Timely news thodupuzha

Positive

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ

തൊടുപുഴ: കേരള സഹകരണ ഫെഡറേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും ചെറുതോണിയിൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ശനിയാഴ്ച വൈകീട്ട് മൂന്നിന് സെമിനാറോടെ സമ്മേളനം തുടങ്ങും. ‘കേന്ദ്ര-സംസ്ഥാന സഹകരണ നിയമ ഭേദഗതി’ എന്ന വിഷയത്തിലാണ് സെമിനാർ. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻപാട്ടും കരോക്കെ ഗാനമേളയും.ഞായറാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷൻ, പതാക ഉയർത്തൽ. രാവിലെ 10-ന് സഹകരണ മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മികച്ച സഹകാരികൾക്കുള്ള അവാർഡ് നൽകും. പ്ലാനിങ്

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ Read More »

കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു

തൊടുപുഴ: കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു .റിട്ട .ജില്ലാ പോലീസ് ചീഫ് രതീഷ് കൃഷ്ണൻ സമ്മേളനം ഉൽഘാടനം ചെയ്തു .മേഖല പ്രസിഡന്റ്  പി .എൻ .വിജയൻ  അധ്യക്ഷത വഹിച്ചു .കവിത സമാഹാരങ്ങൾ  പുറത്തിറക്കിയ  റിട്ട .പോലീസ്  സബ്  ഇൻസ്‌പെക്ടർ  മധു പദ്മാലയത്തെ ചടങ്ങിൽ ആദരിച്ചു റിട്ട .ജില്ലാ പോലീസ്  ചീഫുമാരായ  കെ .വി .ജോസഫ് ,വി .എൻ .ശശിധരൻ ,റിട്ട .ഡി .വൈ .എസ്.പി

കേരള സ്റ്റേറ്റ്  പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  തൊടുപുഴ മേഖല സമ്മേളനം  ഐശ്വര്യ ടൂറിസ്റ്റ്  ഹോമിൽ നടന്നു Read More »

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം 

ബിടെക്ക് പൂര്‍ത്തിയാക്കി പതിവ് ഔദ്യോഗിക വഴിയിലൂടെയായിരുന്നു ശിവാനി റെഡ്ഡിയുടെ സഞ്ചാരം. ഒരു സംരംഭകയാകണമെന്ന മോഹം നേരത്തെ ഉള്ളിലുണ്ടായിരുന്നു. ഇടയ്‌ക്കൊന്നു വഴിമാറി സഞ്ചാരിച്ചാലോ എന്നു ചിന്തിച്ചപ്പോള്‍ ചുവടുറപ്പിക്കേണ്ട മേഖല ഏതെന്ന് സംശയമേ ഉണ്ടായിരുന്നില്ല. പശു വളര്‍ത്താമെന്നു തീരുമാനിച്ചു. ആ തീരുമാനം വെറുതെയായില്ല. ഇന്ന് 25 ഏക്കറിലായി ഇരുന്നൂറിലധികം പശുക്കള്‍. ലക്ഷങ്ങളുടെ വരുമാനം. കൂടാതെ ശിവാനിയുടെ ഫാമില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നു. തെലങ്കാനയിലെ മൊയ്‌നാബാദിലാണു ശിവാനിയുടെ ഗോധാര ഫാം. ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും തേടി അയല്‍ക്കാര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം  Read More »

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.

തൊടുപുഴ : (ന്യൂ ഡൽഹി) ദേശീയ നേതാക്കൻമാരായ അടൽ ബിഹാരി വാജ്പേയ്, മദൻ മോഹൻ മാളവ്യ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചു. നെഹ്റു യുവ കേന്ദ്രയുടെയും യുത്ത് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ആൻസി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരോ വിദ്യാർഥികൾ വീതം പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കുവാൻ അവസരം ലഭിക്കുന്നത് എട്ട് വിദ്യാർഥികൾക്കായിരുന്നു ഇതിൽ രണ്ടാമതായി അവസരം ലഭിച്ചത്

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു. Read More »

പ്രകാശത്തിന്റെ പുൽക്കൂട്

മുതലക്കോടം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഒരു ക്രിസ്തുമസ് കൂടി.വിണ്ണിലെ വെണ് നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി ക്രിസ്മസിനെ വരവേൽക്കുവാൻ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി കഴിഞ്ഞു. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും യോഹന്നാൻ 8 : 12. എന്ന വചനത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്

പ്രകാശത്തിന്റെ പുൽക്കൂട് Read More »

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ, ഡിസംബർ 7: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതു ജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.  മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക്  സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം Read More »

ഫാ. ജേക്കബ് ഇടപ്പഴത്തില്‍ (യാക്കോബ് കത്തനാര്‍)

ഇടപ്പഴത്തില്‍ ഐപ്പ് ഉതുപ്പിന്റെ മൂന്നാമത്തെപുത്രനായി 1856-ല്‍ ജനിച്ചജേക്കബ് ഒരു വൈദീകന്‍ ആകണമെന്ന് ചെറിയ പ്രയത്തിലെ ആഗ്രഹിച്ചിരുന്നു.തന്റെ ആഗ്രഹം അന്നത്തെ വാഴക്കുളം ആശ്രമ അധികാരിയായ കാനാട്ടു ചാക്കോച്ചന്റെ പക്കല്‍ അറിയിച്ചു. അദ്ദേഹം ജേക്കബിന്റെ സല്‍സ്വഭാവം, ആത്മാര്‍ത്ഥത, ബുദ്ധിസാമര്‍ദ്ധ്യം മുതലായ ഗുണങ്ങളെ പരീക്ഷിച്ചു. തുടര്‍ന്ന് 18-ാം വയസ്സില്‍ വാഴക്കുളം വൈദീക സെമിനാരിയില്‍ സ്വീകരിച്ചു. ആറ് വര്‍ഷം കാനാട്ട് അച്ചന് കീഴില്‍ പരിശീലനം സിദ്ധിച്ച് 24-ാം വയസ്സില്‍ ഇദ്ദേഹത്തിന് വൈദീക പട്ടം ലഭിച്ചു. തുടര്‍ന്ന് കാനാട്ട് അച്ചന്‍ തന്റെ സ്വന്തം ഇടവകയായ

