Timely news thodupuzha

Author name: timely news

ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായത്; ജി സുധാകരനെ അങ്ങനെ വിളിച്ചിട്ടില്ല, പിണറായി വിജയൻ

ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ നടത്തിയ രാഷ്ട്രീയ ചെറ്റത്തരം എന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന താൻ വിളിച്ചിട്ടില്ലെന്നും ചെറ്റ എന്ന് വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയ ചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും പിണറായി പറഞ്ഞു. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി

ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായത്; ജി സുധാകരനെ അങ്ങനെ വിളിച്ചിട്ടില്ല, പിണറായി വിജയൻ Read More »

മുഖ്യമന്ത്രി ഓൾ ഇന്ത്യാ റേഡിയോ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എറണാകുളം: മുഖ്യമന്ത്രി ഓൾ ഇന്ത്യാ റേഡിയോ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം ചോദ്യങ്ങൾക്ക് ഉത്തരം തരാറില്ലെന്നും ഇങ്ങോട് മാത്രം പറഞ്ഞുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയോട് ഒരു വ്യക്തി ചോദ്യം ചോദിച്ചപ്പോൾ അതിന് മറുപടി കൊടുക്കാതിരിക്കുകയും തൻ്റെ വീട്ടിൽ പോയി ചോദിക്കാൻ പറയുകയും ചെയ്തു. ഇടതുപക്ഷത്തിൻ്റെ ദുഷ് ചെയ്തികൾക്ക് ജനങ്ങൾ തെരുവിലിറങ്ങിയാകും ചോദ്യങ്ങൾ ഉയർത്തുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. പെരുമ്പാവൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഓൾ ഇന്ത്യാ റേഡിയോ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു

തൊടുപുഴ: ഉപജില്ലയിൽ 2025 – 2026 അധ്യയന വർഷത്തിൽ മികച്ച യു.പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ പി.റ്റി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ കെ ദീപക് അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാ അധ്യാപകർക്കും മെമെന്റോകൾ നൽകി ആദരിച്ചു. അക്കാദമികം, കല, കായികം, ഭൗതിക സാഹചര്യം വികസനം, സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു Read More »

കുരിശിന്റെ വഴി ഉത്ഥാനത്തിലേക്ക്

അച്ചാമ്മ തോമസ് എഴുതുന്നു ഓശാന ഞായറിന്റെ ജയ് വിളികൾ അന്തരീക്ഷത്തിൽ നിന്ന് മായും മുൻപേ ഒലീവില കമ്പുകൾ വാടും മുൻമ്പേ യേശുവിനെ ജനം കുരിശിലേറ്റാൻ തയ്യാറാകുന്നു. നാം മനുഷ്യ സമൂഹം ഓർത്തിരിക്കേണ്ട അനുഭവ സമ്പത്താണിത്. ഒരു കുന്നിന് ഒരു കുഴിയുണ്ട്. മലയ്ക്കൊരു താഴ് വരയുണ്ട്. നമ്മളെ ജയ് വിളിക്കുന്നവർ എപ്പോഴാണ് നമുക്ക് എതിരെ തിരിയുന്നതെന്ന് അറിഞ്ഞൂകൂടാ. ഈ അറിഞ്ഞു കൂടായ്കയുടെ ഉത്തരം തേടിയൊരു യാത്രയിലായിരുന്നു മാർച്ച് 23 ആം തീയതി തിങ്കളാഴ്ച്ച വിജ്ഞാനമാതാ ഇടവക പള്ളിയിൽ നിന്നും

കുരിശിന്റെ വഴി ഉത്ഥാനത്തിലേക്ക് Read More »

സംസ്ഥാനത്ത് മാർച്ച് 26 വരെ ഉയർന്ന താപനില തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഈമാസം 26 വരെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,

സംസ്ഥാനത്ത് മാർച്ച് 26 വരെ ഉയർന്ന താപനില തുടരും Read More »

തട്ടിപ്പ് കേസിൽ നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ കലാഭവൻ സോബിയെ അറസ്റ്റ് ചെയ്തു

കൊച്ചി: സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. തട്ടിപ്പ് കേസിൽ ഊന്നുകൽ പൊലീസാണ് സോബിയെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

തട്ടിപ്പ് കേസിൽ നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ കലാഭവൻ സോബിയെ അറസ്റ്റ് ചെയ്തു Read More »

തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

തൊടുപുഴ: നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ, എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി, എ.എ.പി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രം​ഗത്തെത്തിയിരിക്കുന്നത് അപു ജേൺ ജോസഫാണ്. പ്രവർത്തകർക്കൊപ്പം എത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ടീം യു.ഡി.എഫാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും 140 മണ്ഡലങ്ങളിലും മികച്ച വിജയം നേടുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപുവിന് പി.ജെ ജോസഫ് എം.എൽ.എ ആശംസകൾ നേർന്നു.

തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു Read More »

വൃക്ക മാറ്റിവയ്ക്കുന്നതായി യുവതി സഹായം തേടുന്നു

രാജാക്കാട്: വൃക്ക മാറ്റിവയ്ക്കാനായി യുവതി സഹായം തേടുന്നു. സേനാപതി പഞ്ചായത്തിലെ മുക്കുടിൽ ഞാറുകുളത്ത് ആനി റോസ് ജോർജ്ജാണ്(26) സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. ബികോം പാസായശേഷം നാല് വർഷം മുൻപ് തൃക്കാക്കര ലോജിക് കോളേജിൽ സിഎംഎ ക്ക് പഠിക്കുമ്പോഴാണ് ശരീരത്തിൽ നീര് വരികയും തുടർന്ന് നടന്ന പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്നും കണ്ടെത്തിയത്.ആറാം സ്റ്റേജിലെത്തിയ അവസ്ഥയിൽ വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.എന്നാൽ നാളിതുവരെ യോജിച്ച വൃക്ക ലഭിച്ചിരുന്നില്ല.സഹോദരൻ വൃക്ക നൽകാൻ തയ്യാറായിരുന്നു. എന്നാൽ ആനിയുടേത് എ പോസിറ്റീവും,സഹോദരൻ്റെ

വൃക്ക മാറ്റിവയ്ക്കുന്നതായി യുവതി സഹായം തേടുന്നു Read More »

അമ്മസ്മരണയിൽപ്രാർത്ഥനാപൂർവ്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അപു ജോൺ ജോസഫ്

തൊടുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പ്രാർത്ഥനയ്ക്കു ശേഷം സെമിത്തേരിയിൽ അമ്മ ഡോ. ശാന്തയുടെയും അനുജൻ ജോമോന്റെയും വല്യപ്പന്റെയും വല്യമ്മയുടെയും കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. പിതാവ് പി ജെ ജോസഫിന്റെ അനുഗൃഹം വാങ്ങിയ ശേഷം നേരെ പുതുപ്പള്ളി പള്ളിയിലേയ്ക്ക് . ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം നേരെ പാലായിലെത്തി കെ എം മാണിയുടെ കബറിടത്തിലും പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥിച്ചു. ഉച്ചയ്ക്കുശേഷം തൊടുപുഴയിൽ യുഡിഎഫ് നേതാക്കളുടെ

അമ്മസ്മരണയിൽപ്രാർത്ഥനാപൂർവ്വം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അപു ജോൺ ജോസഫ് Read More »

ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രിയെയും വധിച്ചുവെന്ന് ഇസ്രയേൽ അറിയിച്ചു

ടെൽ അവീവ്: ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേലിൻ്റെ അവകാശവാദം. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇറാൻ വിഷയത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. മുൻകൂർ അനുമതി തേടാതെ തന്നെ ഇറാൻ്റെ മുതിർന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും വധിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ‌ നെതന്യാഹു അനുവാദം നൽകിയിട്ടുണ്ടെന്ന് കാറ്റ്സ് പറഞ്ഞു. പോരാട്ടം തുടരുമെന്നും അവരെയെല്ലാം വേട്ടയാടി വീഴ്ത്തുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തിനിടെ ഇസ്രയേൽ വധിക്കുന്ന മൂന്നാമത്തെ മുതിർന്ന ഇറാനിയൻ നേതാവാണ്

ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രിയെയും വധിച്ചുവെന്ന് ഇസ്രയേൽ അറിയിച്ചു Read More »

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു എന്നിവർ ചേർന്ന് നിരീക്ഷകരെ സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകരായ ദീപ്തി ഉപ്പൽ,ഹർഷദ്കുമാർ ആർ.പട്ടേൽ, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ആഷിഷ് കുമാർ, നമിത പട്ടേൽ എന്നിവരാണ് ജില്ലയിലെത്തിയത്. ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പൊതുനിരീക്ഷകർ വിലയിരുത്തി. എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ അനുപ് ഗാർഗ്,

തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി Read More »

തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമായി; ജില്ലാ കളക്ടര്‍

ഇടുക്കി: തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. സുതാര്യവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. ഏപ്രില്‍ 9 വ്യാഴം രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. നിലവില്‍ ആകെ 8,03,701 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,06,891 സ്ത്രീകളും 3,96,802 പുരുഷന്‍മാരും 8 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. വോട്ടര്‍മാരില്‍ 50.62 ശതമാനം സത്രീകളും 49.37 ശതമാനം പുരുഷന്‍മാരുമാണ്. ജില്ലയില്‍ ആകെ

തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജമായി; ജില്ലാ കളക്ടര്‍ Read More »

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി

പത്തനംതിട്ട: വോട്ടർ‌പട്ടികയിൽ നിന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. അടൂർ‌ ആർഡിഒ ആണ് നടപടി സ്വീകരിച്ചത്. വ‍്യാജ രേഖയുണ്ടാക്കി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ നേരത്തെ സപ്ലൈ ഓഫിസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും തിരിച്ചടി നേരിടുന്നത്. ഇതേ റേഷൻ കാർഡിലെ മേൽവിലാസത്തിൽ തന്നെയായിരുന്നു വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത് എന്നതുകൊണ്ടാണ് വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടത്. റേഷൻ കാർഡ് ഉടമയുടെ മകൻ ശ‍്യാംജിത്ത് എസ്. പിള്ളയുടെ

