Timely news thodupuzha

Author name: timely news

പെട്രോളും ഡീസലും വാങ്ങുന്നതിന് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ‌പെട്രോൾ പമ്പുകൾ വഴി, വാണിജ്യ, വ്യാവസായിക, സ്ഥാപന ഉപയോക്താക്കൾ വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്ധന വിതരണം പ്രതിസന്ധിയിലാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാരിൻറെ ഉത്തരവ്. 90 ദിവസം ഉത്തരവ് പ്രാബല‌്യത്തിൽ ഉണ്ടായിരിക്കും. പെട്രോളിയം മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനവിതരണം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഡീസൾ ബൾക്ക് ആയി വാങ്ങുന്നതിന് ലിറ്ററിന് 134 രൂപയാണ് ഡൽഹിയിൽ നൽകേണ്ടത്. എന്നാൽ പെട്രോൾ പമ്പുകളിൽ

പെട്രോളും ഡീസലും വാങ്ങുന്നതിന് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ Read More »

കരിങ്കുന്നത്ത് എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ

തൊടുപുഴ: കരിങ്കുന്നത്ത് എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. ‌കാഞ്ഞിരമറ്റം പള്ളിപ്പാട്ട് വീട്ടിൽ എസ് ശ്രീകുമാറാണ് പ്രതി. കരിങ്കുന്നം പോലീസ് നടത്തിയ പരിശധനയിലാണ് 5.160 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.

കരിങ്കുന്നത്ത് എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ Read More »

ഹോർമുസിൽ ഇന്ത്യൻ നാവിക സേനയുടെ സുരക്ഷ ഉറപ്പ് വരുത്തും

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിനു സമീപം ഇന്ത്യൻ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ ജാഗ്രത പാലിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. ഒമാൻ തീരത്ത് രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഓരോ ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവൽ വ്യക്തമാക്കി. വിദേശത്തെ ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എല്ലാ മന്ത്രാലയങ്ങളും ഏജൻസികളും മിഷനുകളും ഏതു സാഹചര്യത്തിലും പിന്തുണയും സഹായവും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായി

ഹോർമുസിൽ ഇന്ത്യൻ നാവിക സേനയുടെ സുരക്ഷ ഉറപ്പ് വരുത്തും Read More »

ഇന്ത്യൻ ഷൂട്ടിങ്ങ് ഇതിഹാസം അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജസ്പാൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ് ജസ്പാൽ റാണ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഇതിഹാസതാരമായിരുന്നു ജസ്പാൽ. മനു ഭാക്കറിൻറെ പരിശീലകൻ കൂടിയായിരുന്നു ഇദ്ദേഹം. ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങളിൽ റാണ നിരവധി മെഡലുകൾ നേടി. ഇന്ത്യൻ ഷൂട്ടിങ്ങിനുള്ള സംഭാവനകൾക്ക് 1994 ൽ അർജുന അവാർഡും

ഇന്ത്യൻ ഷൂട്ടിങ്ങ് ഇതിഹാസം അന്തരിച്ചു Read More »

മാസപ്പടി കേസിൽ വീണ വിജയന് ഇ.ഡിയുടെ സമൻസ് ലഭിച്ചു

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയന് ഇഡിയുടെ സമൻസ്. ആരോഗ‍്യ പ്രശ്നം മൂലം വെള്ളിയാഴ്ച ഹാജരാകുന്നതിൽ വീണ അവധി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജൂൺ 17 ബുധനാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇഡി സമൻസ് അയച്ചിരിക്കുന്നത്. അതേസമയം, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ അടക്കമുള്ളവരെ തിങ്കളാഴ്ച ചോദ‍്യം ചെയ്യും.

മാസപ്പടി കേസിൽ വീണ വിജയന് ഇ.ഡിയുടെ സമൻസ് ലഭിച്ചു Read More »

മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർ‌ജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. മെമ്മറി കാർഡ്, പെൻ‌ഡ്രൈവ് എന്നിവ രജിസ്റ്റാർക്ക് കൈമാറാൻ നിർദേശിച്ചു. സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്. മുൻപ് രണ്ട് ജഡ്ജിമാർ അതിജീവിതയും ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. നടിയെ ആക്രമിച്ച കേസിൻറെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ

മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി Read More »

സമാധാന കരാറിൽ ഉടൻ ഒപ്പ് വയ്ക്കുമെന്ന് ട്രംപ്, തീരുമാനമായിട്ടില്ലെന്ന് ഇറാൻ

വാഷിങ്ങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും ഈ ആഴ്ച അവസാനത്തോടെ യൂറോപ്പിൽ വച്ച് സമാധാന കരാറിൽ ഒപ്പു വയ്ക്കുമെന്നും പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സമാധാന കരാർ രൂപീകരണം അതിൻറെ അവസാന ഘട്ടത്തിലാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് സമാധാന കരാർ ഒപ്പിടുന്നതിന് സാക്ഷിയാകും. ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹ്റിൻ, കുവൈറ്റ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായെല്ലാം താൻ ചർച്ച നടത്തി കഴിഞ്ഞു. ആണവായുദ്ധം കൈവശം വയ്ക്കില്ലെന്ന് ഇറാൻ ഉറപ്പു

സമാധാന കരാറിൽ ഉടൻ ഒപ്പ് വയ്ക്കുമെന്ന് ട്രംപ്, തീരുമാനമായിട്ടില്ലെന്ന് ഇറാൻ Read More »

കെ.എസ്.ആർ.ടി.സി ബസില്ല; തിങ്കളാഴ്ച്ച ആരംഭിക്കുന്ന സൗജന്യ യാത്ര തൊമ്മൻകുത്തിലെ സ്ത്രീകൾക്ക് സ്വപ്നങ്ങളിൽ മാത്രം

