Timely news thodupuzha

Author name: timely news

ഐ.ആർ.ജി.സിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജൻ്റീന

ബ്യൂണസ് അയേഴ്സ്: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ അർജൻറീന ഭീകര സംഘടനയായി പ്രഖ്യാപിച്ചു . യുഎസ് ഭരണകൂടത്തിൻറെ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെയാണ് പ്രസിഡൻറ് ഹാവിയർ മിലെയുടെ തീരുമാനം. 1994 ൽ അർജൻറീനയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഐആർജിസിയുടെ പിന്തുണയുള്ള ഹിസ്ബുല്ലയാണെന്ന കണ്ടെത്തലാണ് നീക്കത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1994 ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെൻററിന് നേരേയുണ്ടായ ആക്രമണത്തിൽ സ്ഫോടനത്തിൽ 85 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഐ.ആർ.ജി.സിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജൻ്റീന Read More »

പഞ്ചാബ് കിങ്ങ്സ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ

ചണ്ഡീഗഢ്: ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിൻറെ നായകൻ ശ്രേയസ് അയ്യർക്ക് പിഴ ചുമത്തി ബിസിസിഐ. 12 ലക്ഷം രൂപയാണ് പിഴ. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിൻറെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ രണ്ടുതവണ അയ്യർ പിഴയൊടുക്കിയിരുന്നു. ഇനിയും നിയമലംഘനമുണ്ടായാൽ പിഴത്തുക ഇരട്ടിയാകാനാണ് സാധ‍്യത. കഴിഞ്ഞ ദിവസം മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ പഞ്ചാബ് വിജയം നേടിയിരുന്നു.

പഞ്ചാബ് കിങ്ങ്സ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ Read More »

ആർട്ടെമിസ് -11 ദൗത്യം വ്യാഴാഴ്ച്ച പുലർച്ചെ പുറപ്പെടും

വാഷിങ്ങ്ടൺ: 1972ലെ അപ്പോളെ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രത്തിലെത്തിക്കുന്നതിന് മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-11 ദൗത്യം വ്യാഴാഴ്ച പുറപ്പെടും. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെൻററിൽ നിന്ന് ബുധനാഴ്ച വൈകിട്ട് 6.24നാണ് വിക്ഷേപണം. നാസയുടെ റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറെമി ഹാൻസൺ എന്നിവരാണ് സഞ്ചാരികൾ. ചന്ദ്രഭ്രമണപഥം ചുറ്റി ഏപ്രിൽ 10 ഓടെ ഇവർ ഭൂമിയിൽ തിരിച്ചെത്തും. 2028ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യനെ ചന്ദ്രനിൽ ഇറങ്ങുക.

ആർട്ടെമിസ് -11 ദൗത്യം വ്യാഴാഴ്ച്ച പുലർച്ചെ പുറപ്പെടും Read More »

വിവാഹത്തിന് വധുവിന് ലഭിക്കുന്ന സ്വത്തിന്മേലുള്ള അവകാശം സ്ത്രീക്ക് മാത്രമെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിന്മേൽ അവർക്ക് മാത്രമാണ് പൂർണ അധികാരമെന്നും, അത് കൈവശം വെയ്ക്കുന്നതിനെതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും അലഹാബാദ് ഹൈക്കോടതി. വിവാഹസമയത്ത് ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിൻറയും സംയുക്ത സ്വത്തല്ല. അത് സ്ത്രീയുടെ മാത്രം സ്വത്താണ്. ഇത്തരത്തിൽ ലഭിച്ച തൻറെ സ്വത്ത് സ്ത്രീ കൈകാര്യം ചെയ്യുന്നതിൽ ഐപിസി സെക്ഷൻ 406 വിശ്വാസ വഞ്ചനപ്രകാരം സ്ത്രീക്കെതിരേ ക്രിമിനൽ കേസെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു. അത്യാവശ്യ ഘട്ടത്തിൽ ഭർത്താവിന് ഈ സ്വത്ത് ഉപയോഗിക്കാമെങ്കിലും അത് തിരികെ നൽകാൻ അദ്ദേഹത്തിന് ധാർമിക

വിവാഹത്തിന് വധുവിന് ലഭിക്കുന്ന സ്വത്തിന്മേലുള്ള അവകാശം സ്ത്രീക്ക് മാത്രമെന്ന് അലഹാബാദ് ഹൈക്കോടതി Read More »

ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 29 പേർ മരിച്ചു

മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എഎൻ-26 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നു, അപകടത്തിൽ എല്ലാവരും മരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നു. വിമാനം മലയിടുക്കിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിശദീകരണം.

ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 29 പേർ മരിച്ചു Read More »

ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർ‌ജി നിലനിൽക്കുമെന്ന് കോടതി, സുരേഷ് ഗോപിയ്ക്ക് തിരിച്ചടി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എം.പിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നേരിടണമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി തള്ളുകയായിരുന്നു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് ആരോപിച്ചുമായിരുന്നു ഹർജി.

ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർ‌ജി നിലനിൽക്കുമെന്ന് കോടതി, സുരേഷ് ഗോപിയ്ക്ക് തിരിച്ചടി Read More »

സംവിധായകൻ രജ്ഞിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരിയായ ബംഗാളി നടി

ന്യൂഡൽഹി: അറസ്റ്റിൽ പ്രതികരണവുമായി രഞ്ജിത്തിനെതിരേ ആദ്യം പരാതി നൽകിയ ബംഗാളി നടി. കർമ ആരെയും വെറുതെ വിടില്ലെന്നും പരാതി നൽകിയ നടിക്ക് നന്ദി പറയുന്നതായും അവർ പ്രതികരിച്ചു. പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യൻ അല്ലെന്ന് തെളിയിച്ചു. തനിക്ക് സംഭവിച്ചത് തുറന്നു പറയാൻ 15 വർഷം സമയമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തൻറെ കേസ് റദ്ദാക്കി. രഞ്ജിത്തിൻറെ ‘പാലേരിമാണിക്യം’ സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ആ കേസിൽ

സംവിധായകൻ രജ്ഞിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരിയായ ബംഗാളി നടി Read More »

പിണറായി അവസരവാദത്തിൻ്റെ ആൾരൂപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അവസരവാദത്തിൻ്റെ ആൾരൂപമായി മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് വിജയത്തിനാ‍യി എസ്ഡിപിഐയുമായും പിഡിപിയുമായും ആർഎസ്എസുമായും മുഖ്യമന്ത്രി കൂട്ടുകൂടും. എസ്ഡിപിഐയുമായി കൂട്ടുകുടുമ്പോൾ പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത്. എസ്ഡിപിഐക്കാർ കൊന്ന അഭിമന്യുവിൻറെ വീട്ടിൽ പോയി അവരുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണ്. എന്ത് ചെയ്താലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി നേരിട്ടൊരു സംവാദത്തിലേർപ്പെടാനുള്ള സ്ഥലവും തീയതിയും അദ്ദേഹം അറിയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം അത് സോഷ്യൽ

പിണറായി അവസരവാദത്തിൻ്റെ ആൾരൂപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻ.ഡി.എ

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ. ബിജെപി അധ്യക്ഷൻ നിതിൻ നബീൻ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് കൊണ്ടുവരുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം. പാവപ്പെട്ട കുടുംബങ്ങലിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ റീചാർജ്ജ് ഉള്ള ഭക്ഷ്യ ആരോഗ്യ സുരക്ഷ കാർഡ്, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല, കോഴിക്കോടും തിരുവനന്തപുരത്തും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ക്ഷേത്രഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ദേവസ്വം

തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻ.ഡി.എ Read More »

ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നതെന്ന് വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും നടന്നത് ഒരു കോടി രൂപയുടെ വെട്ടിപ്പാണെന്നും മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി. എന്നാലിത് രേഖകളിലില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പോയതിൻറെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കൂടുതൽ തെളിവുകൾ ഇനിയും

ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നതെന്ന് വി കുഞ്ഞികൃഷ്ണൻ Read More »

സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ സങ്കൽപ്പിക കഥാപാത്രങ്ങളാണ്; സലീം കുമാർ

കൊച്ചി: മാനസിക രോഗാവസ്ഥയെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതിനെതിരേ നടൻ സലിം കുമാർ. നടനെതിരേ ദ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയത്. റ്റി.വിയിൽ വാർത്ത വന്നപ്പോഴാണ് ഇത്തരമൊരു പരാതി പോയത് അറിഞ്ഞത്. തന്നെ ആരും വിളിച്ച് പറഞ്ഞിട്ടില്ല. ഇതിന് പിന്നിൽ സിപിഎമ്മാണ്. അല്ലാതെ ആർക്കാണ് ഇതിനൊക്കെ സമയമെന്നും സലിം കുമാർ ചോദിക്കുന്നു. പ്രസ്താവന പിൻവലിക്കില്ല, കേരളത്തിലെവിടെയാണ് ഇങ്ങനെയൊരു സ്ഥലം, സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ

സിപിഎം പറഞ്ഞ അച്ഛനും മകനുമെല്ലാം അവരുടെ സങ്കൽപ്പിക കഥാപാത്രങ്ങളാണ്; സലീം കുമാർ Read More »

രാഹുലിൻ്റെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട്. തിങ്കളാഴ്ച കേരളത്തിലെത്തിയ രാഹുൽ പ്രചാരണത്തിനിടെ പാടിയ പോറ്റിയേ കേറ്റിയേ എന്ന ഗാനത്തിന് മറുപടിയുമായാണ് ബൃന്ദ രംഗത്തെത്തിയത്. പാട്ടിന് മറുപാട്ടായി “പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ” എന്നാണ് ബൃന്ദ കാരാട്ട് ചോദിച്ചത്. കോൺഗ്രസിൻറെ ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണെന്നും കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേത് പോലെ തന്നെ ഇവിടെയും ഈ ഗ്യാരണ്ടികളൊന്നും നടക്കില്ലെന്നും ബൃന്ദ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം പലയിടങ്ങളിലും കോൺ‌ഗ്രസ്

രാഹുലിൻ്റെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട് Read More »

ട്രെയിനിന് നേരെ കല്ലേറ്, കോഴിക്കോട് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണൻറെ താടിയെല്ലിനാണ് ഗുരുതര പരുക്കേറ്റത്. ഐശ്വര്യയുടെ പല്ലിനും പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി 10 മണിയോടെ ട്രെയിൻ ഫറോക്കിലെത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് കോഴിക്കോട് ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സആലുവ യുസി കോളെജിലെ ബിരുദ വിദ്യാർഥിനിയാണ് ഐശ്വര്യ. സ്റ്റഡി ലീവിന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