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി Read More »

അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം

മലപ്പുറം: അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം. മുസ്ലീം ലീഗുമായി ഇടഞ്ഞു നിൽക്കുന്ന രണ്ടത്താണിയെ താനൂരിലോ തിരൂരിലോ സ്ഥാനാർഥിയാക്കാനാണ് സിപിഎമ്മിൻറെ നീക്കം. ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തു വന്നതിനു പിന്നാലെയാണ് രണ്ടത്താണി വിയോജിപ്പ് പ്രകടമാക്കിയത്. തിരൂരങ്ങാടിയിൽ പി.എം.എ സമീർ സ്ഥാനാർഥിയായത് ലീഗ്‌ കമ്മിറ്റികളറിഞ്ഞിട്ടില്ലെന്നാണ് രണ്ടത്താണിയുടെ ആരോപണം. അർഹതയുള്ളവരെ തഴഞ്ഞുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി വി. അബ്ദുറഹിമാൻ അതൃപ്തി പ്രകടിപ്പിച്ച

അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം Read More »

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി നീക്കം ആരംഭിച്ചെന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലുണ്ടായ അതൃപ്തിയെത്തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് കെ സുധാകരൻ. വിഷ‍യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ദിവസം സുധാകരനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ കണ്ണൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. സുധാകരന് സീറ്റ് നിഷേധിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ‍്യം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ Read More »

മധ്യപ്രദേശിൽ ഇ.വി ചാർജിങ്ങ് പോയിൻ്റ് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു

ഇന്ദോർ: വീടിനു സമീപത്തെ ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ് പോയിൻറ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. മധ്യപ്രദേശിലെ ഇന്ദോറിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മൂന്നു നിലയുള്ള വീടിൻറെ പുറത്തു സ്ഥാപിച്ചിരുന്ന ചാർജിങ് പോയിൻറാണ് പൊട്ടിത്തെറിച്ചത്. ചാർജ് ചെയ്തു കൊണ്ടിരുന്ന കാറിൽ നിന്ന് തീ പടർന്നു പിടിച്ചതിനെത്തുടർന്ന് വീടിനുള്ളിലെ പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിൻറെ ആക്കം കൂട്ടി. അപകട സമയത്ത് വീടിനുള്ളിൽ 10 പേരുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീടിൻറെ വാതിലുകൾക്ക് ഇലക്‌ട്രോണിക് ലോക്കുകളായിരുന്നതിനാൽ രക്ഷാപ്രവർത്തനം പെട്ടെന്ന്

മധ്യപ്രദേശിൽ ഇ.വി ചാർജിങ്ങ് പോയിൻ്റ് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു Read More »

ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലാറിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലാറിജാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ സൈനിക മേധാവി അമീർ ഹാതമി. പ്രസ്താവനയിലൂടെയാണ് തിരിച്ചടിക്കുമെന്ന കാര‍്യം അദ്ദേഹം അറിയിച്ചത്. മധ‍്യ ഇസ്രയേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായും ഇറാൻ വ‍്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സെൻട്രൽ ഇസ്രയേലിനെ ലക്ഷ‍്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസമായിരുന്നു ഇസ്രയേൽ നടത്തിയ വ‍്യോമാക്രമണത്തിൽ അലി ലാറിജാനിയും അദ്ദേഹത്തിൻറെ മകൻ മൊർതസ ലാറിജാനി, ഓഫിസ് മേധാവി അലിറേസ ബയാത്ത്, സുരക്ഷാ ഉദ‍്യോഗസ്ഥർ എന്നിവർ കൊല്ലപ്പെട്ടത്. ഇറാൻറെ

ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലാറിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാൻ Read More »

ഡൽഹിയിൽ തീപിടിത്തം, 10 പേർ കുടുങ്ങി കിടക്കുന്നു

ന‍്യൂഡൽഹി: ഡൽഹിയിലെ പാലം മെട്രൊ സ്റ്റേഷന് സമീപത്തുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. 10 പേർ കുടുങ്ങി കിടക്കുന്നതായാണ് ഡൽഹി പൊലീസും ഫയർഫോഴ്സ് ഉദ‍്യോഗസ്ഥരും പറയുന്നത്. കുറച്ച് പേർക്ക് പരുക്കേറ്റതായാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീപിടിത്തം ഉണ്ടായതായി രാവിലെ 7 മണിയോടെ ഫോൺ കോൾ ലഭിച്ചെന്ന് ഫയർ കൺട്രോൾ റൂം ഉദ‍്യോഗസ്ഥൻ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തിയാൽ മാത്രമെ ആളപായത്തേക്കുറിച്ച് വ‍്യക്തത ലഭിക്കുകയുള്ളൂയെന്ന് ഡിസിപി ഗോയൽ പറഞ്ഞു.