തൊടുപുഴ: വണ്ണപ്പുറം മുതൽ പ്ലാൻ്റേഷൻ, വെൺമറ്റം, ദർഭത്തൊട്ടി, തൊമ്മൻകുത്ത്, നാൽപ്പതേക്കർ, മുളപ്പുറം, കോട്ടക്കവല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറ് കണക്കിന് സ്ത്രീകളാണ് ദിനംപ്രതി വിവിധ ജോലികൾക്കായി പോകുന്നത്. തൊടുപുഴയിലെ വിവിധ ടെക്സ്റ്റയിൽസുകളിലും വരുമാനം കുറഞ്ഞ മറ്റ് ജോലികൾക്കും പോകുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയിലൂടെ പ്രതിമാസം നല്ലൊരു തുക അധികം നിൽക്കും. കൂടാതെ ദൂരസ്ഥലങ്ങളിലേയ്ക്ക് പുതിയ ജോലി തേടുന്നതിനും സൗജന്യ യാത്ര ഉപകാരപ്പെടും. ഇതു വഴി ഒരോ കുടുംബത്തിനും സർക്കാരിന് പ്രതിമാസം 3000 രൂപ വരെ നൽകാനാകും. എന്നാൽ

കെ.എസ്.ആർ.ടി.സി ബസില്ല; തിങ്കളാഴ്ച്ച ആരംഭിക്കുന്ന സൗജന്യ യാത്ര തൊമ്മൻകുത്തിലെ സ്ത്രീകൾക്ക് സ്വപ്നങ്ങളിൽ മാത്രം Read More »

വോട്ടിന്റെ ഭൂരിപക്ഷം ഫോൺ നമ്പരാക്കി റോയി കെ പൗലോസ് എം.എൽ.എ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷം തന്റെ പുതിയ ഫോൺ നമ്പറാക്കി എം.എൽ.എ മാറ്റുകയായിരുന്നു….. കേരളം മുഴുവൻ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിനെതിരെ 23,822 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് വിജയം. വോട്ടുകളുടെ ഭൂരിപക്ഷം അവസാനത്തെ അഞ്ച് അക്കം ആക്കുകയായിരുന്നു. 99470 23822 എന്നതാണ് എം.എൽ.എ യുടെ പുതിയ മൊബൈൽ നമ്പർ. നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന 94474 21666 എന്ന മൊബൈൽ നമ്പറിലും എം.എൽ.എ യെ ലഭ്യമാണ്.

വോട്ടിന്റെ ഭൂരിപക്ഷം ഫോൺ നമ്പരാക്കി റോയി കെ പൗലോസ് എം.എൽ.എ Read More »

2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാനുള്ള അവസരമൊരുക്കി ദൂരദർശൻ സ്പോർട്സ്

തിരുവനന്തപുരം: 2026 ഫിഫ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് ഇരുട്ടടിയെന്നവണ്ണം സീ തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ അതിനിടയിൽ ആരാധകർക്ക് ആശ്വാസവർത്തയുമായി എത്തിയിരിക്കുകയാണ് ദൂരദർശൻ സ്പോർട്സ്. ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാനുള്ള അവസരമാണ് ഡിഡി സ്പോർട്സ് ഒരുക്കുന്നത്. ഇന്ന് അർധരാത്രി ആരംഭിക്കുന്ന 2026 ലോകകപ്പിലെ ഉദ്ഘടന മത്സരം, ക്വാര്‍ട്ടർ ഫൈനല്‍ മത്സരങ്ങൾ, സെമി-ഫൈനൽ മത്സരങ്ങൾ, ഫൈനൽ മത്സരം ദൂരദർശൻ സ്പോർട്സ് സൗജന്യമായി സംപ്രേഷണം ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 9,

2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാനുള്ള അവസരമൊരുക്കി ദൂരദർശൻ സ്പോർട്സ് Read More »

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാളെ വെളുപ്പിന് കണ്ണൂരിലെത്തിക്കും

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (40) മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് (വ്യാഴം) രാത്രി 10.40 ന് ഷാർജയിൽ നിന്നും പുറപ്പെടും. മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും. യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്. കേരള കൃഷി വകുപ്പ് മന്ത്രി റ്റി സിദ്ധീഖിന്റെ ഭാഗത്ത് നിന്നും ഈ

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാളെ വെളുപ്പിന് കണ്ണൂരിലെത്തിക്കും Read More »

പഠിച്ച സ്‌കൂളിൽ പ്രധാന അധ്യാപികയായി സിന്ധു ടീച്ചർ

രാജാക്കാട്: പഠിച്ച സ്‌കൂളിൽ പ്രഥമ അധ്യാപികയായി ചുമതലയേൽക്കുന്ന അപൂർവ്വ സൗഭാഗ്യവുമായി ഒരു ടീച്ചർ. രാജാക്കാട് ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ ആണ് രാജാക്കാട് ഗവ. സ്‌കൂളിൽ ചാർജെടുത്തത്. ഇതേ സ്‌കൂളിൽ വർഷങ്ങളായി കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റൻ്റായും സേവനം ചെയ്ത ശേഷം കഴിഞ്ഞ വർഷമാണ് പ്രമോഷൻ ആയി ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചത്. ഒരു വർഷത്തിന് ശേഷം ഇപ്പോൾ രാജാക്കാട് സ്‌കൂളിലേക്ക് എത്തി. പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാദ്ധ്യാപികയായി വരാൻ

പഠിച്ച സ്‌കൂളിൽ പ്രധാന അധ്യാപികയായി സിന്ധു ടീച്ചർ Read More »

വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലവർഷം വലിയ ദുരന്തങ്ങൾ വാരി വിതറി, വലിയ നാശ നഷ്ടങ്ങൾ ബാക്കി വെച്ചാണ് കടന്നു പോകുന്നത്.ഒരുപാടു ജീവഹാനിയും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. അതിനെക്കാളേറെയാണ് കച്ചവടക്കാർക്ക് ജീവന് തുല്യമായ സാമ്പത്തിക നഷ്ടങ്ങൾ.ഏറ്റവും ചെറിയ ഷോപ്പിൽ പോലും മിനിമം 10 ലക്ഷം രൂപയെങ്കിലും മുതൽ മുടക്കുള്ളവരാണ് വസ്ത്ര വ്യാപാരികൾ. കടയിൽ വെള്ളം കയറിപോയാൽ പിന്നെ ഒന്നിനും ഉപയോഗിക്കാനാകാത്തവയാണ് വസ്ത്രങ്ങൾ. ഒരുപാട് വസ്ത്ര വ്യാപാരികൾ ഇക്കാലയളവിൽ ജീവിതം വഴി മുട്ടുന്ന അളവിൽ സാമ്പത്തിക ബാധ്യതകളിൽ ആയി പോയിട്ടുണ്ട്.

വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു Read More »

എഥനോൾ ചേർത്ത പെട്രോളിന് നികുതിയിളവ്

ന്യൂഡൽഹി: ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ധന വില കുറയ്ക്കുന്നതിൻറെ ഭാഗമായാണ് നീക്കം. പെട്രോളിൽ 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ കലർത്തിയാൽ എക്സൈസ് തീരുവ ഉണ്ടായിരിക്കില്ല. റോഡ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ഇ85 പെട്രോൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിൻറെ

എഥനോൾ ചേർത്ത പെട്രോളിന് നികുതിയിളവ് Read More »

കേരളത്തിൽ മഴ തുടരും: ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. വെള്ളിയാഴ്ചയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച കൂടി തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട്

കേരളത്തിൽ മഴ തുടരും: ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ അനർഥങ്ങളുണ്ടാവുമെന്ന് പറയുന്ന മുരളീധരൻറെ പഴയ വീഡിയോ കുത്തിപ്പൊക്കി നെറ്റിസൺസ്

തിരുവനന്തപുരം: കേരളത്തിൽ നിപയും കൊറോണയുടമടക്കം സ്ഥിരീകരിച്ചതിനെക്കുറിച്ചുള്ള ആരോഗ്യമന്ത്രി കെ മുരളീധരൻറെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഇടതു ഹാൻഡിലുകളാണ് വീഡിയോ വീണ്ടും പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഷിഗല്ലയും നിപയുമാടക്കം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്. എരണം കെട്ടവർ നാടു ഭരിച്ചാൽ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021 ൽ മുരളീധരൻ പറഞ്ഞിരുന്നത്. മര്യാദയ്ക്ക് ഒരു ആഘോഷവും സംസ്ഥാനത്ത് നടന്നിട്ട് വർഷങ്ങളായെന്നും ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ അനർഥങ്ങൾ‌ സംഭവിക്കുമനമെന്നും മുരളീധരൻ പറഞ്ഞിരുന്നു. അടുത്തകാലത്ത് നിപ എന്നൊരു രോഗം

ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ അനർഥങ്ങളുണ്ടാവുമെന്ന് പറയുന്ന മുരളീധരൻറെ പഴയ വീഡിയോ കുത്തിപ്പൊക്കി നെറ്റിസൺസ് Read More »

വനം മന്ത്രിക്ക് വിവരമില്ലെന്നും വേണ്ടി വന്നാൽ വന്യജീവികളെ കൊല്ലണമെന്നും എം.എം മണി

ഇടുക്കി: മനുഷ്യ ജീവന് തടസമായി വരുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും വേണ്ടി വന്നാൽ കൊല്ലണമെന്നും സിപിഎം നേതാവ് എം.എം. മണി. വന്യജീവി ആക്രമണത്തിൽ ഒറ്റമൂലി ഇല്ലെന്ന വനം മന്ത്രി ഷിബു ബേബി ജോണിൻറെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മണി. വനം മന്ത്രിക്ക് വിവരമില്ലെന്നും മണി പറഞ്ഞു. ഹൈറേഞ്ച് മേഖലയിൽ പണ്ടു കാലം മുതൽ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് മുൻ മന്ത്രിയുടെ വിവാദ പ്രസ്താവന.

വനം മന്ത്രിക്ക് വിവരമില്ലെന്നും വേണ്ടി വന്നാൽ വന്യജീവികളെ കൊല്ലണമെന്നും എം.എം മണി Read More »

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഓടകൾ നിറഞ്ഞു കവിഞ്ഞ് മലിഞ്ഞ ജലം റോഡിലൂടെ ഒഴുകുന്നു

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിന്റെ പാലം മുതൽ പശുമല കവലയിലെ സ്പ്രിംഗ്ഡാല റിസോർട്ടിന്റെ ഭാഗം വരെയുള്ള ഓടകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി മഴക്കാലം എത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല, ശക്തമായ മഴയിൽ ഓടയിലൂടെ വെള്ളം ഒഴുകി പോകാൻ സാധിക്കാതെ റോഡിലൂടെയാണ് ഒഴുകുന്നത്.. അതും കൂടാതെ വണ്ടിപ്പെരിയാർ മുസ്ലിം പള്ളിയിലേക്ക് പോകുന്ന പാതയിൽ ഒട്ടനവധി ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയുമായ വണ്ടിപ്പെരിയാർ മേലെ കൂടല്ലൂർ ഭാഗത്ത് ഓട നിറഞ്ഞു ഒഴുകുവാൻ തുടങ്ങിയിട്ട് മാസങ്ങളായി. കാൽനട യാത്രയും

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഓടകൾ നിറഞ്ഞു കവിഞ്ഞ് മലിഞ്ഞ ജലം റോഡിലൂടെ ഒഴുകുന്നു Read More »

കുമാരമംഗലം ഗവ. എൽ.പി സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി സംഘടിപ്പിച്ചു

തൊടുപുഴ: ഇൻസ്റ്റല്ലേഷൻ പ്രോജെക്ടിന്റെയും സാമൂഹ്യസേവനത്തിന്റെയും വിദ്യാഭ്യാസ പിന്തുണാ പ്രവർത്തനങ്ങളുടെയും ഭാഗമായി കുമാരമംഗലം ഗവൺമെന്റ് എൽ.പി. സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി വിജയകരമായി സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കായി വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് അവരുടെ പഠനത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൺ അജീവ് പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് തൊടുപുഴ പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ ചെട്ടി പ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ ഷാമോൻ ലൂക്ക് എന്നിവർ

കുമാരമംഗലം ഗവ. എൽ.പി സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി സംഘടിപ്പിച്ചു Read More »

