Timely news thodupuzha

Author name: timely news

റ്റി സിദ്ദിഖ് എം.എൽ.എയ്ക്ക് നേരെ കൂവൽ ഉണ്ടായതിനെ വിമർശിച്ച് രമ്യ ഹരിദാസ്

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ റ്റി സിദ്ദിഖ് എംഎൽഎയ്ക്ക് കൂവൽ ഉണ്ടായതിനു പിന്നാലെ വിമർശനവുമായി രമ്യ ഹരിദാസ് രംഗത്ത്. മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച റ്റി സിദ്ദിഖ് എംഎൽഎയെ മുണ്ടക്കൈ – ചൂരൽമലക്കാർക്കറിയാം. ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല എന്നുമാണ് രമ്യ ഫെയ്സ് ബുക്കിൽ കുറിച്ചത്. പിന്നാലെ കമൻറിലാകെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉയർന്നു. ഈ ധൈര്യം സമ്മതിച്ചേ

റ്റി സിദ്ദിഖ് എം.എൽ.എയ്ക്ക് നേരെ കൂവൽ ഉണ്ടായതിനെ വിമർശിച്ച് രമ്യ ഹരിദാസ് Read More »

‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: 2022ൽ എറണാകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദേശത്തോടെ പെരുമാറിയെന്നണ് ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ യുവതി നൽകിയിരിക്കുന്ന പരാതി. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതി. ബി.എൻ.എസ് 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തും. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ് Read More »

കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ജീവനക്കാർക്കായി സി.പി.ആർ പരിശീലനവും പ്രിവിലേജ് കാർഡ് പ്രഖ്യാപനവും നാളെ

തൊടുപുഴ: അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൊടുപുഴയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയുമായി സഹകരിച്ച് ജീവനക്കാർക്കായി സി.പി.ആർ അടിയന്തര പരിശീലന ക്ലാസ് മാർച്ച് മൂന്നിന് കെ.എസ്.ആർ.ടി.സി ഡിപ്പോ ഹാളിൽ സംഘടിപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ സി.പി.ആർ എടുക്കുന്നത് എങ്ങിനെയെന്ന് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് നടത്തുന്നത്. ഉദ്ഘാടന സമ്മേളനം രാവിലെ 10:00ന് നടക്കും. 10:05ന് പ്രാർത്ഥനയ, 10:10ന് അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രതിനിധിയുടെ സ്വാഗത പ്രസംഗം. 10:15ന് കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ജീവനക്കാർക്കായി സി.പി.ആർ പരിശീലനവും പ്രിവിലേജ് കാർഡ് പ്രഖ്യാപനവും നാളെ Read More »

നാളെ ആറ്റുകാൽ പൊങ്കാല, തലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ചൊവ്വാഴ്ച. രാവിലെ 9.15ന് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 9.45ന് ശ്രീകോവിലിൽ നിന്ന് മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ കത്തിച്ച ശേഷം സഹ മേൽശാന്തിമാർക്ക് കൈമാറും. അവർ വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ പകരുന്നതോടെ ക്ഷേത്രത്തിൽ നിന്ന് കതിന വെടി മുഴങ്ങും. ക്ഷേത്രത്തിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതോടെ ലക്ഷകണക്കിന് വിശ്വാസികൾ അടുപ്പുകളിൽ തീകൊളുത്തും. പകൽ 2.15ന് നിവേദിക്കും. 350ഓളം പൂജാരിമാരേ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ചന്ദ്രഗ്രഹണമായതിനാൽ

നാളെ ആറ്റുകാൽ പൊങ്കാല, തലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി Read More »

എം.എം മണി, സ്വരാജ് ഉൾപ്പെടെ മുതിർ‌ന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം, കെ.കെ ശൈലജയ്ക്ക് അതൃപ്തി

തിരുവനന്തപുരം: സ്ഥാനാർത്ഥിത്വത്തിൽ നിലപാട് തിരുത്തി സിപിഎം. തോമസ് ഐസക്, എം.എം മണി അടക്കമുള്ള മുതിർ‌ന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എം.എം മണിക്ക് പകരം ഉടുമ്പച്ചോലയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനാവും മത്സരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിക്കില്ല. പകരം അദേഹത്തിൻറെ ഭാര്യ ശ്യാമള മത്സരിച്ചേക്കും. എം സ്വരാജ് മത്സരിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിൻറെ ആവശ്യം. എന്നാൽ ഇത് അംഗീകരിച്ചില്ല. ഇതിനിടെ സ്ഥാനാർഥിപ്പട്ടിക

എം.എം മണി, സ്വരാജ് ഉൾപ്പെടെ മുതിർ‌ന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം, കെ.കെ ശൈലജയ്ക്ക് അതൃപ്തി Read More »

യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ, സ്വർണ വിലയിൽ വൻ ഉയർച്ച

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ അപ്രതീക്ഷിത സംഘർഷം ആഗോള സമ്പദ് വ്യവസ്ഥയോടൊപ്പം ഇന്ത്യയുടെ വിദേശ വ്യാപാര മേഖലയ്ക്കും കനത്ത തിരിച്ചടി. ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയർത്തി. കടൽ മാർമുള്ള ചരക്ക് നീക്കവും വ്യോമഗതാഗതവും തടസപ്പെട്ടതോടെ രാജ്യത്തെ കയറ്റുമതി മേഖല കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിക്കാരുടെയും വിവിധ മന്ത്രാലയങ്ങളുടെയും അടിയന്തരയോഗം സർക്കാർ വിളിച്ചിട്ടുണ്ട്.

യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ, സ്വർണ വിലയിൽ വൻ ഉയർച്ച Read More »

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരേ അതിജീവിതയുടെ അഭിഭാഷക രംഗത്ത്. വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യാനാണ് അഡ്വ. ടി.ബി. മിനിയുടെ തീരുമാനം. ഇതിനായി മിനി അഡ്വക്കറ്റ് ജനറലിൻറെ അനുമതി തേടി. നടിയുടെ അഭിഭാഷക കോടതി മുറിയിൽ വന്നിരുന്നു ഉറങ്ങുകയാണ് പതിവെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിനെതിരെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. 2024 മുതലുള്ള വിചാരണ കോടതി നടപടിയുടെ സിസിടിവിയടക്കം പരിശോധിക്കണമെന്നാണ് ആവശ്യം.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതി അലക്ഷ്യ നടപടി ഫയൽ ചെയ്യും Read More »

യുദ്ധത്തിൽ പങ്കുചേർന്ന് ഹിസ്ബുള്ള

ബെയ്‌റൂത്ത്: ഇറാൻ്റെ തിരിച്ചടിക്ക് പിന്നാലെ ഇസ്രായേൽ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഖമനേയിയുടെ വധത്തിന് പകരമായി ലെബനനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിൻറെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള, ഇസ്രായേലിൻറെ നിലനിൽപ്പിനെ ശക്തമായി എതിർക്കുന്ന സംഘമാണ്. ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ലെബനനിലെ വിവിധ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നിരവധി വ്യോമാക്രമണങ്ങൾ

യുദ്ധത്തിൽ പങ്കുചേർന്ന് ഹിസ്ബുള്ള Read More »

ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കാൻ സാധ്യത

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കാൻ പരീക്ഷ കോർഡിനേറ്റർ ശുപാർശ ചെയ്തു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അഞ്ചാം തീയതിയിലെ എസ്എസ്എൽസി പരീക്ഷയും 5, 6, 7 തീയതികളിലെ പ്ലസ് റ്റൂ പരീക്ഷകളും മാറ്റാനാണ് ആലോചന. ഗൾഫില്‌ പ്രത്യേക ചോദ്യപേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചന. പക്ഷേ കേരളത്തിൽ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. സിബിഎസ്ഇ പരീക്ഷകളും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. മാർച്ച് 2, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസുകളിലെ ബോർഡ്

ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കാൻ സാധ്യത Read More »

ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കെ എസ് അർ ടി സി ബസ്സിനടിയിലേക്ക് കയറി കട്ടപ്പന നഗരസഭ കൗൺസിലറുടെ മകനും മറ്റൊരു യുവാവും മരിച്ചു

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയിലാണ് അപകടം ഉണ്ടായത്. ചെറുതോണി ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസിനേ ബൈക്ക് മറികടക്കുന്നതിനിടയിൽ എതിരെ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. തുടർന്ന് ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കെ എസ് അർ ടി സി ബസ്സിനടിയിലേക് നിരങ്ങി കയറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 യുവാക്കളാണ് മരിച്ചത്. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിയുടെ മകൻ സൂരജ് സിബി, (20), നത്ത് കല്ല് സ്വദേശി കൈപ്പകശെരി ഡോൺ തോമസ് (20)എന്നിവരാണ് മരിച്ചത്.ഇടുക്കിയിൽ നിന്ന്

ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കെ എസ് അർ ടി സി ബസ്സിനടിയിലേക്ക് കയറി കട്ടപ്പന നഗരസഭ കൗൺസിലറുടെ മകനും മറ്റൊരു യുവാവും മരിച്ചു Read More »

​ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ

ദുബായ്: യുഎസ് സൈനികത്താവളം ലക്ഷ്യമാക്കി ഇറാൻ സ്ഫോടനം ആക്രമണം ആരംഭിച്ചതോടെ യുഎഇയും ഖത്തറും കുവൈത്തും വ്യോമപാത അടച്ചു. പിന്നാലെ എയർ ഇന്ത്യയും, ഇൻഡിഗോയും അടക്കമുള്ള വിമാന കമ്പനികൾ ഗൾഫ് സർവീസുകൾ നിർത്തി. യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങളും കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ

​ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ Read More »

ഇറാന് മുന്നറിയിപ്പ് നൽകി യു.എസ്

വാഷിങ്ങ്ടൺ: യുഎസ്-ഇറാൻ സംഘർഷത്തിനു പിന്നാലെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുഎസ് സൈന്യം ഇറാനിൽ പ്രധാനപ്പെട്ട സൈനിക നീക്കം ആരംഭിച്ചു. ഇറാനിൽ നിന്നുമുള്ള ഭീഷണികളിൽ നിന്ന് യുഎസ് ജനതയെ സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് നടപടി. ടെലിവിഷൻ അഭിമുഖത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാൻറെ ആണവ നിരായുധീകരണമാണ് ലക്ഷ്യം. നിങ്ങൾ ആയുധം വച്ച് കീഴടങ്ങുക. അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക. നിങ്ങൾ കീഴടങ്ങിയാൽ മാന്മയായ രീതിയിൽ നിങ്ങളോട് പെരുമാറും എന്നും ട്രംപ് പറയുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും

ഇറാന് മുന്നറിയിപ്പ് നൽകി യു.എസ് Read More »

കട്ടപ്പനയാറിൻ്റെ നവികരണ പ്രവൃത്തികൾക്ക് തുടക്കം; മികച്ച രീതിയിൽ ഇറിഗേഷൻ – ടൂറിസം പദ്ധതികൾ നടപ്പാക്കാൻ സാധിച്ചു; മന്ത്രി

ഇടുക്കി: ജലസേചനത്തിന് അപ്പുറം മികച്ച രീതിയിൽ ഇറിഗേഷൻ-ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ജലവിഭവ വകുപ്പിന് സാധിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയാറിൻ്റെ നവീകരണ പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജലവിതരണത്തിന് അപ്പുറം അതിൽ നിന്ന് വ്യത്യസ്ഥമായ വരുമാനം കണ്ടെത്തേണ്ടത് വകുപ്പിൻ്റെ ആവശ്യമാണ്. അതിൻ്റെ ഭാഗമായി നോൺ റവന്യു വാട്ടർ എന്ന നിലയിലാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. പൈനാവിൽ വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസ്, ഇറിഗേഷൻ മ്യൂസിയം, ഇറിഗേഷൻ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത് അധിക വരുമാനം

കട്ടപ്പനയാറിൻ്റെ നവികരണ പ്രവൃത്തികൾക്ക് തുടക്കം; മികച്ച രീതിയിൽ ഇറിഗേഷൻ – ടൂറിസം പദ്ധതികൾ നടപ്പാക്കാൻ സാധിച്ചു; മന്ത്രി Read More »

പരീക്ഷാ വിജയത്തിനായി മൊബൈൽ ഫോണിനോട് ബൈ പറഞ്ഞ് സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

തൊടുപുഴ: പരീക്ഷാകാലത്ത് ശ്രദ്ധ മാറ്റുന്ന പ്രധാന കാരണങ്ങളിൽ ഒന്നായ മൊബൈൽ ഫോൺ ഉപയോഗത്തിന് സ്വമേധയാ വിരാമമിട്ട് മാതൃകയായിരിക്കുകയാണ് കല്ലാനിക്കൽ സെൻ്റ് ജോർജസ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. പൊതുപരീക്ഷയുടെ ഗൗരവം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ഏകാഗ്രത നേടുന്നതിനായി വിദ്യാർത്ഥികൾ അവരുടെ മൊബൈൽ ഫോണുകൾ സ്കൂളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രത്യേകം പേരെഴുതി സൂക്ഷിച്ചിരിക്കുന്ന മൊബൈലുകൾ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസം തിരിച്ചു നൽകും. മൊബൈൽ ഉപയോഗം ഇല്ലാതായതോടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു.

പരീക്ഷാ വിജയത്തിനായി മൊബൈൽ ഫോണിനോട് ബൈ പറഞ്ഞ് സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ Read More »

ഡൽഹിയിൽ ഞായറാഴ്ച എ.എ.പി മെഗാ റാലി നടത്തും

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അരവിന്ദ് കെജ്രിവാളും ആംആദ്മി പാർട്ടിയും. ഇതിൻറെ ഭാഗമായി ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ ആംആദ്മി പാർട്ടി ജനകീയ റാലി സംഘടിപ്പിക്കും. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും കേസിലെ പ്രതിയുമായിരുന്ന മനീഷ് സിസോദിയ അടക്കമുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും. ബിജെപിക്കെതിരേ ആയിട്ടുള്ള യുദ്ധ പ്രഖ്യാപനമായിട്ടാണ് റാലിയെ പാർട്ടി നോക്കികാണുന്നത്. കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ചിരുന്നു.ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോയെന്നാണ് കെജ്രിവാൾ പരസ്യമായി വെല്ലുവിളിച്ചത്.

ഡൽഹിയിൽ ഞായറാഴ്ച എ.എ.പി മെഗാ റാലി നടത്തും Read More »

ഇടുക്കി ജില്ലാതല കാർഷിക പ്രദർശന മേളയും കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു

തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളയും സംയോജിതമായി ഇടുക്കി ജില്ലാതല കാർഷിക പ്രദർശന മേളയും കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അൻഷാദ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈഗ 2026 ലേക്ക് മികച്ച കാർഷിക ഉൽപ്പന്നങ്ങൾ നൽകിയ കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ദേവികുളം, തൊടുപുഴ, ഇടുക്കി, ഇളംദേശം ബ്ലോക്കുകളിൽ നിന്നുള്ള പ്രമുഖ കർഷകരായ ശിവകുമാർ,

ഇടുക്കി ജില്ലാതല കാർഷിക പ്രദർശന മേളയും കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു Read More »

ബൊളീവിയയിൽ വിമാനം തകർന്ന് 15 പേർ മരിച്ചു

ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്‍റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർ മരിച്ചു. മുപ്പതിലേറെപ്പേർക്ക് പരുക്കേറ്റു. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോ‍ഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും

ബൊളീവിയയിൽ വിമാനം തകർന്ന് 15 പേർ മരിച്ചു Read More »

കേരള സ്റ്റോറി – 2 ഷോ റദ്ദാക്കി

കൊച്ചി: നിയമനടപടികൾക്കൊടുവിൽ പ്രദർശാനുമതി നേടിയെടുത്ത വിവാദ ചിത്രം ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം. ചിത്രം സംസ്ഥാനത്ത് 38 തിയെറ്ററുകളിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 14 ഇടത്തും മലബാറിൽ 15 തിയെറ്ററുകളിലുമാണ് ചിത്രമെത്തിയത്. ഇതിൽ പലയിടത്തും ആളില്ലാത്തതിനാൽ പ്രദർശനം റദ്ദാക്കിയതായും വിവരമുണ്ട്. ചിത്രം കാണാൻ പ്രേക്ഷകർ എത്താതിരുന്നതോടെയാണ് പ്രദർശനം റദ്ദാക്കാൻ തീയെറ്ററുകൾ തീരുമാനിച്ചത്. കോഴിക്കോട് കഴിഞ്ഞദിവസം രാത്രി നടക്കേണ്ടിയിരുന്ന ഷോ റദ്ദാക്കിയതായും വിവരമുണ്ട്. എറണാകുളം മരടിലെ തീയെറ്ററിൽ

കേരള സ്റ്റോറി – 2 ഷോ റദ്ദാക്കി Read More »

മുള്ളൻപന്നിയെ അടിച്ചുകൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശി: കേസെടുത്ത് വനംവകുപ്പ്

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശി. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെയാണ് വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ വനംവകുപ്പ് വെള്ളനാട് ശശിക്കെതിരേ കേസെടുത്തു. വെള്ളനാട് വാളിയറ ഭാഗത്തെ വീട്ടുപരിസരത്താണ് ശനിയാഴ്ച രാവിലെ മുള്ളൻപന്നിയെ കണ്ടത്. തുടർന്ന് നാട്ടുകാർ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. വനംവകുപ്പിന്‍റെ നമ്പർ ഇല്ലാത്തതിനാൽ ഇവർ പഞ്ചായത്ത് പ്രസിഡന്‍റായ വെള്ളനാട് ശശിയോട് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ ശശി ഒരു മരക്കഷ്ണം ഉപയോഗിച്ച്

മുള്ളൻപന്നിയെ അടിച്ചുകൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശി: കേസെടുത്ത് വനംവകുപ്പ് Read More »

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

‌കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് നല്ലളം മോഡേൺ ബസാറിനു സമീപം ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഫാറൂഖ് കോളജിനു സമീപം ഒരു ഉത്സവത്തിൽ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ച ശേഷം കാറിൽ മടങ്ങുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫാറൂഖ് കോളജ് കളിപ്പറമ്പിൽ സ്വദേശികളായ അജീഷ്, വിമൽ കുമാർ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയുമായി മോഡേൺ ബസാറിനു

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു Read More »

മെസി കേരളത്തിലെത്തുമോയെന്ന് ചോദ‍ിച്ചപ്പോൾ പിന്നീട് സംസാരിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ

വയനാട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി മാർച്ചിൽ കേരളത്തിലെത്തുമോയെന്ന ചേദ‍്യത്തിന് മറുപടി പറയാതെ കായികമന്ത്രി വി അബ്ദുറഹ്മാൻ. അത് പിന്നീട് സംസാരിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വളരെ വിശദമായി സംസാരിക്കാനുണ്ടെന്നും വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മാർച്ചിൽ മെസി ഖത്തറിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദോഹ വേദിയായ ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിൽ അർജൻറീന ടീം കളിക്കും. മെസി മാർച്ചിൽ ഉറപ്പായും കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രി വ‍്യക്തമാക്കിയിരുന്നത്.

മെസി കേരളത്തിലെത്തുമോയെന്ന് ചോദ‍ിച്ചപ്പോൾ പിന്നീട് സംസാരിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ Read More »

ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് ഡൽഹി റോസ് അവന്യൂ സിബിഐ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സത്യം ജയിച്ചെന്ന് പറഞ്ഞ കെജ്‌രിവാൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കേജ്‌രിവാൾ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാൾ Read More »

കോടതി ഉത്തരവ് തള്ളി: കേരള സ്റ്റോറി 2 ബുക്കിങ് ആരംഭിച്ചു

മുംബൈ: വലിയ വിവാദങ്ങൾക്ക് വഴിവച്ച് കേരള സ്റ്രോറി 2 സിനിമയുടെ ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. മുംബൈയിലെ ചില തിയേറ്ററുകളിലാണ് ചിത്രത്തിന്‍റെ ബുക്കിങ്ങുള്ളത്.കേരള ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസിന് 15 ദിവസത്തെ സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി വ്യാഴാഴ്ച നിർണായക ഉത്തരവിറക്കിയത്. സെൻസർ ബോർഡിനോട് സിനിമ വീണ്ടും കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്നും കോടതി

കോടതി ഉത്തരവ് തള്ളി: കേരള സ്റ്റോറി 2 ബുക്കിങ് ആരംഭിച്ചു Read More »

