തൊടുപുഴ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ തൊടുപുഴ മേഖല സമ്മേളനം ഐശ്വര്യ ടൂറിസ്റ്റ് ഹോമിൽ നടന്നു .റിട്ട .ജില്ലാ പോലീസ് ചീഫ് രതീഷ് കൃഷ്ണൻ സമ്മേളനം ഉൽഘാടനം ചെയ്തു .മേഖല പ്രസിഡന്റ് പി .എൻ .വിജയൻ അധ്യക്ഷത വഹിച്ചു .കവിത സമാഹാരങ്ങൾ പുറത്തിറക്കിയ റിട്ട .പോലീസ് സബ് ഇൻസ്‌പെക്ടർ മധു പദ്മാലയത്തെ ചടങ്ങിൽ ആദരിച്ചു
റിട്ട .ജില്ലാ പോലീസ് ചീഫുമാരായ കെ .വി .ജോസഫ് ,വി .എൻ .ശശിധരൻ ,റിട്ട .ഡി .വൈ .എസ്.പി . മാരായ വി .ജി .ബാലകൃഷ്ണൻ ,സി .ജെ .ജോൺസൻ ,അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി .എൻ .രാജു ,ജില്ലാ സെക്രട്ടറി എ .എം .ജോൺസൻ ,ട്രഷറർ പി .എ .ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു . മേഖല സെക്രട്ടറി വി .യു ..മാത്യു സ്വാഗതം പറഞ്ഞു .