കൊച്ചി: സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് (എഎഫ്ബിസിഡബ്ലിയുഎഫ്) എസ്ബിഐ രണ്ടു കോടി രൂപ സംഭാവന ചെയ്തു. യുദ്ധകാലത്തുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്കു വേണ്ടിയും ആശ്രിതരായ വ്യക്തികള്‍ക്കു പിന്തുണ നല്‍കുന്നതിനു വേണ്ടിയുമുള്ള ഫണ്ടാണിത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ പുറത്തിറക്കിയ ‘മാ ഭാരതി കേ സപൂത്’ എന്ന വെബ്സൈറ്റ് വഴിയാണ് എസ്ബിഐ ഈ തുക സംഭാവന നല്‍കിയത്.
സൈനിക നടപടികള്‍ക്കിടെ ജീവന്‍ നഷ്ടമാകുകയോ ഗുരതരമായ പരിക്കു പറ്റുകയോ ചെയ്യുന്ന മൂന്നു സേനകളിലേയും സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനാണ് ഈ പദ്ധതി പ്രയോജനപ്പെടുത്തുക.