നീ നിന്റെ വേദനയല്ല; ആൻ്റണി പുത്തൻപുരയ്ക്കൽ

ഒരു കൊടുങ്കാറ്റ് കടലിനെ ഇളക്കിമറിക്കുന്നു. ഓളങ്ങൾ ആർത്തിരമ്പി, നുരഞ്ഞുപൊങ്ങി തീരത്തേക്ക് ആഞ്ഞടിക്കുന്നു. എന്നാൽ കടലിന്റെ ആഴം, അടിത്തട്ട്, നിശ്ചലമാണ്. കൊടുങ്കാറ്റ് അവിടെ എത്തുന്നില്ല.വേദന ഓളങ്ങളാണ്. നീ കടലാണ്. ഒരു മനുഷ്യജീവും വേദനകളോ, ബുദ്ധിമുട്ടുകളോ ഇല്ലാതെ ജീവിച്ചു തീർക്കുന്നില്ല. നഷ്ടങ്ങൾ, പരാജയങ്ങൾ, നിരസിക്കപ്പെടലുകൾ, അപമാനങ്ങൾ, രോഗങ്ങൾ—ഇവയെല്ലാം നമ്മെ ഒരുവിധത്തിൽ അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ അലട്ടിക്കൊണ്ടിരിക്കും. എന്നാൽ ഈ അനുഭവങ്ങൾ നമ്മെ സ്പർശിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ.എന്നാൽ വേദന തന്നെയാണ് നമ്മൾ എന്ന തെറ്റിദ്ധാരണയായി മാറുന്ന നിമിഷങ്ങളിലാണ് മനുഷ്യൻ ഏറ്റവും കൂടുതൽ തളരുന്നത്.

നീ നിന്റെ വേദനയല്ല; ആൻ്റണി പുത്തൻപുരയ്ക്കൽ Read More »

കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു

കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു. കേരളം മതസൗഹാർദ്ദത്തിൽ കഴിയുന്ന സംസ്ഥാനമാണെന്നും, എന്നാൽ ഈ സിനിമ അത്തരം ഒരു പ്രതിച്ഛായയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 27ന് നിശ്ചയിച്ചിരുന്ന റിലീസാണ് കേസിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്റ്റേ ചെയ്തത്. ഹരജിക്കാർ ഉന്നയിച്ച ആശങ്കകൾ പ്രഥമദൃഷ്ട്യാ ന്യായമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. കേരളം മതസൗഹാർദ്ദത്തിൽ കഴിയുന്ന സംസ്ഥാനമാണെന്നും, എന്നാൽ ഈ സിനിമ അത്തരം ഒരു പ്രതിച്ഛായയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കോടതി പറഞ്ഞു.

കേരള സ്റ്റോറി 2 റിലീസ് ഹൈകോടതി തടഞ്ഞു Read More »

റോഡിൽ അരി ചിതറി വീണു; മൂലമറ്റം ഫയർഫോഴ്‌സെത്തി റോഡ് അപകട രഹിതമാക്കി

മൂലമറ്റം: അറക്കുളത്തുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(എഫ്.സി.ഐ) ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയും തൊടുപുഴയിലേക്ക് പോകുകയായിരുന്ന പ്രൈവറ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് ലോറിയിൽ ഉണ്ടായിരുന്ന അരിച്ചാക്കുകൾ പൊട്ടി റോഡിൽ ഏകദേശം നൂറ് മീറ്റർ ദൂരത്തിൽ അരി വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോളപ്ര പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം ഉണ്ടായത്. ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞുപോയി അരിച്ചാക്കുകൾ ഒരു വശത്തേക്ക് ചരിഞ്ഞ് കുറെ ദൂരം വാഹനം ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകട വിവരം പോസ്റ്റ് ഓഫീസ് ജീവനക്കാരൻ

റോഡിൽ അരി ചിതറി വീണു; മൂലമറ്റം ഫയർഫോഴ്‌സെത്തി റോഡ് അപകട രഹിതമാക്കി Read More »

ഡി .സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം 27ന്

തൊടുപുഴ: ഡി.സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം ഫെബ്രുവരി 27ന് നടക്കും. ഉച്ച കഴിഞ്ഞ് 1.30ന് കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് ഇ.എം.എച്ച്.എസിൽ ചേരുന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ ജോർജ് ഉദ്ഘാടനം ചെയ്യും. സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർത്ഥികളുടെ കുടുംബ ബന്ധങ്ങളുമെന്ന വിഷയത്തിൽ ഡി.സി.എൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാദർ റോയി കണ്ണൻചിറ സി.എം.ഐ സ്മാരക പ്രഭാഷണം നടത്തും. സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന ഏറൻകേരിൽ

ഡി .സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം 27ന് Read More »

സംസ്ഥാന സർക്കാർ കൊണ്ടുവന്ന പട്ടയ നിയമ ഭേദഗതി ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും തട്ടിപ്പ്; മാത്യു കുഴൽനാടൻ

തൊടുപുഴ: സംസ്ഥാന സർക്കാർ കൊണ്ടുവന്ന പട്ടയ നിയമ ഭേദഗതി ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും തട്ടിപ്പാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ രംഗത്തെത്തിയത്. നിലവിലെ ഭേദഗതി ഗുണത്തേക്കാളേറെ സാധാരണക്കാരെ കൂടുതൽ നിയമകുരുക്കുകളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പട്ടയ ഭൂമിയിലെ നിയന്ത്രണങ്ങൾ നിരുപാധികം എടുത്തുമാറ്റണമെന്ന യു.ഡി.എഫിന്റെ നിലപാട് അവഗണിച്ച സർക്കാർ നടപടി ജനദ്രോഹമാണെന്നും കുഴൽനാടൻ ആരോപിച്ചു.

