Timely news thodupuzha

Author name: timely news

മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പരക്കെ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ശനിയാഴ്ച കടലിൽ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത‍യുള്ള കാറ്റിന് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി

മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

ശസ്ത്രക്രിയ പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ പിഴവിനെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസ് വാഹനം തടഞ്ഞെന്ന് ആരോപിച്ച് വനിതാ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസിൻ്റെ ഔദ‍്യോഗിക കൃത‍്യനിർവഹണം തടസപ്പെടുത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് വനിതാ പ്രവർത്തകർ പൊലീസ് വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്.

ശസ്ത്രക്രിയ പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു Read More »

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: സർ‌ക്കാർ‌ – അർധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് തടഞ്ഞത്. കോടതി ഉത്തരവ് മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവി ഉറക്കിയതെന്ന് ആരോപിച്ച് നടപടി. ജനുവരി മൂന്നിനാണ് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. ഇത് ശരിവച്ച കോടതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു Read More »

കേരളത്തിൽ‌ പുരുഷ കമ്മീഷനെ നിയമിക്കാൻ‌ സമയമായിട്ടില്ലെന്ന് പി സതീദേവി

പത്തനംതിട്ട: കേരളത്തിൽ‌ പുരുഷ കമ്മീഷനെ നിയമിക്കാൻ‌ സമയമായിട്ടില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സ്ത്രീകൾക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നടപ്പാക്കിയതെന്നും സതീദേവി പറഞ്ഞു. കേരള വനിതാകമ്മിഷൻ, പത്തനംതിട്ട പ്രസ്‌ക്ലബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച കേരള വനിതാകമ്മിഷൻ മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകവെയാണ് സതീദേവിയുടെ പ്രതികരണം. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുള്ള രാജ്യത്ത് സ്ത്രീസംരക്ഷണനിയമത്തിന് ഏറെ പ്രസക്തിയുണ്ട്. സ്ത്രീപീഡന കേസുകളിൽ

കേരളത്തിൽ‌ പുരുഷ കമ്മീഷനെ നിയമിക്കാൻ‌ സമയമായിട്ടില്ലെന്ന് പി സതീദേവി Read More »

വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു

കോടിക്കുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(CSR) 2025 – 2026 സാമ്പത്തിക വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി, എസ്.ബി.ഐ. തൊടുപുഴ റീജണൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നെടുമറ്റം ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് എസ്.ബി.ഐ. റീജണൽ മാനേജർ നെഫിൻ ക്രിസ്റ്റഫർ ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ കൈമാറുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം സാമൂഹിക ഇടപെടലുകൾ സമൂഹത്തിൽ ദീർഘകാല മാറ്റങ്ങൾ

വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു Read More »

ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം, ഡോക്റ്റർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രോഗിയുടെ വയറ്റിൽ കുടുങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സർക്കാരിനെതിരേയും ആശുപത്രി അധികൃതർക്കെതിരേയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരേ ബലംപ്രയോഗിച്ച് പുറത്താക്കി.

ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവം, ഡോക്റ്റർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം Read More »

അമിത് ഷാക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

ലഖ്നൗ: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിൽ ഹാജരായി. 2018ൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് രാഹുൽ നേരിട്ട് ഹാജരായത്. രാജ്യസഭ എംപി പ്രമോദ് തിവാരി, കോൺഗ്രസ് എംഎൽഎ ആരാധന മിശ്ര, ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് തുടങ്ങിയ പ്രമുഖ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. 2018ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളുരൂവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ഇതെതുടർന്ന 2018

അമിത് ഷാക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി Read More »

ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; സർജറി നടത്തിയത് ഡോക്ടർ ഷാഹിദ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം നിർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളെജ് സൂപ്രണ്ട്. വിഷയം അന്വേഷിക്കാൻ നാലംഗ സമിതിയെ ചുതലപ്പെടുത്തിയിട്ടുണ്ട്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ‌ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടന്നത്. ആ ഡോക്റ്റർ‌ ഇപ്പോഴും സർവീസിലുണ്ടെന്നും ഇവിടെ നിന്ന് ട്രാൻസ്ഫർ ആയി പോയെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവം ആരും ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടില്ല. അഡ്മിറ്റ് ആകാൻ പറയുകയും ചെയ്തെങ്കിലും ഉഷ തയ്യാറായില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുൻപും

ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; സർജറി നടത്തിയത് ഡോക്ടർ ഷാഹിദ Read More »

