ന്യൂഡൽഹി: ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയ സുഹൃത്ത് മദ്യം കലർത്തിയ ശീതളപാനീയം നൽകി ബിഗ്ബോസ് താരത്തെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 2023ലാണ് സംഭവമുണ്ടായത്.
ദേവലി റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയ സുഹൃത്ത് ഭക്ഷണവും ശീതളപാനിയം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ശീതളപാനീയത്തിൽ മദ്യം കലർന്നിരുന്നെന്നാണ് പരാതിക്കാരി ആരോപിക്കുന്നു.
ഇത് കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ സുഹൃത്ത് പീഡിപ്പിക്കുകയായിരുന്നു. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള യുവതി ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രിയയാകുന്നത്. അഭിനയത്തിനു പുറമേ മോഡലിങ്ങും ചെയ്തുവരുന്നുണ്ട്.