Timely news thodupuzha

Author name: timely news

മുസ്‌ലിം രാഷ്ട്രങ്ങളോട് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ

ടെഹ്റാൻ: അമേരിക്കയ്ക്കെതിരായ യുദ്ധത്തിൽ മുസ്‌ലിം രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് ഇറാൻ സായുധ സേനയുടെ വക്താവ് ജനറൽ അബോൾഫാസൽ ഷെകാർച്ചി. ഇറാനിയൻ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. ‘ഇസ്‌ലാമിക് റിപ്പബ്ലിക്കിനെയും മുസ്‌ലീം ജനതയെയും വിശസ്വിക്കൂ. യുഎസും സയണിസ്റ്റുകളും പിന്തുടരുന്ന ബഹുദൈവാരാധന, കാപട‍്യം എന്നിവയ്ക്കെതിരേ ലോകത്തിന്‍റെ ഐക‍്യദാർഢ‍്യത്തിനായി നമുക്ക് ഒന്നിക്കാം’. അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ അമെരിക്കയും സ‍യണിസ്റ്റുകളും വരുത്തിയിട്ടുള്ള നഷ്ടത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാനിലെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്‍റെ വക്താവ് ഇബ്രാഹിം സോൾഫാഗാരി പ്രസ്താവനയിറക്കിയിരുന്നു. ഇതിനു

മുസ്‌ലിം രാഷ്ട്രങ്ങളോട് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ Read More »

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ

കോട്ടയം: ശബരിമല യുവതി പ്രവേശനത്തിലെ സർക്കാറിന്‍റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എൻ, വാസവൻ. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തിൽ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007 ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അതേകാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും വാസവൻ പറഞ്ഞു. എല്ലാകാലത്തും വിശ്വാസികളുടെ താൽപര്യം മുൻനിർത്തി സർക്കാർ മുന്നോട്ട് പോകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടും സർക്കാർ നിലപാടും ഒന്നാണ്. ബിജെപിയുടെ യുവ

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ Read More »

സോനം വാങ്ങ്ചുക്കിന്‍റെ തടങ്കൽ പിൻവലിക്കുമെന്ന് കേന്ദ്രം

ശ്രീനഗർ: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിന്‍റെ തടങ്കൽ കേന്ദ്ര സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിന്‍റെതാണ് തീരുമാനം. ലഡാക്കിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് നീക്കമെന്നാണ് വിവരം. കഴിഞ്ഞ സെപ്റ്റംബർ 26നായിരുന്നു ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷ നിയമ പ്രകാരം തടങ്കലിൽ വച്ചത്. നേപ്പാളിലെ ജെൻസി കലാപത്തിന് സമാനമായി ലഡാക്കിൽ സംഘർഷങ്ങൾ നടപ്പാക്കാൻ യുവാക്കളെ സോനം വാങ്ചുക്ക് പ്രേരിപ്പിച്ചെന്ന് കേന്ദ്രം നേരത്തെ ആരോപിച്ചിരുന്നു. സോനം വാങ്ചുക്കിനെ

സോനം വാങ്ങ്ചുക്കിന്‍റെ തടങ്കൽ പിൻവലിക്കുമെന്ന് കേന്ദ്രം Read More »

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഗ്രാമീണ-മലയോര മേഖലകളിൽ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ ഏർപ്പെടുത്തിയ 45 ദിവസത്തെ നിർബന്ധിത ഇടവേള ഹൈറേഞ്ച് നിവാസികൾക്ക് താങ്ങാനാവില്ലെന്ന് അദ്ദേഹം കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മലയോര മേഖലകൾക്കൊപ്പം മണ്ഡലത്തിന്റെ ഭാഗമായ മുവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിലും പ്രതിസന്ധി അതിരൂക്ഷമാണ്. വിറകിന് നിയന്ത്രണമുള്ള ഈ പ്രദേശങ്ങളിൽ 45

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

മോദി ഇറാൻ പ്രസിഡൻ്റുമായി സംസാരിച്ചു: ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ

ന്യൂഡൽഹി: സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ രണ്ട് കപ്പലുകൾ. ഷിപ്പിങ്ങ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എസ്.സി.ഐ) ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് എൽപിജി ടാങ്കറുകളാണ് പ്രതിസന്ധികൾക്കൊടുവിൽ ഹോർമുസ് കടന്ന് യാത്ര തുടരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയും ഇറാനും തമ്മിൽ നടത്തി വരുന്ന സംഭാഷണങ്ങൾക്കൊടുവിലാണ് ഇറാൻ ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തത്. കടലിടുക്കിൻറെ ഇരുഭാഗത്തുമായി നിർത്തിയിട്ടിരിക്കുന്ന രണ്ടു ഡസനോളം കപ്പലുകളുടെ യാത്ര തുടരാനുള്ള ശ്രമവും ഇന്ത്യ തുടരുകയാണ്. ഫെബ്രുവരി 8, മാർച്ച് 5,

മോദി ഇറാൻ പ്രസിഡൻ്റുമായി സംസാരിച്ചു: ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ Read More »

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി സെക്രട്ടേറിയറ്റിലേക്ക് ‌വാഹനമോടിച്ച് കയറ്റി; മൂന്നു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഗൂഗിൾമാപ്പിൽ നോക്കി വാഹനമോടിക്കുന്നതിനിടെ വഴി തെറ്റി സെക്രട്ടേറിയറ്റിക്ക് വണ്ടിയോടിച്ച് കയറ്റിയ മൂന്നു പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. കഴക്കൂട്ടത്തേക്ക് പോകാനായി ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വാദം. സെക്രട്ടേറിയറ്റിൻറെ നാലാം ഗേറ്റ് വഴി വണ്ടിയോടിച്ച് കടത്താൻ ശ്രമിച്ചതോടെ പൊലീസുകാർ വാഹനം തടയുകയായിരുന്നു. മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി സെക്രട്ടേറിയറ്റിലേക്ക് ‌വാഹനമോടിച്ച് കയറ്റി; മൂന്നു പേരെ അറസ്റ്റ് ചെയ്തു Read More »

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു

ഇടുക്കി: ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ഇടുക്കി താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരായും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും നടത്തി. ഇരുപതേക്കറിൽ നടന്ന ധർണ്ണ യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു.ഇടതുഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തകരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് താലൂക്ക് അസുയത്രിയുടെ ഇന്നത്തെ അവസ്‌ഥയെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിക്ക്‌ ആവശ്യമായ എല്ലാവിധ ഭൗതിക സൗകര്യങ്ങളും കട്ടപ്പന നഗരസഭ ഒരുക്കിക്കൊടുത്തിട്ടും

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു Read More »

രാസവസ്തുക്കളുടെ കനത്ത ദുർ​ഗന്ധം മൂലം വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചു

വാഷിങ്ങ്ടൺ: കടുത്ത ദുർ​ഗന്ധം മൂലം വാഷിങ്ടൺ, ഡിസി, ബാൽട്ടിമോർ ആൻഡ് റിച്ച്മണ്ട്, വിർജീനിയ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചതായി റിപ്പോർട്ട്. രാസവസ്തുക്കളുടെ ശക്തമായ ദുർഗന്ധമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദുർഗന്ധം വ്യോമഗതാഗത നിയന്ത്രണത്തെ ബാധിക്കുമെന്നതിനാലാണ് വിമാന സർവീസുകൾ രണ്ടു മ‌ണിക്കൂറോളം നിർത്തി വച്ചത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) സെക്രട്ടറി സീൻ ഡഫി വിമാനങ്ങൾ വൈകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലു വിമാനത്താവളങ്ങളാണ് രണ്ടു മണിക്കൂറോളം സ്തംഭിച്ചത്. വെള്ളിയാഴ്ച പ്രാദേശിക സമയം 7 മണിയോടെ

രാസവസ്തുക്കളുടെ കനത്ത ദുർ​ഗന്ധം മൂലം വിമാനത്താവളങ്ങളുടെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചു Read More »

ഇറാനിയൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിങ്ങ്ടൺ: ഇറാൻറെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി അടക്കമുള്ള മുതിർന്ന സൈനിക, രഹസ‍്യാന്വേഷണ ഉദ‍്യോഗസ്ഥരെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്ത് യുഎസ്. വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ നൽകുമെന്നാണ് അമെരിക്ക വ‍്യക്തമാക്കിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വെബ്സൈറ്റ് പ്രകാരം ഇറാൻറെ ഇസ്‌ലാമിക് റെവല‍്യൂഷണറി ഗാർഡ്സുമായി ബന്ധമുള്ള പത്തോളം ഉദ‍്യോഗസ്ഥരെയാണ് അമെരിക്ക ലക്ഷ‍്യമിട്ടിരിക്കുന്നത്. യുഎസും ഇസ്രയേലും സംയുക്തമായി ചേർന്ന് നടത്തിയ വ‍്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായാണ് വിവരം. അദ്ദേഹത്തിൻറെ ആരോഗ‍്യസ്ഥിതി

ഇറാനിയൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് അമേരിക്ക Read More »

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല

കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ട് വ‍്യക്തമാക്കുന്നു. ആ‍യുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആയുധം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസിൻറെ മൊഴി. കേസിൽ കഴിഞ്ഞ ദിവസമാണ് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻറ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പേർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്. വധശ്രമം

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല Read More »

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് മാർച്ച് 15ന്(ഞായറാഴ്ച്ച) കെഎസ്ആർടിസിയുടെ അഞ്ചമ്പല ദർശനം രാവിലെ 6.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കും. മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദർശിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയതിനുശേഷം ക്ഷേത്രത്തിൽ നടക്കുന്ന തിരുവോണ ഊട്ടിൽ കൂടി പങ്കെടുക്കാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. നാഷണൽ ആയുഷ് മിഷൻ സ്പെഷ്യൽ ഓഫീസർ ഡോക്ടർ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും Read More »

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ്

തൊടുപുഴ: പിണറായി ഭരണത്തിൽ പിണറായിയുടെ കുടുംബക്കാരുടെയും സി.പി.എം. കാരുടെയും മാത്രം ക്ഷേമമാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി . കെ . പനലോസ് പറഞ്ഞു. പൊതുക്കടം ആറ് ലക്ഷം കോടി രൂപ കവിഞ്ഞു. പെൻഷൻ കാർക്കും ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള കുടിശിക നാളിതുവരെ നൽകാതെ വരുന്ന സർക്കാർ നൽകുമെന്ന് പറഞ്ഞ് ഉത്തരവിറക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, വിലക്കയറ്റം തടയുക, മുൻ പരിഷ്ക്കരണത്തിൻ്റെയും ക്ഷാമാശ്വാസത്തിൻ്റെയും കുടിശ്ശിക ഉടൻ

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് Read More »

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ

തൊടുപുഴ: നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ ന​ഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അറിയിച്ചു. നിരോധിതമേഖലയായി നിശ്ചയിച്ചിട്ടുള്ള മങ്ങാട്ടുകവല, കോതായിക്കുന്ന് ബസ് സ്റ്റാൻ്റ്, മോർ ജംഗ്ഷൻ, വെങ്ങല്ലൂർ ബൈപാസ് ജംഗ്ഷൻ, പഴയബസ് സ്റ്റാൻ്റ് പാലം, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ സ്ഥാപിക്കലുകൾ പാടില്ലെന്നും അറിയിച്ചു. നിരോധിതമേഖലയിൽ ഇവ സ്ഥാപിച്ചവക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പോലീസ്, പി.ഡബ്ല്യൂ.ഡി., നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം എന്നിവർ ഉൾപ്പെടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അനധികൃത ഫ്ളക്‌സുകളും ബോർഡുകളും സ്ഥാപിച്ചവർക്കെതിരെ

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ Read More »

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ

തൊടുപുഴ: കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിന്റെ ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമായി. പഠനത്തിനൊപ്പം പറക്കാനും മടിക്കാതെ കാപ്പ് എൻ.എസ്.എസ്. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ഈ കുരുന്നുകൾ.തുടർച്ചയായ ഏഴാം വർഷമാണ് കാപ്പ് സ്കൂളിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇത്തരത്തിൽ ഒരു വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പഠനയാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ നാൾവഴി: 05/03/2026 വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് സ്കൂൾ ബസ്സിൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചതോടെയാണ് യാത്രയ്ക്ക്

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ Read More »

