മുരിക്കാശ്ശേരി: ജീവകാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രതീകമായ മദര്‍ തെരേസയുടെ ജډദിനമായ ആഗസ്റ്റ് 26 സംസ്ഥാനത്ത് അനാഥ – അഗതി ദിനമായി ആചരിക്കുന്നതിന്‍റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം പടമുഖം സ്നേഹ മന്ദിരം ഓഡിറ്റോറിയത്തില്‍ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സിന്ദു ജോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മദര്‍ തെരേസാ ദിനാചരണം ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഫാ. ഷാജി പൂത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളില്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബിനോയി വി.ജെ., ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിബിച്ചന്‍ തോമസ്, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഡോ. റോസക്കുട്ടി എബ്രാഹം, സ്നേഹമന്ദിരം ഡയറക്ടര്‍ രാജു വി.സി. തുടങ്ങിയവര്‍ സംസാരിച്ചു.