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷിക്കുവാൻ പ്രത‍്യേക സംഘം

മലപ്പുറം: മുൻ പൊലീസ് ഉദ‍്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷിക്കാൻ പ്രത‍്യേക സംഘത്തെ നിയോഗിച്ചു. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് കേസിൻറെ അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ഇത് സംഭവിച്ച് ഉത്തരവിറക്കി. ഫിലിപ്പ് മമ്പാടിനെതിരേ ഗുരുതര പരമാർശങ്ങളായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിായാകാത്ത കുട്ടിയെ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾ അധികാര ദുർവിനിയോഗം നടത്തിയതായും കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൊണ്ടു പോയതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷിക്കുവാൻ പ്രത‍്യേക സംഘം Read More »

പന്തീരങ്കാവിൽ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു

പന്തീരങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പന്തീരങ്കാവ് പൊലീസ് പിടികൂടി. കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷാണ്(27) പിടിയിലായത്. പുത്തൂർമഠം താമസിക്കുന്ന 17 വയസുള്ള പെൺകുട്ടിയോട് പ്രതി ഗുരുതരമായ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

പന്തീരങ്കാവിൽ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു Read More »

ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഉഷയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്. വളരെ വേദന ഉണ്ടാക്കുന്ന സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫീസർക്ക് ലഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാൻ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നിയമപരമായി

ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി Read More »

ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോക്ടർ ലളിതാംബിക

ആലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക. ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല. സിസ്റ്റത്തിൻറെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഡോ. ലളിതാംബിക പറഞ്ഞു. വണ്ടാനത്തെ സർജറിയിൽ നിന്നാണോ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ല. പരിശോധന നടത്തിയാലേ അറിയൂ. ഇരുപതു വർഷം മുൻപ് നടന്ന സർജറിയിൽ

ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോക്ടർ ലളിതാംബിക Read More »

തൊടുപുഴ നഗരസഭവികസന സെമിനാര്‍ നടന്നു

തൊടുപുഴ: നഗരസഭയില്‍ 2026 – 2027 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാര്‍ നടന്നു. ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള കരട് പദ്ധതിരേഖ സെമിനാറില്‍ സമര്‍പ്പിച്ചു. പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായുള്ള നഗരസഭയുടെ 2026 – 2027 വാര്‍ഷിക പദ്ധതിയുടെ രൂപീകരണ പ്രക്രിയയുടെ ഭാഗമായാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്. നഗരാസൂത്രണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഖര മാലിന്യ സംസ്‌കരണം, മാലിന്യ സംസ്‌കരണം,

തൊടുപുഴ നഗരസഭവികസന സെമിനാര്‍ നടന്നു Read More »

വനം വകുപ്പ് രക്ഷപ്പെടുത്തിയ കാട്ടു പന്നി, മൂന്ന് സ്ത്രീ തൊഴിലാളികളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു; മനുഷ്യനേക്കാൾ പന്നിയോട് വനം വകുപ്പിന് സ്നേഹമെന്ന് നാട്ടുകാർ

ഇടുക്കി: വനം വകുപ്പ് രക്ഷപെടുത്തിയ കാട്ടുപന്നി ആക്രമിച്ച് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക് പരുക്ക് . നെടുംകണ്ടം വലിയ തോവാളയിൽ ആണ് സംഭവം .സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വേലിയിൽ കുടുങ്ങി കിടന്ന കാട്ടുപന്നിയെ വനം വകുപ്പ് രക്ഷപെടുത്താൻ ശ്രമിയ്ക്കുന്നതിനിടെയായിരുന്നു സംഭവം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നീർചാൽ ഒരുക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികളെയാണ് കാട്ടു പന്നി ആക്രമിച്ചത്. സമീപത്തെ കൃഷിയിടത്തിന്റെ വേലിയിലാണ് പുലർച്ചെ മുതൽ കാട്ടുപന്നി കുടുങ്ങി കിടന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുളിയൻമല വനം വകുപ്പ്

വനം വകുപ്പ് രക്ഷപ്പെടുത്തിയ കാട്ടു പന്നി, മൂന്ന് സ്ത്രീ തൊഴിലാളികളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു; മനുഷ്യനേക്കാൾ പന്നിയോട് വനം വകുപ്പിന് സ്നേഹമെന്ന് നാട്ടുകാർ Read More »

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും 20ന്

തൊടുപുഴ: എ.കെ.പി.എ തൊടുപുഴ ടൗൺ യൂണിറ്റ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും അൽ അസ്ഹർ ഹോസ്‌പിറ്റലുമായി ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 20ന്(വെള്ളിയാഴ്‌ച) രാവിലെ 9.30ന് എവർഷൈൻ സ്റ്റുഡിയോ അങ്കണത്തിൽ നടക്കും. തൊടുപുഴ ന​ഗരസഭ വൈസ് ചെയർമാൻ കെ ദീപക് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും. എ.കെ.പി.എ ജില്ലാ സെക്രട്ടറി സുനിൽ കളർഗേറ്റ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യോ​ഗത്തിൽ എ.കെ.പി.എ തൊടുപുഴ യൂണിറ്റ് പ്രസിഡൻ്റ് ജോസ് ജെ ആലപ്പാട്ട് അധ്യക്ഷത വഹിക്കും. എ.കെ.പി.എ മേഖല പ്രസിഡൻ്റ്