ഡൽഹിയിൽ തീപിടിത്തം, 10 പേർ കുടുങ്ങി കിടക്കുന്നു Read More »

ആഭ്യന്തര വിമാനങ്ങളിൽ 60 % സീറ്റുകളും അധിക ചാർജില്ലാതെ ലഭ്യമാക്കും

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ അറുപതു ശതമാനം സീറ്റുകളും അധിക ചാർജില്ലാതെ ലഭ്യമാക്കണമെന്ന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ചെക്കിൻ സമയത്ത് ഈ സീറ്റുകൾ തെരഞ്ഞെടുക്കാനാകും. നിലവിൽ വളരെ കുറച്ചു സീറ്റുകൾ മാത്രമേ ഇത്തരത്തിൽ തെരഞ്ഞെടുക്കാനാകൂ. വിൻഡോ സീറ്റ് അടക്കമുള്ളവ തെരഞ്ഞെടുക്കാൻ കൂടുതൽ പണം അടയ്ക്കേണ്ട സാഹചര്യത്തിനാണ് ഇതോടെ അറുതിയാകുന്നത്. യാത്രക്കാരുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും പരിഗണന നൽകിക്കൊണ്ടാണ് പുതിയ മാർഗനിർദേശങ്ങൾ. പിഎൻആറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരുമിച്ച് സീറ്റുകൾ അനുവദിക്കണമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബമായി യാത്ര ചെയ്യുമ്പോൾ പലയിടങ്ങളിലായി

ആഭ്യന്തര വിമാനങ്ങളിൽ 60 % സീറ്റുകളും അധിക ചാർജില്ലാതെ ലഭ്യമാക്കും Read More »

മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും, എം.കെ മുനീറിന് സീറ്റില്ല

മലപ്പുറം: മുസ്‌ലിം ലീഗ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ‍്യാപിച്ചു. മലപ്പുറത്ത് നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി ജനവിധി തേടും. പാണക്കാട് വച്ച് സാദിഖലി തങ്ങളാണ് പ്രഖ‍്യാപനം നടത്തിയത്. 27 സീറ്റുകളിൽ ലീഗ് മത്സരിക്കും. പുനലൂർ, ചേലക്കര എന്നിവിടങ്ങളിൽ രണ്ടു ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ‍്യാപിക്കും. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മുനീർ അറിയിച്ചതിനാലാണ് സ്ഥാനാർഥി പട്ടികയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിൻറെ വിശദീകരണം. വേങ്ങരയിൽ കെ.എം. ഷാജിയും

മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും, എം.കെ മുനീറിന് സീറ്റില്ല Read More »

നടി വീണാ നായർ ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വൻറി ട്വൻറി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കും. ട്വൻറി 20 സംസ്ഥാന പ്രസിഡൻറ് സാബു എം.ജേക്കബാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.മാറ്റം അത്യാവശ്യമാണെന്നും സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കാനായതിൽ സന്തോഷമുണ്ടെന്നും വീണ നായർ പറഞ്ഞു. പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ആയിരുന്നു. അഭിനയത്തിലേക്ക് കടന്നതിനു ശേഷം ഇതു വരെയും പാർട്ടി തലത്തിൽപ്രവർത്തിച്ചിട്ടില്ലെങ്കിലും പരോക്ഷമായി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാർട്ടി പിന്തുണ ലഭിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അതിനുള്ള മികച്ച മാർഗമാണ്

നടി വീണാ നായർ ഏറ്റുമാനൂരിൽ മത്സരിക്കും Read More »

ഫുട്ബോൾ ലോകകപ്പ് വേദി അമേരിക്കയിൽ നിന്ന് മാറ്റണമെന്ന് ഇറാൻ

ടെഹ്റാൻ: ജൂൺ 11 ന് ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അമെരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ. പശ്ചിമേഷ‍്യയിൽ യുദ്ധം അതി രൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ സുരക്ഷാ ആശങ്ക മുൻനിർത്തി ഇറാനിയൻ ഫുട്ബോൾ ഫെഡറേഷനാണ് ഈ ആവശ‍്യം മുന്നോട്ടു വച്ചിരിക്കുന്നത്. യുഎസിലേക്ക് തങ്ങൾ ലോകകപ്പ് കളിക്കാൻ‌ പോകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു. വേദി മാറ്റം സംബന്ധിച്ച് ഫിഫയുമായി ചർച്ച നടത്തിവരുകയാണെന്ന് ഫെഡറേഷൻ വ‍്യക്തമാക്കി. അമെരിക്ക, മെക്സിക്കോ, ക‍്യാനഡ എന്നീ രാജ‍്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഇറാൻറെ

ഫുട്ബോൾ ലോകകപ്പ് വേദി അമേരിക്കയിൽ നിന്ന് മാറ്റണമെന്ന് ഇറാൻ Read More »