അമൃതാനന്ദമയി മഠത്തിലെ ഊട്ടോളി രാമനെ സർക്കാർ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഊട്ടോളി രാമനെന്ന ആനയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സുരക്ഷിതമായി പാർപ്പിക്കണമെന്ന് സുപ്രാീം കോടതി ഉത്തരവിട്ടു. തർക്കത്തിൽ അന്തിമ വിധി വരെ വനം വകുപ്പ് ആനയെ സംരക്ഷിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആനയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, എസ് സി ശർമ എന്നിവരടങ്ങുന്ന ബെഞ്ചിൻറെ ഉത്തരവ്. കോടതി ഉത്തരവ് ലംഘിച്ച് ആനയെ ക്ഷേത്രപരിപാടികളിൽ പങ്കെടുപ്പിച്ചുവെന്നും സാമ്പത്തിക

അമൃതാനന്ദമയി മഠത്തിലെ ഊട്ടോളി രാമനെ സർക്കാർ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി Read More »

എ ഹേമചന്ദ്രൻ കേരള പോലീസിന്റെ റോൾ മോഡൽ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ കേരള പോലീസിലെ റോൾ മോഡൽ ഉദ്യോഗസ്ഥനാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എ. ഹേമചന്ദ്രൻ രചിച്ച ‘അധികാരത്തിന്റെ വഴി അനീതിയുടെയും’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട്ടുജോലിക്കിടെ വ്യാജ മോഷണക്കുറ്റം ആരോപിക്കപ്പെട്ടപ്പോൾ പോരാടി നീതി നേടിയെടുത്ത നെടുമങ്ങാട് സ്വദേശിനി ബിന്ദുവിന് പുസ്തകം നൽകിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്.ചെയ്യുന്ന കാര്യങ്ങളിലെ ശരിയും തെറ്റും കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനാണ് എ. ഹേമചന്ദ്രനെന്ന് മന്ത്രി പറഞ്ഞു. പോലീസ് ഉപദേഷ്ടാവായി

എ ഹേമചന്ദ്രൻ കേരള പോലീസിന്റെ റോൾ മോഡൽ: രമേശ് ചെന്നിത്തല Read More »

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസം ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയുടെ ശക്തിക്കനുസരിച്ച് വിവിധി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർ‌ട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസം ഓറഞ്ച് അലർട്ട് Read More »

കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ബീഫ് വിപണി പ്രതിസന്ധിയിൽ. കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പോത്തുകൾ എത്താത്തതാണ് ബീഫ് ക്ഷാമത്തിന് കാരണമായത്. പല പ്രദേശങ്ങളിലും ബീഫ് തീരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. തമിഴ്നാട്ടിൽ നിന്നും കന്നുകാലികൾ കേരളത്തിലെത്താത്തതും ആന്ധ്രാപ്രദേശിലും കർണാടകയിലും ഗോ സംരക്ഷണത്തിൻറെ പേരിൽ കന്നുകാലികളെ തടയുന്നതുമാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണം. മാത്രമല്ല, ലോകമാർക്കറ്റിൽ ഇന്ത്യൻ പോത്തിറച്ചിക്ക് വലിയ ഡിമാൻറാണ്. അതിനാൽ കയറ്റുമതി സ്ഥാപനങ്ങൾ ഗ്രാമീണമേഖലകളിൽ വരെ എത്തി പോത്തുകളെ വാങ്ങിക്കൊണ്ടുപോകുന്നു. ഇതും ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ദിവസവും ഒന്നരലക്ഷത്തോളം കന്നുക്കൾ എത്തിയിരുന്ന

കേരളത്തിൽ ബീഫ് ക്ഷാമം രൂക്ഷം Read More »

നടിയെ ആക്രമിച്ച സംഭവം; മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം, ഹർജി പരി​ഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറികാർഡ് കോടതി കസ്റ്റഡിയിൽ നിന്ന് അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ആദ്യം ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതോടെ അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ചിനു മുന്നിലെത്തും. നടിയെ ആക്രമിച്ച കേസിൻറെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഹർജി. മെമ്മറി കാർഡ്

നടിയെ ആക്രമിച്ച സംഭവം; മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം, ഹർജി പരി​ഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി Read More »

വണ്ടിപ്പെരിയാറിലെ വാട്ടർ അതോറിറ്റിയുടെ മോട്ടർ കത്തിപ്പോയി; കുടിവെള്ളം മുടങ്ങിയേക്കും

ഇടുക്കി: കുടിവെള്ള വിതരണത്തിന് വിവിധങ്ങളായ തടസ്സങ്ങളാണ് വണ്ടിപ്പെരിയാർ മേഖലയിൽ കാണുന്നത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ചാണ് ടൗണിലെ ഒട്ടുമിക്ക ആളുകളും കഴിയുന്നത്. ഇതിനായി കഴിഞ്ഞ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഡിവിഷൻ മെമ്പറായിരുന്ന പി എം നൗഷാദ് ഈ പ്രശ്നം പരിഹരിക്കുന്നതിന് 20 ലക്ഷം രൂപയുടെ 60 എച്ച്പി മോട്ടർ വാങ്ങി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതും ഒരുതവണ മാത്രമാണ് പ്രവർത്തിച്ചത് പിന്നീട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ ഈ മോട്ടോർ പ്രവർത്തനം രഹിതമായി തന്നെ തുടരുകയാണ്.