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും 20ന് Read More »

തൊടുപുഴ നഗര വികസനം; പി.ജെ ജോസഫ്‌ യോഗം വിളിച്ച് ചേർത്തു

തൊടുപുഴ: നഗര വികസനവും ട്രാഫിക്ക് പരിഷ്കാരണവുമായി ബന്ധപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ, കേരളഹോട്ടൽസ് ആൻഡ് ഫുഡ്‌ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ബിൽഡിംഗ്‌ ഓണഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ നൽകിയ നിവേദനത്തിൽ പ്രകാരം പി.ജെ ജോസഫ്‌ യോഗം വിളിച്ച് ചേർത്തു. വർധിച്ചു വരുന്ന ട്രാഫിക് ഉൾപ്പെടെയുള്ള നഗരത്തിൻ്റെ അപര്യാപ്തത പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ് അസ്സറേസിയേഷൻ കേരളഹോട്ടൽസ് ആൻ റ്‌ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ( കെ.എച്ച്.എഫ്.എ ) ബിൽഡിംഗ് ഓണേഴ്‌സ് അസ്സറേസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി നൽകിയ നിവേദനങ്ങളുടെ അടിസ്‌ഥാനത്തിൽ പി

തൊടുപുഴ നഗര വികസനം; പി.ജെ ജോസഫ്‌ യോഗം വിളിച്ച് ചേർത്തു Read More »

കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തച്ചുടക്കാനും, അമൂല്യമായി നമ്മൾ എക്കാലവും കരുതുന്ന മതാതീതമായ നമ്മുടെ ഹൃദയബന്ധങ്ങളെ നശിപ്പിക്കാനുമുദ്ദേശിച്ച് നിർമ്മിച്ച ‘ ദി കേരളാ സ്‌റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നവെന്ന വാർത്തകൾ വ്യാകുലപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഈ സിനിമയുടെ ഒന്നാം ഭാഗം കേരളത്തെ അപഹസിക്കാനും അപമാനിക്കാനും നമ്മുടെ നാടിന്റെ അനുപമമായ സാഹോദര്യത്തെ ഇകഴ്ത്തിക്കാട്ടാനുമായാണ് നിർമ്മിച്ചത്. ഇപ്പോഴിതാ ഒന്നാം ഭാഗത്തെ വെല്ലുന്ന വിധത്തിൽ വെറുപ്പും, ശത്രുതയും, മതവർഗീയതയും കുത്തിനിറച്ച് രണ്ടാം

കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും: രമേശ് ചെന്നിത്തല Read More »

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടത്തി

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 – 2027 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഗ്രാമസഭകളിൽ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തിലെ അംഗങ്ങളാണ് പങ്കെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിസി ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതികളും, ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കുന്ന സംയുക്ത പദ്ധതികളും യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ്കുട്ടി ജോസഫ്,

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടത്തി Read More »

കെ.റ്റി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ ശശി

തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ ശശി രാജിവെച്ചു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാകമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളെജിൻറെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി. കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി. ഗോവിന്ദൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥ പങ്കെടുത്തിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളാലാണ് ജാഥയിൽ നിന്ന്

കെ.റ്റി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ ശശി Read More »

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇറ്റലിക്ക് 169 റൺസ് വിജയലക്ഷ‍്യം

കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇറ്റലിക്ക് 169 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടാനെ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞുള്ളൂ. 46 പന്തിൽ നിന്നും 6 ബൗണ്ടറിയും 4 സിക്സും അടക്കം 75 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിൻറെ ടോപ് സ്കോറർ. ഹോപ്പിനു പുറമെ റോസ്റ്റൻ ചേസും (24), ഷെർഫെയൻ റൂഥർഫോർഡും (24) മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത്. ഷിമ്രോൺ ഹെറ്റ്മെയർ (1),

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇറ്റലിക്ക് 169 റൺസ് വിജയലക്ഷ‍്യം Read More »

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ ബാബു എം.എൽ.എ

കൊച്ചി: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ ബാബു എംഎൽഎ. കോൺഗ്രസ് നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ് ബാബു ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസിൻറെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ മത്സരത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു. 1991 മുതൽ തൃപ്പുണിത്തൂറയിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ട കെ ബാബു 2016ൽ സിപിഎമ്മിലെ എം.സ്വരാജിനോട് മത്സരിച്ച് പരാജയപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ എം. സ്വരാജിനെ പരാജയപ്പെടുത്തി വീണ്ടും

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ ബാബു എം.എൽ.എ Read More »