ഫാ. ജേക്കബ് ഇടപ്പഴത്തില്‍ (യാക്കോബ് കത്തനാര്‍) Read More »

സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് 2 കോടി രൂപ സംഭാവന ചെയ്ത് എസ്ബിഐ

കൊച്ചി: സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് (എഎഫ്ബിസിഡബ്ലിയുഎഫ്) എസ്ബിഐ രണ്ടു കോടി രൂപ സംഭാവന ചെയ്തു. യുദ്ധകാലത്തുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്കു വേണ്ടിയും ആശ്രിതരായ വ്യക്തികള്‍ക്കു പിന്തുണ നല്‍കുന്നതിനു വേണ്ടിയുമുള്ള ഫണ്ടാണിത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പുറത്തിറക്കിയ ‘മാ ഭാരതി കേ സപൂത്’ എന്ന വെബ്സൈറ്റ് വഴിയാണ് എസ്ബിഐ ഈ തുക സംഭാവന നല്‍കിയത്. സൈനിക നടപടികള്‍ക്കിടെ ജീവന്‍ നഷ്ടമാകുകയോ ഗുരതരമായ പരിക്കു പറ്റുകയോ ചെയ്യുന്ന മൂന്നു സേനകളിലേയും സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനാണ്

സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് 2 കോടി രൂപ സംഭാവന ചെയ്ത് എസ്ബിഐ Read More »

നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി

ഇൻഡിയോശ്രീ ഓർഗനൈസേഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ എസ്.ബി .കെ .എഫ് ഏഴാമത് നാഷണൽ ഗെയിമ്സിൽ നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി .1500 മീറ്റർ ,800 മീറ്റർ ,400 മീറ്റർ ,25 മീറ്റർ ഫ്രീ സ്റ്റയിൽ മത്സരങ്ങളിലാണ് സ്വർണ്ണ മെഡലുകൾ നേടിയത് .പഞ്ചായത്തു വകുപ്പിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി ,വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ പരിശീലകനും സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രെസിഡന്റുമാണ് .

നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി Read More »

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ.

അടിമാലി: ഹൈറേഞ്ചിൻ്റെ കാലാവസ്ഥയെ പ്രണയിച്ച്  വാർദ്ദക്യ കാലം അടിമാലിയിൽ ജീവിച്ച് തീർത്ത ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അനാട്ടമി ലാബിൽ. പാലക്കാട് സ്വദേശിയായ കിഴക്കേ കരയിൽ  ഇലക്ട്രോൺ കഴിഞ്ഞ 20 വർഷമായി അടിമാലി കാംകോ  ജംഗ്ഷനിൽ വാടകക്കായിരുന്നു കുടുംബമായി താമസം. ടെലികോം വകുപ്പിൽ സീനിയർ എൻജിനിയറായി മദ്രാസിൽ വെച്ച് 2000 ൽ ജോലിയിൽ നിന്നും വിരമിച്ചു. പട്ടണത്തിലെ ജീവിതത്തിൽ നിന്നും മാറി ശാന്ത സുന്ദരമായ  അന്തരീക്ഷത്തിൽ ഇനിയുള്ള കാലം  ജീവിക്കുവാൻ ഇദ്ദേഹം തീരുമാനിച്ചു.ഇതിനായി ഇദ്ദേഹം

ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിൽ. Read More »

പടമുഖം സ്നേഹ മന്ദിരത്തില്‍ മദര്‍ തെരേസാ ദിനാചരണം നടത്തി.

മുരിക്കാശ്ശേരി: ജീവകാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രതീകമായ മദര്‍ തെരേസയുടെ ജډദിനമായ ആഗസ്റ്റ് 26 സംസ്ഥാനത്ത് അനാഥ – അഗതി ദിനമായി ആചരിക്കുന്നതിന്‍റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം പടമുഖം സ്നേഹ മന്ദിരം ഓഡിറ്റോറിയത്തില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സിന്ദു ജോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മദര്‍ തെരേസാ ദിനാചരണം  ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഫാ. ഷാജി പൂത്തറ അനുഗ്രഹ പ്രഭാഷണം

പടമുഖം സ്നേഹ മന്ദിരത്തില്‍ മദര്‍ തെരേസാ ദിനാചരണം നടത്തി. Read More »

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ

കോട്ടയം: സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അമ്പതോളം കലാകാരന്മാർ ചിത്ര രചനയിൽ പങ്കാളികളായി. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചായിരുന്നു 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ഒരേസമയം ചിത്രങ്ങൾ വരച്ചുള്ള വേറിട്ട വര. ദർശന അങ്കണത്തിൽ ഒരുക്കിയ 111 അടി നീളമുള്ള ക്യാൻവാസിൽ സ്വാതന്ത്ര്യ പൂർവ ഭാരതത്തിൻ്റെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെയും കാഴ്ചകൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങിയത്. അക്രിലിക്കാണ് ചിത്ര രചനയിൽ ഉപയോഗിച്ചിരിക്കുന്ന മാധ്യമം.

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ Read More »