വണ്ടിപ്പെരിയാറിലെ വാട്ടർ അതോറിറ്റിയുടെ മോട്ടർ കത്തിപ്പോയി; കുടിവെള്ളം മുടങ്ങിയേക്കും Read More »

കാൻസർ ബാധിച്ചിട്ടും ചികിത്സ തേടാതെ രണ്ടു വർഷം കൂടി ജീവിച്ച റ്റി.വി ജോസഫെന്ന കാലായിൽ സാറിൻ്റെ ഓർമ്മകളിലൂടെ…

വാഴക്കുളം: ശിഷ്യരും നാട്ടുകാരും സ്നേഹപൂർവ്വം കാലായിൽ സാർ എന്ന് വിളിച്ചിരുന്ന വാഴക്കുളം കാലായിൽ റ്റി.വി ജോസഫ്(മുൻ അധ്യാപകൻ, ഐ.എം.എച്ച്.എസ്, കലൂർ – 83) യാത്രയാകുന്നത് സമൂഹത്തിന് ഒട്ടേറെ സന്ദേശങ്ങൾ നൽകിയാണ്. രണ്ടു വർഷം മുമ്പാണ് തനിക്ക് ലിവറിനും, കിഡ്ണിക്കും കാൻസർ ആണന്നറിഞ്ഞത്. എന്നാൽ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ അത്ഭുതപ്പെടുത്തികൊണ്ട് തനിക്ക് ഒരു വിധ ചികിൽസകളും വേണ്ടായെന്ന തീരുമാനം എടുക്കുകയായിരുന്നു റ്റി.വി ജോസഫ്. അദ്ദേഹം രചിച്ച ഒരു പുസ്തകത്തിൽ ഈ രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുമുണ്ട്. കുടുംബവും അദ്ദേഹത്തിന്റെ നിലപാടുകൾ അംഗീകരിച്ചു. ഒരു

കാൻസർ ബാധിച്ചിട്ടും ചികിത്സ തേടാതെ രണ്ടു വർഷം കൂടി ജീവിച്ച റ്റി.വി ജോസഫെന്ന കാലായിൽ സാറിൻ്റെ ഓർമ്മകളിലൂടെ… Read More »

അർജൻ്റീന ‘തൂഫാനാകും’, പണ്ട് ഗോളിയായിരുന്നു; ഫുട്ബോൾ കഥകൾ പങ്കുവച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫിഫ ലോകകപ്പിൽ അർജൻ്റീന ‘തൂഫാൻ’ ആകുന്നതും കാത്തിരിക്കുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പണ്ടേ ഫുട്ബോൾ പ്രേമിയായിരുന്ന താൻ കുട്ടിക്കാലത്ത് കളിക്കുമ്പോൾ ഗോളിയായിരുന്നു. എതിരാളികളുടെ നീക്കം മുന്നിൽ കണ്ട് ഗോൾ തടയുകയാണ് ലക്ഷ്യം. മറഡോണയിൽ തുടങ്ങി മെസ്സി വരെ എത്തി നിൽക്കുന്ന അർജൻ്റീനിയൻ താരനിര എന്നും ഇഷ്ടമാണ്. 36 വർഷത്തെ കാത്തിരിപ്പിനു ശേഷം ഖത്തർ ലോകകപ്പിൽ അർജൻ്റീന ചരിത്രം കുറിച്ചു. ഇക്കുറി മെക്സികോ-അമേരിക-കാനഡ ലോകകപ്പിൽ കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലോകകപ്പിൻ്റെ പശ്ചാത്തലത്തിൽ

അർജൻ്റീന ‘തൂഫാനാകും’, പണ്ട് ഗോളിയായിരുന്നു; ഫുട്ബോൾ കഥകൾ പങ്കുവച്ച് രമേശ് ചെന്നിത്തല Read More »

മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവ്വേദത്തിലൂടെ; ഡോ. കൃഷ്ണ സേതുലക്ഷ്മി എഴുതുന്നു

ലേഖനം:– ഡോ. കൃഷ്ണ സേതുലക്ഷ്മി ബി.എ.എം.എസ് എം.ഡി കേരളത്തിൽ മഴക്കാലം ആരംഭിക്കുന്നത് ഏതാണ്ട് മെയ് മാസം അവസാനത്തോടെയാണ്. മൺസൂൺ എന്നറിയപ്പെടുന്ന ഈ മഴക്കാലം വേനൽക്കാലത്തേ തുടർന്ന് പെട്ടെന്നുണ്ടാകുന്നതും ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തുടർച്ചയായി നൂണ്ട് നിൽക്കുന്നതുമാണ്. മൺസൂണിന് ശേഷം ഒരു മാസക്കാലത്തോളം തുലാവർഷം എന്ന് അറിയപ്പെടുന്ന മഴക്കാലവും ഉണ്ട്. അതികഠിനമായ വേനൽചൂട് മാത്രമല്ല മഴക്കാലത്ത് പോലും തെളിയുന്ന വെയിലിന് അസഹ്യമായ ചൂട് നമുക്ക് അനുഭവപ്പെടുന്നു. തപിച്ച് കിടക്കുന്ന ഭൂമിയിലേക്ക് പെടടെന്ന് മഴ പെയ്യുമ്പോഴുണ്ടാകുന്ന കാലാവസ്ഥ

മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവ്വേദത്തിലൂടെ; ഡോ. കൃഷ്ണ സേതുലക്ഷ്മി എഴുതുന്നു Read More »

ലക്ഷ്മിപ്രിയക്കെതിരേ അൻസിബ നൽകിയ പരാതിയിൽ ക‍ഴമ്പില്ലെന്ന് പൊലീസ്

കൊച്ചി: നടി അൻസിബ ലക്ഷ്മിപ്രിയക്കെതിരേ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുകമാത്രമാണ് ചെയ്തതെന്നും പൊലീസ് പറയുന്നു. പരാതിയിൽ കേസെടുക്കാനാവില്ലെന്ന് കാട്ടി തൃക്കാക്കര എസിപി കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി. അതേസമയം, നടി ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരേ നൽകിയ പരാതിയിലും കഴമ്പില്ലെന്ന് പൊലീസ് പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവരുത്തി ഒരു മണിക്കൂർ മാത്രമാണ് പൊലീസ് സംസാരിച്ചത്. പിന്നാലെ പരാതി ഒത്തുതീർപ്പാക്കി വിടുകയാണ് ചെയ്തെന്നുമാണ് റിപ്പോർട്ടിൽ പറ‍യുന്നത്.