സംസ്ഥാന സർക്കാർ കൊണ്ടുവന്ന പട്ടയ നിയമ ഭേദഗതി ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും തട്ടിപ്പ്; മാത്യു കുഴൽനാടൻ Read More »

വീണ ജോർജിന്റേത് രാഷ്ട്രീയ നാടകം; മാത്യു കുഴൽനാടൻ

തൊടുപുഴ: മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവം രാഷ്ട്രീയ നാടകമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിയതിന് ശേഷം മാത്രം പ്രത്യക്ഷപ്പെട്ട മന്ത്രിയുടെ കഴുത്തുവേദന എവിടെ നിന്ന് വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നാടകങ്ങളിലൂടെ മന്ത്രി എന്ന നിലയിലുള്ള വീണ ജോർജിന്റെ വിശ്വാസ്യത ഒന്നുകൂടി തകർന്നിരിക്കുകയാണെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വീണ ജോർജിന്റേത് രാഷ്ട്രീയ നാടകം; മാത്യു കുഴൽനാടൻ Read More »

കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ആൾ അറസ്റ്റിൽ

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം നോർത്ത് എഎസ്ഐ പി.എൻ. സന്തോഷിനെയാണ് വാഹനപരിശോധനക്കിടെ കാർ ഇടിച്ചുതെറിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചാണ് കാർ കടന്നുപോയത്. പരുക്കേറ്റ എഎസ്ഐ ബോണറ്റിൻറെ മുകളിലേക്ക് വീഴുകയും കുറച്ച് ദൂരം അദ്ദേഹത്തെയും കൊണ്ട് മുന്നോട്ട് പോകുകയും ചെയ്തു. കാർ പതുക്കെ നിർത്തിയ ശേഷം പെട്ടെന്ന് വാഹനം മുന്നോട്ട് എടുക്കുകയും പൊലീസുകാരനെ തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ആൾ അറസ്റ്റിൽ Read More »

വീണാ ജോർജിൻ്റേത് വെറും അഭിനയം, എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ് യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണ്. കെഎസ് യു പ്രവർത്തകർ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ല. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുൻപുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും

വീണാ ജോർജിൻ്റേത് വെറും അഭിനയം, എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

ഏപ്രിൽ ഒന്നിന് എല്ലാ വീടുകളിലും ചിരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി

ചെങ്ങന്നൂർ: അയ്യപ്പൻ്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ എല്ലാ വീടുകളിലും ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന വിശ്വാസ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രിൽ ഒന്നിന് അയ്യൻ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിൻറെ പ്രഭ പോലെ തെളിഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിശ്വാസത്തെ

ഏപ്രിൽ ഒന്നിന് എല്ലാ വീടുകളിലും ചിരാത് തെളിയിക്കണമെന്ന് സുരേഷ് ഗോപി Read More »

കേരളത്തിലെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ; കേരള കോൺ​ഗ്രസ്(ജേക്കബ്ബ്)

തൊടുപുഴ: കേരള കോൺഗ്രസ് ജേക്കബ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി യോ​ഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി റെജി ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സ പിഴവും മൂലം ഒമ്പത് വയസ്സുള്ള പെൺകുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവം വളരെ ഗുരുതരമായ വീഴ്ചയാണെന്ന് യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു. വയനാട് മെഡിക്കൽ കോളേജിൽ പ്രസവിച്ച 21 കാരിയുടെ ശരീരത്തിൽ നിന്നും 75

കേരളത്തിലെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ; കേരള കോൺ​ഗ്രസ്(ജേക്കബ്ബ്) Read More »

വർക്കലയിൽ ഭാര്യയുടെ അമ്മയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം: വർക്കലയിൽ 52 വയസ്സുള്ള സ്ത്രീയെ മരുമകൻ ബലാത്സംഗ ചെയ്യാൻ ശ്രമിച്ചതായി പരാതി. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ഊർജിതമായ അന്വേഷണം നടത്തുകയാണ് വർക്കല പൊലീസ്. ഫെബ്രുവരി 18നാണ് സംഭവം നടന്നത്. പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്നാണിപ്പോൾ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചത്. സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ കയറി വായ് പൊത്തിപിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി.

വർക്കലയിൽ ഭാര്യയുടെ അമ്മയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ Read More »

മന്ത്രിയെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷനിലെ സി.സി.റ്റി.വി ക്യാമറകളിലില്ല

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വീഡിയോ ദൃശ്യങ്ങളിലില്ലെന്ന് റെയിൽവേ സുരക്ഷാ സേന. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴിൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. റെയിൽവേ പൊലീസ്, ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനായി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ

മന്ത്രിയെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷനിലെ സി.സി.റ്റി.വി ക്യാമറകളിലില്ല Read More »

സി.പി.എം പ്രവർത്തകർ ലീഗ് നേതാവിനെ മർദിച്ചു; ഏഴ് പേർക്കെതിരേ കേസെടുത്ത് പോലീസ്

കണ്ണൂർ: യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായ ഷജീർ ഇക്ബാലിനെ മർദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. ഏഴ് സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസ്. മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആരോഗ‍്യ വകുപ്പ് മന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് ഷജീറിന് മർദനമേറ്റത്.