ട്രെയിനിന് നേരെ കല്ലേറ്, കോഴിക്കോട് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു Read More »

സി.പി.എം കോർപ്പറേറ്റ് പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി

കണ്ണൂർ: ആദ്യമായാണ് കേരളത്തിൽ ഇടതുപക്ഷവും-ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നയങ്ങളെ എതിർക്കുന്ന രണ്ട് മുതിർന്ന സിപിഎം നേതാക്കൾ കോൺഗ്രസിനോടൊപ്പമാണ് നിൽക്കുന്നത്. സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു. യഥാർഥ ഇടതുപക്ഷക്കാർ യുഡിഎഫ് വേദിയിലാണ് വരേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നതിന് തെളിവുണ്ട്. പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല സ്വർണകൊള്ള പരാമർശിക്കുന്നില്ല. ഇടതുപക്ഷം കേരളത്തിൽ ജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും മക്കൾക്കുമെതിരായ കേസുകളിൽ കേന്ദ്രം

സി.പി.എം കോർപ്പറേറ്റ് പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി Read More »

ഹിറ്റ്ലറുടെ വലംകൈ ഗീബൽസ് പുനർജനിച്ചാൽ നുണപ്രചാരണത്തിന്റെ ആശാനായ വി.ഡി സതീശന് ദക്ഷിണ വെയ്ക്കും; എം.എ ബേബി

വയനാട്: വി.ഡി സതീശനെ ഹിറ്റ്ലറുടെ വലംകൈ ഗീബൽസിനോട് ഉപമിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. നുണ ആവർത്തിച്ച് പറഞ്ഞാൽ ആളുകൾ അത് വിശ്വസിക്കും ആശയക്കുഴപ്പം ഉണ്ടാകും എന്ന സിദ്ധാന്തം ഗീബൽസിൻ്റേതാണ്. നുണപ്രചാരണത്തിന്റെ ആശാനാണ് ഹിറ്റ്ലറുടെ വലംകൈ ഗീബൽസ്. ഗീബൽസ് ഇപ്പോൾ പുനർജനിച്ചാൽ വെറ്റിലയും പാക്കുമായി വന്ന് പ്രതിപക്ഷ നേതാവിന്റെ കാൽക്കൽ വെക്കും. വയനാട് അമ്പലവയലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്ലറുടെ വലംകൈ ഗീബൽസ് പുനർജനിച്ചാൽ നുണപ്രചാരണത്തിന്റെ ആശാനായ വി.ഡി സതീശന് ദക്ഷിണ വെയ്ക്കും; എം.എ ബേബി Read More »

നാദാപുരത്ത് എസ്.ഐയ്ക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു

നാദാപുരം: കോഴിക്കോട് നാദാപുരത്ത് അഡീഷണൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ക‍യറിയ തെരുവുനായ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പൊലീസ് സ്‌റ്റേഷന് സമീപത്തെ ആയിഷ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളികളായ അബ്ദുദുൽ ഹഖ്(56), അസ്മാമാഉൽ ഹഖ്(26) എന്നിവർക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മൂന്നു പേരും ആശുപത്രിയിൽ ചികിത്സ തേടി.

നാദാപുരത്ത് എസ്.ഐയ്ക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു Read More »

ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് കുട്ടിക്കാലത്ത് തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചക്കാമ്പുഴ തറവാട്ടിൽ നിന്ന് സംഘത്തോടൊപ്പം കാൽനടയായി യാത്ര ചെയ്താണ് മന്ത്രി മല ചവിട്ടുന്നത്. ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും ടോമി തീവള്ളി 25 ആം വർഷമാണ് മന്ത്രിയോടൊപ്പം മല കയറുന്നത്. മുൻപ് ശനിയാഴ്ച യാത്ര ആരംഭിച്ച് പുതുഞായറാഴ്ച മല കയറുവായിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സമയക്കുറവിൻ്റെ പേരിൽ വ്യാഴാഴ്ച ചക്കാമ്പുഴ

ചക്കാമ്പുഴ ലൂർദ് മാതാ പള്ളിയിൽ നിന്ന് കുട്ടിക്കാലത്ത് തുടങ്ങിയ മലയാറ്റൂർ തീർത്ഥയാത്ര 40 ആം വർഷത്തിലും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

പ്രതിപക്ഷ നേതാവിന് മുന്നിൽ മുട്ടുമടക്കി മുഖ്യമന്ത്രി; പരസ്യ സംവാദത്തിൽ നിന്നും പിന്മാറി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും താൻ ക്ഷണിച്ചത് ഫെയ്സ്ബുക്ക് വഴിയുള്ള സംവാദത്തിനാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വി.ഡി. സതീശൻ രംഗത്തെത്തി. സംവാദത്തിൻറെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം

പ്രതിപക്ഷ നേതാവിന് മുന്നിൽ മുട്ടുമടക്കി മുഖ്യമന്ത്രി; പരസ്യ സംവാദത്തിൽ നിന്നും പിന്മാറി Read More »

സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; പരിഹസിച്ച് വി.ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ സംവാദ വെല്ലുവിളിയിൽ വീണ്ടും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഇതു ശ്രദ്ധിക്കണമെന്നുമാണ് സതീശന്റെ പരിഹാസം. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്താമെന്ന് ആവർത്തിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; പരിഹസിച്ച് വി.ഡി സതീശൻ Read More »

മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ

തിരുവനന്തപുരം: വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായകമായ 20 മാറ്റങ്ങൾ നിലവിൽ വന്നു. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ആർടിഒ ഓഫീസുകളിലെ തിരക്ക് കുറക്കാനും അഴിമതി ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡ്രൈവിങ് ലൈസൻസ് കാലാവധി സംബന്ധിച്ച പുതിയ ഇളവാണ്. സാധാരണക്കാരന്റെ ജീവിതം സുഗമമാക്കാനും വ്യാപാര സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ‘ജൻ വിശ്വാസ്’ ഭേദഗതി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി

മോട്ടോർ വാഹന നിയമത്തിൽ 20 മാറ്റങ്ങൾ Read More »

കേരളത്തിൽ സെൻസസ് നടപടികൾ ജൂണിൽ

കൊച്ചി: കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യ ഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂൺ 16ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 15 ദിവസം സമയമാണ് ജൂൺ 16 മുതൽ 30 വരെ. തുടർന്ന് ജൂലൈ ഒന്നു മുതൽ 30 വരെ വീടുകയറിയുള്ള ഹൗസ്‌ ലിസ്റ്റിങ് ഓപ്പറേഷൻ (എച്ച്എൽഒ) നടക്കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ 33 ചോദ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത്. രണ്ടാം ഘട്ടത്തിൽ

കേരളത്തിൽ സെൻസസ് നടപടികൾ ജൂണിൽ Read More »

സൗദിയിൽ തകർത്ത ഡ്രോണുകൾ പതിച്ചത് വീടുകൾക്ക് മുകളിൽ, ആളപായമുണ്ടായില്ല

റിയാദ്: അൽഖർജ് ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകൾ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ ജനവാസമേഖലയിലെ ആറ് വീടുകൾക്ക് മുകളിൽ പതിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ‌ ഉദ്യോഗസ്ഥർ സ്ഥലത്തത്തി നടപ്പിലാക്കി വരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ സൗദിയിലേക്ക് ഇറാൻറെ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായും സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഇതിൽ ആറ് എണ്ണം റിയാദും ഒന്ന്

സൗദിയിൽ തകർത്ത ഡ്രോണുകൾ പതിച്ചത് വീടുകൾക്ക് മുകളിൽ, ആളപായമുണ്ടായില്ല Read More »

പിണറായി വിജയനെ ബി.ജെ.പി ആക്രമിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അടൂരിലെത്തി. അടൂരിൽ നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ശബരിമല സ്വർണക്കൊള്ള വിഷയവും സി.പി.എം – ബി.ജെ.പി ഡീൽ ആരോപണവും അടക്കമുള്ളവ സമ്മേളനത്തിൽ രാഹുൽഗാന്ധി ഉയർത്തിക്കാട്ടി. കേരളത്തിൽ ഒരു വശത്ത് യു.ഡി.എഫും മറുവശത്ത് എൽഡിഎഫും – ബി.ജെ.പിയും ചേർന്നുള്ള കൂട്ടുകെട്ടുമാണെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി കേരളത്തിൽ വന്നിട്ടും ശബരിമല കാര്യങ്ങൾ പോലും മറന്നുപോയെന്നും രാഹുൽ പരിഹസിച്ചു. എൻറെ പേരിൽ 36 കേസുകളുണ്ട്. 55 മണിക്കൂർ തുടർച്ചയായി

പിണറായി വിജയനെ ബി.ജെ.പി ആക്രമിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി Read More »

കൊൽക്കത്തയിൽ പൈസ ചോദിച്ചിട്ട് നൽകാത്തതിന് പ്രായപൂർത്തിയാകാത്ത മകളുടെ കൺമുന്നിൽ വച്ച് ഭർത്താവ് ഭാര‍്യയെ കുത്തിക്കൊന്നു

കൊൽക്കത്ത: നാലായിരം രൂപ ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകളുടെ കൺമുന്നിൽ വച്ച് ഭാര‍്യയെ ഭർത്താവ് കുത്തിക്കൊന്നു. കോൽ‌ക്കത്തയിലെ കസ്ബയിലാണ് സംഭവം നടന്നത്. സ്വപന് സിങ്ങാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അയൽവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻ‌സിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബിനോദ് സിങ്ങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ‍്യപിച്ച് വീട്ടിലെത്തി ഭാര‍്യയുമായി പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. പണം ആവശ‍്യപ്പെടാറുണ്ടെന്നും നൽകിയില്ലെങ്കിൽ ഭാര‍്യയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും അ‍യൽവാസികൾ

കൊൽക്കത്തയിൽ പൈസ ചോദിച്ചിട്ട് നൽകാത്തതിന് പ്രായപൂർത്തിയാകാത്ത മകളുടെ കൺമുന്നിൽ വച്ച് ഭർത്താവ് ഭാര‍്യയെ കുത്തിക്കൊന്നു Read More »