ലക്ഷ്മിപ്രിയക്കെതിരേ അൻസിബ നൽകിയ പരാതിയിൽ ക‍ഴമ്പില്ലെന്ന് പൊലീസ് Read More »

കെ.എസ്.ആർ.റ്റി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ജൂൺ 15 മുതൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര നൽകുന്നത്. പ്രിയദർശിനി എന്നാണ് പദ്ധതിക്ക് പേരുനൽകിയിരിക്കുന്നത്. വരുമാനമോ, പ്രായമോ പരിഗണിക്കാതെയാവും ആനുകൂല്യം നൽകുക എന്ന് സർക്കാർ അറിയിച്ചു. ട്രാൻസ്ജെൻഡേഴ്സിനും യാത്ര സൗജന്യമായിരിക്കും. ഇതോടെ ഒരു മാസം 70 മുതൽ 80 കോടി രൂപവരെ കെഎസ്ആർടിസിക്ക് നഷ്ടം വരും. ഈ തുക സർക്കാർ നൽകും. ഇപ്പോൾ പ്രതിമാസം സർക്കാർ കെഎസ്ആർടിസിക്ക് ശമ്പളത്തിനും പെൻഷനുമായി

കെ.എസ്.ആർ.റ്റി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി Read More »

തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച് ഭിക്ഷാടനം

ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട 14 കാരൻറെ വെളിപ്പെടുത്തലിൽ കേസെടുത്ത് അന്വേഷണം നടത്താൻ എസ്പിക്ക് ശിശുക്ഷേമസമിതിയുടെ നിർദേശം. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ ഗീത പ്രതികരിച്ചു. നിലവിൽ കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷ‍ണത്തിലാണ്. തൂത്തുക്കുടിയിലെ അനാഥാലയത്തിൽ നിന്നാണ് ഈ കുട്ടിയെ ഹരിപ്പാട് എത്തിച്ചത്. കുട്ടിക്കൊപ്പം അനുജനുമുണ്ടായിരുന്നു. അനുജൻ ഇപ്പോഴും ഭിക്ഷാടനസംഘത്തിനൊപ്പമാണെന്നാണ് കുട്ടിയുടെ മൊഴി. സംസ്ഥാന വ്യാപക റാക്കറ്റാണിതെന്നാണ് കുട്ടി പറയുന്നത്. തമിഴ്നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് ഭിക്ഷാടനത്തിനായി കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. കേരളത്തിൽ ഹോസ്റ്റർ സൗകര്യത്തോടെ

തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച് ഭിക്ഷാടനം Read More »

പത്ത് വർഷത്തെ ശബരിമലയിലെ വഴിപാടുകളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ വഴിപാടുകൾക്ക് ആവശ്യമായ പൂജ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. കഴിഞ്ഞ 10 വർഷമായി അഷ്ടാഭിക്ഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. നിലവിലെ നടപടിക്രമങ്ങൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ

പത്ത് വർഷത്തെ ശബരിമലയിലെ വഴിപാടുകളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി Read More »

സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. പവന് 3160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 395 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയും ഗ്രാമിന് 13,645 രൂപയുമായി. കഴിഞ്ഞ കുറച്ചു ദിവസമായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വർണ വിലയിൽ ചൊവ്വാഴ്ച്ച വർധനവുണ്ടായിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ച ശേഷമാണ് ബുധനാഴ്ച്ച കുത്തനെ ഇടിഞ്ഞത്. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. കൂടാതെ

സ്വർണ വിലയിൽ വൻ ഇടിവ് Read More »

സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

മൂലമറ്റം: സംസ്‌കാരവേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ തല ഉദ്ഘാടനം തുടങ്ങനാട്ടിൽ കെ.എസ്.എസ്.റ്റി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ നിർവ്വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡൻ്റ് റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഫാദർ ജീവൻ കദളിക്കാട്ടിൽ, ലിൻ്റ എസ് പുതിയാപറമ്പിൽ, തോമസ് കിഴക്കേപറമ്പിൽ, ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിന് ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികളായ ടോം കണയങ്കവയൽ, ഷാനി ബെന്നി, ഫ്രാൻസീസ് കരിമ്പാനി, ജോസ്

സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി Read More »

കെ.എസ്.ആർ.റ്റി.സി സൗജന്യ യാത്ര നടപ്പാക്കുന്നതിൽ സർക്കാരിൻ്റെ വ്യക്തമായ തീരുമാനം ഉടൻ അറിയാം

തിരുവനന്തപുരം: കെഎസ്ആർറ്റിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ. ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. യുഡിഎഫിൻറെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്നുള്ളത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി. സൗജന്യ യാത്രയിലൂടെ ക‌െഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം

കെ.എസ്.ആർ.റ്റി.സി സൗജന്യ യാത്ര നടപ്പാക്കുന്നതിൽ സർക്കാരിൻ്റെ വ്യക്തമായ തീരുമാനം ഉടൻ അറിയാം Read More »

മസ്തിഷ്‌കത്തിന്റെ രഹസ്യ ഭാഷ; ആന്റണി പുത്തൻപുരക്കൽ എഴുതുന്നു

ആന്റണി പുത്തൻപുരക്കൽ മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിപ്പമേറിയതും വികാസപരമായി ഏറ്റവും പുരോഗമിച്ചതുമായ ഘടകമാണ് അഗ്രമസ്തിഷകപാളി (frontal lobe). ഇത് നമ്മുടെ നെറ്റിയുടെ തൊട്ടുപിന്നിലായി സ്ഥിതിചെയ്യുന്നു. ഉയർന്ന തലത്തിലുള്ള വൈജ്ഞാനിക പ്രവർത്തനങ്ങളുടെ (higher-order cognitive processes) കേന്ദ്രമായ ഈ ഭാഗം, മനുഷ്യന്റെ ചിന്ത, വികാരം, പ്രവൃത്തി എന്നിവയെ ഏകോപിപ്പിക്കുന്ന ഒരു നിർണായക നിയന്ത്രണ ഘടകമായി പ്രവർത്തിക്കുന്നു.അഗ്രമസ്തിഷകപാളിയിൽ സ്വമേധയായുള്ള പേശിചലനങ്ങളെ നിയന്ത്രിക്കുന്ന പ്രാഥമികവും ദ്വിതീയവുമായ മോട്ടോർ മേഖലകൾ ഉൾക്കൊള്ളുന്നു. ഇതോടൊപ്പം, ഉള്ളിൽ രൂപപ്പെടുന്ന ആശയങ്ങളെ ഭാഷാരൂപത്തിൽ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഭാഷാനിർമ്മാണവുമായി

