്പടി വിവാദം; അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചു, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചതോടെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. മൂവാറ്റുപുഴ എം.എൽ.എ മാത്യൂ കുഴൽനാടനാണ് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നിക്ഷേധിക്കുകയായിരുന്നു. അന്വേഷണം നടക്കുന്ന വിഷയമായതിനാ]ൽ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്ക് നൽകാത്ത സേവനത്തിനു പണം ലഭിച്ചതെന്നതിൽ അന്വേഷണം നടക്കുന്നത് സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പട്ടാണ് പ്രതിപക്ഷം പ്രമേയം നൽകിയത്. അനുമതി നിക്ഷേധിച്ചതോടെ പ്ലക്കാഡുകളും ബാന്‍ററുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും

മാസപ്പടി വിവാദം; അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിക്ഷേധിച്ചു, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു Read More »

ഇ.ഡിക്കു മുന്നിൽ അഞ്ചാം തവണയും കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ.ഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന. സംഭവുമായി ബന്ധപ്പെട്ട് എ.എ.പി നിലപാട് വ്യക്തമാക്കിയെങ്കിലും ഹാജരാകാൻ സാധ്യതയില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റി ഇ.ഡി ഓഫീസിൽ എത്തുമോയെന്ന സംശയവും ഉയരുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അഞ്ചാം തവണയാണ് ഇ.ഡി നോട്ടീസയക്കുന്നത്. മുമ്പും നാലു തവണയും കെജ്രിവാൾ ആവശ്യം തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കവൽ സംബന്ധിച്ച് ചോദ്യം ചെയ്യാനാണ്

ഇ.ഡിക്കു മുന്നിൽ അഞ്ചാം തവണയും കെജ്രിവാൾ ഹാജരാകില്ലെന്ന് സൂചന Read More »

സ്വർണവില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന്(02/02/2024) പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 46,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുടിയത്. 5830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ സ്വർണ വില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വർധിച്ചത്.

സ്വർണവില വർധിച്ചു Read More »

മാനന്തവാടിയിൽ ഭീതി പരുത്തുന്ന ഒറ്റയാനെ കാടുകയറ്റാൻ ആവശ്യമെങ്കിൽ മയക്കുവെടി പ്രയോ​ഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ഒറ്റയാനെ കാടു കയറ്റാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി ശശീന്ദ്രന്‍. ആവശ്യമെങ്കിൽ ആനയെ മയക്കുവെടി വയക്കാന്‍ നർദേശം നൽകിയിട്ടുണ്ടെന്നും ആനയെ കാടുകയറ്റാന്‍ കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി രാവിലെ അറിയിച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്കുവെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. കർണാകയിൽ നിന്നും പിടികൂടി റോഡിയോ കോളർ ഘടിപ്പിച്ച ആനയെ മാനന്തവാടിയിൽ എത്തിയിട്ടുള്ളത്. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും

മാനന്തവാടിയിൽ ഭീതി പരുത്തുന്ന ഒറ്റയാനെ കാടുകയറ്റാൻ ആവശ്യമെങ്കിൽ മയക്കുവെടി പ്രയോ​ഗിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ Read More »

തമിഴ്ന്ട്ടിൽ എൻ.ഐ.എ റെയ്ഡ്

ചെന്നൈ: തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ റെയ്ഡ്.വ നിരോധിത സംഘടനയായ എൽ.റ്റി.റ്റി.ഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ റെയ്ഡ്. സീമാൻ നേതൃത്വം നൽകുന്ന ‘നാം തമിഴർ കക്ഷി’ പാർട്ടിയുടെ ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. ശിവഗംഗ, കോയമ്പത്തൂർ ജില്ലകളിലും പ്രത്യേകസംഘം പരിശോധന നടത്തുന്നുണ്ട്.