കൂടുതൽ ഭൂരിപക്ഷം പിടിച്ചാൽ 25,000 രൂപ പാരിതോഷികം നൽകുമെന്ന് മുസ്ലിം ലീഗ്

മലപ്പുറം: താനൂർ ബൂത്ത് കമ്മിറ്റികൾക്ക് പാരിതോഷികമായി പണം വാഗ്ദാനം ചെയ്ത് മുസ്ലീം ലീഗ്. യുഡിഎഫ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ട് ലീഡ് നൽകുന്ന ബൂത്തുകൾക്ക് പതിനായിരം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിലും കൂടുതൽ ഭൂരിപക്ഷം നൽ‌കുന്ന ബൂത്തിന് 25,000 രൂപയും മുസ്ലിം ലീഗ് വാഗ്ദാനം ചെയ്യുന്നു. മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് പണം വാഗ്ദാനം ചെയ്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ബൂത്ത് കമ്മിറ്റികൾക്ക് മണ്ഡലം യുഡിഎഫ് കമ്മിറ്റിയാണ് പണം നൽകുക. മണ്ഡലം കമ്മിറ്റി

കൂടുതൽ ഭൂരിപക്ഷം പിടിച്ചാൽ 25,000 രൂപ പാരിതോഷികം നൽകുമെന്ന് മുസ്ലിം ലീഗ് Read More »

മാവോയിസ്റ്റ് കമാൻ്റർ ചെല്ലൂരി റാവു അടക്കം ഒമ്പത് പേർ കീഴടങ്ങി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലും ഒഡീശയിലും ഛത്തീസ്ഗഡിലുമായി നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ് എന്ന ചെല്ലൂരി നാരായണ റാവു കീഴടങ്ങി. നാലു പതിറ്റാണ്ട് കാലത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ. കമ്മ‍്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത‍്യ മാവോയിസ്റ്റിൻറെ സെൻട്രൽ കമ്മിറ്റി മെംബറും ആന്ധ്രാപ്രദേശ്- ഒഡീശ ബോർഡറിലെ സ്പെഷ‍്യൽ സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു ചെല്ലൂരി റാവു. ഇയാൾക്കൊപ്പം മറ്റ് എട്ട് പേരും കീഴടങ്ങിയിട്ടുണ്ട്. മുൻ എംഎൽഎമാരായ കിദാരി സർവേശ്വര റാവു, ശിവേരി സോമേശ്വര റാവു എന്നിവരുടെ കൊലപാതകത്തിൽ ചെല്ലൂരി

മാവോയിസ്റ്റ് കമാൻ്റർ ചെല്ലൂരി റാവു അടക്കം ഒമ്പത് പേർ കീഴടങ്ങി Read More »

മുഖ്യമന്ത്രിയുടെ സംവാദ വെല്ലുവിളിയെ ഏറ്റെടുത്ത് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംവാദ വെല്ലുവിളിയെ ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ സംവാദ വെല്ലുവിളിയെ ഏറ്റെടുത്ത് വി.ഡി സതീശൻ Read More »

കടുത്ത വേനൽ ചൂട്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാ​ഗ്രതാ നിർദേശങ്ങൾ നൽകി ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

ഇടുക്കി: ജില്ലയിൽ കടുത്ത വേനൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനൽക്കാല മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രചാരണത്തിന് ഇറങ്ങുമ്പോൾ എപ്പോഴും കൈയ്യിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും. അമിതമായ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക. നേരിട്ടുള്ള

കടുത്ത വേനൽ ചൂട്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാ​ഗ്രതാ നിർദേശങ്ങൾ നൽകി ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി Read More »

കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്.ഡി.പി.ഐ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ. പിന്തുണയെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും ദേശീയ പ്രസിഡൻറ് എം.കെ ഫൈസി പ്രതികരിച്ചു. സംസ്ഥാന ഘടകം കൂടിയാലോചന തുടരുകയാണ്, വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡീൽ വിവാദം വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. എൽ‌ഡിഎഫ് – എസ്ഡിപിഐ ബന്ധം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് ദേശീയ പ്രസിഡൻറിൻറെ പ്രതികരണം.

കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്.ഡി.പി.ഐ Read More »

റോഡരികിൽ മുറിച്ചു കൂട്ടിയിരിക്കുന്ന മര തടികൾ ദ്രവിച്ച് പോയിട്ടും തിരിഞ്ഞു നോക്കതെ വനംവകുപ്പ്

കരിമണ്ണൂർ: റോഡരികിൽ മുറിച്ചു കൂട്ടിയിരിക്കുന്ന മരങ്ങൾ ചിതലെടുത്തും മഴയും വെയിലുമേറ്റ് ദ്രവിച്ചിട്ടും തിരിഞ്ഞു നോക്കതെ വനംവകുപ്പ്. നെയ്യശ്ശേരി – തോക്കുമ്പൻ റോഡിന്റ വശങ്ങളിൽ നാരങ്ങാനം ഭാഗത്താണ് ഇത്തരത്തിൽ വലിയ തടികൾ കിടന്നു നശിക്കുന്നത്. ഇതിൽ ഏറെയും പാഴ്മരങ്ങളാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ മരുതും ഇരുപൂളും ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന നിരവധി തടികളും കൂട്ടത്തിലുണ്ടെന്നും പാഴ്മരങ്ങൾ ലേലം ചെയ്താൽ വിറകിന് ഉൾപ്പെടെ ആവശ്യക്കാരുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. വനംവകുപ്പ്  ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവാണ് തടികൾ ഇത്തരത്തിൽ ദ്രവിച്ചു നശിച്ചു പോകാൻകാരണമെന്നും നാട്ടുകാർ