മസ്തിഷ്‌കത്തിന്റെ രഹസ്യ ഭാഷ; ആന്റണി പുത്തൻപുരക്കൽ എഴുതുന്നു Read More »

ഭരണഘടന ഭേദഗതി; മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കാൻ എൻ.ഡി.എ സഖ്യം കരുനീക്കങ്ങൾ ശക്തമാക്കുന്നു

ന്യൂഡൽഹി: പാർലമെൻറിൽ നിർണായക ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ (NDA) സഖ്യം കരുനീക്കങ്ങൾ ശക്തമാക്കുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ (TMC) ഉണ്ടായ അപ്രതീക്ഷിത വിമത നീക്കങ്ങളാണ് കേന്ദ്ര സർക്കാരിന് ഇപ്പോൾ പുതിയ പ്രതീക്ഷകൾ നൽകുന്നത്. ഇതോടെ വരാനിരിക്കുന്ന പാർലമെൻറിൻറെ വർഷകാല സമ്മേളനത്തിൽ, നേരത്തെ പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബില്ലും (Delimitation Bill) വനിതാ സംവരണ ബില്ലും വീണ്ടും അവതരിപ്പിക്കാനുള്ള ചർച്ചകൾ

ഭരണഘടന ഭേദഗതി; മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കാൻ എൻ.ഡി.എ സഖ്യം കരുനീക്കങ്ങൾ ശക്തമാക്കുന്നു Read More »

ഇന്ത്യക്കാർക്ക് ആശ്വാസം നൽകി കൊണ്ട് ട്രംപിൻറെ ഉത്തരവ് കോടതി വെട്ടി

ബോസ്റ്റൺ: അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും മറ്റ് വിദേശ ഉദ്യോഗാർഥികൾക്കും വൻ ആശ്വാസം നൽകിക്കൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ നിർണായക വിധി. എച്ച്-1ബി (H-1B) വിസ അപേക്ഷകൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളറിൻറെ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വൻ ഫീസ് വർധന മാസച്യുസെറ്റ്സിലെ ബോസ്റ്റൺ ഫെഡറൽ കോടതി റദ്ദാക്കി. ഈ ഫീസ് വർധനവ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്

ഇന്ത്യക്കാർക്ക് ആശ്വാസം നൽകി കൊണ്ട് ട്രംപിൻറെ ഉത്തരവ് കോടതി വെട്ടി Read More »

ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ​ഗാന്ധിയും ജോൺ ബ്രിട്ടാസും തമ്മിൽ വാക്പോര്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സിപിഎം വിരുദ്ധ ആരോപണങ്ങളിൽ ഇന്ത്യ മുന്നണി യോഗത്തിൽ അതൃപ്തി അറിയിച്ച് സിപിഎം പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസ് എംപി. സിപിഎം – ബിജെപി ഡീൽ, ഇടതുപക്ഷം ഇടതുപക്ഷ‍മല്ലാതായി തുടങ്ങിയ രാഹുലിൻറെ പരാമർശങ്ങളെയാണ് ബ്രിട്ടാസ് ചോദ്യം ചെയ്തത്. യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി ഡി. രാജയും ബ്രിട്ടാസിനെ പിന്തുണച്ചു. താൻ സംസാരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദാനി ഗ്രൂപ്പിന് കേരളത്തിൽ തുറമുഖ പദ്ധതി

ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ​ഗാന്ധിയും ജോൺ ബ്രിട്ടാസും തമ്മിൽ വാക്പോര് Read More »

ഉത്തരാഖണ്ഡിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി യുവാവിനെ അടിച്ചുകൊന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായ ദളിത് യുവാവായ 18 കാരനെ അടിച്ചുകൊന്നു. സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിൻറെ സുഹൃത്തുക്കൾക്കും പരുക്കേറ്റു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേതൻ ലാൽ എന്ന യുവാവാണ് മരിച്ചത്. കേതൻ കഴിഞ്ഞ 6 മാസമായി ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്ന് പെൺകുട്ടി വിളിച്ചതിനെ തുടർന്ന് കേതനും സുഹൃത്ത് ദിവാകറും കൂടി രാതി 11 മണിയോടെ അവളുടെ ഗ്രാമമായ ഖോൽഗഢിലേക്ക് എത്തിയത്. ഇവിടെ എത്തിയതോടെ

ഉത്തരാഖണ്ഡിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി യുവാവിനെ അടിച്ചുകൊന്നു Read More »

ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ റസ്റ്റൊറൻ്റിന് 10,000 രൂപ പിഴയും 10 പ്ലേറ്റ് സൗജന്യമായി നൽകുവാനും ശിക്ഷാവിധി

പുതുച്ചേരി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്ററൻറിന് അപൂർവ ശിക്ഷയും പിഴയും വിധിച്ച് ഉപഭോക്തൃ കോടതി. പരാതിക്കാരന് 10,000 രൂപ പിഴയും കേസ് നടത്തിപ്പിനുള്ള 3000 രൂപയും നൽകാനും ഇതിനു പുറമേ 10 പ്ലേറ്റ് ഹൈദരാബാദി ബിരിയാണി സൗജന്യമായി നൽകാനുമാണ് കോടതി വിധിച്ചത്. തുടർച്ചയായ 5 ഞായറാഴ്ചകളിൽ 2 പ്ലറ്റ് ബിരിയാണി വീതമാണ് നൽകേണ്ടത്. 2025 ഡിസംബറിൽ പരാതിക്കാരനായ പി. സുന്ദരകുമാര മണികണ്ഠനും സുഹൃത്തും ചേർന്നാണ് പുതുച്ചേരിയിൽ പ്രവർത്തിക്കുന്ന ബിരിയാണി ആൻഡ് കോ എന്ന റസ്റ്ററൻറിൽ

ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ റസ്റ്റൊറൻ്റിന് 10,000 രൂപ പിഴയും 10 പ്ലേറ്റ് സൗജന്യമായി നൽകുവാനും ശിക്ഷാവിധി Read More »

സംസ്ഥാനത്ത് പനിയെ തുടർന്ന് 24 മണിക്കൂറിനിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം രോ​ഗികൾ