സി.പി.എം പ്രവർത്തകർ ലീഗ് നേതാവിനെ മർദിച്ചു; ഏഴ് പേർക്കെതിരേ കേസെടുത്ത് പോലീസ് Read More »

എയിംസ് വേണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എയിംസിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എയിംസ് വേണമെന്ന സംസ്ഥാനത്തിൻറെ ആവശ്യത്തെ നിസാരമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. സാധ്യത പഠനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി മറുപടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാല് ആഴ്ച കൂടി സമയം നൽകണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പ്രതിനിധിയോട് ഓൺലൈൻ ഹാജരാവാനും നിർദേശം നൽകിയിട്ടുണ്ട്. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ

എയിംസ് വേണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി Read More »

മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര‍്യസമരസേനാനിയുമായ ആർ. നല്ലകണ്ണിന് വിട. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത‍്യം. വാർധക‍്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തെ ഫെബ്രുവരി ഒന്നിനാണ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരുന്നത്. 1992 മുതൽ 2007 വരെ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു നല്ലകണ്ണ്. കമ്മ‍്യൂണിസ്റ്റ് പാർട്ടി ദേശീയ എക്സിക‍്യൂട്ടിവ് അംഗമായും ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു Read More »

കാഞ്ഞാർ മുരുന്നൂർ കണ്ടത്തിൽ ഹാജി അബ്ദുൽ റഹീം നിര്യാതനായി

തൊടുപുഴ: കാഞ്ഞാർ മുരുന്നൂർ കണ്ടത്തിൽ കുടുംബാംഗം മുഹമ്മദ് ഖാൻ്റെ മകൻ ഹാജി അബ്ദുൽ റഹീം(90) നിര്യാതനായി. തബ്ലീഗ് ജമാഅത്ത് കേരള അമീർ ആയിരുന്ന പരേതനായ മർഹൂം മൂസ മൗലാനയുടെയും ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന അധ്യക്ഷനായിരുന്ന മർഹൂം കാഞ്ഞാർ ഹുസൈൻ മൗലാനയുടെയും സഹോദരനാണ്. ജാമിയത്തുൽ കൗസരിയ എടത്തല ദീർഘകാലമായി ദീനി സേവനത്തിൽ ആയിരുന്നു. ഖബറടക്കം ഇടത്തല മലയപ്പള്ളി കബർസ്ഥാനിൽ നടന്നു. ഭാര്യ തൊട്ടിപ്പറമ്പിൽ നബീസ ബീവി. മക്കൾ: മൗലവി യൂസഫ് മുഫ്ത്തി(അൽഖാസിമി), അലിയാർ മൗലവി, അബ്ദുൽ നാസർ

കാഞ്ഞാർ മുരുന്നൂർ കണ്ടത്തിൽ ഹാജി അബ്ദുൽ റഹീം നിര്യാതനായി Read More »

മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ ചിന്നാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി വനം വകുപ്പ്

ഇടുക്കി: കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലെ വനം വകുപ്പിന്റെ പ്രധാന ചെക് പോസ്റ്റ് ആണ് ചിന്നാര്‍. മറയൂരിലെ ചന്ദനകാടുകളില്‍ നിന്ന് അടക്കമുള്ള വന വിഭവങ്ങളുടെ അനധികൃത കടത്തല്‍ തടയുകയാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളിലേക്കും കടന്നു പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. ചെക് പോസ്റ്റിലെ ക്യാമറകളുടെ സഹായത്തോടെ ഓട്ടോ മാറ്റിക് വിവര ശേഖരണം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ 24 മണിക്കൂര്‍ പരിശോധനയിലൂടെ അനധികൃത കടത്തല്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.

മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ ചിന്നാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി വനം വകുപ്പ് Read More »

ആലപ്പുഴയിൽ അമ്മയെ അടുക്കളയിൽ കുഴിച്ചിട്ട് മുകളിൽ അടുപ്പ് കല്ല് വച്ച കേസിൽ മകനെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: അമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ തുറവൂർ മനക്കോടം സ്വദേശി ഗിരീഷാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ അമ്മ രാധയാണ്(75) മരിച്ചത്. ഗിരീഷും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അകൽച്ചയിലായതിനാൽ ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഭക്ഷണം കൊണ്ടു വന്നപ്പോൾ അമ്മ മരിച്ചു കിടക്കുകയായിരുന്നുവെന്നാണ് ഗിരീഷ് പൊലീസിന് നൽകിയ മൊഴി. മലയാളം വാർത്താ പോർട്ടൽ ഭാര്യയുടെ വീട്ടിൽ ചെന്ന് അമ്മൂമ്മ മരിച്ചുവെന്ന് പറഞ്ഞ് മക്കളെ വീട്ടിലേക്ക് കൊണ്ടു വന്നു. പോരുന്ന വഴി വാങ്ങിയ മൺവെട്ടി