തമിഴ്ന്ട്ടിൽ എൻ.ഐ.എ റെയ്ഡ് Read More »

ഗ്യാന്‍വാപിയിൽ വീണ്ടും ഹിന്ദു ആരാധന, മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ അപ്പീൽ നൽകി

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വെള്ളിയാഴ്ച പുലർച്ചയും ഹിന്ദുക്കൾ ആരാധന നടത്തി. ഹിന്ദുക്കൾ ആരാധന നടത്താന്‍ അനുമതി ലഭിച്ച വാരാണസി കോടതി വിധിക്കു പിന്നാലെയാണ് ഇന്നലെയും ഇന്നുമായി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയത്. അതേസമയം, ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അടിയന്തര വാദം കേൾക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ

ഗ്യാന്‍വാപിയിൽ വീണ്ടും ഹിന്ദു ആരാധന, മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിൽ അപ്പീൽ നൽകി Read More »

യൂറോപ്പിൽ നിന്ന്‌ 500 കോടിയുടെ ഹൈബ്രിഡ് കപ്പല്‍ നിര്‍മാണ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചി കപ്പല്‍ശാല

എറണാകുളം: കൊച്ചി കപ്പൽശാല യൂറോപ്പിൽ നിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി. തീരത്തുനിന്ന് ഏറെ അകലെ സമുദ്രത്തിൽ ഉപയോ​ഗിക്കുന്നതിനുള്ള സർവീസ് ഓപ്പറേഷൻ വെസൽ(എസ്.ഒ.വി) വിഭാഗത്തിൽപ്പെട്ട കപ്പലാണ് യൂറോപ്യൻ കമ്പനിക്കു വേണ്ടി കൊച്ചിയിൽ നിർമിക്കുക. ഡീസലിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് കപ്പലായിരിക്കുമിത്. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമാണ് ഇത്‌ ഉപയോ​ഗിക്കുക. നോർവെയിലെ വാർഡ് ​എഎസാണ് കപ്പൽ രൂപകൽപ്പന ചെയ്തത്. ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനവും മൂന്ന് 1300

യൂറോപ്പിൽ നിന്ന്‌ 500 കോടിയുടെ ഹൈബ്രിഡ് കപ്പല്‍ നിര്‍മാണ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചി കപ്പല്‍ശാല Read More »

ജാര്‍ഖണ്ഡില്‍ ചംപൈ സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെ.എം.എം നേതാവ് ചംപൈ സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ചംപൈ സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. നേരത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചംപൈ സോറന്‍ 24 മണിക്കൂറിനിടെ രണ്ടുതവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടും ക്ഷണം നല്‍കാതിരിക്കുകയായിരുന്നു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍. ഗവര്‍ണറുടെ സഹായത്തോടെ ബി.ജെ.പി അട്ടിമറി നീക്കം നടത്തുന്നുവെന്ന സംശയം ശക്തമായിരുന്നു. ഇതിന് പിന്നാലെ 43 സഖ്യകക്ഷി എം.എല്‍.എമാരെ പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലേക്ക്

ജാര്‍ഖണ്ഡില്‍ ചംപൈ സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Read More »

മാനന്തവാടിയിൽ ഇറങ്ങിയത് കർണ്ണാടക നാടുകടത്തിയ ഒറ്റയാൻ

കൽപറ്റ: മാനന്തവാടി ടൗണിൽ ഇറങ്ങിയത് നിരന്തര ശല്യം മൂലം കർണ്ണാടക വനം വകുപ്പ് നാടുകടത്തിയ ഒറ്റയാൻ. ‘ഓപ്പറേഷന്‍ ജംബോയെന്ന’ ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണ്. പിടികൂടിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്‌. വനാതിർത്തിയിൽ നിന്നും പത്ത് കിലോ മീറ്ററോളം നഗരഭാഗത്തേക്ക് എത്തിയ ആനയുടെ കഴുത്തിൽ ഇപ്പോഴും റേഡിയോ കോളർ ഉണ്ട്. മൈസൂരുവിലെ വനംവകുപ്പ്

മാനന്തവാടിയിൽ ഇറങ്ങിയത് കർണ്ണാടക നാടുകടത്തിയ ഒറ്റയാൻ Read More »

മാനന്തവാടിയില്‍ ഒറ്റയാനിറങ്ങി

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. മാനന്തവാടി നഗരത്തില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള പായോടാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത്. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്തെത്തി. ആനയിറങ്ങിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

മാനന്തവാടിയില്‍ ഒറ്റയാനിറങ്ങി Read More »

“no Es Sostenible, Ni Financiera Ni Psicológicamente” Omegle Cierra 14 Años Después