തിരുവനന്തപുരം: കാലവർഷം തുടങ്ങിയതിനു പിന്നാലെ തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. ഷിഗെല്ല ആശങ്കകൾ തുടരുന്നതിനിടെയാണ് പനി ബാധിക്കുന്നവരുടെ എണ്ണവും ഇരട്ടിയായത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 10,853 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഇതിൽ മലപ്പുറത്താണ് ഏറ്റവുമധികം പനിബാധിതർ ഉള്ളത്. 2117 പേരാണ് ജില്ലയിൽ നിന്ന് തിങ്കളാഴ്ച മാത്രം പനിക്ക് ചികിത്സ തേടിയത്. തൃശൂരിൽ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസർഗോഡ്, എറണാകുളം ജില്ലകളിൽ 804

സംസ്ഥാനത്ത് പനിയെ തുടർന്ന് 24 മണിക്കൂറിനിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം രോ​ഗികൾ Read More »

തൊടുപുഴ ഇളംദേശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും ലഹരി വസ്തു പിടികൂടി

തൊടുപുഴ: എക്സൈസ് വകുപ്പിൻ്റെ ഓപ്പറേഷൻ തണ്ടറിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഇളംദേശം ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും 510 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. മൂലമറ്റം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ജി രാജേഷും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. അസം സ്വദേശി ഖൈറുൽ ഇസ്ലാമാണ് പ്രതി. എക്സൈസിൻ്റെ പരിശോധന സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്‌ മൈക്കിൾ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ് ചന്ദ്രൻ, കെ.എ അജിത്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ അനുരാജ്, റിനേഷ്

തൊടുപുഴ ഇളംദേശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നും ലഹരി വസ്തു പിടികൂടി Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ മഴക്കാല ആയുർവേദ ചികിത്സാ പദ്ധതിയ്ക്ക് തുടക്കമായി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ – 2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു. മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമാണ് ഋതുസുരക്ഷയിലൂടെ ലക്ഷ്യമിടുന്നത്. മഴക്കാലത്ത് പനി, വിവിധ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിച്ചു ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ ഋതുസുരക്ഷ ചികിത്സയിലൂടെ സാധിക്കും. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്ത് ആരോഗ്യകരമായ അവസ്ഥ പുനഃസ്ഥാപിക്കുകയും ചികിത്സയിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യമുള്ളവർക്കും രോഗബാധിതർക്കും ഒരുപോലെ പ്രയോജനകരമായ

മാർ സ്ലീവാ മെഡിസിറ്റിയിൽ മഴക്കാല ആയുർവേദ ചികിത്സാ പദ്ധതിയ്ക്ക് തുടക്കമായി Read More »

മോട്ടോർ വാഹന വകുപ്പിലെ ബൈ-ട്രാൻസ്ഫർ നിയമനം നടത്തുന്നത് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ തസ്തികയിലേക്ക് (എഎംവിഐ) ബൈ-ട്രാൻസ്ഫർ നിയമനം നടത്തുന്നത് അട്ടിമറിക്കാൻ ശ്രമം. ഇതു സംബന്ധിച്ച് ഇടത് യൂണിയൻ നേതാക്കൾ വ്യാജപ്രചാരണം നടത്തുന്നുവെന്നും ജീവനക്കാർക്കു പരാതി. ജീവനക്കാരുടെ ന്യായമായ അവകാശമായ ബൈ-ട്രാൻസ്ഫർ ഉദ്യോഗക്കയറ്റം തടയാനുള്ള ശ്രമമാണെന്ന് ആരോപണം. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ തസ്തികയിലേക്കുള്ള ബൈ-ട്രാൻസ്ഫർ നിയമനങ്ങൾ സർക്കാർ പുറപ്പെടുവിച്ച പ്രത്യേക ചട്ടങ്ങൾ അനുസരിച്ചാണ് വർഷങ്ങളായി നടപ്പാക്കിവരുന്നതെന്നാണു ജീവനക്കാർ പറയുന്നത്. എന്നാൽ, ഇതിനെതിരേ തെറ്റിദ്ധരണാജനകമായ പ്രചാരണം അഴിച്ചുവിട്ട്

മോട്ടോർ വാഹന വകുപ്പിലെ ബൈ-ട്രാൻസ്ഫർ നിയമനം നടത്തുന്നത് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം Read More »

മാധ്യമങ്ങൾക്ക് സെക്രട്ടേറിയറ്റിൽ വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് ആരംഭിച്ച നിയന്ത്രണം ഇപ്പോൾ മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പൊതുസന്ദർശകർക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമപ്രവർത്തകരെയും തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് ബാരിക്കേഡ് വെച്ച് പൂർണമായി അടക്കുകയും ചെയ്തു. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക്

മാധ്യമങ്ങൾക്ക് സെക്രട്ടേറിയറ്റിൽ വിലക്ക് Read More »

കോഴിക്കോട് ആറുവരിപ്പാതയിൽ ദിശ തെറ്റിച്ച് ഓടി കെ.എസ്.ആർ.റ്റി.സി ബസ്

കോഴിക്കോട്: ദേശീയപാതയിലെ വൺവേയിൽ എതിർദിശയിൽ സഞ്ചരിച്ച് കെഎസ്ആർടിസി ബസ്. ഫാസ്റ്റ് ടാഗിൽ പണമില്ലാതെ വന്നതോടെ ബസ് അപകടകരമായ രീതിയിൽ ദിശ തെറ്റിച്ച് തിരിഞ്ഞോടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജൂൺ നാലിന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ബസ് വൺ വേയിൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് രാമനാട്ടുകരയിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് ദേശീയ പാതയിൽ തോന്നിയ പോലെ വണ്ടിയോടിച്ചത്. തൊണ്ടയാട് നിന്നും ബൈപ്പാസിലേക്ക് കേറിയ ശേഷം ടോൾ പ്ലാസയിൽ എത്തിയപ്പോഴാണ് ഫാസ്ടാഗിൽ

കോഴിക്കോട് ആറുവരിപ്പാതയിൽ ദിശ തെറ്റിച്ച് ഓടി കെ.എസ്.ആർ.റ്റി.സി ബസ് Read More »