ആലപ്പുഴയിൽ അമ്മയെ അടുക്കളയിൽ കുഴിച്ചിട്ട് മുകളിൽ അടുപ്പ് കല്ല് വച്ച കേസിൽ മകനെ കസ്റ്റഡിയിലെടുത്തു Read More »

കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്ക്. കരിങ്കൊടി സമരത്തിനിടെയാണ് സംഭവം. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതിക്രമത്തെ തുടർന്ന് മന്ത്രിയുടെ വന്ദേഭാരതിലെ യാത്ര റദ്ദാക്കി. കെ എസ് യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തുവെന്നാണ് മന്ത്രി ആരോപിച്ചത്. കണ്ണൂരിൽ പലയിടത്തും മന്ത്രിക്ക് നേരേ പ്രതിഷേധം നടന്നിരുന്നു. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ചാണ് പ്രതിഷേധമുണ്ടായത്.

കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക് Read More »

മരിച്ചുപോയ രോഗി നേരിട്ട് എത്തി തെളിവ് നൽകണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നോട്ടീസ്

തൃശൂർ: മരിച്ചുപോയ രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിൻ്റെ നോട്ടീസ് വിവാദത്തിൽ. അഞ്ച് വർഷം മുൻപ് വയറ്റിൽ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോട് ആണ് ഹാജരാകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് പോൾ കഴിഞ്ഞവർഷം മരിച്ചിരുന്നു. 2020 ൽ തൃശൂർ മെഡിക്കൽ കോളേജിൽ വയറിൽ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിൻറെ വയറ്റിൽ കത്രിക മറന്നുവെച്ചത്. അത് പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും

മരിച്ചുപോയ രോഗി നേരിട്ട് എത്തി തെളിവ് നൽകണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നോട്ടീസ് Read More »

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ റിമാൻ്റ് കാലാവധി നീട്ടി

കൊച്ചി: മൂന്ന് പ്രതികളുടെ റിമാൻ്റ് കാലാവധി 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കെ.എസ് ബൈജു, സ്മാർട് ക്രിയേഷൻ‌സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വർണ വ‍്യാപാരി ഗോവർധൻ അടക്കമുള്ള മൂവരുടെയും റിമാൻഡ് കാലാവധിയാണ് നീട്ടിയത്. അതേസമയം, കേസിലെേ മറ്റൊരു പ്രതിയായ കെ.എസ് ബൈജു വ‍്യാഴാഴ്ച സ്വഭാവിക ജാമ‍്യാപേക്ഷ സമർപ്പിക്കും. ദ്വാരപാലക കേസിലാണ് ജാമ‍്യാപേക്ഷ നൽകുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ‍്യം ലഭിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ റിമാൻ്റ് കാലാവധി നീട്ടി Read More »

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്ത അഞ്ച് ഒ.റ്റി.റ്റി പ്ലാറ്റ് ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി

ന്യൂഡൽഹി: അശ്ലീലം ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് 5 ഒടിടി പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ് എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവി പ്ലക്സ്, ഫീൽസ ജുഗ്നു എന്നി പ്ലാറ്റുഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞവർഷം ജൂലായിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ലാറ്റുഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകാം. ഐടി ആക്‌ടിൻറെ സെക്ഷൻ 69 എ പ്രകാരം ഓൺലൈൻ‌

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്ത അഞ്ച് ഒ.റ്റി.റ്റി പ്ലാറ്റ് ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി Read More »

കലാരൂപത്തിലൂടെ ഒരു സമുദായത്തെയും അപമാനിക്കുവാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കലാരൂപങ്ങളിലൂടെയോ പ്രസംഗത്തിലൂടെയോ എതെങ്കിലും സമുദായത്തെ അപമാനിക്കാൻ ഭരണഘടന അനുവദിക്കില്ലെന്ന് സുപ്രീംകോടതി. മന്ത്രിമാർ എതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കരുതെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ പറഞ്ഞു. നെറ്റ് ഫിക്ലസ് സിനിമയായ ഗൂഷ്ഖോർ പണ്ഡിറ്റിനെതിരേയുള്ള ഹർജികൾ തീർപ്പാക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മിയ മുസ്ലീംകൾക്കെതിരേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. ഭരണക്കൂടത്തിൻറെ ഭാഗമായവർക്കോ അല്ലാത്തവർക്കോ ആർക്കും ഒരു സമുദായത്തെ പ്രസംഗത്തിലൂടെയോ മീമുകളിലൂടെയോ കാർട്ടൂണുകളിലൂടെയോ മറ്റ് കലാരൂപങ്ങളിലൂടെയോ അപമാനിക്കാനോ വില്ലനായി

കലാരൂപത്തിലൂടെ ഒരു സമുദായത്തെയും അപമാനിക്കുവാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി Read More »

ജീവനക്കാരുടെ വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിനയച്ച കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോർന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ തേടി സ്പാർക്കിന് കത്തയച്ചുവെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി അറിയാതെ ഇങ്ങനെയൊരു കാര്യം നടക്കില്ല. ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാൻ സ്പാർക്കിന് കത്തയച്ചതെന്നും ചെന്നിത്തല പറയുന്നു. എല്ലാ

ജീവനക്കാരുടെ വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാർക്കിനയച്ച കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല Read More »