കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു.
അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് പോക്സോ കോടതി വിധി.
2021 ജൂലൈ ഏഴിനായിരുന്നു സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസിന്റെയും സമീറയുടെയും മകൾ ആയിഷ റനയാണു മരിച്ചത്.
അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.