കാസർ​ഗോഡ് കാഞ്ഞങ്ങാട് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കടപ്പുറം ബാവ നഗർ ഇല്യാസ് നഗറിലെ ഇബ്രാഹിമിനെയാണ്(62) വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മറിയത്തെയാണ് ഇബ്രാഹീം വെട്ടി പരുക്കേൽപ്പിച്ചത്. നിസ്കാര പായയിൽ ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ട മറിയത്തെ അയൽവാസികളാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാർഥിക്കുന്നതിനിടെയാണ് വെട്ടി പരുക്കേൽപ്പിച്ചതെന്നാണ് വിവരം. തലയ്ക്കാണ് വെട്ടേറ്റത്. വീട്ടുകാരും അയൽവാസികളും പള്ളിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. ഇബ്രാഹിമിനെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

കാസർ​ഗോഡ് കാഞ്ഞങ്ങാട് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ മൊബൈൽ കമ്പനികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മൊബൈൽ കമ്പനികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ, ടവർ ലൊക്കേഷൻ അടക്കമുള്ള കാര‍്യങ്ങൾ കൈമാറണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിൻറെ നിർദേശ പ്രകാരമാണ് കോടതിയുടെ നടപടി. അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്പി കോടതിയിൽ ഹാജരാക്കിയിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ മൊബൈൽ കമ്പനികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് Read More »

സി.പി.എം സൈബർ ടീമിൽ തർക്കം

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ തർക്കം. തർക്കത്തെ തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകർ വിട്ടുനിൽക്കുന്നു. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ.മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് മാറി നിൽക്കുന്നത്. നികേഷ് കുമാറിൻറെ ഏകപക്ഷിയ നടപടികളിൽ അതൃപ്തിയാണ് വിട്ടുനിൽക്കാൻ കാരണം. സൈബർ ഇടപെടലുകൾ പാളുന്നുവെന്ന അതൃപ്തി മുഖ്യമന്ത്രിക്കുണ്ട്.

സി.പി.എം സൈബർ ടീമിൽ തർക്കം Read More »

എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല

ന്യൂഡൽഹി: മൈകക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യയിൽ നടക്കുന്ന എഐ ഇംപാക്‌ട് ഉച്ചകോടി 2026ൽ പങ്കെടുക്കില്ല. ഗേറ്റ്സ് ഫൗണ്ടേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനചടങ്ങിൽ ബിൽഗേറ്റ്സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തിക്കൊണ്ട് സംഘടന തന്നെ രംഗത്തെത്തി. ശ്രദ്ധപൂർവമായ വിലയിരുത്തലിന് ശേഷമാണ് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്തതെന്ന് സംഘടന പറയുന്നു. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിൽഗേറ്റ്സും പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെയാണ് എഐ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തത്.

എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല Read More »

വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്ന് ശശി തരൂർ

ന‍്യൂഡൽഹി: വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്ന് ശശി തരൂർ എംപി. എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം ദേശീയത എന്നും തരൂർ പറഞ്ഞു. ഒരു ദേശീയ മാധ‍്യമത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് തരൂർ നിലപാട് വ‍്യക്തമാക്കിയത്. സ്വാതന്ത്ര‍്യ സമരകാലത്ത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരം വിപ്ലവകാരികൾക്ക് വലിയ ആവേശം നൽകിയ ഗാനമായിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് വിവാദങ്ങൾക്ക് ഇടയാക്കിയെന്നും തരൂർ പ്രതികരിച്ചു. ഇന്ത‍്യയിലുള്ള മുഴുവൻ പൗരന്മാരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധ‍്യതിപത‍്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്ന് ശശി തരൂർ Read More »

കർണാടകയിൽ സർക്കാർ ബസുകൾ പണിമുടക്കുന്നു; സമരം ചെയ്യുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ്

ബാംഗ്ലൂർ: കർണാടക ആർടിസി, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻപോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാരാണ് പണിമുടക്കുന്നത്. 38 മാസത്തെ വേതന പരിഷ്കരണ കാലയളവിലെ കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ രംഗത്ത് വന്നിരിക്കുന്നത്. 2024 ജനുവരി ഒന്നുമുതൽ നാലുവർഷത്തെ വേതനക്കരാർ നടപ്പിലാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. മുൻപ് നടത്തിയ പണിമുടക്കിൽ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന സർക്കാർ തൊഴിലാളികൾ‌ക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. പണിമുടക്കിൽ പങ്കെടുക്കാതെ വ്യാഴാഴ്ച ജോലിക്ക് ഹാജരാകാൻ കർണാടക ആർടിസി എംഡി അക്രം പാഷ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.