എൽ.പി.ജി ടാങ്കർ നന്ദാദേവി ഇന്ത്യൻ തീരത്തെത്തി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അടച്ചിട്ട ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ എൽപിജി ടാങ്കർ നന്ദാദേവിയും ഇന്ത്യൻ തീരത്തെത്തി. 46,000 മെട്രിക് ടൺ എൽപിജിയുമായാണ് നന്ദാദേവി ഗുജറാത്തിലെ വാഡിനാർ തീരത്തെത്തിയത്. ഇത് ഏകദേശം 32.4 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് തുല്യമാണ്. 40,000 മെട്രിക് ടൺ എൽപിജിയുമായി ആദ്യകപ്പൽ ശിവാലിക് തിങ്കളാഴ്ച ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. പിന്നാലെ നന്ദാദേവിയും എത്തിയതോടെ നിലവിലെ പാചകവാതക പ്രതിസന്ധിയിൽ ആശ്വാസമായേക്കും.ലോകത്തെ ഏറ്റവും കൂടുതൽ എൽപിജി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യൻ

എൽ.പി.ജി ടാങ്കർ നന്ദാദേവി ഇന്ത്യൻ തീരത്തെത്തി Read More »

സി.പി.ഐ പുറത്താക്കിയതിനെ തുടർന്ന് എം.എൽ.എ സ്ഥാനം രാജിവച്ച് സി.സി മുകുന്ദൻ

തിരുവനന്തപുരം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കിയ സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. നാട്ടിക എംഎൽഎ‍യായിരുന്നു മുകുന്ദൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. മുകുന്ദനു പകരം മണ്ഡലത്തിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗീതാ ഗോപിയുടേത് പെയ്മെൻറ് സീറ്റ് എന്നായിരുന്നു മുകുന്ദൻറെ ആരോപണം. പണം പിരിച്ചു നൽകാൻ സാധിക്കാത്തതു കൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിനെയാണ് പാർട്ടി വിട്ട ശേഷം മുകുന്ദൻ ആദ‍്യം സമീപിച്ചത്.

സി.പി.ഐ പുറത്താക്കിയതിനെ തുടർന്ന് എം.എൽ.എ സ്ഥാനം രാജിവച്ച് സി.സി മുകുന്ദൻ Read More »

ലൈംഗികാതിക്രമക്കേസ്; മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത് പുനഃ പരിശോധിക്കണം: ഹർജി നൽകി അതിജീവത

ന‍്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത് പുനഃ പരിശോധിക്കണമെന്ന് ആവശ‍്യപ്പെട്ട് കേസിലെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ‍്യം. ഇതു കൂടാതെ നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരേ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് ആവശ‍്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും പരാതിക്കാരി കത്തയച്ചിട്ടുണ്ട്. നായനാർ സർക്കാരിൻറെ കാലത്ത് വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി

ലൈംഗികാതിക്രമക്കേസ്; മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത് പുനഃ പരിശോധിക്കണം: ഹർജി നൽകി അതിജീവത Read More »

തൊടുപുഴയിൽ ഇത്തവണ പി.ജെ ജോസഫ് മത്സരിക്കില്ല, പകരം മകൻ അപു ജോൺ ജോസഫ്

ഇടുക്കി: തൊടുപുഴയിൽ ഇത്തവണ കേരള കോൺഗ്രസ് (ജെ) സ്ഥാനാർത്ഥിയായി പി.ജെ ജോസഫിനു പകരം മകൻ അപു ജോൺ ജോസഫ് മത്സരിച്ചേക്കും. ചൊവ്വാഴ്ച വൈകിട്ടോടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും. 1982 മുതൽ ആറു തവണയാണ് പി.ജെ ജോർജ് തൊടുപുഴയിൽ നിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. അപു ജോൺ ജോസഫ് നിലവിൽ കേരള കോൺഗ്രസ് സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്. പത്ത് സീറ്റുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്.

തൊടുപുഴയിൽ ഇത്തവണ പി.ജെ ജോസഫ് മത്സരിക്കില്ല, പകരം മകൻ അപു ജോൺ ജോസഫ് Read More »

കരിമണ്ണൂർ കിളിയറ താഴത്തേടത്ത് മേരി മാത്യു നിര്യാതയായി

കരിമണ്ണൂർ: കിളിയറ താഴത്തേടത്ത് മത്തായിയെന്ന് വിളിക്കുന്ന റ്റി.ജെ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു നിര്യാതയായി. 80 വയസ്സായിരുന്നു. പരേത പള്ളിക്കാമുറി പടിഞ്ഞാറയിൽ കുടുംബാഗം. ഭൗതീക ശരീരം ശനിയാഴ്ച്ച(21/03/2026) രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. മകൻ ജെയ്സൺ. മരുമകൾ ജോൾസി മൂവാറ്റുപുഴ പെരുമ്പല്ലൂർ വടക്കേക്കര(വല്യനാൽ) കുടുംബാം​ഗം. കൊച്ചുമക്കൾ: മരീറ്റ, എലിസബത്ത്, ക്രിസ്റ്റീന.