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഭാര‍്യയ്ക്ക് മൊബൈൽ ഫോണിലൂടെ മെസേജ് അയച്ചതിന് 28 കാരനെ ചുറ്റിക കൊണ്ട് അടിച്ചെന്ന കേസിൽ‌ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന് ആലപ്പുഴ കൊമ്മാടിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതിനെത്തുടർന്ന് 28 കാരനും അയൽവാസിയുമായ ഷിബിൻ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു ഷിബിൻ രാജ് പ്രതിയുടെ

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു Read More »

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹർജി വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ‌ അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തിൻറെ ഭാഗമായ യഥാർഥ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടത്തുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി Read More »

കെ സുധാകരന് സീറ്റില്ലെന്ന് കെ.പി.സി.സി ഔദ്യോഗികമായി അറിയിച്ചു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന് സീറ്റില്ല. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരന് ഔദ്യോഗികമായി വിവരമറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. കണ്ണൂരിൽ പകരക്കാരനെ സുധാകരൻ തന്നെ തിരുമാനക്കട്ടെ എന്ന നിലപാടാണ് കെപിസിസിക്ക്. സുധാകരനെ ആര് നിർദേശിച്ചാലും അംഗീകരിക്കാനാണ് നീക്കം.

കെ സുധാകരന് സീറ്റില്ലെന്ന് കെ.പി.സി.സി ഔദ്യോഗികമായി അറിയിച്ചു Read More »

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരു ചേർത്തെന്ന് പരാതി. പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു. ശ്രീനാദേവി ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു .

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി Read More »

നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് ആർത്താവാവധി നിയമപരമാക്കിയാൽ അത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി. ഈ ഒരു കാരണം കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കാൻ മാനേജ്മെൻറുകൾ മടിച്ചെക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണ്. നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർ‌ക്കാർ സ്ഥാപനങ്ങളിലോ

നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി Read More »

മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കാമെന്ന് ഇറാൻ

ടെഹ്റാൻ: ലോകത്തെ ആശങ്കയിലാഴ്ത്തിയ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം അവസാനിക്കാൻ സാധ്യത തെളിയുന്നു. ഒമാൻ ഭരണകൂടത്തിൻ്റെ ഇടപെടലിനെ തുടർന്ന് സമാധാനശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കാമെന്നാണ് ഇറാൻറെ നിലപാട്. ഇറാനിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകണം, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന രാജ്യാന്തര ഉറപ്പ് വേണം. രാജ്യത്തിൻറെ പരമാധികാരത്തിൽ കടന്നുകയറ്റം ഉണ്ടാകരുത് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനിടെ ഹോർമുസ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഇന്ത്യക്ക് ഭാഗിക ഇളവ് നൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താൻ

മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കാമെന്ന് ഇറാൻ Read More »

കേരളം പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത കേരളം എന്ന സ്വപ്‌നം യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോഡ്‌ഷെഡിംഗ് ഇല്ലാത്ത, പവർ കട്ട് ഇല്ലാത്ത കേരളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷേ, ഇന്നത് യാഥാർത്ഥ്യമായി കഴിഞ്ഞു. പവർകട്ട് എന്ന് പറഞ്ഞാൽ എന്താണെന്ന് എല്ലാവർക്കും ധാരണയുണ്ടെന്നുള്ളതിൽ സംശയമില്ല. ലോഡ്‌ഷെഡിംഗ് അത്ര വലുതായിരുന്നു. കേരളത്തിൽ നാലര മണിക്കൂർ ലോഡ്‌ഷെഡിംഗ് ആയിരുന്നു. കേരളത്തിലെ കെ.എസ്.ഇ.ബി. എന്നത് മുൻ

കേരളം പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയൻ Read More »

ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും: സണ്ണി പൈമ്പിള്ളിൽ

കുമളി: ഹോട്ടലുകളൾക്കും,റസ്റ്റോറൻ്റുകൾക്കുമുള്ള ഗ്യാസ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിച്ച് ഗ്യാസ് വിതരണം സുഗമം ആക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫിൽ യുദ്ധം നടക്കുന്നതിന്റെ പേരിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടി ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നിരവധി സംരംഭകരെ ദുരിതത്തിലക്കിയിരിക്കുകയാണ് പാചകവാതകം ലഭ്യമല്ലാതെ വന്നാൽ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പ്രവർത്തിക്കാൻ സാധിക്കുകയില്ല. ഇത് സംരംഭകരെ സംബന്ധിച്ചിടത്തോളം

ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും: സണ്ണി പൈമ്പിള്ളിൽ Read More »

ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നുവെന്ന് സുരേഷ് ഗോപി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാനദണ്ഡ പ്രകാരമാണ് പരിപാടി നടന്നതെന്നും ഉദ്ഘാടന ചടങ്ങിൻറെ വിവരങ്ങൾ നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയിൽ‌ ഉണ്ടായിരുന്നുവെന്നും ഈ വ‍്യക്തികളും കൂടി വേദിയിൽ ഉണ്ടാവണമെന്ന് സർക്കാർ പറ‍യണമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാർ അറിയിച്ചിരുന്നുവെങ്കിൽ അതിന് അനുസരിച്ച് ക്രമീകരണം നടത്തുമായിരുന്നുവെന്നും

ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നുവെന്ന് സുരേഷ് ഗോപി Read More »

തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മറീന ജോർജ്

നെടുംകണ്ടം: പഞ്ചാബിൽ വച്ച് നടന്ന 74 – ആം ഓൾ ഇന്ത്യ പോലീസ് അത്ലറ്റ് ചാമ്പ്യൻഷിപ്പിൽ ഹെപ്പ്റ്റത്താലോണിൽ കേരള പോലീസിന് വേണ്ടി തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മരീന ജോർജ്. ഈ ഇനത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി കേരള പോലീസിന് അഭിമാനം നേട്ടം കൈവരിച്ചു. 2022ൽ കാനഡയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ ലോഞ്ചമ്പിലും ഹെപ്പ്റ്റത്താലോണിലും ഇന്ത്യക്കുവേണ്ടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കുകയും 2024 ൽ അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ

തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മറീന ജോർജ് Read More »

വെള്ളാപ്പള്ളി നടേശനെ നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയം; അഡ്വ. സി.കെ വിദ്യാസാഗർ

തൊടുപുഴ: വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയമെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡൻ്റ് അഡ്വ. സി.കെ വിദ്യാസാഗർ. വളരെ നേരത്തെ ഉണ്ടാകേണ്ട തീരുമാനമായിരുന്നു ഇത്. കേസ് ഇത്രയും നീണ്ട് പോയത് വെള്ളാപ്പള്ളി നടേശനും അദ്ദേഹം നിയോഗിച്ച അഭിഭാഷകരുടെയും തന്ത്രങ്ങൾ മൂലമാണ്. വെള്ളാപ്പള്ളി നടേശൻ്റെയും അദ്ദേഹത്തിൻ്റെ സാമന്തൻമാരുടെയും നീരാളി പിടിത്തത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ മോചിപ്പിക്കാനുള്ള ഒരു അവസരമായാണ് ഇതിനെ കാണുന്നത്. യോഗത്തെയും യോഗത്തിൻ്റെ സ്വത്തുക്കളെയും കുടുംബ

വെള്ളാപ്പള്ളി നടേശനെ നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയം; അഡ്വ. സി.കെ വിദ്യാസാഗർ Read More »

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്‌ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് റ്റി.ആർ രവിയുടെ സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്എൻഡിപിയോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. കമ്പനിയുടെ ഡയറക്‌ടർമാരാണ് വെള്ളാപ്പള്ളിയും, തുഷാർ വെള്ളാപ്പള്ളിയും. കമ്പനി ഡയറക്‌ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ഇവരുടെ ഡിൻ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി Read More »

കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

മലപ്പുറം: കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ പോയവരേ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരേ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു Read More »

പാലത്തിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു

പാല: വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച് പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാറാണ്(ശ്രീകുമാർ – 60) മരിച്ചത്. ബുധൻ പുലർച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയിൽ കെട്ടിയ കയർ പൊട്ടിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. ചൊവ്വാഴ്ച മകൻ്റെ കുട്ടിയുടെ ജന്മദിനാഘോഷം കഴിഞ്ഞ്

പാലത്തിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു Read More »

ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ തിരുനാൾ മാർച്ച് 13 മുതൽ 15 വരെ

വണ്ണപ്പുറം: ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ മാർച്ച് 13 മുതൽ 15 വരെ ആഘോഷിക്കുമെന്ന് വികാരി ഫാദർ ആന്റണി ഓവേലിൽ, സഹവികാരി ഫാദർ ജോർജ്ജ് പള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് കാളിയാർ സെൻ്റ് റീത്താസ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് മുണ്ടുനടയിൽ തിരുനാൾ കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് ഫാദർ ജോർജ്ജ് പുതുമനത്തൊട്ടിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.

ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ തിരുനാൾ മാർച്ച് 13 മുതൽ 15 വരെ Read More »

കേരളത്തിൽ എയിംസ് വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി.കേരളത്തിൽ എയിംസ് വേമെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം. കേരളത്തിൽ എയിംസിൻറെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിൽ എയിംസ് എന്തുകൊണ്ടു വൈകുന്നുവെന്ന ചോദ്യത്തിനും മറുപടിയായി 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നൽകി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം

കേരളത്തിൽ എയിംസ് വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി Read More »

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ

കൊച്ചി: നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂർ സ്‌റ്റേഡിയം കവാടത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ കാത്തു നിന്ന ആയിരക്കണക്കിന് പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു. തുടർന്ന് കലൂർ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയിൽ കേന്ദ്രസർക്കാരിൻറെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കേരളത്തിൻറെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാത, കോഴിക്കോട് ബൈപാസിൻറെ വെങ്ങളം

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ Read More »

കൃഷി, വിദ്യാഭ്യാസം, ഭവന നിർമ്മാണം ഉൾപ്പെടെ മരിയാപുരം പഞ്ചായത്തിന് സമഗ്ര വികസന ബഡ്ജറ്റ്

ചെറുതോണി: കൃഷി വിദ്യാഭ്യാസം ഭവന നിർമ്മാണം ഉൾപ്പെടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റാണ് ഇത്തവണ മരിയാപുരം ഗ്രാമ പഞ്ചായത്തിന് വേണ്ടി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡണ്ട് സണ്ണി ജോൺ അവതരിപ്പിച്ചത്. മുൻ സാമ്പത്തിക വർഷത്തെ നീക്കിയിരിപ്പ് ഉൾപ്പെടെ 16 കോടി 17 ലക്ഷത്തി 96 182 രൂപ വരവും 11 കോടി 97 ലക്ഷത്തി 74933 രൂപ ചെലവും 4 കോടി 20 ലക്ഷത്തി 21249 രൂപ നീക്കി ബാക്കിയുമാണ് ബഡ്ജറ്റ് പ്രതീക്ഷ.

കൃഷി, വിദ്യാഭ്യാസം, ഭവന നിർമ്മാണം ഉൾപ്പെടെ മരിയാപുരം പഞ്ചായത്തിന് സമഗ്ര വികസന ബഡ്ജറ്റ് Read More »

വോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് മുടക്കമില്ലാതെ നാലാം തവണയും സാൻജോയിൽ

രാജാക്കാട്: കുടുംബവും കുട്ടികളുമില്ല 67-ാം വയസിലും പ്രണയം വോളിബോളിനോട്.പാലാ സ്വദേശിയായ പടിഞ്ഞാറേപ്പറമ്പിൽ പി.എം ജോസഫാണ് കായിക വിനോദമായ വോളിബോളിനെ നെഞ്ചിലേറ്റി കോർട്ടുകളിൽ നിന്നും കോർട്ടുകളിലേയക്ക് ജൈത്രയാത്ര നടത്തുന്നത്. മുപ്പതാം വയസിൽ തുടങ്ങിയ വോളിബോൾ കമ്പത്തിന് 67 ലും ആവേശം ഒട്ടും ചോർന്ന് പോയിട്ടില്ല. ആർപ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ നിശബ്ദമായി ഇരുന്ന് എല്ലാ മത്സരങ്ങളും വീക്ഷിക്കും.ചോദിച്ചാൽ കളിയെ പറ്റിയും കളിക്കാരെ പറ്റിയും വിശദീകരിക്കും. കായികമായ നല്ല അധ്വാനത്തിലൂടെ തന്നെ കാണികൾക്ക് ഹരം പകർന്ന് നൽകുന്ന കായിക വിനോദമാണ് വോളിബോൾ.ഒരു

വോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് മുടക്കമില്ലാതെ നാലാം തവണയും സാൻജോയിൽ Read More »

അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്ന് ആരോപിച്ച് നടി ശ്വേത മേനോനെതിരായി നൽകിയ ക്രിമിനൽ കേസ് റദ്ദാക്കി; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി

കൊച്ചി: നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡൻറുമായ ശ്വേത മേനോനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ സെൻട്രൽ പൊലീസെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ലെന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിൻറേയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തുകയായിരുന്നു. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്നും നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.

അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്ന് ആരോപിച്ച് നടി ശ്വേത മേനോനെതിരായി നൽകിയ ക്രിമിനൽ കേസ് റദ്ദാക്കി; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി Read More »

ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു

ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഇന്ത്യാവിഷൻ, കൈരളി, മീഡിയ വൺ തുടങ്ങിയ ചാനലുകളുടെ വാർത്താ വിഭാഗത്തിൽ പ്രവർത്തിച്ച ശേഷം 2016 ലാണ് പി.ആർ.ഡിയിലെത്തുന്നത്. എഴുത്തുകാരൻ കൂടിയായ ഐ.ആർ പ്രസാദ് അരാഷ്ട്രീയം, ദസുവ എന്നീ രണ്ട് കഥാ സമാഹാരങ്ങളും ഘോഷം എന്ന പേരിൽ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാട്‌ ചെർപ്പുളശ്ശേരി സ്വദേശിയാണ്.

ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു Read More »

പി.കെ ശശിയെ പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ സി.പി.എം പൊതുയോ​ഗം സംഘടിപ്പിക്കും

പാലക്കാട്: പി.കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം. സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗം എ. വിജയരാഘവനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. അടുത്തിടെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്. പാലക്കാട് നടന്ന സിപിഎം

പി.കെ ശശിയെ പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ സി.പി.എം പൊതുയോ​ഗം സംഘടിപ്പിക്കും Read More »

പ്രധാനമന്ത്രി കൊച്ചിയിൽ എത്തി

കൊച്ചി: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉടനെ കൊച്ചി നാവിക ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തും. ശേഷം റോഡ് മാർ‌ഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. അഖില കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷമാണ് ആദ‍്യ പരിപാടി. പിന്നീട് റോഡ് മാർഗം കലൂർ സ്റ്റേഡിയത്തിലേക്ക് പോകും. കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

പ്രധാനമന്ത്രി കൊച്ചിയിൽ എത്തി Read More »

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിൽ പരാതിയുമായി കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് പരാതി. ഇക്കാര‍്യം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കർക്കും എത്തിക്കസ് കമ്മിറ്റിക്കും കൊടിക്കുന്നിൽ സുരേഷ് പരാതി നൽകി. നടന്നത് പ്രോട്ടോക്കോളിൻറെയും പാർലമെൻററി കൺവെൻഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിങ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്കാണ് കൊടിക്കുന്നിൽ സുരേഷിന് ക്ഷണം ലഭിക്കാതിരുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിൽ പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് Read More »

നിബന്ധന മറികടന്ന് ശരീര സൗന്ദര്യ മത്സര ജേതാക്കൾക്ക് എസ്.ഐ ആയി നിയമനം

തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സര ജേതാക്കളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം. സംസ്ഥാന പൊലീസിലെ അസാധാരണ നിയമനമാണിത്. കായിക ക്ഷമതാ പരീക്ഷ പാസാവണമെന്ന നിബന്ധന മറികടന്നാണ് നിയമനം. കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവർക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. പിന്നാലെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കിയത്. കെഇപിഎയിൽ

നിബന്ധന മറികടന്ന് ശരീര സൗന്ദര്യ മത്സര ജേതാക്കൾക്ക് എസ്.ഐ ആയി നിയമനം Read More »

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത് കൊച്ചി കോർപ്പറേഷൻ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ എടുത്തുമാറ്റി. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചുകൊണ്ടാണ് കോർപ്പറേഷൻ നടപടി. മെട്രൊ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ ആണ് നീക്കം ചെയ്തത്. അതേസമയം, സർക്കാർ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചത്. ദേശീയ പാതാ ഉദ്‌ഘാടനം അടക്കമുള്ള ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഒഴിവാക്കിയതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പിന്നാലെ തന്നെ