കർണാടകയിൽ സർക്കാർ ബസുകൾ പണിമുടക്കുന്നു; സമരം ചെയ്യുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് Read More »

കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരായ ദമ്പതികൾ പിടിയിൽ

കോഴിക്കോട്: ജില്ലയിലെ പ്രധാന മയക്കുമരുന്ന് മൊത്ത വിൽപ്പനക്കാരനും ഭാര്യയും പൊലീസ് പിടിയിൽ. ബേപ്പൂർ നടുവട്ടം വായനശാല സ്വദേശികളായ അജ്മൽ വീട്ടിൽ ഡോൺ എന്ന ഇർഫാൻ(32), ഭാര്യ നർഫാന( 22) എന്നിവരേയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ‌ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള മാരകമായ മയക്കുമരുന്ന് എത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. ബ്യൂട്ടിഷനായ നർഫാനയാണ് ലഹരി വാങ്ങാനുള്ള പണം അയച്ചുകൊടുക്കുന്നതും വിറ്റ് ലഭിക്കുന്ന

കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരായ ദമ്പതികൾ പിടിയിൽ Read More »

ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠയിൽ സുരേഷ്ഗോപിയുടെയും മോഹൻലാലിൻറെയും മൊഴിയെടുക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: ശബരിമല കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഭവത്തിൽ കൂടുതൽ പേരിൽ അന്വേഷണസംഘം മൊഴിയെടുത്തു. കൊടിമരത്തിൻറെ നിർമാണം നടത്തിയ അനന്തൻ ആചാരിയിൽ നിന്നും മൊഴിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിയുടെയും മോഹൻലാലിൻറെയും മൊഴിയെടുക്കും. അതേസമയം കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കും. സ്വർണ കൊടിമരം പുനർനിർമാണത്തിനുള്ള അന്വേഷണപുരോഗതി വിജിലൻസും കോടതിയെ അറിയിച്ചു,സ്വർണപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണൽ മെട്രോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ

ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠയിൽ സുരേഷ്ഗോപിയുടെയും മോഹൻലാലിൻറെയും മൊഴിയെടുക്കുമെന്ന് അറിയിപ്പ് Read More »

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര‍്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കൊച്ചി: നടൻ ജയസൂര‍്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. സേവ് ബോക്സ് ആപ്പിൻറെ ബ്രാൻഡ് അംബാസിഡറായിരുന്ന ജയസൂര‍്യയെ ഇഡി രണ്ടു തവണ കേസുമായി ബന്ധപ്പെട്ട് ചോദ‍്യം ചെയ്തിരുന്നു. നടൻറെയും അദ്ദേഹത്തിൻറെ ഭാര‍്യയുടെയും ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയോളം രൂപ എത്തിയതായി നേരത്തെ തന്നെ ഇഡി കണ്ടെത്തിയിരുന്നു. നടൻറെ കൂടുതൽ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ‍്യാപിപ്പിക്കുമെന്ന് ഇഡി വ‍്യക്തമാക്കിയിരുന്നു. സേവ് ബോക്സ് എന്ന പേരിൽ വിവിധ

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര‍്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി Read More »

ആന്ധ്രാപ്രദേശിൽ ഏഴ് വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

അമരാവതി: ആന്ധ്രാപദേശിൽ ഏഴ് വയസുകാരിയെ അയൽവാസിയായ യുവാവ് ബലാത്സംഗം ചെയ്തു കൊന്നു.അന്നമയ്യ ജില്ലയിലെ മദനപ്പള്ളെ നഗരത്തിലാണ് സംഭവം. 30 വയസുകാരനായ കുലവർധൻ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ കുട്ടിയെ പീഡിപ്പിച്ച ശേഷം വെള്ളം നിറച്ചുവെച്ചിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതലാണ് രണ്ടാംക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. സിസിടിവി അടക്കം പരിശോധിക്കുന്നതിനിടെ പ്രതിയുടെ വീട്ടിലെ വീപ്പക്കുള്ളിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യത്തിന് അടിമയായ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതിന്

ആന്ധ്രാപ്രദേശിൽ ഏഴ് വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി Read More »

തൊടുപുഴ മുതൽ മൂലറ്റം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; കോളപ്ര സ്വദേശി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

ഇടുക്കി: റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചു. കുടയത്തൂർ കോളപ്ര കട്ടയ്ക്കൽ ഡെന്നീസ് അബ്രഹാമാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. തൊടുപുഴ മൂലമറ്റം റൂട്ടിൽ മലങ്കര പെരുമറ്റം മുതൽ കാഞ്ഞാർ വരെ 12 കി.മീ ദൂരം ജൽ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി മെയിൻ റേഡിന്റെ പകുതി ഭാഗം കഴിച്ച് പെൻസ്റ്റോക്ക് പൈപ്പുകൾ ഇട്ടിരിക്കുകയാണ്. പൈപ്പിട്ടു കഴിഞ്ഞ ഭാഗങ്ങൾ 2 വർഷത്തിന് ശേഷവും യാത്രയോഗ്യമായ രീതിയിൽ പൂർവ്വ സ്ഥിതിയിൽ ആക്കിയിട്ടില്ല. അപകടങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകേമ്പോൾ