റോഡരികിൽ മുറിച്ചു കൂട്ടിയിരിക്കുന്ന മര തടികൾ ദ്രവിച്ച് പോയിട്ടും തിരിഞ്ഞു നോക്കതെ വനംവകുപ്പ് Read More »

കോതമംഗലം രൂപതാ പിതൃവേദി പ്രതിഷേധിച്ചു

കോതമംഗലം: ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളായ പെസഹാ വ്യാഴം, ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ ദേശീയ തലത്തിലുള്ള എൻജിനീയറിങ്ങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടിട്ടുണ്ടായ അവ്യക്തത പരിഹരിക്കണമെന്ന് കോതമംഗലം രൂപത പിതൃവേദി സമിതി ആവശ്യപ്പെട്ടു. ഈസ്റ്റർ ദിനത്തിൽ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുള്ളവർ ഇന്നുതന്നെ jeemain.query@nta.ac.in എന്ന E മെയിലിലേക്ക് പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് സന്ദേശം അയയ്ക്കേണ്ടതാണന്ന് യോ​ഗം അറിയിച്ചു . എന്നാൽ ആ പരീക്ഷ എന്നു നടത്തുമെന്നു നിർദ്ദേശം ഇല്ലാത്തതും ആയിരക്കണക്കിന് ക്രൈസ്‌ത കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്ന് രൂപതാ ഡയറക്ടർ

കോതമംഗലം രൂപതാ പിതൃവേദി പ്രതിഷേധിച്ചു Read More »

കേരളം കടക്കെണിയിലാണെന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചരണമാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: പ്രളയവും മഹാമാരിയും കേന്ദ്രസർക്കാരിൻറെ സാമ്പത്തിക വിവേചനവും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും കേരളത്തിൻറെ വികസനവും ക്ഷേമവും ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ അധികാരമേൽക്കുമ്പോഴുള്ള ശോചനീയമായ അവസ്ഥയെ മറികടന്ന് നാടിനെ മുന്നോട്ട് നയിക്കാൻ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 68000 കോടി രൂപയായിരുന്ന ശരാശരി പൊതുചെലവ്. ഇന്ന് അത് 1,25.000 കോടി രൂപയായി ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമിക്കുന്നത്. 2020 – 2023 കാലയളവിൽ 42,629 കോടിയായിരുന്ന കേന്ദ്ര

കേരളം കടക്കെണിയിലാണെന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചരണമാണെന്ന് പിണറായി വിജയൻ Read More »

തിരുവനന്തപുരം ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി, ആളപായമില്ല

തിരുവനന്തപുരം: ശാസ്തമംഗലത്തെ അക്ഷയ ടവേഴ്സ്, മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ തീപിടിത്തം. കെട്ടിടത്തിൻറെ രണ്ടാംനിലയിലുള്ള കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥാപനത്തിലെ ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവം ഉണ്ടായ ഉടൻ തന്നെ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തി. തുടർ‌ന്ന് ഫയർഫോഴ്സിൻറെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

തിരുവനന്തപുരം ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി, ആളപായമില്ല Read More »

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 1,100 ലേറേ വ‍്യാജ ബോംബ് ഭീഷണി നടത്തിയ പ്രതി പിടിയിൽ

ന‍്യൂഡൽഹി: ഹൈക്കോടതികൾ, സ്കൂളുകൾ എന്നിങ്ങനെ രാജ‍്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 1,100ലേറേ വ‍്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ. മൈസൂർ സ്വദേശിയായ ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്. 47 കാരനായ ഇയാൾ തൊഴിൽ രഹിതനാണ്. ഒരു വാടക വീട്ടിൽ താമസിച്ച് വരുകയായിരുന്നു ഇയാൾ. ശ്രീനിവാസിൻറെ വ‍്യാജ ബോംബ് ഭീഷണിയെ തുടർന്ന് രാജ‍്യത്തുടനീളം വലിയ പരിഭ്രാന്തിയും തടസങ്ങളും സൃഷ്ടിച്ചിരുന്നു. ഇയാൾ ബോംബ് ഭീഷണി മുഴക്കിയത് എന്തിനാണെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ബിരുദാനന്തര

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 1,100 ലേറേ വ‍്യാജ ബോംബ് ഭീഷണി നടത്തിയ പ്രതി പിടിയിൽ Read More »

ബീഹാറിൽ നിയമസഭ കൗൺസിൽ അംഗത്വം രാജിവച്ച് നിതീഷ് കുമാർ

പാറ്റ്ന: ബീഹാറിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം. തൻറെ നിയമസഭ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവച്ച് നിതീഷ് കുമാർ. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചു. വരും ദിവസങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കുമെന്നാണ് വിവരങ്ങൾ. ഭരണതലത്തിൽ വലിയൊരു അധികാര കൈമാറ്റത്തിന് മുന്നോടിയായാണ് ഈ അപ്രതീക്ഷിത രാജി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു

ബീഹാറിൽ നിയമസഭ കൗൺസിൽ അംഗത്വം രാജിവച്ച് നിതീഷ് കുമാർ Read More »