കരിമണ്ണൂർ കിളിയറ താഴത്തേടത്ത് മേരി മാത്യു നിര്യാതയായി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് തിരിച്ചടി

കൊച്ചി: ശബരിമല സ്വർണകൊള്ളകേസിൽ തന്ത്രി കണ്ഠര് രാജീവര്ർക്ക് തിരിച്ചടി. തന്ത്രിക്ക് കേസിൽ പങ്കില്ലെന്ന വിചാരണകോടതിയുടെ പരാമർശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ പരാമർശം. കേസിൽ തന്ത്രിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസിൽ തന്ത്രിക്ക് അനുവദിച്ച സ്വാഭാവിക ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. കട്ടിളപ്പാളി കൊടുത്തുവിട്ടതിൽ തന്ത്രിക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാന്വൽ ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് തിരിച്ചടി Read More »

തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കെ സുധാകരൻ

ന്യൂഡൽഹി: യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടമാക്കി എംപി കെ സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും തന്നെ ചർച്ചയ്ക്ക് വിളിച്ചില്ലയെന്നാണ് കെ സുധാകരൻ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ സ്ഥാനാർഥി നിർണയത്തിൽ അതൃ‌പ്തിയുണ്ടോ എന്ന ചോദ്യത്തോട് സുധാകരൻ പ്രതികരിച്ചില്ല. തന്നെ വിളിച്ചില്ല,ആരെങ്കിലും വിളിക്കണ്ടേ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും സൂചനകളുണ്ട്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ നിർദേശമുണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഉറപ്പു ലഭിക്കാതെ കൂടിക്കാഴ്ച നടത്തില്ലെന്ന

തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് കെ സുധാകരൻ Read More »

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹതയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ന്യൂഡൽഹി: പ്രചാരണത്തിനുള്ള ദിവസങ്ങൾ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പു കമ്മിഷനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു. അതിനാൽ തന്നെ സ്ഥാനാർഥികൾക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാൽ വോട്ടെണ്ണൽ മേയ് നാലാം തീയതിയാണ്. കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹതയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ Read More »

മുഖ‍്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദ് മത്സരിക്കും

ന‍്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ‍്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദ് മത്സരിക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചയിൽ ധാരണയായതായാണ് വിവരം. നേരത്തെ റഷീദിനെ തളിപ്പറമ്പിൽ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. പിണറായി വിജയനെതിരേ ആരെ സ്ഥാനാർഥിയാക്കുമെന്നത് കോൺഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റിക്കു മുൻപിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് റഷീദിൻ്റെ പേരിലേക്ക് നേതൃത്വം എത്തിയത്.

മുഖ‍്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദ് മത്സരിക്കും Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷ‍്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യുവിൽ തീപിടിത്തം

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്പെഷ‍്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി ചേർ‌ന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. രോഗികൾ അടക്കമുള്ളവരെ സുരക്ഷിതമായി മാറ്റി. ആർക്കും പരുക്കോ മറ്റ് അപായമോ ഉണ്ടായില്ല. ജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് നിരന്തരം അനൗൺസ് ചെയ്യുന്നുണ്ട്. കനത്ത പുക ഉയർന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കി. ഷോർട്ട് സർക‍്യൂട്ട് ആണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി ഉപകരണങ്ങൾ സംഭവ സ്ഥലത്ത് നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷ‍്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യുവിൽ തീപിടിത്തം Read More »

വി.എസിൻ്റെ മുൻ പി.എ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: മുൻ മുഖ‍്യമന്ത്രി വി.എസ് അച്ച‍്യുദാനന്ദൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്ന എ സുരേഷ് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ഡിസിസി ഓഫിസിൽ വച്ച് പ്രസിഡൻറ് എ. തങ്കപ്പൻ അദ്ദേഹത്തിന് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മലമ്പുഴ മണ്ഡലത്തിൽ നിന്നും സുരേഷ് മത്സരിച്ചേക്കും. കൈപ്പത്തി ചിഹ്നത്തിൽ അല്ലാതെ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് നേരത്തെ വിലയിരുത്തിയതിൻറെ അടിസ്ഥാനത്തിലാണ് പാർട്ടി ചിഹ്നം നൽകാൻ തന്നെ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു മലമ്പുഴ മണ്ഡലത്തിൽ.

