Timely news thodupuzha

logo

ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം

ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം ഉടുമ്പൻചോലയിൽ നിന്ന് ആരംഭിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വരെ ഉടുമ്പൻചോലയിലായിരിക്കും വാഹനം സഞ്ചരിക്കുക. അഞ്ച് മുതൽ ഒമ്പത് വരെ പീരുമേട്, 12 മുതൽ 17 വരെ ഇടുക്കി, 19 മുതൽ 24 വരെ തൊടുപുഴ, 26 മുതൽ 29 വരെ ദേവികുളം എന്നിവിടങ്ങളിൽ വാഹനം എത്തും.

ഇവിടെ പൊതു ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ പരിശോധനയ്ക്ക് വിധേയമാക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം, ഫോൺ – 04862 220066.

Leave a Comment

Your email address will not be published. Required fields are marked *