ചങ്ങനാശേരി: കുറിച്ചിയിൽ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നാട്ടകം പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ ഗിരിഷിനെയാണ്(27) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30ന് ചങ്ങനാശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ റ്റി.എസ് പ്രമോദിൻ്റെ നേത്യത്വത്തിലുള്ള സംഘം പരിശോധന നടത്തുമ്പോഴാണ് സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിലായത്.
കഞ്ചാവിൻ്റെ ഉറവിടം സംബന്ധിച്ചു അന്വേഷണത്തിലാന്നെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. അസിസ്റ്റൻ്റെ എക്സൈസ് ഇൻസ്പെക്ടർ റ്റി.എസ് സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ കുമാർ, അമൽ, വനിതാ സിവിൽ എക്സൈസ് ഓഫിസർ നിത്യ വി മുരളി, ഡ്രൈവർ മനിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്ത് പൊൻകുന്നം സബ് ജയിലിലാക്കി.