വി.എസിൻ്റെ മുൻ പി.എ കോൺഗ്രസിൽ ചേർന്നു Read More »

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും

കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ്(44) കുറ്റക്കാരനെന്ന് വിധിച്ച് കൊല്ലം സെഷൻസ് കോടതി. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. 2023 മേയ് 10 നാണ് കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി മോഹൻദാസിൻറെയും വസന്തകുമാരിയുടെയും മകളായ ഡോ. വന്ദന(23) കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. പൂയപ്പിള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി കൊണ്ട് വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 5

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും Read More »

റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക്

തൊടുപുഴ: റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക്.ആവോലി കുരുവമ്മാക്കൽ കെ.ഡി വർക്കി (58) ക്കാണ് പരിക്കേറ്റത്. കാലിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുളമാവ് ഡാമിനു സമീപത്തെ പാലത്തിലുള്ള അനധികൃത കോൺക്രീറ്റ് ഹംപിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. ഇരട്ടയാറിലെ തറവാട്ടുവീട്ടിൽ നിന്ന് ആവോലിയ്ക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്.പാലം കടക്കുന്ന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്തുള്ള അടയാളങ്ങളില്ലാത്ത കോൺക്രീറ്റ് ഹംപ് തൊട്ടടുത്തെത്തുമ്പോൾ മാത്രമേ കാണാൻ കഴിയൂ.സാധാരണ വേഗതയിലെത്തിയ വർക്കിയുടെ സ്കൂട്ടർ അശാസ്ത്രീയമായി

റോഡിലെ അനധികൃത ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് റിട്ട.അധ്യാപകന് പരിക്ക് Read More »

പീഡനക്കേസിൽ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു

കോട്ടയം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പൊലീസ് പിടികൂടിയത്. ഫെബ്രുവരി ഒൻപതിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിമേട‍യിൽ വെച്ചാണ് പുരോഹിതൻറെ ഭാഗത്ത് നിന്ന് പീഡനശ്രമം ഉണ്ടായതെന്നാണ് വിവരം. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് വികാരി മോശമായി പെരുമാറുകയായിരുന്നു. സംഭവം പെൺകുട്ടി വീട്ടുകാരെ ധരിപ്പിക്കുകയും തുടർന്ന് പെരുവന്താനം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ഉയർന്നതോടെ വികാരി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ

പീഡനക്കേസിൽ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു Read More »

നിയമസഭാ തിരഞ്ഞെടുപ്പ്; പാലായിൽ മത്സരം പൊടിപാറും, ജില്ലയിൽ മൂന്ന് മുന്നണികളും പോരാട്ടത്തിനൊരുങ്ങി

പാലാ: ഒൻപത് നിയമ സഭാ മണ്ഡലങ്ങൾ ഉള്ള കോട്ടയം ഇക്കുറി ആർക്കൊപ്പം നൽക്കും. എൽ.ഡി.എഫ് അനുകൂല തരംഗം വീശിയടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. പുതുപ്പള്ളിയും കോട്ടയവും പാലായും കടുത്തുരുത്തിയും യു.ഡി.എഫിനൊപ്പം നിന്നു. ഇക്കുറി ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെടെ ചലനമുണ്ടാക്കി താമര വിരിയിക്കാൻ എൻ.ഡി.എ. കൂടി എത്തുന്നതോടെ ആവേശം ഉയരും. യു.ഡി.എഫിനു മുൻതൂക്കം നൽകുന്നതാണു തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് – 16, എൽ.ഡി.എഫ് ഏഴ്. ബ്ലോക്ക്

നിയമസഭാ തിരഞ്ഞെടുപ്പ്; പാലായിൽ മത്സരം പൊടിപാറും, ജില്ലയിൽ മൂന്ന് മുന്നണികളും പോരാട്ടത്തിനൊരുങ്ങി Read More »

യുദ്ധത്തിൻ്റെ സാഹചര്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ച 35 പേർ പിടിയിൽ

‌ദുബായ്: പശ്ചിമേഷ‍്യയിൽ യുദ്ധസമാന സാഹചര‍്യം അതിരൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ചതിന് 35 പേരെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തു. ഇതിൽ 17 പേർ ഇന്ത‍്യക്കാരാണ്. ആക്രമണം നടന്ന സ്ഥലങ്ങളുടെ വിഡിയോകളും മറ്റും ചിത്രീകരിക്കരുതെന്ന് അധ‍ികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വ‍്യാജ ഉള്ളടക്കങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ‍്യത്തോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കർശനമായി നിരീക്ഷിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി

യുദ്ധത്തിൻ്റെ സാഹചര്യത്തിൽ സോഷ‍്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും വ‍്യാജ വിഡിയോകളും പ്രചരിപ്പിച്ച 35 പേർ പിടിയിൽ Read More »

ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്ന് എമിറേറ്റ്സ് വിമാനം പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു

തിരുവനന്തപുരം: ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച എമിറേറ്റ്സ് വിമാനം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ദുബായിൽ ഇറങ്ങാതെ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ 4.40ന് യാത്ര തിരിച്ച വിമാനമാണ് 8.40 ഓടെ തിരിച്ച് തിരുവനന്തപുരത്തു തന്നെ ലാൻഡ് ചെയ്തത്. 353 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ മൂലം ദുബായ് വിമാനത്താവളം അടച്ച സാഹചര്യത്തിൽ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോരുകയായിരുന്നു. കൊച്ചിയിൽ നിന്ന് 325 യാത്രക്കാരുമായി പറന്ന എമിറേറ്റ് വിമാനവും കൊച്ചിയിലേക്ക് തന്നെ തിരിച്ചെത്തി.