Así que es posible ser expulsado de forma injusta porque los algoritmos han interpretado de forma incorrecta tu comportamiento. 22 millones de dólares demanda judicial presentada por una mujer de 19 años alegó que cuando tenía 11 años, fue emparejada con un hombre canadiense de finales de 30 años en un video chat a través

“no Es Sostenible, Ni Financiera Ni Psicológicamente” Omegle Cierra 14 Años Después Read More »

ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം

ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം ഉടുമ്പൻചോലയിൽ നിന്ന് ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വരെ ഉടുമ്പൻചോലയിലായിരിക്കും വാഹനം സഞ്ചരിക്കുക. അഞ്ച് മുതൽ ഒമ്പത് വരെ പീരുമേട്, 12 മുതൽ 17 വരെ ഇടുക്കി, 19 മുതൽ 24 വരെ തൊടുപുഴ, 26 മുതൽ 29 വരെ ദേവികുളം എന്നിവിടങ്ങളിൽ വാഹനം എത്തും. ഇവിടെ പൊതു ജനങ്ങൾക്ക്

ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം Read More »

നാലു കിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ

ചങ്ങനാശേരി: കുറിച്ചിയിൽ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാട്ടകം പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ ഗിരിഷിനെയാണ്(27) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30ന് ചങ്ങനാശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ റ്റി.എസ് പ്രമോദിൻ്റെ നേത്യത്വത്തിലുള്ള സംഘം പരിശോധന നടത്തുമ്പോഴാണ് സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായത്. കഞ്ചാവിൻ്റെ ഉറവിടം സംബന്ധിച്ചു അന്വേഷണത്തിലാന്നെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. അസിസ്റ്റൻ്റെ എക്സൈസ് ഇൻസ്പെക്ടർ റ്റി.എസ് സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ കുമാർ, അമൽ,

നാലു കിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ യുവാവ് പിടിയിൽ Read More »

കോഴിക്കോട് അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് പോക്സോ കോടതി വിധി. 2021 ജൂലൈ ഏഴിനായിരുന്നു സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസിന്റെയും സമീറയുടെയും മകൾ ആയിഷ റനയാണു മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കോഴിക്കോട് അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു Read More »

ശബരിമല വിമാനത്താവളം; കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻറെ പരിഗണനയിലാണെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകാനുള്ള നടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ യു ജനീഷ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിനായി ഏഴംഗ വിദഗ്ധ

ശബരിമല വിമാനത്താവളം; കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചെന്ന് മുഖ്യമന്ത്രി Read More »

മദ്യം കലർത്തിയ പാനീയം നൽകി സുഹൃത്ത് പീഡിപ്പിച്ചു; ബിഗ്ബോസ് താരത്തിന്റെ പരാതി

ന്യൂഡൽഹി: ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയ സുഹൃത്ത് മദ്യം കലർത്തിയ ശീതളപാനീയം നൽകി ബിഗ്ബോസ് താരത്തെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 2023ലാണ് സംഭവമുണ്ടായത്. ദേവലി റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയ സുഹൃത്ത് ഭക്ഷണവും ശീതളപാനിയം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ശീതളപാനീയത്തിൽ മദ്യം കലർന്നിരുന്നെന്നാണ് പരാതിക്കാരി ആരോപിക്കുന്നു. ഇത് കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ സുഹൃത്ത് പീഡിപ്പിക്കുകയായിരുന്നു. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള യുവതി ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രിയ‍യാകുന്നത്.

മദ്യം കലർത്തിയ പാനീയം നൽകി സുഹൃത്ത് പീഡിപ്പിച്ചു; ബിഗ്ബോസ് താരത്തിന്റെ പരാതി Read More »

ഒറ്റനോട്ടത്തിൽ ബജറ്റ് അവതരിപ്പിച്ച് മന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. ആദായ നികുതി സ്ലാബുകളിലും, നികുതി നിരക്കുകളിലും മാറ്റമില്ല. ഒരു മണിക്കൂറോളം നീണ്ട നിര്‍മലയുടെ ബജറ്റ് പ്രസംഗം മോദി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിവരിക്കാനാണ് കൂടുതല്‍ സമയമെടുത്തത്. 10 വര്‍ഷത്തെ പ്രകടനം

ഒറ്റനോട്ടത്തിൽ ബജറ്റ് അവതരിപ്പിച്ച് മന്ത്രി നിർമ്മല സീതാരാമൻ Read More »

സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ വിധി വന്നതിനു ശേഷമേ ജാതി സെൻസസിൽ തുടർ നടപടിയുണ്ടാകൂവെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ജാതി സെൻസസുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണെന്നും അതിൽ വിധി വന്നതിനു ശേഷമേ തുടർ നടപടിയെന്നും മന്ത്രി പറഞ്ഞു. 2011 ലെ സാമൂഹ്യ,സാമ്പത്തിക ജാതി സെൻസസിലൂടെ ശേഖരിച്ച വിവരങ്ങൾ പിന്നോക്ക വിഭാഗ വികസന വകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം വിവരങ്ങൾ വിശ്വാസയോഗ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറുകയോ, ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത്

സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ വിധി വന്നതിനു ശേഷമേ ജാതി സെൻസസിൽ തുടർ നടപടിയുണ്ടാകൂവെന്ന് മന്ത്രി Read More »

കാറിൽ കടത്താൻ ശ്രമിച്ച 72 ലിറ്റർ വിദേശമദ്യം പിടികൂടി

തൃശൂർ‌: മാഹിയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന 72 ലിറ്റർ വിദേശമദ്യവുമായി സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടിൽ ഡാനിയൽ(40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടിൽ സാഹിന(45) എന്നിവരാണ് അറസ്റ്റിലായത്. മദ്യം കടത്താൻ ശ്രമിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. കാറിന്‍റെ ഡിക്കിയിൽ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

കാറിൽ കടത്താൻ ശ്രമിച്ച 72 ലിറ്റർ വിദേശമദ്യം പിടികൂടി Read More »

ഗ്യാന്‍വാപി പള്ളിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുവാദം നൽകിയ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കൾ ആരാധന നടത്താന്‍ അനുമതി ലഭിച്ച വാരാണസി കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി. വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ഭരണകൂടം ഹിന്ദു ഹര്‍ജിക്കാരുമായി ഒത്തുകളിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി രജിസ്ട്രാര്‍, അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ബുധനാഴ്‌ചയാണ് മോസ്കിനുള്ളിലെ

ഗ്യാന്‍വാപി പള്ളിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുവാദം നൽകിയ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍ Read More »

രൺജീത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി; ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

ആലപ്പുഴ: ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണിമുഴക്കിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായത്. 2021 ഡിസംബർ 19നായിരുന്നു രൺജീത് ശ്രീനിവാസൻ‌ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാച്ചനാട് കോളനിയിൽ നൈസാം, വടക്കേച്ചിറപ്പുറം അജ്മൽ, വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ഇരക്കാട്ട് മുഹമ്മദ് അസ്ലം, ഞാറവേലിൽ അബ്ദുൽ കലാം, അടിവാരം ദാറുസ്സബീൻ

രൺജീത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി; ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ Read More »

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും

കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് നൽകും. അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും ധർമാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘ പരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂർ ഗണേശ പുരസ്കാരത്തിന് സംഗീത വിദ്വാൻ ആയാംകുടി മണി അർഹനായി. 10,001

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും Read More »

“omegle”, Le Réseau Social Infiltré Par Des Pédocriminels Qui Inquiète Les Mother And Father

En 2010, Omegle a introduit sa fonction de chat vidéo, un an après avoir été lancé comme plateforme de chat en mode texte uniquement. Sur Omegle, vous êtes jumelé avec un utilisateur d’un autre pays au hasard. Le site n’impose aucune restriction d’âge automotive il est ouvert à toute personne âgée de 18 ans et

“omegle”, Le Réseau Social Infiltré Par Des Pédocriminels Qui Inquiète Les Mother And Father Read More »

Os 6 Melhores Aplicativos De Videoconferência Para Equipes Em 2020

Além disso, temos a opção de optar por comunicar através de uma videochamada. Afinal, os chats são iniciados de forma aleatória, com pessoas estranhas e de forma automática. Outra diferença é que o Omegle não permite que a pessoa escolha com quem quer falar. Além disso, temos a opção de criar hyperlinks para compartilhar a

Os 6 Melhores Aplicativos De Videoconferência Para Equipes Em 2020 Read More »

സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണവില 46,520 രൂപയായി. അഞ്ച് രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5815 രൂപയായി. ജനുവരിയിൽ സ്വർണവില 45,920 രൂപയിൽ കൂപ്പുകത്തിയപ്പോൾ പിന്നീട് അങ്ങോട്ട് രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധനവാണ് ഉണ്ടായത്.