തൊടുപുഴ മുതൽ മൂലറ്റം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; കോളപ്ര സ്വദേശി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി Read More »

ക്രിസ്ത്യൻ മിഷണറിമാർക്ക് ചത്തിസ്ഗഢ് ഗ്രാമങ്ങളിൽ വിലക്കേർപ്പെടുത്തിയ നടപടി, സുപ്രീംകോടതി ഹർജി തള്ളി

ന്യൂഡൽഹി: രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് വിലക്കേർപ്പെടുത്തിയതിനെതിരേ ഗ്രാമകൗൺസിലുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ചത്തിസ്ഗഢ് പോലുള്ള ചില സംസ്ഥാനങ്ങളിലെ ഗ്രാമസഭകൾ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങൾക്കും പ്രാർത്ഥനകൾക്കും വിലക്കേർപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരേയാണ് ക്രൈസ്തവ സംഘടനകൾ കോടതിയെ സമീപിച്ചത്. ബിലാസ്പൂരിലെ ചത്തിസ്ഗഢ് ഹൈക്കോടതിയുടെ 2025 ഒക്ടോബറിലെ വിധിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഈ കേസിൽ സുപ്രീംകോടതി വിലക്കുകളെ അംഗീകരിക്കുകയല്ല മറിച്ച് ഇടപെടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ചൂണ്ടിക്കാട്ടിയത്. എതെല്ലാം ഗ്രാമങ്ങളിലാണ്

ക്രിസ്ത്യൻ മിഷണറിമാർക്ക് ചത്തിസ്ഗഢ് ഗ്രാമങ്ങളിൽ വിലക്കേർപ്പെടുത്തിയ നടപടി, സുപ്രീംകോടതി ഹർജി തള്ളി Read More »

സണ്ണി ജോസഫ് തന്നെ കെ.പി.സി.സി അധ‍്യക്ഷ സ്ഥാനത്ത് തുടരും

ന‍്യൂഡൽഹി: കെ.പി.സി.സി അധ‍്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരും. തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായി സ്ഥാനം ഒഴിയില്ല. അധ‍്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ നിലപാട്. രമേശ് ചെന്നിത്തല കെപിസിസി അധ‍്യക്ഷനായ സമയത്ത് ഹരിപ്പാട് മത്സരിച്ചത് അധ‍്യക്ഷ സ്ഥാനം രാജിവയ്ക്കാതെയാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ വാദം. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായി സണ്ണി ജോസഫ് ബുധനാഴ്ച ഡൽഹിയിലെത്തും. ഇക്കാര‍്യം യോഗത്തിൽ ചർച്ചയായേക്കും.

സണ്ണി ജോസഫ് തന്നെ കെ.പി.സി.സി അധ‍്യക്ഷ സ്ഥാനത്ത് തുടരും Read More »

വിഴിഞ്ഞത്ത് സൗത്ത് ഇന്ത‍്യൻ ബാങ്കിനെതിരെ വ‍്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: സൗത്ത് ഇന്ത‍്യൻ ബാങ്കിനെതിരെ വ‍്യാജ ബോംബ് ഭീഷണി. വിഴിഞ്ഞം മുക്കോലയിലെ ശാഖയിൽ രാവിലെയോടെയാണ് ഇമെയിൽ മുഖേന ഭീഷണി സന്ദേശം എത്തിയത്. ബാങ്കിൽ ബോംബ് വച്ചിട്ടുണ്ടെന്നും 11 മണിയോടെ ജീവനക്കാർ പുറത്തിറങ്ങണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നതെന്നാണ് ബാങ്ക് മാനേജർ വ‍്യക്തമാക്കുന്നത്. ഇതേത്തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.

വിഴിഞ്ഞത്ത് സൗത്ത് ഇന്ത‍്യൻ ബാങ്കിനെതിരെ വ‍്യാജ ബോംബ് ഭീഷണി Read More »

റമദാൻ വ്രതാരംഭം നാളെ

കോഴിക്കോട്: കേരളത്തിൽ വ്യാഴാഴ്ച റംസാൻ ഒന്ന്. ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാൽ, ശഅബാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്ച മുതൽ വ്രതാരംഭം കുറിക്കും. ബുധനാഴ്ച രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ തുടങ്ങും. അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ബുധനാഴ്ച റംസാൻ ഒന്നിലേക്ക് കടന്നു. ഒമാനിൽ വ്യാഴാഴ്ച‍യാണ് വ്രതാരംഭം. സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ വിശുദ്ധ

റമദാൻ വ്രതാരംഭം നാളെ Read More »

പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തുവിനെ ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്തു

മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തുകൃഷ്ണനെ ജയിലിലെത്തി ഇഡി ചോദ്യം ചെയ്തു. നിലവിൽകേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് അനന്തുകൃഷ്ണൻ. സംഭവവുമായി ബന്ധപ്പെട്ട് 1300 ഓളം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ ക്രൈംബ്രാഞ്ചാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ സൗഹചര്യത്തിലാണ് ഇഡി കൂടി കേസിൽ അന്വേഷണം വ്യാപിപ്പിക്കുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനന്തുവിനെ ചോദ്യം ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്.തട്ടിപ്പിലൂടെ ലഭിച്ച പണം എങ്ങോട്ടാണ് മാറ്റിയത്. ഇതിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന

പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തുവിനെ ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്തു Read More »

സംസ്ഥാന സർക്കാറിന്റെ മദ‍്യം 21ന് വിപണിയിലെത്തും

പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് ബ്രാൻഡി ഫെബ്രുവരി 21ന് വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിലാണ് ബ്രാൻഡി ഉത്പാദ്പ്പിക്കുന്നത്. മദ‍്യത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. നേരത്തെ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം ലഭിക്കുമെന്ന തരത്തിൽ ബെവ്കോ പരസ‍്യം നൽകിയിരുന്നു. പിന്നീട് ഇത് വിവാദമാകുകയും ഹൈക്കോടതിയിൽ ഹർജി എത്തുകയും ചെയ്തു. ഇതിനു പിന്നാലെ ഇടക്കാല ഉത്തരവിലൂടെ പേരും ലോഗോയും പ്രഖ‍്യാപിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ ഇങ്ങനെയൊരു പരസ‍്യം നൽകിയിട്ടില്ലെന്നായിരുന്നു ബെവ്കോ കോടതിയിൽ

സംസ്ഥാന സർക്കാറിന്റെ മദ‍്യം 21ന് വിപണിയിലെത്തും Read More »

സാമ്പത്തിക തട്ടിപ്പ് കേസിൽ അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദിനെ അറസ്റ്റ് ചെയ്തു

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിലായി. അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദീനാണ് തൃപ്പുണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. നിർമാതാവ് സരിഗ ആൻറണിയുടെ പരാതിയിലാണ് കേസ്. അഭിലാഷം എന്ന സിനിമയ്ക്ക് 2.25 കോടി രൂപ ചെലവാകുമെന്നാണ് ഷംസുദീൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ് വിശ്വസിപ്പിച്ചതെന്നാണ് നിർമാതാവ് പരാതിയിൽ പറയുന്നത്. പിന്നാലെ കരാറുണ്ടാക്കുകയും ചെയ്തു. എന്നാൽ ഷൂട്ടിങ് തുടങ്ങിയശേഷം ചെലവ് കരാറിൽ പറഞ്ഞ തുകയേക്കാൾ കൂടി. അനാവശ്യമായ കാലതാമസം ഉണ്ടാക്കിയതിലൂടെ 3.25 കോടി രൂപയായി ചെലവ് ഉയർന്നുവെന്നും പരാതിയിൽ പറയുന്നു. സിനിമയുടെ

സാമ്പത്തിക തട്ടിപ്പ് കേസിൽ അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദിനെ അറസ്റ്റ് ചെയ്തു Read More »

തിരുവനന്തപുരത്ത് പൊങ്കാല പ്രമാണിച്ച് മദ‍്യത്തിന് നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മദ‍്യത്തിന് നിയന്ത്രണം. മാർച്ച് രണ്ട് വൈകീട്ട് ആറ് മുതൽ മാർച്ച് മൂന്ന് വൈകീട്ട് ആറ് വരെയാണ് മദ‍്യത്തിന് നിയന്ത്രണമുള്ളത്. കോർ‌പ്പറേഷൻ പരിധിയിലുള്ള എല്ലാ വാർഡുകളിലും വെള്ളാർ വാർഡിലും മദ‍്യവിൽ‌പ്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്റ്റർ അറിയിച്ചു. മാർച്ച് 3നാണ് ആറ്റുകാൽ പൊങ്കാല. അതേസമയം ഭക്ഷ‍്യസ്ഥാപനങ്ങൾ ഭക്ഷ‍്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഭക്ഷ‍്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊങ്കാല പ്രമാണിച്ച് മദ‍്യത്തിന് നിയന്ത്രണം Read More »

വ്യാഴാഴ്ച്ച മുതൽ തെക്കൻ ജില്ലകളിൽ മഴ

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലെ ന്യൂനമർദവും തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയും മൂലം കേരളത്തിൽ ഫെബ്രുവരി 19 മുതൽ 21 വരെ മൂന്നു ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുകയാണിപ്പോൾ. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും വ്യാഴാഴ്ചയോടെ (

