അടിമാലി: ഹൈറേഞ്ചിൻ്റെ കാലാവസ്ഥയെ പ്രണയിച്ച് വാർദ്ദക്യ കാലം അടിമാലിയിൽ ജീവിച്ച് തീർത്ത ഇലക്ട്രോണിൻ്റെ മൃതദേഹം ഇനി മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അനാട്ടമി ലാബിൽ. പാലക്കാട് സ്വദേശിയായ കിഴക്കേ കരയിൽ ഇലക്ട്രോൺ കഴിഞ്ഞ 20 വർഷമായി അടിമാലി കാംകോ ജംഗ്ഷനിൽ വാടകക്കായിരുന്നു കുടുംബമായി താമസം. ടെലികോം വകുപ്പിൽ സീനിയർ എൻജിനിയറായി മദ്രാസിൽ വെച്ച് 2000 ൽ ജോലിയിൽ നിന്നും വിരമിച്ചു. പട്ടണത്തിലെ ജീവിതത്തിൽ നിന്നും മാറി ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഇനിയുള്ള കാലം ജീവിക്കുവാൻ ഇദ്ദേഹം തീരുമാനിച്ചു.ഇതിനായി ഇദ്ദേഹം കേരളത്തിൻ്റെ പല മേഖലയും ഭാര്യയേയും കൂട്ടി സന്ദർശിച്ചു. ഒടുവിൽ 2002 മാർച്ചിൽ യാത്രയുടെ ഭാഗമായി മൂന്നാറിൽ എത്തി. മൂന്നാറിൽ തണുപ്പ് കൂടുതലായതിനാൽ അന്ന് ഒരു രാത്രി അടിമാലിയിൽ മുറിയെടുത്ത് തങ്ങി. അങ്ങനെയാണ് അടിമാലിയുടെ തണുപ്പും, ചൂടും കലർത്ത കാലാവസ്ഥ ഇലക്ട്രോണിനെ അഗർഷിച്ചത്. അന്ന് രാവിലെ നടക്കുവാൻ ഇറങ്ങിയപ്പോൾ പുലർച്ചെ അനുഭവപ്പെട്ട ശാന്തമായ അന്തരീക്ഷം, അടിമാലിയിലെ വെള്ളച്ചാട്ടം എന്നിവ ഈ എൻജിനിയറുടെ മനസ്സിൽ തട്ടി. കൂടുതൽ വൈകാതെ തന്നെ കുടുംബമായി അടിമാലിയിൽ എത്തി. കാംകോ ഇംഗ്ഷനിൽ അന്ന് മുതൽ താമസം തുടങ്ങി. അടുത്ത നാളിൽ വർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. നിരീശ്വര വാദിയായിരുന്ന ഇലക്ട്രോൺ യുക്തിവാദി സംഘത്തിൻ്റെ മുൻ ഇടുക്കി ജില്ലാ പ്രസിഡൻറായിരുന്നു. പേരു കൊണ്ട് ആരും മതം തിരിച്ചറിയാത്ത വിധത്തിലായിരുന്നു ഇദ്ദേഹം തൻ്റെ പേര് കണ്ടെത്തിയത്. കാംകോ ജംഗ്ഷനിലെ എല്ലാവരുടേയും പ്രിയങ്കരനായിരുന്നു എൺപതുകാരനായ ഇദ്ദേഹം. കൂടുതൽ സമയവും വായനയിലായിരുന്നു
താൽപര്യം. ജീവിച്ചിരിക്കുന്നോൾ തന്നെ തൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് നൽകണമെന്ന് ഇദ്ദേഹം സുഹ്യത്തുകളോട് പറഞ്ഞിരുന്നു. വെളളിയാഴ്ച ഉച്ചയോടെ ബന്ധുക്കളുംം അടുത്ത സുഹ്യത്തുക്കകളും ചേർന്ന്
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറി.
ഭാര്യ:- സരസ്വതി.
മക്കൾ: വീണ, റീന.