സ്വർണവില ഉയർന്നു Read More »

പാലക്കാട് നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും

പാലക്കാട്: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് പാലക്കാട് നിന്ന് ആരംഭിക്കും. ആസ്ത സ്പെഷ്യൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7.10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് നടത്തുമെന്ന് റയിൽവേ നേരത്തെ അറിയിച്ചിരുന്നു. 54 മണിക്കൂർ 50 മിനിറ്റ് ദൈർഘ്യമുള്ള സർവീസ് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകുന്നേരം തന്നെ കോയമ്പത്തൂർ വഴി പാലക്കാട്ടേക്ക് മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ,

പാലക്കാട് നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും Read More »

വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചു

ന്യുഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1937 രൂപയായി. നേരത്തെ ഇത് 1924.50 രൂപയായിരുന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അതേസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചതിൽ ആശങ്കയിലാണ് വ്യാപാരികൾ. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില

വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചു Read More »

മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് കാണക്കിലെടുത്താകും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. ഈ ബജറ്റോടുകൂടി അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല സീതാരാമൻ എന്ന നേട്ടവും കൈവരിക്കും. ലോക്‌സഭയില്‍ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം എന്നിവ അടങ്ങുന്ന ഒരു

മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് Read More »

ഇടുക്കിയിൽ ഏഴ് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

ഇടുക്കി: ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസാണ്(35) മരിച്ചത്. അ‍ഞ്ച് മാസം മുമ്പാണ് ഡീനുവിന്റെ ഭർത്താവ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡീനുവിന് മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് മാസം മുമ്പ് ജീവനൊടുക്കിയ ഭർത്താവ് ലൂയിസിനും മാനസിക പ്രശ്നങ്ങൾ നേരിട്ടതായാണ് നാട്ടുകാർ

ഇടുക്കിയിൽ ഏഴ് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു Read More »

തല ഉയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്‌; മുഖ്യമന്ത്രി

തിരുവനന്തപുരം: തെറ്റ്‌ ചെയ്‌തെങ്കിൽ മനഃസമാധാനം ഉണ്ടാകില്ല, തെറ്റായ ആരോപണങ്ങൾ കേൾക്കുമ്പോഴും ഉള്ളാലെ ചിരിച്ച്‌ ഉറങ്ങാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി. അത്‌ ഈ കൈകൾ ശുദ്ധമായതു കൊണ്ടു തന്നെയാണ്‌. അഹംഭാവം പറച്ചിലല്ല, ആരുടെ മുന്നിലും അൽപ്പം തലയുയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്‌. തനിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾക്ക്‌ നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ ഭാര്യയെക്കുറിച്ചാണ്‌ പറഞ്ഞിരുന്നത്‌. ഇപ്പോൾ മകളെക്കുറിച്ചാക്കി. ഭാര്യ സർവീസിൽനിന്ന്‌ വിരമിച്ചപ്പോൾ ലഭിച്ച തുകയാണ്‌ മകൾക്ക്‌ ബംഗളൂരുവിൽ കമ്പനി തുടങ്ങാൻ

തല ഉയർത്തിത്തന്നെ പറയും, ഈ കൈകൾ ശുദ്ധമാണ്‌; മുഖ്യമന്ത്രി Read More »

തൊടുപുഴയിലെ ബോയിസ് ഹോസ്റ്റലിൽ പ്രായപൂർത്തയാകാത്ത കുട്ടികൾക്കു നേരെ പ്രകൃതി വിരുദ്ധ പീഡനം; കൊല്ലം സ്വദേശി അറസ്റ്റിൽ