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത് കൊച്ചി കോർപ്പറേഷൻ Read More »

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രിയുൾപ്പെടെ പരിപാടി ബഹിഷ്ക്കരിക്കും

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി രാജേഷും കെ കൃഷ്ണൻകുട്ടിയുമാണ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നത്. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ചൊവ്വാഴ്ചമാത്രമാണെന്നും മണ്ഡലത്തിൽ മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കില്ലെന്നും അസൗകര്യങ്ങളുണ്ടെന്നുണാണ് മന്ത്രിമാരുടെ വിശദീകരണം. എന്നാൽ, പരിപാടിയിൽ‌ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്ക്കരിക്കുന്നതെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രിയുൾപ്പെടെ പരിപാടി ബഹിഷ്ക്കരിക്കും Read More »

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത നാവിക ഉദ‍്യോഗസ്ഥൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയയാൾ കൊച്ചിയിൽ അറസ്റ്റിൽ. ആഗ്ര സ്വദേശിയും നാവിക ഉദ‍്യോഗസ്ഥനുമായ ആദർശ് കുമാറാണ് അറസ്റ്റിലായത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത‍്യൻ നാവിക സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയാണ്(എ.ടി.എസ്) ഇയാളെ പിടികൂടിയത്. പണത്തിന് വേണ്ടിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് അന്വേഷണ സംഘത്തോട് ഇയാൾ വെളിപ്പെടുത്തി. ആദർശ് കുമാറിൻറെ ബാങ്ക് അക്കൗണ്ടിലേക്ക് വ‍്യാപകമായി പണമെത്തിയതായി വ‍്യക്തമായിട്ടുണ്ട്. സമൂഹമാധ‍്യമങ്ങളിലൂടെയാണ്

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത നാവിക ഉദ‍്യോഗസ്ഥൻ കൊച്ചിയിൽ അറസ്റ്റിൽ Read More »

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; പകൽ സമയത്ത് പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉ‍യർന്ന ചൂട് സൂര്യാഘ്യാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിർജലീകരണത്തിന് സാധ്യതയുള്ളതിനാൽ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയം ഒഴിവാക്കണമെന്നും

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; പകൽ സമയത്ത് പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു Read More »

മന്ത്രി ​ഗണേഷ് കുമാർ രാജി വെയ്ക്കണമെന്ന് വി.ഡി സതീശൻ

ന്യൂഡൽഹി: മന്ത്രി ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരടെയും കുടുംബ പ്രശ്നങ്ങളിൽ യു.ഡി.എപ് ഇടപെടാറില്ലെന്നും ഇപ്പോൾ പ്രതികരിച്ചക് മന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ ഭാര്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്തെത്തിയത് കൊണ്ടാണെന്നും വി.ഡി സതീശൻ പറഞ്ഞു. ​ഗണേഷ് കുമാർ രാജി വെക്കണമെന്നും മുഖ്യമന്ത്രി ഇതിൽ പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി ​ഗണേഷ് കുമാർ രാജി വെയ്ക്കണമെന്ന് വി.ഡി സതീശൻ Read More »

കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ

ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ. ഇലക്ഷൻ്റെ പ്രഖ്യാപനം നീണ്ടു പോകുന്നതു കൊണ്ടാണ് സ്ഥാനാർത്ഥികളെ ഔദ്യോ​ഗികമായി പ്രഖ്യാപിക്കാത്തത്. തെരെഞ്ഞെടുപ്പിൽ യി.ഡി.എഫ് ജയിക്കുന്നതിന്റെ ​ഗൗരവത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള ചർച്ചയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥികളിൽ തീരുമാനമാകും വിധമാണ് ചർച്ചകൾ പുരോ​ഗമിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ Read More »

ഡേറ്റ ചോർച്ചക്കേസിൽ ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: ഡേറ്റ ചോർച്ചക്കേസിൽ ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും അതിനെ കോടതി തടയണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ‌ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ച് രണ്ട് സർക്കാർ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നുമാണ് കോടതി പറഞ്ഞത്.

ഡേറ്റ ചോർച്ചക്കേസിൽ ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രമേശ് ചെന്നിത്തല Read More »