ദുബായ് വിമാനത്താവളം അടച്ചതിനെ തുടർന്ന് എമിറേറ്റ്സ് വിമാനം പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു Read More »

ഒഡിഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഐ.സി.യുവിൽ തീ പിടിത്തം, 10 രോഗികൾ മരിച്ചു

ഭുവനേശ്വർ: ഒഡീശയിലെ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തിൽ 10 രോഗികൾ മരിച്ചു. 11 പേർക്ക് പരുക്ക്. കട്ടക്കിലെ സർക്കാർ നിയന്ത്രണത്തിലുള്ള എസ് സി ബി മെഡിക്കൽ കോളെജ് ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളെയാണ് ഇവിടെ പരിചരിച്ചിരുന്നത്. അപകടം നടക്കുമ്പോൾ ഐസിയുവിൽ 23 രോഗികളാണ് ഉണ്ടായിരുന്നത്. പുലർച്ചെ 2 മണിയോടെ രണ്ടു തവണ വൈദ്യുതി തടസപ്പെട്ടു. അതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഐസിയു നിറയെ കടുത്ത

ഒഡിഷയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ഐ.സി.യുവിൽ തീ പിടിത്തം, 10 രോഗികൾ മരിച്ചു Read More »

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ: മലപ്പുറത്ത് അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ കൊല്ലപ്പെട്ടു. കരുളായി സ്വദേശിനി രജിലയാണ് മരിച്ചത്. പ്രതിയായ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ചായ ചോദിച്ചിട്ട് നൽകാത്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. ആക്രമണത്തിനു പിന്നാലെ തന്നെ സംഭവസ്ഥലത്തു വച്ച് രജില മരിച്ചു. കുട്ടികളുടെ കൺമുന്നിൽ വച്ചായിരുന്നു ആക്രമണം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ്

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു Read More »

ഓസ്കർ പ്രഖ്യാപിച്ചു; ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി ജോർദൻ മികച്ച നടൻ

ലൊസാഞ്ചലസ്: മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി ജെസി ബക്ലി. ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഓസ്കർ പുരസ്കാരത്തിന് അർഹയാക്കിയത്. സിന്നേഴ്സിലെ പ്രകടനത്തിലൂടെ മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ സ്വന്തമാക്കി വൺ ആഫ്റ്റർ അനദർ ഓസ്കറിൽ തിളങ്ങി. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൊണ്ണൂറ്റിയെട്ടാം ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻറെ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് പുരസ്കാരം

ഓസ്കർ പ്രഖ്യാപിച്ചു; ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി ജോർദൻ മികച്ച നടൻ Read More »

ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഇടുക്കി: തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥൻ പോലിസ് കസ്റ്റഡിയിൽ. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നം നിലവിൽ ഉണ്ട്. വയറിംഗ് തൊഴിലാളിയായ അനൂപ് ജോലി

ഇടുക്കി തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി Read More »

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

ഇടുക്കി: 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ Amnesty Scheme പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും Read More »

പീരുമേട്ടിൽ കെ.സലിംകുമാർ എൽ. ഡി. എഫ് സ്ഥാനാർഥി

ഇടുക്കി: സൗമ്യതയും സമര തീക്ഷണതയും സമം ചേർത്ത വ്യക്തിത്വമാണ് പീരുമേട് നിയോജക മണ്ഡലം എൽഡിഫ് സ്ഥാനാർഥി കെ സലിംകുമാർ. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് പുതിയ നിയോഗം. എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയാണ് ഇദ്ദേഹം. തൊട്ടാൽ പൊള്ളുന്ന സമരാനുഭവങ്ങളാണ് ഈ തൊടുപുഴക്കാരനുള്ളത്.തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ മഞ്ചിക്കല്ലിലെ കണിയാംപറമ്പിൽ വീട് ഒന്നര സെന്റിലെ ഒരു ഓലപ്പുരയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും വട്ടമിട്ട അവിടെ തങ്കപ്പന്റെയും സരോജിനിയുടെയും നാല് മക്കളിൽ ഒരാളായി ജനിച്ച സലിംകുമാറിന്റെ ബാല്യത്തിന് പുന്നാരങ്ങൾ അന്യം.

പീരുമേട്ടിൽ കെ.സലിംകുമാർ എൽ. ഡി. എഫ് സ്ഥാനാർഥി Read More »

യു.എ.ഇ‍യിൽ വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം

വാഷിങ്ങ്ടൺ: യുഎഇയിൽ ഇറാൻ ആക്രമണം. ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലാണ് ആക്രമണം ഉണ്ടായത്. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണിനെ തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആർക്കും പരുക്കില്ല. അതിനിടെ പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരേ അയച്ചു. ജപ്പാനിലെ ഒക്നാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകൾ പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധകപ്പലിലാണ് യാത്ര. സൈനിക ശേഷി അമെരിക്ക വർധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് വിവരം. അതേസമയം ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമെരിക്കയുമായി ബന്ധമുള്ള

യു.എ.ഇ‍യിൽ വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം Read More »