തൊടുപുഴ: മണക്കാട് പ്രീമെട്രിക് ട്രൈബൽ ബോയ്‍സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനിൽ രാജീവിനെയാണ്(41) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹോസ്റ്റലിലെ അഞ്ച് കുട്ടികൾക്കാണ് മോശം അനുഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 26നാണ് കേസിനാസ്‍പദമായ സംഭവം. ഇതിന് മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ട്. പീഡനവിവരം കുട്ടികൾ ഹോസ്റ്റലിലെ ജീവനക്കാരെയാണ് അറിയിച്ചത്. ഇവർ സംയോജിത പട്ടികവർ​ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസറെ അറിയിച്ചു. ഇവിടെ നിന്ന് 29ന് വൈകിട്ടാണ്

തൊടുപുഴയിലെ ബോയിസ് ഹോസ്റ്റലിൽ പ്രായപൂർത്തയാകാത്ത കുട്ടികൾക്കു നേരെ പ്രകൃതി വിരുദ്ധ പീഡനം; കൊല്ലം സ്വദേശി അറസ്റ്റിൽ Read More »

വടക്കൻ ഗാസയിൽ കൈയും കണ്ണും കെട്ടിയ നിലയിൽ 30 മൃതദേഹങ്ങൾ

ഗാസ: വടക്കൻ ഗാസയിൽ കൈകളും കണ്ണും കെട്ടിയ നിലയിൽ 30 പലസ്തീൻ പൗരരുടെ മൃതദേഹങ്ങളുള്ള കൂട്ടക്കുഴിമാടം കണ്ടെത്തി. ഇസ്രയേൽ സേന പിടികൂടി ‘വധശിക്ഷ’ നടപ്പാക്കിയവരുടെ മൃതദേഹമാണ്‌ കണ്ടെത്തിയതെന്ന്‌ പലസ്തീൻ പ്രിസണേഴ്സ് സൊസെെറ്റി(പി.പി.എസ്) അറിയിച്ചു. ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 27,000 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 66,000 പേർക്ക് പരിക്കേറ്റു. ഏകദേശം 8000 പലസ്തീൻ സ്വദേശികളെ കാണാതായി. ഇസ്രയേലിന്റെ സെെനിക നീക്കവും ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതവും അറുതിയില്ലാതെ തുടരുകയാണ്. അതേസമയം, ഹമാസിനുമേൽ പരിപൂർണ

വടക്കൻ ഗാസയിൽ കൈയും കണ്ണും കെട്ടിയ നിലയിൽ 30 മൃതദേഹങ്ങൾ Read More »

ജ്ഞാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാ​ഗം

വാരാണസി: കോടതിയുത്തരവിനു പിന്നാലെ ജ്ഞാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാ​ഗം. ഇന്നലെയാണ് ജ്ഞാൻവാപി പള്ളി ബേസ്‌മെന്റിലെ നാല്‌ നിലവറകളിൽ ഒന്നായ ‘വ്യാസ്‌ ജി കാ തെഹ്‌ഖാനാ’യിൽ(വ്യാസന്റെ നിലവറ) പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്. പൂജകൾ നടത്താൻ ഏഴ്‌ ദിവസത്തിനുള്ളിൽ ജില്ലാഅധികൃതർ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മസ്ജിദിൽ പൂജ നടത്തിയത്. കാശി വിശ്വനാഥ്‌ ക്ഷേത്രം ട്രസ്‌റ്റ്‌ ബോർഡ്‌ നിയോ​ഗിച്ച പൂജാരിയാണ്‌ പൂജ നടത്തിയത്. നിലവിൽ ആരാധനയ്ക്ക് അനുമതി നൽകിയ

ജ്ഞാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാ​ഗം Read More »

ഇ.ഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ ഹൈക്കോടതിയിൽ

റാഞ്ചി: ഇ.ഡി അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ. റാഞ്ചിയിലെ ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ചുള്ള കേസിൽ ഇന്നലെ രാത്രിയാണ് ഹേമന്ദ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. രാജി വച്ച ഹേമന്ദ് സോറന് പകരം ട്രാൻസ്‌പോർട്ട്‌ മന്ത്രി ചംപൈ സോറൻ പുതിയ മുഖ്യമന്ത്രിയായി. സോറന്റെ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് അനുഭ റാവത്ത് ചൗധരി എന്നിവരടങ്ങിയെ ബെഞ്ച് അൽപ്പസമയത്തിനുള്ളിൽ പരി​ഗണിക്കും.

ഇ.ഡി അറസ്റ്റിനെതിരെ ഹേമന്ദ് സോറൻ ഹൈക്കോടതിയിൽ Read More »