ആലുവ എം.എൽ.എ ഓഫിസിന് സമീപം ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ആലുവയിൽ എം.എൽ.എ ഓഫിസിനു സമീപത്തുള്ള ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരിയായ ജോമോളാണ് മരിച്ചത്. ഇടുക്കി സ്വദേശിനിയായ ജോമോൾ കഴിഞ്ഞ ദിവസമാണ് ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ആലുവ എം.എൽ.എ ഓഫിസിന് സമീപം ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി Read More »

സതീശൻ്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻറെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തിയാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. എൽഡിഎഫ് റിപ്പോർട്ട് കാർഡ് പങ്കുവച്ചുകൊണ്ട് ഇനി സംവാദത്തിന് തയ്യാറായാലോ? എന്നാണ് പിണറായി ഫെയ്സ് ബുക്കിലൂടെ ചോദിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നായിരുന്നു സതീശൻറെ അവകാശവാദം. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ

സതീശൻ്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി Read More »

ഒൻപതാം വർഷത്തിലും ഓശാന തിരുനാളിന് മോഹനൻ്റെ കുരുത്തോല

രാജാക്കാട്: മതസൗഹാർദ്ദ കേന്ദ്രമായ രാജാക്കാട്ട് ഓശാന തിരുനാളിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശം കുരുത്തോലയിലൂടെ പങ്കുവച്ച് ഹൈന്ദവ സഹോദരൻ.രാജാക്കാട് ഓണംപാറയിൽ മോഹനനാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ഒൻപതാം വർഷത്തിലും രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല മുറിച്ചു നൽകി മതസൗഹാർദ്ദത്തിന് മാതൃകയായത്. മോഹനൻ തന്റെ പുരയിടത്തിലുളള 18 തെങ്ങിന്റെ കുരുത്തോലകളാണ് ഇത്തവണ പള്ളിക്ക് നൽകിയത്.ടൗണിൽ മുനീന്ദ്ര ബാർബർ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്ന മോഹനൻ കുറെക്കാലമായി മുൻ വർഷങ്ങളിൽ അടുത്തുളള പള്ളികളായ രാജാക്കാട്,ജോസ്ഗിരി പള്ളികളിൽ കുരുത്തോലകൾ നൽകാറുണ്ട്. ഹൈറേഞ്ച്

ഒൻപതാം വർഷത്തിലും ഓശാന തിരുനാളിന് മോഹനൻ്റെ കുരുത്തോല Read More »

ആവേശമായി വാഗമൺ എൻവൈറോത്തോൺ 2026

ഇടുക്കി: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഡിസി ബുക്‌സും ഡിസിസ്മാറ്റ് ഇൻസ്റ്റിറ്റ്യൂഷൻസും വാഗമണ്ണിൽ സംഘടിപ്പിച്ച ‘എൻവൈറോത്തോൺ 2026’ എന്ന 11.5 കിലോമീറ്റർ മാരത്തണിൽ പുരുഷ വിഭാഗത്തിൽ നിഖിൽ കുമാർ എസ് (00:35:30) ഉം വനിതാ വിഭാഗത്തിൽ റീബ അന്ന ജോർജ് (00:43:50) ഉം സീനിയർ സിറ്റിസൺ പുരുഷ വിഭാഗത്തിൽ ബാലകൃഷ്ണൻ റ്റി (00:50:33) ഉം സീനിയർ സിറ്റിസൺ വനിതാ വിഭാഗത്തിൽ ലൗലി ജോൺസൺ (01:13:14) ഉം മൈനർ വിഭാഗത്തിൽ എഡ്വിൻ ബിജോയ് (00:51:20) ഉം വിദ്യാർത്ഥി വിഭാഗത്തിൽ അതുൽ

ആവേശമായി വാഗമൺ എൻവൈറോത്തോൺ 2026 Read More »

അപു ജോൺ ജോസഫിനെ പന്നൂരിൽ വാഴക്കുല നൽകി സ്വീകരിച്ചു

പന്നൂർ: തൊടുപുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പന്നൂരിൽ സ്വീകരണ യോഗം സംഘടിപ്പിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ വച്ച് മുൻ പഞ്ചായത്തം​ഗം എ.എൻ ദിലീപ് കുമാർ അപു ജോൺ ജോസഫിനെ പഴ കുല നൽകി സ്വീകരിച്ചു. നേതാക്കളായ ജോൺ നെടിയപാല, പോൾ കുവിപ്പിള്ളി, ബേബി തോമസ്, ഷംസുദ്ദീൻ, എം.കെ ഇല്ല്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്യു കെ ജോൺ, ​ഗൗരി സുകുമാരൻ, റ്റി.വി ബാബു ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

അപു ജോൺ ജോസഫിനെ പന്നൂരിൽ വാഴക്കുല നൽകി സ്വീകരിച്ചു Read More »

എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ തീർത്ഥയാത്ര നടത്തി

ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തിയ കാൽനട തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വ്യാഴാഴ്ച അഞ്ച് മണിക്ക് വാഴത്തോപ്പിൽ നിന്നും ആരംഭിച്ച തീർത്ഥാടനം രാത്രി 11 മണിക്ക് തങ്കമണിയിൽ അവസാനിച്ചു. തുടർന്നു രാവിലെ നാലിന് തങ്കമണിയിൽ നിന്നും ആരംഭിച്ച കാൽനട തീർത്ഥാടനം 7.30 ന് വെട്ടിക്കാമറ്റത്ത് എത്തിച്ചേർന്നു. 35 കിലോമീറ്റർ ആണ് മെത്രാൻ വിശ്വാസികളോടൊപ്പം കാൽനടയായി യാത്ര ചെയ്തത്. വെള്ളയാംകുടി,

എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ തീർത്ഥയാത്ര നടത്തി Read More »

അപു ജോൺ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് മറിയം ഉമ്മൻ തൊടുപുഴ കരിമണ്ണൂരിൽ

കരിമണ്ണൂർ: തൊടുപുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് മറിയം ഉമ്മൻ തൊടുപുഴ കരിമണ്ണൂരിൽ എത്തി. കരിമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് പള്ളിക്കാമുറി കോൺവെന്റിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് ഇരുവരും ഭക്തിഗാനവും ആലപിച്ചു.

അപു ജോൺ ജോസഫിന് വോട്ട് അഭ്യർത്ഥിച്ച് മറിയം ഉമ്മൻ തൊടുപുഴ കരിമണ്ണൂരിൽ Read More »

സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ; പ്രതിഛായ കണ്ടിറങ്ങിയ ചാണ്ടി ഉമ്മന്റെ പ്രതികരണം

കോട്ടയം: പ്രതിഛായ മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഷ്ട്രീയ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അത് ഫിക്ഷനായി കാണാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. സിനിമക്ക് നല്ല ഒറിജിനാലിറ്റിയുണ്ട്. നല്ലൊരു ശ്രമവും ഈ ചിത്രത്തിന് പിന്നിലുണ്ട്. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും മികച്ചതാണെന്നും അദേഹം കറുകച്ചാലിൽ പറഞ്ഞു. നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി എഴുതിയ സംവിധാനം ചെയ്യുന്ന പ്രതിഛായ എന്ന സിനിമ കണ്ടതിനു ശേഷമാണ് ചാണ്ടി ഉമ്മൻ ഈ

സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ; പ്രതിഛായ കണ്ടിറങ്ങിയ ചാണ്ടി ഉമ്മന്റെ പ്രതികരണം Read More »

അമ്പതിന്റെ നിറവിൽ ലീന മോട്ടോർസ്; മാർച്ച് 29ന് വാർഷിക ആഘോഷവും കുടുംബ സംഗമവും

തൊടുപുഴ: എൽ എം എസ് ലീനാ മോട്ടോർ സർവ്വീസ്… ഇടുക്കി ജില്ലയിലെ പൂമാല എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് എറണാകുളം എന്ന കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തേക്ക് ദിനവും കുതിക്കുന്ന ബസ് സർവ്വീസ്. 1976 ൽ കെ സി ജോസഫ്,എൻ എം ജോർജ് എന്നിവർ ചേർന്നാണ് ബസ് സർവ്വീസ് ആരംഭിക്കുന്നത്. പാലാ – തൊടുപുഴ റൂട്ടിൽ ആയിരുന്നു തുടക്കം. സീത എന്നായിരുന്നു ആദ്യ ബസ്സിന്റെ പേര്.പിന്നീട് നടുവട്ടം – മുവാറ്റുപുഴ, തൊടുപുഴ – മട്ടാഞ്ചേരി, ഊന്നുകല്ല് – തൊടുപുഴ,

അമ്പതിന്റെ നിറവിൽ ലീന മോട്ടോർസ്; മാർച്ച് 29ന് വാർഷിക ആഘോഷവും കുടുംബ സംഗമവും Read More »

പാലക്കാട് വിഷം ഉള്ളിൽച്ചെന്ന യുവാവുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മറിഞ്ഞ് യുവാവിൻറെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മയാണ്(53) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെയാണ് സംഭവം. കാടാങ്കോട് ജങ്ഷനുസമീപം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആംബുലൻസ് മറിഞ്ഞത്. നല്ലേപ്പിള്ളി സ്വദേശി മഫ്ലുവിനെയാണ്(25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. മഫ്ലുവിനും ജോറാമ്മയ്ക്കുമൊപ്പം ജോറാമ്മയുടെ മകളുടെ ഭർത്താവ്

പാലക്കാട് വിഷം ഉള്ളിൽച്ചെന്ന യുവാവുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 1,08,600 രൂപയിലെത്തി. ഗ്രാമിന് 230 രൂപ ഉയർന്ന് 13,575 ആയി. ഇറാൻ – ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

സ്വർണ വില ഉയർന്നു Read More »

വി ശിവൻകുട്ടിയുടെ സംവാദ ക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ വികസന സംവാദ ക്ഷണം നിരസിച്ച് നേമത്തെ എൻ ഡി എ സ്ഥാനാർത്ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. താൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആയിരുന്നില്ലെന്നും അതിനാൽ കേരളത്തിന് വേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ രാജീവ് ശിവൻകുട്ടിയുടെ ആശയസംവാദത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതികരിച്ചു. വി ശിവൻകുട്ടി എന്ത് ചെയ്തെന്ന് ജനങ്ങൾക്കറിയാം. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ശിവൻകുട്ടി. ജയിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്നും രാജീവ് പറഞ്ഞു. ശിവൻകുട്ടിക്ക് എന്തും വിളിച്ചു

വി ശിവൻകുട്ടിയുടെ സംവാദ ക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ Read More »