വ്യാഴാഴ്ച്ച മുതൽ തെക്കൻ ജില്ലകളിൽ മഴ Read More »

തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

തിരുവനന്തപുരം: തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ മുൻ മന്ത്രി ആൻറണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ഹർജിയിൽ വാദം തുടരും. കേസിൽ ആൻറണി രാജുവിൻറെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതു വരെ തത്കാലത്തേക്ക് മരവിപ്പിച്ചു. എന്നാൽ കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ അയോഗ‍്യത തുടരും. മൂന്നു വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് ആൻറണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ

തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി Read More »

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷം

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ വിപുലമായി ആഘോഷിച്ചു. അക്കാദമികരംഗത്തും കലാ കായിക രംഗത്തും മറ്റ് ഇതര പ്രവർത്തങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കാണ് സമ്മാനങ്ങൾ നൽകിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം പി റ്റി എ പ്രസിഡണ്ടും പുതുതായി തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സണുമായ സാബിറ ജലീലിനെ ഷോൾ അണിയിച്ച് ആദരിച്ചു. തുടർന്ന് സാബിറ ജലീൽ സമ്മാനദാനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് സിസ്റ്റർ മോളി ജോണും അധ്യാപകരും സന്നിഹിതരായിരുന്നു. വിവിധ

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷം Read More »

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല

കൊല്ലം: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ പട്ടിക വരും. സ്ഥാനാർത്ഥി പട്ടിക വേഗത്തിൽ തയ്യാറാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കോൺഗ്രസിൽ ചേരുന്ന എല്ലാവരെയും സ്ഥാനാർത്ഥികളാക്കുമെന്ന് കരുതേണ്ടതില്ലെന്നും പാർട്ടിക്ക് വ്യക്തമായ ഒരു സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന് സ്ഥാനാർത്ഥികളുടെ ക്ഷാമമില്ല. മണിശങ്കർ അയ്യരെ വിലയ്ക്ക് വാങ്ങിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കോൺഗ്രസിനെ വിമർശിക്കുന്നവർക്ക് ഇന്ധനം നൽകുന്നത് അയ്യരുടെ പതിവ് രീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല Read More »

നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടിയാണെന്ന് രമേശ്‌ ചെന്നിത്തല

കൊല്ലം: നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടിയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഇതിലും വലിയ അടി അടുത്തകാലത്തൊന്നും സർക്കാരിന് കിട്ടാനില്ല. തെരഞ്ഞെടുപ്പ് ഒരുക്കം സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമം. കോടതിയെടുത്ത തീരുമാനം ശരിയായ അർത്ഥത്തിലാണ്. സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടിക്കുവേണ്ടി വിടുപണി ചെയ്യിപ്പിക്കുന്നത് നാണം കെട്ട പരിപാടിയാണെന്നും സർക്കാരിന്റെ പണം ഉപയോഗിച്ച് കൊണ്ടുള്ള പാർട്ടി പരിപാടിയാണ് സർവ്വെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടിയാണെന്ന് രമേശ്‌ ചെന്നിത്തല Read More »

അയ്യപ്പ സംഗമത്തിൻ്റെ പേരിൽ തട്ടിപ്പെന്ന് വി.ഡി സതീശൻ

പാലക്കാട്: അയ്യപ്പസംഗമത്തിൻ്റെ പേരിൽ സർക്കാർ നടത്തിയത് വൻ തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 600 പേർ പങ്കെടുത്ത പരിപാടിയിൽ 3000 പേർക്ക് ബ്രേക്ക് ഫാസ്റ്റും 4000 പേർക്ക് ലഞ്ചും 5000 പേർക്ക് ഡിന്നറും നൽകിയെന്ന് പറഞ്ഞ് പണം എഴുതിയെടുത്തിരിക്കുകയാണ്. എല്ലാ തട്ടിപ്പും പുറത്തുകൊണ്ടുവരമെന്നും സതീശൻ ആവശ്യപ്പെട്ടു. വിവാദമായപ്പോൾ സർക്കാർ കയ്യൊഴിക്കുകയാണ്. അയ്യപ്പസംഗമത്തിൻറെ ഫ്ളക്സിൽ മുഖ്യമന്ത്രിയുടെ പടം അയ്യപ്പനെക്കാൾ വലുതായിരുന്നു. ആരൊക്കെ പണം തന്നു ആരുടെയൊക്കെ സ്പോൺസർഷിപ്പ് കിട്ടിയെന്ന് സർക്കാർ വിശദീകരിക്കണം. ദേവസ്വം മന്ത്രി കണക്ക് പുറത്തുവിടണമെന്നും സതീശൻ

അയ്യപ്പ സംഗമത്തിൻ്റെ പേരിൽ തട്ടിപ്പെന്ന് വി.ഡി സതീശൻ Read More »