Timely news thodupuzha

logo

തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു.

തൊടുപുഴ : (ന്യൂ ഡൽഹി) ദേശീയ നേതാക്കൻമാരായ അടൽ ബിഹാരി വാജ്പേയ്, മദൻ മോഹൻ മാളവ്യ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചു.

നെഹ്റു യുവ കേന്ദ്രയുടെയും യുത്ത് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ആൻസി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരോ വിദ്യാർഥികൾ വീതം പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കുവാൻ അവസരം ലഭിക്കുന്നത് എട്ട് വിദ്യാർഥികൾക്കായിരുന്നു ഇതിൽ രണ്ടാമതായി അവസരം ലഭിച്ചത് ആൻസി ജോസഫിനാണ്.

പാർലമെന്റ് സെന്റർ ഹാളിൽ ചേർന്ന യോഗത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷനുമായിരുന്ന ശ്രീ. മദൻ മോഹൻ മാളവ്യയെപ്പറ്റിയാണ് ആൻസി പ്രസംഗിച്ചത്. ലോക് സഭാ സ്പീക്കർ ഓം ബിർള അധ്യക്ഷനായ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി , വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരും പങ്കെടുത്തു.

തൊടുപുഴ കാർഷിക വികസന ബാങ്ക് ജീവനക്കാരനായ ആനച്ചാലിൽ ജോസഫ് വർക്കി, സീത എം. സ്കറിയ ദമ്പതികളുടെ മകളായ ആൻസി നിലവിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

Leave a Comment

Your email address will not be published. Required fields are marked *